സർക്കാർ നിയമങ്ങളുടെ എന്താവശ്യമാണുള്ളത്?
വ്യക്തി കള്ളനും കൊലപാതകിയും സത്യസന്ധതയില്ലാത്തവനുമാണെന്നതിനാലാണ് സർക്കാർ നിയമങ്ങളുടെ
ആവശ്യം വരുന്നത്. അല്പം ചിന്തിക്കൂ, സർക്കാർ നിയമങ്ങളുടെ ആവശ്യം വരുന്നുവെന്നത് നിങ്ങളുടെ
അപമാനമാകുന്നു.സർക്കാർ നിയമങ്ങളുടെ ആവശ്യം എത്ര ആവശ്യമായിവരുന്നുവോ, അത്രയധികം നിങ്ങള്
അപമാനിതനാകുന്നു. തെരുവില് നില്ക്കുന്ന പോലീസുകാരനും കോടതിയുടെ വലിയ വലിയ ചുമരുകളുമൊക്കെ
നിങ്ങളുടെ അഭിമാനമല്ല. നിങ്ങള് വിശ്വാസയോഗ്യരല്ലെന്നതാണ് അതു സൂചിപ്പിക്കുന്നത്. നിങ്ങളെ
നിയന്ത്രിക്കുന്നതിനുവേണ്ടി തോക്കിന്റെയും വാളിന്റെയും ആവശ്യം വരുന്നു.
തന്നിലുള്ള മാനൂഷീകമായ ചൈതന്യത്തിനും ബോധത്തിനും അച്ചടക്കത്തിനും വേണ്ടി
മനുഷ്യ നിര്മ്മിത നിയമത്തിന്റെയും നിയന്ത്രണത്തിന്റെയും ആവശ്യമില്ലെന്നാണ് വാസ്തവം
. അത് നിലവിൽ നിലനിൽക്കുന്നതാകുന്നു , വ്യക്തികൾ
അതു സ്വയം കണ്ടത്തെണ്ടതാകുന്നു. എന്നാല്, ഇക്കാര്യം ഒരു ദിവസംകൊണ്ട് സംഭവിക്കുന്നതല്ല.
ചിലപ്പോള് ഒരിക്കലും സംഭവിച്ചില്ലെന്നുമിരിക്കാം. എന്നാല്, ഒരു നല്ല വിശ്വാസമെങ്കിലും
കാണേണ്ടതല്ലേ? ഈ ഒരു വിശ്വാസം ഉണ്ടായാല് മതിയായിരുന്നു. ഈ ലോകത്ത് വിശ്വാസികളായവർ ജനിച്ചുകൊണ്ടിരുന്നു,
ഇനിയും ജനിച്ചുകൊണ്ടിരിക്കുമെന്നതും സൗഭാഗ്യമാകുന്നു. പിന്നെ അങ്ങനെ വിശ്വാസം ഉറപ്പായതും
ദ്രുഡ്ഡമായതിലും കാരണത്താലാണ് നാം ഇപ്പോള് ഇവിടെയുള്ളത്.
ഓരോ മനുഷ്യനും വ്യക്തിപരമായി മുന്നോട്ടു നയിക്കാന് കഴിയുന്നതാവണം മദ്രസാ
പഠനം.
അറിയാനും അറിയിക്കുവാനും ധാരാളമുണ്ടെന്ന് ഓരോ മനുഷ്യനും വ്യക്തിപരമായി
തിരിച്ചറിയാൻ കഴിയുന്നതാവണം മദ്രസാ പഠനം .
മനസു നന്നായാല്‍ മാത്രമേ
മനുഷ്യനാവൂ.
പ്രവാചകനെ മനസിലാക്കുകയും മനുഷ്യത്വം കാത്തു സൂക്ഷിക്കുകയും വേണം.
ജീവിതത്തില്‍ ശരിയായ അറിവു
നേടാത്തവര്‍ അടി തെറ്റിവീണുപോകുമെന്ന് തിരിച്ചറിയണം.
അജ്ഞാനത്തില് കെട്ടിപൊക്കിയ
അന്ധവിശ്വാസങ്ങളെയും ചിന്തകളെയും പൊളിച്ചെഴുതാനും
അല്ലാഹുവിന്റെ പേരില് അതിക്രമങ്ങള് നടത്തുന്നവരായി മാറാതിരിക്കുവാനും സമൂഹവും വ്യക്തികളും ശ്രദ്ധിക്കണമെന്ന് ഖുർആൻ അടിക്കടി ഉണത്തുന്നു .
