Saturday, 7 September 2013

മുസലിയാരും, മൊല്ലാക്കയും പിന്നെ പ്രസിഡന്റും.



മുസ്ലിയാരും മൊല്ലാക്കയും ആകാൻ ജീവിതയാത്ര ആരംഭിച്ചത്. ഇളംപ്രായത്തില് തുടങ്ങുന്ന ദറസ്  എന്നാ പേരില്  പഠന-പരിശീലനങ്ങള് അവരെ പിന്നീട് വല്ലാതെ മാറ്റിമറിക്കുന്നുണ്ട്. ഭൂരിപക്ഷംപേരും ദക്ഷിണ സമസ്ത വിഭാഗങ്ങളുടെ ഇംഗിതങ്ങള്ക്കനുസൃതമായി സ്വയം പരുവപ്പെടുത്തി, പള്ളികളിലെ ഉപകരണങ്ങളായി മാറുകയാണ്; ദൈവദാനമായി ലഭിച്ച സ്വന്തം തനിമയും സ്വാതന്ത്ര്യവും ചിന്താശേഷിയും ദൈവത്തിനുവേണ്ടിയെന്നവണ്ണം നഷ്ടപ്പെടുത്തി ആചാരാനുഷ്ടാന ഘടനയുടെ കേവലം യന്ത്രഭാഗങ്ങളായിത്തീരുകയാണ്.  എന്നാല്, എത്ര മെരുക്കിയാലും മെരുക്കപ്പെടാവരുടെ ഒരു ന്യൂനപക്ഷം, പൊതുസമൂഹത്തിലെന്നപോലെ, മുസളിയാക്കന്മാരുടെ ഇടയിലുമുണ്ട്. അവര്ക്കും പക്ഷേ, പൗരോഹിത്യത്തില് തങ്ങള് വഴിതെറ്റിയെത്തിയവരാണെന്ന തിരിച്ചറിവുണ്ടാകുന്നത്  ദറസ്  ജീവിതവും സനദു ദനാര്പ്പണവുമൊക്കെ കഴിഞ്ഞിട്ടാകും. വൈദികവൃത്തിയെന്നാല്, അചാരാനുഷ്ഠാനങ്ങള്ക്കു കാര്മ്മികത്വംവഹിക്കലും, മഹല്ല് പ്രസിഡന്ടിന്റെ കീഴുദ്യോഗസ്ഥരായി പള്ളി ഭരിക്കലും മാത്രമാണല്ലോ എന്ന അനുഭവവും, ദൈവവിളിയെന്നു ധരിച്ച് ഇറങ്ങിപ്പുറപ്പെട്ടപ്പോഴത്തെ തീക്ഷ്ണമായ ആദര്ശലക്ഷ്യങ്ങളുംതമ്മില് മനസില് നടക്കുന്ന മല്പ്പിടുത്തങ്ങളുടെ ഒരു ഘട്ടത്തില്മാത്രമാണ് ഈ തിരിച്ചറിവ്, സ്വന്തം മനഃസാക്ഷിയോടു സത്യസന്ധത പുലര്ത്തുന്ന ന്യൂനപക്ഷമൌലവിമാരിലുണ്ടാകുക. അവരുടെ ജീവിതം പിന്നെ അന്തഃസംഘര്ഷങ്ങളുടേതാണ്.അലാഹുവിന്റെ കല്പന, 'നിങ്ങള് ലോകമെങ്ങുംപോയി പള്ളികളും സ്കൂളുകളും പണിയുക' എന്നതോ, 'ആചാരങ്ങളും മറ്റു അനുഷ്ടാനങ്ങളും അനുഷ്ഠിക്കുകയും പള്ളി ഭരിക്കുകയും ചെയ്യുക' എന്നതോ ആയിരുന്നില്ല എന്നും, മനുഷ്യരെ ഖുർആൻകൊണ്ടും , തന്റെ അനുഭവങ്ങൾ കൊണ്ടും കാര്യങ്ങൾ ബോധ്യ പ്പെടുത്തുക എന്നായിരുന്നെന്നും തിരിച്ചറിയുന്ന അവര്ക്കുപിന്നെ മനസ്സിനു തൃപ്തി നല്കുന്ന ഒരു ജീവിതം മുസലിയാര് പണികൊണ്ടു  സാധ്യമാകാതെ വരുന്നു. വൈദികവൃത്തി ഉപേക്ഷിച്ചാല് ഉപജീവനംതന്നെ ദുഷ്കരമാകുകയും ചെയ്യും. ഈ പ്രതിസന്ധിഘട്ടത്തില് അവര്ക്ക് ഒരു ഇരട്ടമുഖമണിഞ്ഞ് ജീവിക്കേണ്ടിവരുന്നു. പള്ളികളിലെ ആചാരാനുഷ്ഠാനങ്ങളെല്ലാം യാന്ത്രികമായി നടത്തിക്കൊണ്ട് ബാഹ്യമായും, പ്രതീക്ഷകളും  സ്വപ്നങ്ങളുമായി ആന്തരികമായും അവര് ജീവിക്കുകയാണ്. ചിലരൊക്കെ സംഘടനയുമായി  ഇടച്ചില് വരാത്ത മറ്റു സാമൂഹിക മേഖലകളില് പ്രവര് ത്തിച്ച് ജീവിതം സഫലമാക്കാന് പ്രയത്നിക്കുന്നു.
ഈ ഇരട്ടമുഖം കാപട്യമല്ലേ എന്നൊരു സംശയം ഇവിടെ പലര്ക്കുമുണ്ടാകാം. പക്ഷേ, അവര്ക്ക് നിലവിലുള്ള സാഹചര്യത്തില് വേറെ എങ്ങനെയാണ് ജീവിക്കുവാന് കഴിയുക എന്ന ചോദ്യത്തിനു മറുപടി പറയാന് നമ്മളപ്പോള് ബാധ്യസ്ഥരാകുന്നു. അവര് പുറത്തുവന്നാല് അവരെ അംഗീകരിക്കാനും സംരക്ഷിക്കാനും നമ്മുടെ സമൂഹം, വേണ്ടാ സ്വന്തം കുടുംബമെങ്കിലും, തയ്യാറാണോ? അല്ലെന്നു നമുക്കറിയാം. മറിച്ച്, മനഃസാക്ഷിയെയും ബൗദ്ധികസത്യസന്ധതയെയും ഉറക്കിക്കിടത്തി അവര് ഉയര്ന്ന മൌലവിമാരുടെ ആജ്ഞാനുസാരിയായ ഒരു യന്ത്രം കണക്കെ ജീവിക്കണോ? അതും ശരിയല്ലെന്നു നമുക്കറിയാം. അപ്പോള്പ്പിന്നെ, എന്തു ചെയ്യാനാകും? സ്വന്തം തനിമയോടും സര്ഗ്ഗാത്മകതയോടും നീതിപുലര്ത്താനായി ഒരു മുഖവും, നിലനില്പ്പിനുവേണ്ടി മറ്റൊരു മുഖവും അണിയുകയല്ലാതെ വേറെ മാര്ഗ്ഗമൊന്നും ഒരു സാധാരണ മുസലിയാരിന്റെയൊ, മോല്ലാക്കയുടെയോ മുന്നിലില്ല. അനുഷ്ഠാനങ്ങളില് വിശ്വാസമില്ലാത്തവരും, വീട്ടിലുള്ളവരുടെ വികാരത്തെ മാനിച്ചും മക്കളുടെ വിദ്യാഭ്യാസവും വിവാഹവുമൊക്കെ തടസ്സമൊ ന്നുംകൂടാതെ നടക്കണമെന്ന ഉദ്ദേശ്യത്തോടെയും പള്ളിയില് പോകുന്നതു കാപട്യമല്ലാത്തതുപോലെതന്നെയാണ്, ജീവിതത്തില് ഇരട്ടമുഖം പേറേണ്ടിവരുന്ന ഉസ്താടുമാരുടെയും , മോല്ലക്കാമാരുടെയും കാര്യവും.

