Wednesday, 4 September 2013

സര്പ്പമുള്ള വിറക് കെട്ട് വഹിക്കുന്നവൻ.



ദൈവ വിശ്വാസം. ഇത് ഇന്നും ഇന്നലെയുമല്ല ജനം കേട്ടുതുടങ്ങിയത്. മനുഷ്യജീവിതം ആരംഭിച്ചതുമുതല് തന്നെ കേട്ടുകൊണ്ടിരിക്കുന്ന ഒരു പദമാണ് ദൈവ വിശ്വാസം. ഒരു ജീവിതമുണ്ടെന്നും ഇവിടത്തെ ജീവിതത്തിലെ പ്രവര്ത്തനങ്ങള്ക്ക് മനുഷ്യന് വിചാരണ ചെയ്യപ്പെടുമെന്നും ഈ വിചാരണയില് വിജയിക്കുന്നവര്ക്ക് സ്വര്ഗ്ഗവും അല്ലാത്തവര്ക്ക് കഠിനശിക്ഷയും ലഭിക്കും.

ലോകമുണ്ടെന്നത് നൈസര്ഗ്ഗികബോധം തന്നെയാണ്. ഇതിന്റെ ആസ്തിക്യത്തിന് ബലപ്പെട്ട തെളിവ്, ദൈവം മനുഷ്യരെ ഏതെങ്കിലും സംഗതി തെര്യപ്പെടുത്തണമെന്ന് ഉദ്ദേശിച്ചാല് അതിനെ സംബന്ധിച്ച ബോധം അവരുടെ ബോധ പ്രകൃതിയില് അങ്കുരിപ്പിക്കുന്നു. ഇതിനെ അവഗണിക്കാന് ആര്ക്കും നിവൃത്തിയില്ല. നാം ഉല്ക്കടമായി അഭിലഷിക്കുന്നതും നമ്മുടെ ഉള്ളിന്റെ ഉള്ളില് അനുഭവപ്പെടുന്നതുമായ ഒരു കാര്യം മനുഷ്യ സൃഷ്ടിയുടെ മൗലിക സ്വഭാവത്തിന്റെ പ്രതിഫലനമാവാതിരിക്കാന് തരമില്ല. ഇത്തരം മഹിത യാഥാര്ത്ഥ്യങ്ങളില് നാം വിശ്വസിക്കുന്നത് തെളിവിന്റെയോ ഭൗതിക സ്ഥിരീകരണത്തിന്റെയോ സഹായത്തോടെയല്ല. മറിച്ച് ആദര്ശത്തിന്റേയും അന്തഃപ്രചോദനത്തിന്റേയും നൈസര്ഗിക ബോധത്തിന്റേയും സഹായത്തോടെയാണ്. യാഥാര്ത്ഥ്യത്തെ ഗ്രഹിക്കാനുള്ള ഒരു ശാസ്ത്രീയ മാര്ഗ്ഗമാണ് ഖുർആന്റെ ഉൽബൊധനങ്ങളെന്നു നാം ഓര്ക്കണം.

അന്ധവിശ്വാസങ്ങളില്നിന്നും ബുദ്ധിയെ മോചിപ്പിക്കണം. എങ്കില് മാത്രമേ ധിഷണാശക്തി വികസിപ്പിക്കാന് കഴിയുകയുള്ളൂ. അതിന്നായി സ്വഭാവം, സംസര്ഗ്ഗം, സാമൂഹികബന്ധങ്ങള് എന്നിവയെ കുറിച്ചു ഖുർആൻപരയുന്ന  കാര്യങ്ങളാൽ  നിയന്ത്രിക്കേണ്ടതുണ്ട്.

