ആര്‍ത്തിമൂത്ത മനുഷ്യര്‍
ലാഭത്തിനും പ്രശസ്‌തിക്കും വേണ്ടി
ചെയ്യുന്ന ഘോരകൃത്യങ്ങള്‍ ഏതൊരു മനസ്സിലും മുറിവേല്‍പ്പിക്കുന്നതാണ്.
എതോരുത്തരും മതത്തിന്റെ
ചിഹ്നങ്ങളെല്ലാം എടുത്തണിയുകയും എന്നാൽ ആ ആളുകൾ കൊടുംക്രൂരതക്ക് തെരഞ്ഞെടുത്ത
മാര്‍ഗം ലാഭം എന്ന ഹീന പ്രവ്രുത്തിയുമാണ്.
ധനാര്‍ത്തിയാണ് ലാഭം എന്ന കൊടുംചതിക്ക് പ്രേരണ
നല്കുന്നത്.
അവിഹിത സമ്പാദ്യവും
അവിഹിതബന്ധങ്ങളും ദുരൂഹമായ ഇടപാടുകളുമെല്ലാം പതിവാക്കിയവരില്‍ കുറ്റകൃത്യങ്ങള്‍ നമുക്ക്
കാണാൻ കഴിയും. മക്കളെയും ഭാര്യയെയും വിറ്റ് കാശാക്കുകയും ഉപയോഗം കഴിഞ്ഞ്
കുഴിയില്‍ തള്ളുകയും ചെയ്യുന്ന പൈശാചികതക്കാണ് നാം സാക്ഷ്യം വഹി ച്ച്ചുകൊണ്ടിരിക്കുന്നത്.
ആര്‍ത്തി മനുഷ്യരെ
അന്ധരാക്കും. ലാഭമാണ് അവരുടെ പരമമായ
ലക്ഷ്യം. ചിലരുടേത് പ്രശസ്‌തിയും അധികാരവുമായിരിക്കും. അവ നേടാന്‍ എന്തും
ചെയ്യാന്‍ മടിക്കാത്തവരാവുകയാണ് ഇന്നത്തെ ലാഭക്കൊതിയന്മാർ.
മാതാപിതാക്കളോ സഹോദരങ്ങളോ
ഇണകളോ സഹപ്രവര്‍ത്തകരോ ഒന്നും ആര്‍ത്തിമൂത്തവര്‍ക്ക് പ്രശ്‌നമല്ല. അവരെ വകവരുത്തണമെങ്കില്‍
അതിനും അവര്‍ക്ക് മടിയില്ല. ലാഭത്തിനുവേണ്ടി പവിത്രമായ ബന്ധങ്ങള്‍ വെട്ടിമുറിക്കുന്നവര്‍
എത്രയാണ്.
അധികാരക്കൊതി മൂത്തവര്‍
ബന്ധങ്ങളെ ഒട്ടും പരിഗണിക്കാറില്ല. അധികാരക്കസേര നിലനിര്‍ത്താനും അത് നേടിയെടുക്കാനും
എന്ത് ഹീനകൃത്യത്തിനും അവര്‍ തയ്യാറാവും. അധികാരവും ചതിയും ഒന്നിച്ചാണ് നമ്മുടെ നാട്ടില്‍
പലപ്പോഴും സഞ്ചരിക്കുന്നത്.
കൂടെ നില്‍ക്കുന്നവരെ വെട്ടിനിരത്തിയും
ലാഭത്തിന്റെ പങ്കുപറ്റാന്‍ സാധ്യതയുള്ളവരെ അരിഞ്ഞുവീഴ്‌ത്തിയുമാണ് നാടകങ്ങള്‍ അരങ്ങേറാറുള്ളത്.
ലാഭത്തിനും അധികാരത്തിനും
പ്രശസ്‌തിക്കുംവേണ്ടി കൊലയും സെക്‌സും പ്രലോഭനവും പ്രകോപനവുമെല്ലാം സാഹചര്യം നോക്കി
ലാഭക്കൊതി മൂത്തവർ ഉപയോഗിക്കുന്നു.
ഭാര്യയുടെയും പെണ്‍മക്കളുടെയും
മാംസം വലിച്ചുകീറാന്‍ കാമാര്‍ത്തി മൂത്ത കഴുകന്‍മാര്‍ക്ക് എറിഞ്ഞുകൊടുത്ത് ആഡംബര
ജീവിതം നയിക്കുന്നവരെയും നമ്മുടെ നാട്ടില്‍ കാണുന്നു. പരമാവധി ലാഭമുണ്ടാക്കി ജീവിതത്തിന്
പളപളപ്പും പത്രാസും വേണമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.
പണത്തിനു വേണ്ടി വാടകക്ക്
വെട്ടിയും കൊന്നും ആഡംബരജീവിതം നയിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വല്ലാതെ ഭയപ്പെടുത്തു ന്ന രീതിയിലേക്ക് വര്ദ്ധിച്ചിരിക്കുന്നു. വിയര്‍പ്പൊഴുക്കാതെ ലാഭമുണ്ടാക്കി
അടിച്ചുപൊളിക്കണമെന്ന ദുഷിച്ച ചിന്തയുടെ ഫലം പേറേണ്ടിവരുന്നത് ഒരു സമൂഹം മുഴുവനുമാണ്.
ലാഭമുണ്ടാക്കുവാന്‍ ഏത്
മാര്‍ഗവും അവലംബിക്കാമെന്ന അപകടകരമായ ചിന്തക്കെതിരെ ശക്തമായ ബോധവല്‍ക്കരണം അനിവാര്യമാണ്.
