Monday, 2 September 2013

ഭിക്ഷ യാചിക്കുന്നതും , ഭിക്ഷ കൊടുക്കുന്നതും ഒരുപോലെയാണ് .



മകള്ക്ക് ഹൃദയസംബന്ധമായ രോഗമാണ്. ഉടന് ശസ്ത്രക്രിയ വേണം. സഹായിക്കണം. ഒരാള് കടന്നുവന്നു പറഞ്ഞു. ഒരുപാട് കടലാസുകള് ഡോക്ടര്മാരുടെ കത്തുകള്, ഉടന് ഓപ്പറേഷന് വേണമെന്ന നിര്ദേശങ്ങള്, മഹല്ലുകമ്മിറ്റികളുടെ ശുപാര്ശ, ചില സന്നദ്ധ സംഘടനകളുടെ മേലൊപ്പുകള്. വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെങ്കില് ഓപ്പറേഷന് ഒരു സ്കീമിലൂടെ ചെയ്തുതരാം. കുട്ടിയെകുട്ടി അടുത്ത ദിവസം ആ ആശുപത്രിയില് പോകുക. എന്ന് പറഞ്ഞ് ആ സന്നദ്ധ സംഘടനാ പ്രതിനിധിയെ ഫോണ് ചെയ്യാന് തുടങ്ങിയപ്പോള് പിതാവിന്റെ സ്വഭാവം മാറി. സാര്, കുറച്ചു പണം തന്നാല് മതി. ഓപ്പറേഷന് ആശുപത്രിയില് നിന്ന് ചെയ്യാം. അയാളോട് പറഞ്ഞു. സൗജന്യമായി ഓപ്പറേഷന് ചെയ്തുതരുന്ന പ്രഗല്ഭനായ ഒരു വ്യക്തിയെയാണ് ഞാന് വിളിക്കുന്നത്. വേണ്ട സാര്, എന്തെങ്കിലും പണം തന്നാല് മതി. അവിടെ നിന്ന് ചെയ്താല് ശരിയാവില്ല. ശരി, കുറച്ച് സമയം പുറത്ത് നില്ക്കൂ. വിളിക്കാം. ഉടന് തന്നെ, അയാള്ക്ക് കത്ത് കൊടുത്ത മഹല്ല് കമ്മിറ്റി ഭാരവാഹിയെ വിളിച്ചു. ഉടന് തന്നെ, ചിരിച്ചുകൊണ്ട് അയാള് പറഞ്ഞു. സാറിനെയും അയാള് പറ്റിച്ചോ?  സ്വന്തം മകളുടെ ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടി പണം പിരിച്ച് ആ പണം കൊണ്ട് തിന്നും കുടിച്ചും തീര്ക്കുന്ന `മാന്യന്മാരായ’ യാചകരുടെ എണ്ണം കൂടുകയാണ്. യാചന തൊഴിലാക്കിയവർ ആ തൊഴിൽ ഉപേക്ഷിക്കില്ല . ഒട്ടേറെ പ്രാരാബ്ധങ്ങളുടെ ഭണ്ഡാരം നിരത്തി ജനങ്ങളില് നിന്ന് ഭിക്ഷ യാചിച്ച് അവിടെ തന്നെയുള്ള ഒരു കള്ളുഷാപ്പില് കയറി പൂസായി കിടന്ന ഒരാളെ നാട്ടുകാര് കയ്യോടെ പിടികൂടി `പെരുമാറിയത്’ ഒരു ദിനപത്രം ഈയിടെ റിപ്പോര്ട്ട് ചെയ്തിരുന്നു. കിടക്കാന് ഇടമില്ല, കെട്ടിക്കാനായ പെണ്കുട്ടികള്, നല്ല ഒരു കക്കൂസ് പോലുമില്ല, രോഗിയായ മാതാപിതാക്കള് എന്നിവരുടെയെല്ലാം പേരില് വ്യാപകമായി പിരിവു നടത്തിയ മനുഷ്യന്, ആ പ്രദേശത്ത് തന്നെയുള്ള കള്ളുഷാപ്പില് അന്നേ ദിവസത്തെ `കലക്ഷന്’ കൊടുത്ത് ഫിറ്റായി മാറുന്നത് അപൂർവ്വ  സംഭവമൊന്നുമല്ല.