അല്ലാഹു  നല്കിയ തനിമയും വ്യക്തിത്വവും സര്ഗ്ഗശേഷികളും സ്വാതന്ത്ര്യബോധവും നഷ്ടപ്പെടുത്താന് തയ്യാറാകാതെ തങ്ങളുടെ ആന്തരികതയിലെങ്കിലും സൃഷ്ടിപരമായി ജീവിക്കാന് ശ്രമിക്കുന്ന പണ്ഡിതന്മാർ സമൂഹത്തിലുണ്ട് എന്നാണ്. തങ്ങളുടെ ജീവിതം പൗരോഹിത്യത്തിന്റെ അഴുക്കുചാലിലൊഴുകി ഒടുങ്ങിപ്പോവാതിരിക്കാന്, പരിസ്ഥിതി, മതമൈത്രി, അഴിമതിപോലുള്ള വിഷയങ്ങളില് ഇടപെട്ട് തങ്ങളുടെ ജീവിതത്തിന് അര്ത്ഥംനല്കാന് ശ്രമിക്കുന്നവരായിത്തീര്ന്നിരിക്കുന്നു, അവരിലേറെപ്പേരും. അതങ്ങനെ തുടരുമ്പോള്ത്തന്നെ, തങ്ങളോടേറ്റവും സമീപസ്ഥമായ അന്തരീക്ഷം ശുദ്ധീകരിക്കേണ്ടതുണ്ട് എന്നൊരു ചിന്തകൂടി അവര് നിലനിര്ത്തിയിരുന്നെങ്കില്, നവീകരണത്തിന്റെ അമര്ത്തിവച്ചിരിക്കുന്ന ഊര്ജ്ജസംഭരണികളായി അവര് മാറിയേനെ. തങ്ങളുടെ സ്വാഭാവികജീവിതം തകര്ത്തുകളഞ്ഞ സംവിധാനത്തിനു മാനുഷികമുഖം നല്കി വരുംതലമുറകളെയെങ്കിലും രക്ഷിക്കേണ്ടതുണ്ട് എന്ന കര്ത്തവ്യബോധം അവര് നിലനിര്ത്തിയിരുന്നെങ്കില്, ആകാശം ഇരുണ്ടുമൂടി മിന്നല്പ്പിണര് പായിക്കുമ്പോള് പെയ്തൊഴിയാന് തയ്യാറായി നില്ക്കുന്ന മേഘങ്ങളെപ്പോലെ, കാലം അനുകൂലമാകുമ്പോള്, അവരുടെയെല്ലാം നന്മ നിറഞ്ഞ മനസ്സുകള് നവീകരണശക്തിയായി കുതിച്ചൊഴുകിയേനെ. തങ്ങളുടെ പ്രശ്നങ്ങളും ദുഃഖങ്ങളും ആശയങ്ങളും പങ്കുവയ്ക്കാന് പല കൂട്ടായ്മകളും വേദികളും ഇവരുടെയിടയില് ഉള്ളതായും മനസിലാക്കാന് കഴിഞ്ഞിട്ടുണ്ട്. എന്നാല്, തങ്ങളിൽ തന്നെ വരേണ്ട മാറ്റത്തെക്കുറിച്ചു സംസാരിക്കാന് ശ്രമിച്ചാല് അവരെല്ലാംതന്നെ മുഖംതിരിക്കുകയാണു പതിവ്. നടക്കാത്ത കാര്യത്തിനുവേണ്ടി ബാക്കിയുള്ള ജീവിതംകൂടി കളയാനില്ല എന്നും അല്ലാഹുവിനോട് പ്രാര്ത്ഥിക്കുകയാണ് തമ്മില് ഭേദം എന്നുമായിരിക്കും പ്രതികരണം. ഇതൊക്കെയാണെങ്കിലും ഒരനുകൂലസാഹചര്യമുണ്ടാകുകയും അതു തിരിച്ചറിയാന് അവര്ക്കു കഴിയുകയും ചെയ്താല് അവരിലെല്ലാം ഉറഞ്ഞുകിടക്കുന്ന ഊര്ജ്ജം വെറുതെ പാഴായിപ്പോകുമെന്നു കരുതാന്, ശുഭാപ്തിവിശ്വാസം പുലര്ത്തുന്നവര്ക്ക് എളുപ്പമല്ല.

No comments:

Post a Comment