Saturday, 14 September 2013

യാഥാര്ത്ഥ്യങ്ങള് മുന്നില് വെച്ചുകൊണ്ട്.



മനുഷ്യര് പുരോഗതിയുടെ പാതയിലാണെന്നാണ് സ്വയം ധരിച്ച്ചുവെച്ചിരിക്കുന്നത്‌  . ശാസ്ത്രീയമായി ലോകത്തിലെ ജീവിത നിലവാരം ഒട്ടേറെ മുന്നോട്ട് പോയിരിക്കുന്നുപോല്, എന്നാല് മറ്റു സൃഷ്ടികളില് നിന്ന് വ്യത്യസ്തമായി മനുഷ്യരില് ഉണ്ടാകേണ്ട പുരോഗതി വഴി തിരിഞ്ഞിരിക്കുന്നു എന്നതാണ് വസ്തുത.

സമൂഹ്യമായും സാംസ്കാരികമായും, ധാര്മികമായും, സദാചാരപരമായും മനുഷ്യന് എത്രയോ അധോഗതയിലായിരിക്കുന്നു എന്നതാണ് ഓരോ വ്യക്തികളും മറ്റു വ്യക്തികളെയും സമൂഹങ്ങളെയും കുറിച്ചു സംസാരിച്ചു കൊണ്ടിരിരിക്കുന്നു എന്നതാണ് വാസ്തവം. മനുഷ്യന് എങ്ങനെയോക്കെയോ  അക്രമിയും തന്നിഷ്ടക്കാരനും, ക്രൂരനും, ദുഷ്ടനിമായിരിക്കുന്നു. കഷ്ടം! മനുഷ്യര് എന്ന നമ്മവിശേഷണം അണിഞ്ഞു കൊണ്ട്  ഇന്ന് കാട്ടിക്കൂട്ടന്നുതെന്തൊക്കെയാണ്. വിശദമാക്കാതെ തന്നെ എല്ലാവര്ക്കുമറിയാവുന്നതാണല്ലോ ഇന്നത്തെ മനുഷ്യചെയ്തികള്. കളവും ചതിയും, അക്രമവും അനീതിയും, തട്ടിപ്പും വഞ്ചനയും, കൈക്കൂലിയും അഴിമതിയും, അവിഹിതവേഴ്ചയും ശിശുപീഢനവും തുടങ്ങി എണ്ണിയാല് തീരാത്ത ദുഷ്ചെയ്തികള്. ഇതൊക്കെ വ്യക്തിപരം. രാഷ്ട്രങ്ങള് തമ്മിലോ? ഒരു രാഷ്ട്രത്തിലെ ജനങ്ങള് തമ്മിലുള്ളതോ? വംശഹത്യ, ജാതിഹത്യ, മതഹത്യ എന്നിങ്ങനെ പലതും. ഇതെല്ലാമാണ് ഇന്ന് ആളുകള് പരസ്പരം പറഞ്ഞു കൊണ്ടിരിക്കുന്നത് , എന്നാൽ ഇത്തരം കാര്യങ്ങള്ക്ക് ഞാനുമായി വല്ല ബന്ധവുമുണ്ടോ എന്ന് ആലോചിക്കാറുണ്ടോ.

വിശുദ്ധ ക്വുര്ആന് ഇത്തരത്തിലുള്ള അക്രമകാരികള്ക്ക് നേരെ ഉയര്ത്തുന്ന ഒരു താക്കീതുണ്ട്. അല്ലാഹു പറഞ്ഞു: ``ഒരു പരീക്ഷണത്തെ(ശിക്ഷയെ) നിങ്ങള് സൂക്ഷിച്ചുകൊള്ളുക. അത് നിങ്ങളില് അക്രമം പ്രവര്ത്തിക്കുന്നവരെ പ്രത്യേകമായിട്ടല്ല ബാധിക്കുക. ഇതൊരുതാക്കീതാണ്. അക്രമകാരികള് തങ്ങള്കാരണം നിരപരാധികള് കൂടി ശിക്ഷിക്കപ്പെടുമെന്നോര്ക്കേണ്ടതാണ്. 