യാചന ഇന്ന് വ്യാപകമാകുകയാണ്. യാചനയിൽ വിശ്വ്വസിയെന്നോ അവിശ്വാസിയെന്നോ വ്യത്യാസമില്ലാതെ എല്ലാ വീട്ടിലും കയറി പണം ചോദിക്കുന്ന മതേതര സ്വഭാവം യാചകര് നിലനിര്ത്തുന്നത് എന്തെങ്കിലും താ അമ്മ എന്ന് പറഞ്ഞ് പിന്നാലെ കൂടുമ്പോള് സഹികെട്ട് വല്ലതും നല്കും. നിങ്ങളുടെ ചക്കാത്ത് വിതരണം ഞങ്ങള്ക്കാണ് പ്രയാസം എന്ന് പരിഭവത്തോടെ പറയുന്ന സഹപ്രവര്ത്തകര് നമ്മില് പലര്ക്കുമുണ്ട്.

യാചനയുടെ കവാടങ്ങള് തുറന്നുവെക്കുന്ന സ്ഥിതി വിശേഷം  മാറ്റിയെടുക്കുന്നതില് സമുദായത്തിനും അവരുടെ നേതൃത്വത്തിനും നിവാസികൾക്കും പങ്കുണ്ടോ എന്ന് ആത്മവിമര്ശനത്തോടെ ചോദിക്കേണ്ടി വരുന്ന ദുരവസ്ഥയാണ് ഇപ്പോള്. ദിനേന എന്നോണം ഇരുപതും മുപ്പതും യാചകര് വീട്ടുമുറ്റത്ത് കൈനീട്ടുമ്പോള് ഈ കൈനീട്ടല് അവസാനിപ്പിച്ചുകൊണ്ട് പ്രയാസമുള്ളവരെ മാന്യമായി പുനരധിവസിപ്പിക്കാനുള്ള സ്ഥിരം പദ്ധതികളെക്കുറിച്ച് ഓരോ വ്യക്തിയും ഗൗരവമായി ചിന്തിക്കേണ്ടത്.

യാചന അതീവ ഗുരുതരമായ ഒരു സാമൂഹ്യ പ്രശ്നമായി മാറുകയാണ് . ദരിദ്ര വിഭാഗങ്ങൾ മാത്രമല്ല, ധനികവിഭാഗങ്ങളും  യാചനയുടെ പ്രശ്നങ്ങളില് നിന്ന് മോചിപ്പിക്കാനാവുന്നില്ല എന്നത് വാസ്തവമാണ്. വലിയ ഹോട്ടലുകളുടെയും ഷോപ്പിംഗ് മാളുകളുടെയും മുന്നില്, കൊക്കൊകോളയുടെ പരസ്യമുള്ള ഗ്ലാസ് വെച്ച്, ഹോംലസ്സ് (ഭവനരഹിതന്) എന്നെഴുതി `തെണ്ടി’ ജീവിക്കുന്ന ഒട്ടേറെ ജനങ്ങളുണ്ട്‌ , അഭയാര്ത്ഥികളായി വികസിത രാജ്യങ്ങളില് കയറിപ്പറ്റി യാചന തൊഴിലാക്കി സ്വീകരിച്ചവരുമുണ്ട്. യാചന ഹീനമായതും , വ്യക്തിത്വത്തെയും സമൂഹത്തെയും പതിത്വപ്പെടുത്തുന്നു വെങ്കിൽ അത്രയും തന്നെ ഭിക്ഷ കൊടുക്കുന്നതും തുല്യമാണ് .

