ജീവിതത്തില്‍ അടുക്കും ചിട്ടയും
ശീലിക്കുക.
അനാവശ്യമായ ആവശ്യങ്ങളെ യുക്തിപൂര്‍വം
നിരാകരിക്കുക.
അനാവശ്യ ചെലവുകളും ആര്ഭാട ജീവിതവും ശീലിച്ചാൽ ഒരിക്കലും സൂക്ഷ്മത
ദര്ശിക്കാനാവില്ല.
സ്നേഹവും കാരുണ്യവും
കൊണ്ട് നാം ഉണ്ടാക്കിയെടുക്കുന്ന ഹൃദയബന്ധത്തെ
മുറിച്ചു മാറ്റാന് ആര്ക്കും കഴിയില്ല.
കരുണയുള്ളവര്‍ക്കേ സ്‌നേഹിക്കാനും സ്‌നേഹം പ്രകടിപ്പിക്കാനും കഴിയൂ.
സദാസമയവും കുറ്റം കണ്ടെത്തുന്നതിനു പകരം വ്യക്തികളിലെ നന്മയെ കാണുക.
ജോലി ഭാരം കുറക്കുകയും
ജോലി സമയം ക്രമീകരിക്കുകയും ചെയ്തുകൊണ്ട് ഒഴിവുസമയം കണ്ടെത്തുക. അവിടെ വീട്ടുകാര്യങ്ങളും
നാട്ടുവിശേഷങ്ങളും പങ്കുവെക്കുക. പള്ളിയിലേക്ക് സ്വസഹോദരങ്ങളെ കൂടെ കൂട്ടാനും അവരോടൊപ്പം
ചെലവഴിക്കാനുമായാല് അനാവശ്യമായ സൗഹൃദങ്ങളില്നിന്ന് അവരെ തടയാനും ശരിയായ സാമൂഹിക ബന്ധങ്ങള്ക്ക്
കളമൊരുക്കാനും കഴിയും.
പൂര്ത്തീകരിക്കാൻ കഴിയാത്ത അധിക ജോലികള്‍ ഏറ്റെടുക്കാതിരിക്കുക.
വികാരങ്ങളെ നിയന്ത്രിക്കുക.
തെറ്റുകള്‍ മനുഷ്യ സഹജമാണ്, അത് തിരുത്തുന്നതിലാണ് മാന്യത.
ഇന്ന് കാണുന്ന സ്വഭാവ
വൈകൃതങ്ങള്ക്ക് പ്രധാന കാരണം നാം തന്നെയോ നാം
സൃഷ്ട്ടിക്കുന്ന സാഹചര്യങ്ങളോ ആണ്.
ദൈനംദിന കാര്യങ്ങളില്
പരസ്പര സേവനം ഉറപ്പാക്കുക. അഭിപ്രായങ്ങള് ചോദിക്കുക. ഉത്തരവാദിത്വങ്ങള് ഏല്പിക്കുക.
പ്രശ്നങ്ങള് മനസ്സിലാക്കി നേര്ക്കുനേരെ മനസ്സു തുറന്ന് സംസാരിക്കുക. പരസ്പരം അവഹേളിക്കാതിരിക്കുക.
വ്യക്തിത്വത്തെ മാനിക്കുക.
No comments:
Post a Comment