മനുഷ്യനും മനുഷ്യനും തമ്മില്‍
വേര്‍തിരുവുണ്ടാകരുത്.
ആചാരങ്ങള് ജീവിതത്തില് പകര്ത്തുന്നവരാകണം
അതല്ലാതെ ആരാധനകളാക്കരുത്.
ആചാരങ്ങളും അനുഷ്ടാനങ്ങളും
സമൂഹങ്ങളും വ്യക്തികളും തമ്മിൽ പരസ്പരം തിരിച്ച്ചരിയുന്നതിനാണ്.
രാഷ്ടീരയ ഭരണം ,സ്വത്തുസമ്പാദനം,
പദവികള് നേടല്, ഇവയൊന്നുമല്ല നാം ശ്രദ്ധിക്കേണ്ടത്. തന്റെ സമീപസ്തനായിരിക്കുന്ന സൃഷ്ട്ടാവിന്റെ
അസ്തിത്വത്തെ കണ്ടെത്തുകയാണ് മനുഷ്യന്റെ കടമ.
മറ്റുള്ളവരെ നിന്ദിക്കുമ്പോള്
കേട്ടിരിക്കാനുളുണ്ടാവും എന്നാള് മനുഷ്യരായ നമ്മള് നമ്മുടെ സ്വന്തം ധര്മ്മം പഠിക്കാനും
പഠിപ്പിക്കാനും തയ്യാറാവുകയാണ് വേണ്ടതെന്ന് ഖുർആൻ പറയുന്നു .
അല്ലാഹുവേ എനിക്കൊരു പുതുവർഷം തരുമോ? ഇപ്പോഴത്തേത് പല രീതിയിൽ
ഞാൻ അഴുക്കാക്കി.' ഇതായിരിക്കണം നമ്മുടെ പ്രാർത്ഥനയും പ്രതീക്ഷയും.
മുന്കഴിഞ്ഞ വർഷങ്ങൾ കടന്നുപോയത്
പല രീതിയിലും പല തരത്തിലുമുള്ള അനേകം അനുഗ്രഹങ്ങൾ നമ്മുടെമേൽ വർഷിച്ചുകൊണ്ടാണ്. എന്നിരുന്നാലും ശ്രദ്ധക്കുറവുകളും ബലഹീനതകളും മൂലം പല തരത്തിലുള്ള
പോരായ്മകളും തെറ്റുകുറ്റങ്ങളും വന്നിട്ടുണ്ടെന്നത്
നമ്മൾ അംഗീകരിക്കേണ്ട വസ്തുതതന്നെയാണ്. ഇത്തരം പോരായ്മകളും തെറ്റുകുറ്റങ്ങളും മൂലം
അഴുക്കായിത്തീർന്ന വർഷത്തെ, അനുതാപം നിറഞ്ഞ ഹൃദയത്തോടെ അല്ലാഹുവിനോട് തൗബ ചെയ്തു സമർപ്പിക്കാൻ സാധിച്ചാൽ സന്തോഷവും പ്രത്യാശയും നിറഞ്ഞൊരു പുതുവർഷം
ദൈവം നമുക്ക് തരും എന്ന കാര്യത്തിൽ തർക്കമില്ല.
അല്ലാഹു നമുക്കായി ഒരു പുതിയ വർഷം നൽകുമ്പോൾ അല്ലാഹു ഖുർആനിലൂടെ നമ്മോട്
പറയുന്നതും ലഭിച്ചിരിക്കുന്ന ഈ പുതിയ വർഷം കൂടുതൽ വിവേകത്തോടും ശ്രദ്ധയോടും കാര്യക്ഷമമായും
നാം ഉപയോഗപ്പെടുത്തണമെന്നാണ്. പുതിയ വർഷത്തിലേക്ക് കടക്കുന്ന നമ്മൾ, തന്റെ ജീവിതത്തിൽ
അഴുക്കു പുരളാതെ ശ്രദ്ധിക്കുന്നതിനൊപ്പംതന്നെ അഴുക്കിൽ വീഴാതിരിക്കണമെന്നുള്ളതുപോലെതന്നെ
നമുക്ക് ലഭിക്കുന്ന സമയം ശരിയായും ഫലപ്രദമായും ഉത്തരവാദിത്വബോധത്തോടെ വിനിയോഗിക്കാനും
കഴിയണം. കാരണം, ജീവിതത്തിൽ നമുക്ക് കിട്ടുന്ന മണിക്കൂറുകൾ ഏറെ വിലപ്പെട്ടതാണ്. എന്നാൽ,
സമയത്തിന്റെ മൂല്യവും പ്രാധാന്യവും നാം മറന്നുപോകുമ്പോൾ അല്ലെങ്കിൽ ബോധപൂർവം അവഗണിക്കുമ്പോൾ
നാം നമ്മോടുതന്നെ വഞ്ചന കാട്ടുന്നവരായിത്തീരുന്നു.