തീര്ഥാടന കേന്ദ്രങ്ങള് കേന്ദ്രീകരിച്ചുകൊണ്ട് ജാതി-മതഭേദമെന്യെ ഭിക്ഷാടനം നടത്തുന്ന റാക്കറ്റുകള് ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും സജീവമാണ്.  സഹാനുഭൂതി കൊണ്ടോ ദയാവായ്പുകൊണ്ടോ  ജനങ്ങള് നല്കുന്ന സഹായം അനര്ഹമായി തട്ടിയെടുത്ത് തൊഴിലൊന്നും ചെയ്യാതെ പണമുണ്ടാക്കുകയാണ് സാമ്പ്രദായിക ( യാചന തൊഴിലാകിയവർ ) യാചകര് ചെയ്യുന്നത്.

യാചകരുടെ എണ്ണം ദിനപ്രതി കൂടിക്കൂടി വരികയാണ്. തദ്ദേശീയര്ക്കു പുറമെ, അന്യസംസ്ഥാന യാചകരും രംഗം കൂടുതല് കൊഴുപ്പിക്കുകയാണ്. ശല്യം സഹിക്കവയ്യാതെയാണെങ്കിലും പലരും നല്കുന്ന പണം അനര്ഹമായി ചിലവഴിക്കുന്നതും കാണപ്പെടുന്നു. ഇവയ്ക്കിടയില്, ഏറ്റവും പ്രയാസപ്പെടുന്ന ചില യഥാര്ഥ പാവങ്ങളുമുണ്ട്. ഇത്തരുണത്തില് ഏതൊരു സമൂഹത്തിനും പ്രത്യുത ഓരോ വ്യക്തിക്കും വലിയ ബാധ്യതയുണ്ട്. പ്രദേശത്തെ നിവാസികൾ യാചന നിയന്ത്രണത്തിന് പ്രമുഖ സ്ഥാനം നല്കണം. അതിനായി ചില മാര്ഗദര്ശനങ്ങള് പരിഗണിക്കപ്പെടേണ്ടതായുണ്ട്.

യാചകരുടെ എണ്ണം ദിനപ്രതി കൂടിക്കൂടി വരികയാണ്. തദ്ദേശീയര്ക്കു പുറമെ, അന്യസംസ്ഥാന യാചകരും രംഗം കൂടുതല് കൊഴുപ്പിക്കുകയാണ്. ശല്യം സഹിക്കവയ്യാതെയാണെങ്കിലും പലരും നല്കുന്ന പണം അനര്ഹമായി ചിലവഴിക്കുന്നതും കാണപ്പെടുന്നു. ഇവയ്ക്കിടയില്, ഏറ്റവും പ്രയാസപ്പെടുന്ന ചില യഥാര്ഥ പാവങ്ങളുമുണ്ട്. ഇത്തരുണത്തില് ഏതൊരു സമൂഹത്തിനും പ്രത്യുത ഓരോ വ്യക്തിക്കും വലിയ ബാധ്യതയുണ്ട്. പ്രദേശത്തെ നിവാസികൾ യാചന നിയന്ത്രണത്തിന് പ്രമുഖ സ്ഥാനം നല്കണം. അതിനായി തങ്ങളുടെ പ്രദേശത്തു ഏതൊരു നന്മയിലും സഹായിക്കുക എന്നല്ല  പ്രത്യുത സഹകരിക്കുകയാണ് വേണ്ടത് അതായത് ഏതൊരു പ്രദേശത്തെയും വ്യക്തികളുടെ കഴിവുകളും , മികവുകളും പ്രാഥമീകമായി പരസ്പരം വിനിയോഗിക്കുന്നതിലാണ്   പരിഗണിക്കപ്പെടേണ്ടതായുള്ളത് .

No comments:

Post a Comment