ലജ്ജ കുറയുന്നതിനനുസരിച്ച്
കുറ്റവാസന കൂടുന്നു. ലജ്ജ കൂടുന്നതിനനുസരിച്ച് കുറ്റവാസന കുറയുകയും ചെയ്യുന്നു. ലജ്ജ
ഒട്ടുമില്ലാതാവുന്നതോടെ മനുഷ്യന് മൃഗത്തെപോലെയായി മാറുന്നു. തന്നെ.
വ്യക്തികളിൽ ലജ്ജാബോധം ഇല്ലാതാകുന്നതോടെ അയാള് നിന്ദിതനും വെറുക്കപ്പെട്ടവനുമാകുന്നു.
അതോടെ അയാളില് നിന്ന് വിശ്വസ്തതയും അപ്രത്യക്ഷമാകുന്നു.
ലജ്ജ നഷ്ടപ്പെടുന്നതോടെ മനുഷ്യനിൽ വ്യക്തിതം നശിച്ച്ചുപോകുന്നു അതായത്
ഒരാളിലെ ലജ്ജാബോധം ഇല്ലാതാക്കുന്നതോടെ വ്യക്തി നശിക്കുന്നു .
ലജ്ജ വര്ധിക്കുന്നതിനനുസരിച്ച് കുറ്റകൃത്യങ്ങളോടുള്ള വെറുപ്പും വര്ധിക്കുന്നു.
സ്വയം തെറ്റുകളില് നിന്ന് വിട്ടുനില്ക്കുന്നതോടൊപ്പം തെറ്റുകള് കാണുന്നതും അലോസരകാരണമായിത്തീരുന്നു.
ലജ്ജ മനുഷ്യപ്രകൃതിയുടെ
ഭാഗമാണ്. ജന്മ സിദ്ധമാണ്. അല്‍പമെങ്കിലും അതില്ലാത്ത ആരുമുണ്ടാവില്ല. നഗ്നത മറയ്ക്കാന്‍
നമ്മെ പ്രേരിപ്പിക്കുന്നത് ആലജ്ജാബോധമാണ്.
ലജ്ജയും മാന്യതയും അഭേദ്യമാംവിധം
ബന്ധപ്പെട്ടു നില്ക്കുന്നു. തനിച്ചാകുമ്പോഴും പൂര്ണ നഗ്നരാകാന് ലജ്ജാബോധം മാന്യന്മാരെ
അനുവദിക്കില്ല.
ഫാഷന്റെ മുദ്രയണിഞ്ഞ ആധുനിക
ഭൌതികത മനുഷ്യന്റെ ലജ്ജാശീലത്തെ നശിപ്പിക്കാന് ആവുന്നതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നു.
പത്രങ്ങള്, വാരികകള്, മാസികകള്, സിനിമകള്, നാടകങ്ങള്, ചാനലുകള്, ഇന്റര്നെറ്റുകള് തുടങ്ങി
ലഭ്യമായ സകല മാധ്യമങ്ങളിലൂടെയും സ്ത്രീ-പുരുഷ നഗ്നത പരമാവധി പ്രദര്ശിപ്പിക്കുന്നു.
സ്ത്രീകളെ നഗ്നത പ്രദര്ശിപ്പിക്കാന് ആവുംവിധം പ്രേരിപ്പിക്കുന്നു. കാമക്കണ്ണുള്ള വഷളന്മാര്
സ്ത്രീകളുടെ വസ്ത്രം കഴിയാവുന്നത്ര കുറക്കാനും ഇറുകിയവയാക്കാനും പ്രചാരണങ്ങള് നടത്തുന്നു.
മറ്റുള്ളവര് തങ്ങളുടെ നഗ്നതയും ശരീരത്തിലെ നിമ്നോന്നതങ്ങളും നോക്കി ആസ്വദിക്കുന്നത്
മഹത്തായ കാര്യമാണെന്ന പതിതബോധം സ്ത്രീകളില് വളര്ത്തുന്നു. അത് സ്വയം ആസ്വദിക്കുന്ന
മാനസികാവസ്ഥ അവരില് സൃഷ്ടിക്കുന്നു.
ആധുനിക ഭൌതികസംസ്കാരം ലജ്ജാബോധത്തെ
നശിപ്പിച്ചതിനാലാണ് സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കൂടിക്കൊണ്ടേയിരിക്കുന്നത്.
ലജ്ജാബോധം നഷ്ടപ്പെടാതിരിക്കാന്‍
നിതാന്ത ജാഗ്രത അനിവാര്യമാണ്. ലജ്ജയില്ലാത്തവര്‍ക്ക് വിശ്വാസിയാകാന്‍ സാധ്യമല്ലെന്ന
വസ്തുത വിസ്മരിക്കാവതല്ല.
No comments:
Post a Comment