ഭൗതികവാദത്തിന്റെ ദുര്‍മന്ത്രം വികാരങ്ങളെ കയറൂരിവിടുന്നു. അതിനാൽ മൃഗീയമായ ഒരുതരം അത്യാര്‍ത്തി ജന്മമെടുത്തു. വിവേകശൂന്യതയും ഹിസ്റ്റീരിയയും ചേര്‍ന്നുണ്ടായ മാരകമായ ഈ സാമൂഹ്യരോഗം വ്യക്തിയെയും മനുഷ്യരാശിയെയും മോചനമില്ലാത്ത അധോഗതിയിലേക്ക്‌ തള്ളിവിടാന്‍ ശ്രമിക്കുന്നു. ഈ അധഃപതനത്തിന്റെ അഗാധഗര്‍ത്തത്തില്‍ അകപ്പെട്ട മനുഷ്യന്‌ അസ്വാസ്ഥ്യം അനുഭവപ്പെടുകയും അസ്വസ്ഥതകളില്ലാത്ത ഒരു ജീവിതമുണ്ടായെങ്കില്‍ എന്ന്‌ ചിന്തിച്ച്‌ നൊമ്പരപ്പെടുകയും ചെയ്യുന്നു. പക്ഷെ അപകടത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ പര്യാപ്‌തമായ സഹായം അവന്‌ കിട്ടുന്നില്ല. ഇന്ന്‌ നമ്മെ സ്വാധീനിച്ച ആധൂനീക ബൌദ്ധീക ചിന്താഗതി നമ്മുടെ മനുഷ്യത്വത്തെ നിഹനിക്കുന്ന ഉഗ്രവിഷമാണ്‌. മാരകമായ ഈ വിഷം നമ്മില്‍ അവശേഷിച്ച എല്ലാ സല്‍ഗുണങ്ങളേയും മഹോന്നതങ്ങളായ മൂല്യങ്ങളേയും മലിനമാക്കുന്നു.

സ്വന്തം ജീവിതത്തിൽ ദൈവീക നിയമങ്ങളിൽ നിന്നുള്ള നിയന്ത്രണം നഷ്‌ടപ്പെട്ടാല്‍ മനുഷ്യനെ പിടിച്ചുനിര്‍ത്താന്‍ ഒരു മാനവിക നിയമാവലിക്കും സാധിക്കുകയില്ല. അപ്പോള്‍ നാം അധഃപതനത്തില്‍ മുങ്ങിമരിക്കേണ്ടിവരും. സ്വന്തം വ്യക്തിത്വം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ സ്വന്തം നാശത്തിലേക്ക്‌ നാം നടന്നടുക്കുകയേയുള്ളൂ. കാരണം തിന്മ ശിക്ഷയെ ക്ഷണിച്ചുവരുത്തുന്നു.

മനുഷ്യനെ  കര്മ്മോന്മുഖനാക്കുന്നതും വ്യക്തിയെ ശക്തനും സഹിഷ്ണുവും വിവേകിയും ക്ഷമാശീലനും ധീരനും അതേസമയം വിനീതനും മഹാനുമാക്കുന്നതും സമ്പൂര്ണ്ണവും ശാശ്വതവുമായ ഒരു ജീവിതത്തെക്കുറിച്ചുള്ള അവന്റെ സ്ഥായിയായ ബോധമാണ്.

നീതി സഫലമാവുകയും ഓരോരുത്തരും അവരവരുടെ കര്മ്മഫലം അനുഭവിക്കുകയും ചെയ്യുന്ന മരണാനന്തര ശാശ്വതജീവിതത്തിലേക്ക് ആത്മാവുകളെ തിരിച്ചുവിടേണ്ടത് എല്ലാ ഓരോ വ്യക്തികളുടെയും കര്ത്തവ്യമാണ്.