മെയ്യനങ്ങാതെ ലാഭമുണ്ടാക്കണമെന്ന വിചാരങ്ങള്‍ക്കെതിരെ വ്യക്തികളിലാണ് ബോധവല്‍ക്കരണം
തുടങ്ങേണ്ടത്.
തട്ടിപ്പിലൂടെയും വെട്ടിപ്പിലൂടെയും
ലാഭമുണ്ടാക്കി സമൂഹത്തില് മാന്യത ചമയുന്നവരുടെ എണ്ണം അത്ഭുതപ്പെടുത്തുന്നതാണ്. മതസ്ഥാപനങ്ങള്
എന്നും കാരുണ്യ സ്ഥാപനങ്ങൾ എന്നും പറഞ്ഞുണ്ടാക്കുന്നവർ ഇത്തരക്കാരില്നിന്ന് സംഭാവനകള്
കൈപ്പറ്റുന്നുവെന്നതാണ് ഇവരുടെ മതത്തിന്റെ അടയാളമായി പറയാറുള്ളത്. ഏത് സമ്പാദ്യമായാലും
കുഴപ്പമില്ല, ജനം തങ്ങളെ അംഗീകാരിച്ചാൽ മതി എന്ന
ലക്ഷ്യം നേടണമെന്ന ചിന്ത മാത്രമേയുള്ളൂ . എന്തെങ്കിലുമൊരു ചെറിയ തുക ധര്‍മസ്ഥാപനത്തിലേക്ക്
കൊടുത്ത് അതിന്റെ പേരില്‍ തട്ടിപ്പിനെ ന്യായീകരിക്കുന്നവരെ തുറന്നുകാണിക്കേണ്ടതുണ്ട്.
കാരുണ്യ പ്രവര്ത്തനം മറയാക്കി
ഉപജീവനം നടത്തുന്ന തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമാണ്.
ഒരു മൗലവിയോ മുസ്‌ലിയാരോ
കാരുണ്യ പ്രവര്ത്തനം മറയാക്കി ഉപജീവനം നടത്തുന്ന വെട്ടിപ്പുകാര്‍ക്ക് വക്കാലത്തിനുമുണ്ടാകും. അയാളുടെ
വാഗ്‌ചാതുരിയിലും ശബ്‌ദമനോഹാരിതയിലും വീണ് ലക്ഷങ്ങള്‍ കൈമാറുമ്പോള്‍ ഇത് തന്റെ ദുരന്തത്തിന്റെ
തുടക്കമാണെന്ന് കേവലം പണം മുടക്കുന്നവന്‍ തിരിച്ചറിയുന്നില്ല.
തട്ടിപ്പുവീരന്മാരെല്ലാം
കിട്ടിയതുകൊണ്ട് നാട് കടക്കുന്നു. ഉള്ള സമ്പാദ്യമെല്ലാം നഷ്‌ടപ്പെട്ടവര്‍ ആദ്യമൊക്കെ
സംഘടിക്കുകയും പിന്നീട് പിന്‍മാറുകയും ചെയ്യുന്നു. കാരുണ്യ പ്രവര്ത്തനം മറയാക്കിയുള്ള
സാമ്പത്തിക തട്ടിപ്പുകള്‍ ഇത്രമേല്‍ വര്‍ദ്ധിച്ചിട്ടും ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്ക്
കോടികള്‍ നിക്ഷേപമായി മാറ്റിയിക്കുന്നുവെന്നത് വിചിത്രകരമാണ്.
ഹലാലായ മാര്ഗത്തില് അധ്വാനിക്കാനും മാന്യമായ രൂപത്തില് ചെലവഴിക്കാനുമാണ് ഖുർആന്റെ നിര്ദേശം.
മിതത്വത്തിന്റെ വലിയ പാഠങ്ങളാണ് ഖുർആൻ വിശ്വാസികള്ക്ക് നല്കുന്നത്. ആര്ത്തിക്കും ദുരക്കും
കടിഞ്ഞാണിടാനുള്ള ബോധപൂര്വ്വമായ ശ്രമമാണ് വ്യക്തികളിൽ ഉണ്ടാവേണ്ടത്. ലാഭത്തിനുവേണ്ടി
രക്തബന്ധം മുറിക്കുന്ന പ്രവണത കൂടുമ്പോള് സമൂഹത്തെ ശരിയായി ബോധവല്ക്കരിക്കാനുള്ള ശ്രമം
ഏതൊരു മേഖലയിലുമുള്ള എല്ലാ ഓരോ വ്യക്തികളും ഗൗരവത്തോടെ സ്വയം ഏറ്റെടുക്കണം.
മനുഷ്യന്റെ ദൈനംദിന ജീവിത വ്യവഹാരങ്ങൾ അത് ഏതുമാകട്ടെ , ( കൃഷി , കച്ചവടം
, തൊഴിൽ, ഉദ്യോഗം , ഭരണ നിർവഹണം, സേവനങ്ങൾ, അധ്യാപനം , നീതിനിർവഹണം) ഇവയെല്ലാം കേവലം
ലാഭം മാത്രമായല്ല , മറിച്ചു പരസ്പര തൃപ്തിയും , സേവന മനോഭാവവുമാണ് , ഏതൊരു വളര്ച്ചയുടെയും
കാതൽ. അതല്ലാത്ത ഏതൊരു മൂലധനം വര്ദ്ധ്പ്പിക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ നിങ്ങള്ക്ക്
അധികമധികം ലാഭം ആവശ്യമായി വരും , ഇത് ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ വളര്ച്ചയല്ല
മറിച്ചു അത്യാര്ത്തിയുടെ വളര്ച്ച്ചയാണ് .
No comments:
Post a Comment