ജീവിതം യഥാർത്ഥത്തിൽ എന്താണ് അല്ലെങ്കിൽ എങ്ങനെയാണ് എന്ന് മനസിലാക്കണമെങ്കിൽ
കഴിഞ്ഞ കാലങ്ങളിലേക്ക് തിരിഞ്ഞുനോക്കാൻ തയാറാകണം. കഴിഞ്ഞ കാലങ്ങളിൽ ചെയ്ത കാര്യങ്ങളിലേക്ക്
തിരിഞ്ഞു നോക്കുമ്പോഴാണ് നാം എത്തരത്തിലുള്ളവരാണെന്ന് നമുക്കുതന്നെ മനസിലാകുന്നത്.
എന്നാൽ, അങ്ങനെ തിരിഞ്ഞുനോക്കുമ്പോഴും ജീവിതം കഴിഞ്ഞ കാലംകൊണ്ട് അവസാനിക്കുന്നില്ല
എന്ന ബോധ്യം നമുക്കുണ്ടാവണം.
ഇപ്പോൾ ചെയ്യുന്നതും ചെയ്യേണ്ടതുമായ കാര്യങ്ങളൊക്കെ ജീവിതത്തിന്റെ ഭാഗങ്ങളായി
മാറുകയും അവ ജീവിതത്തിന് പുതിയ മാനങ്ങൾ നൽകുകയും ചെയ്യും എന്ന തിരിച്ചറിവ് എന്നും
നമുക്കുണ്ടാകണം.
ജീവിതത്തിലെ നേട്ടങ്ങളെയും കോട്ടങ്ങളെയുംകുറിച്ച് വിലയിരുത്തുമ്പോൾ
സാമ്പത്തികരംഗത്തിന് മുൻതൂക്കം കൊടുക്കാനാണ് നാം പലപ്പോഴും മുൻകൈയെടുക്കുക. എന്നാൽ,
ഈ വിലയിരുത്തലിന് പകരം ജീവിതത്തിലെ സനാതന മൂല്യങ്ങളായ സ്‌നേഹം, ദയ, ക്ഷമ, പരോപകാരം,
നീതി എന്നിവയൊക്കെ മുൻപന്തിയിൽ കൊണ്ടുവരാൻ നമുക്ക് കഴിയണം. ജീവിതത്തിലെ സനാതന മൂല്യങ്ങൾ
ഉയർത്തിപ്പിടിക്കുന്നതിൽ കഴിഞ്ഞവർഷം നാം വിജയിച്ചെങ്കിൽ നമുക്കേറെ അഭിമാനിക്കാൻ വകയുണ്ട്.
എന്നാൽ, ഈ രംഗങ്ങളിൽ നമുക്ക് വീഴ്ചകൾ വന്നിട്ടുണ്ടെങ്കിൽ അവയെക്കുറിച്ച് പശ്ചാത്തപിച്ച്,
വീണ്ടും ഒരു നല്ല തുടക്കത്തിന് ഈ പുതുവർഷത്തിന്റെ ആരംഭത്തിൽ നമുക്ക് തയാറെടുക്കാം.
ഇതിന് തയാറായാൽ ജീവിതത്തെക്കുറിച്ച് നമുക്കുതന്നെ അഭിമാനം തോന്നും. ഈ പുതിയ വർഷത്തിൽ
ചെയ്യുവാനുള്ള നല്ല കാര്യങ്ങളെക്കുറിച്ച് ഇപ്പോൾത്തന്നെ കാണുവാനും കണക്കുകൂട്ടാനും
നമുക്ക് സാധിക്കും. അതോടൊപ്പം അവയെല്ലാം നടപ്പിൽ വരുത്താനുള്ള മനസും മാർഗവും ഇപ്പോൾത്തന്നെ
ഉള്ളിൽ ശക്തിപ്പെടുകയും വേണം.
No comments:
Post a Comment