നാം സ്വയം സങ്കല്പ്പിച്ച്ചുണ്ടാക്കിയ മോടിപിടിപ്പിച്ച ജീവിത വ്യാമോഹങ്ങളുടെ  തകര്ച്ചക്ക് ശേഷം ഈ ജീവിത യാഥാര്ത്ഥ്യമാണ് എന്ന് ബോധ്യപ്പെടും . അല്ലാഹു പുതു ലോകം സൃഷ്ടിക്കും. മനുഷ്യരുടെ കര്മ്മഫലം അവിടെയാണ് അനുഭവിക്കുക.  ഈ യാഥാർത്യ ജീവിതത്തെ മുന്നില് കണ്ടാവണം ഭൂമിയില് മനുഷ്യന് കഴിയേണ്ടത്. ഈ കാര്യം വിശുദ്ധ ക്വുര്ആന് നിരന്തരം നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. മരണാനന്തര ജീവിതത്തെ നിഷേധിക്കുകയും അതിന്റെ ആവശ്യകതയെ ചോദ്യം ചെയ്യുന്നവര്ക്ക് ക്വുര്ആന് തന്നെ മറുപടി നല്കുന്നുണ്ട്. “തിന്മ ചെയ്തവര്ക്ക് അതിന് പ്രതിഫലം കൊടുക്കാനും നന്മ ചെയ്തവര്ക്ക് ഉല്കൃഷ്ടമായ പ്രതിഫലം നല്കാനും വേണ്ടി.


മറഞ്ഞു കിടന്ന വിത്തുകൾ കുറേ കാലങ്ങള്ക്കുശേഷം മഴ കിട്ടുമ്പോള് അല്ലെങ്കില് വെള്ളം ലഭിക്കുമ്പോള് കിളിര്ത്തുവരുന്നത് നാം കാണുന്നു. ഭൂമിയിലുള്ള വെള്ളവും വളവും വലിച്ചെടുത്ത് അവ കൂടുതല് ശക്തമായിത്തന്നെ മുളച്ചുപൊങ്ങിവരുന്നതും നാം കാണുന്നു. ഇതേ പ്രകാരം നിശ്ചിത കാലാവധിക്ക് മനുഷ്യരും യഥാർത്ത മനുഷ്യനായി  ഭൂമിയില് തന്നെ മുളച്ചുപൊന്തിവരും. അതാണ് പുനര്ജന്മം എന്നു പറയുന്നത്. അന്ത്യദിനത്തെ ക്വുര്ആന് വളരെ ഭംഗിയായിത്തന്നെ പറഞ്ഞുതരുന്നുണ്ട്. നാം ഉദ്ദേശിച്ചിരുന്ന ,അലാങ്കിൽ സങ്കല്പ്പിച്ചിരുന്നതിൽ   നിന്നെല്ലാം വ്യതസ്തമായി ലോകത്തിന്നുണ്ടായിരുന്ന യഥാർത്ത രൂപം സമ്പൂര്ണ്ണമായ രീതിയിൽ ബോധ്യപ്പെടുന്ന മാറ്റമാണ് പ്രാധാന്യം. അപ്പോൾ നാം കണ്ടിരുന്ന , കേട്ടിരുന്ന , അനുഭവിച്ചിരുന്ന സൂര്യന് നിഷ്പ്രഭമാകും, സ്ഥാനഭ്രംശം സംഭവിക്കും. പിന്നെ പ്രകാശമോ രശ്മിയോ ഉണ്ടാവില്ല. വ്യവസ്ഥാപിതമായി കോര്ത്തിണക്കപ്പെട്ട ജ്വലിക്കുന്ന നക്ഷത്രങ്ങള് ഉതിര്ന്നുവീഴും. പ്രകാശം കെട്ടടങ്ങും. ഉറച്ചുനില്ക്കുന്ന പര്വ്വതങ്ങള് കടപുഴകി വീഴും. വിപത്തുകളുടെ ഭീകരതയില് ഗര്ഭിണികളായ ഒട്ടകങ്ങള് ഗൗനിക്കാന് ആളില്ലാതെ അലഞ്ഞുനടക്കും. വന്യമൃഗങ്ങള് വിറളിയെടുത്തു ശത്രുത ഉപേക്ഷിച്ചു ഇടകലരും. സമുദ്രങ്ങള് കവിഞ്ഞൊഴുകി ഒരൊറ്റ സമുദ്രമായി മാറും. വേര്പെട്ട ആത്മാവുകള് ശരീരങ്ങള്ക്ക് തിരിച്ചുകിട്ടും. അവ കാരണമായി കുഴിച്ചുമൂടിയ നിരപരാധിയായ പെണ്കുട്ടിയെ ഉയിര്ത്തെഴുന്നേല്പിച്ച് അവളുടെ ദുര്യോഗത്തിന്റെ കാര്യങ്ങള് അന്വേഷിച്ചു വിധി പറയും. അങ്ങനെ ലോകാവസാനത്തിന്റെ സർവ്വ  വ്യാപകമായ ഭീകരത ക്വുര്ആന് വിവരിക്കുന്നുണ്ട്. “സൂര്യനെ നിഷ്പ്രഭമാക്കി ചുരുട്ടി മടക്കപ്പെടുമ്പോള്, നക്ഷതങ്ങള് ഉതിര്ന്നുവീഴുമ്പോള്, പര്വ്വതങ്ങള് കടപുഴക്കപ്പെടുമ്പോള്, പൂര്ണ്ണഗര്ഭിണികളായ ഒട്ടകങ്ങള് കയ്യൊഴിക്കപ്പെടുമ്പോള്, വന്യമൃഗങ്ങള് (പരസ്പരം അക്രമിക്കാതെ) ഒരുമിച്ചു കൂട്ടപ്പെടുമ്പോള്, സമുദ്രങ്ങള് കത്തിക്കപ്പെടുമ്പോള്, ആത്മാക്കള് (അവയുടെ ജഡങ്ങളോട്) സംയോജിപ്പിക്കപ്പെടുമ്പോള്, ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്കുട്ടിയോട് എന്ത് കുറ്റത്തിന്നാണ് നീ കൊല്ലപ്പെട്ടതെന്ന് ചോദിക്കപ്പെടുമ്പോള്, ഏടുകള് തുറക്കപ്പെടുമ്പോള്, ആകാശം പൊളിച്ചുനീക്കപ്പെടുമ്പോള്, നരകം ആളിക്കത്തിക്കപ്പെടുമ്പോള്, സ്വര്ഗ്ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്, ഓരോ ആളും അവരവര് സജ്ജമാക്കിയത് അറിയും, അതെ, അന്ത്യനാളിന്റെ ഭീകരത അതികഠിനം തന്നെയാണ്.

ഏതൊരു വ്യക്തിയും തന്റെ  ജീവിതത്തില് പ്രമാണമായി അംഗീകരിക്കേണ്ടത് പ്രവാചകൻമുഹമ്മദ്‌ നബി (സ ) സ്വജീവിതത്തിലൂടെ പ്രാവര്തീകമാക്കി വിശദീകരിച്ച്ചു തന്ന ഖുർആൻ ആയിരിക്കണം .

ഖുർആനിലെ ആശയങ്ങൾ ശരിയായി തെളിഞ്ഞാല് അത് തന്നെയാണ് ഒരുവന്റെ ശരിയായ ജീവിത പാത തന്റെ ജീവിതത്തിൽ ഖുർആനിനു വിരുദ്ധമായത് കാണുകയാണെങ്കില് നിങ്ങള് വിരുദ്ധമായത് തള്ളിക്കളയുകയും ഖുർആൻ സ്വീകരിക്കുകയും ചെയ്യുക.’ യാതൊരു തെളിവും പ്രമാണവും കൂടാതെ അറിവ് നേടുന്നവന് സര്പ്പമുള്ള വിറക് കെട്ട് വഹിക്കുന്നവനെപ്പോലെയാകുന്നു.

No comments:

Post a Comment