ഭക്ഷണം, വസ്ത്രം, പാര്പ്പിടം ഇതെല്ലാമുണ്ടായാല് മനുഷ്യന് എല്ലാമായി എന്നാണിന്നത്തെ പൊതു ചിന്താഗതി. ഇതെല്ലാമുണ്ടായി, പുറമെ നല്ല ഒരു പണിയും, എന്നാല് കേമമായി. ഒരു നല്ല ജോലിക്കുവോണ്ടിയാണല്ലോ ഇന്നത്തെ പഠനം. പഠിക്കുവാന് വേണ്ടി, അറിവിനു വേണ്ടി പഠിക്കുന്നവരിന്നെവിടെ? ഇനി അറിവുണ്ടായാല് തന്നെ അത് പ്രയോജനപ്പെടുത്താത്ത എത്രപേര്,  ഭക്ഷണമുണ്ട്, വസ്ത്രമുണ്ട്, പാര്പ്പിടമുണ്ട്, ജോലിയുമുണ്ട് എന്നിട്ടും ശരിക്ക് ഉറങ്ങാന് കഴിയാത്ത, ശാന്തമായി ഒന്നു വിശ്രമിക്കാന് കഴിയാത്ത എത്രയോ മനുഷ്യര് ലോകത്തുണ്ട്. എന്തുകൊണ്ടാണത് ? .

ഞാനും സൃഷ്ട്ടികളിൽ ഒരു സൃഷ്ടിയാണ്. സൃഷ്ടിയാകുമ്പോള് അവന് ഒരു സ്രഷാടാവുണ്ടാകണം. അതനിവാര്യമാണ്. മനുഷ്യന് ഒന്നാമതായി അതംഗീകരിക്കണം. സൃഷ്ടിയായ തനിക്ക് സ്രഷ്ടാവിന്റെ മാര്ഗദര്ശനമില്ലാതെ ഭൂമിയില് ജീവിക്കാനാകില്ലെന്ന ബോധ്യം തുടര്ന്നുണ്ടാകണം. ആമാര്ഗദര്ശനം എവിടെ ലഭിക്കും എന്നന്വേഷിക്കണം. അന്വേഷിച്ചു കണ്ടെത്തി പഠിക്കണം. പഠിച്ചു പ്രവൃത്തിപഥത്തില് കൊണ്ടുവരണം. അപ്പോള് സദാ അവന്റെ മനസ്സില് തന്റെ സ്രഷ്ടാവായ ദൈവത്തിന്റെ സ്മരണയുണ്ടാകും. ദൈവസ്മരണ മനുഷ്യന് സമാധാനമേകും.

മനുഷ്യന് തന്റെ സ്രഷ്ടാവിനെ അറിയിക്കുകയും അവനില് വിശ്വസിക്കുകയും ചെയ്യണം. അപ്പോള് ആ വിശ്വാസിക്ക് മനഃസമാധാനം ലഭിക്കും. ഉടുക്കാന് കുറച്ചു നല്ല വസ്ത്രമേയുള്ളൂവേ   ങ്കിലും , തിന്നാന് ശുദ്ധിയുള്ളതും സമൃദ്ധവുമായ കുറഞ്ഞ ഭക്ഷണവും , താമസിക്കാന് ചെറുകുടിലാണെങ്കിലും അവന്-വിശ്വാസിക്ക്- മനഃസ്സമാധാനമുണ്ടാകും. ശാന്തമായ ജീവിതമുണ്ടാകും. ഒറ്റമുണ്ടുടുത്തും, നിലത്ത് കിടന്നുറങ്ങിയും, ഒരു കാരക്കച്ചീളുമാത്രം ഒരു ദിവസം ഭക്ഷിച്ചും ജീവിച്ച ഒരു വിഭാഗത്തെ തിരുനബി (സ്വ)യുടെ പ്രവാചക ജീവിതത്തില് നമുക്ക് ദര്ശിക്കാനാകും. അവര്ക്ക് എന്നിട്ടും മനഃസമാധാനമുണ്ടായിരുന്നു. അവര് ജീവിതത്തില് സംതൃപ്തി ഉള്ളവരായിരുന്നു. കാരണം അവരുടെ മനസ്സില് ദൈവ സ്മരണ ഉണ്ടായിരുന്നു! അറിയുക , ദൈവസ്മരണ കൊണ്ടത്രെ മനസ്സുകള് ശാന്തമാകുന്നത്'. ജീവിതം സമാധാന പൂര്ണ്ണവും സംതൃപ്തവുമാകുന്നതും.

ക്വുര്ആന് വായിക്കാനും പഠിക്കാനും ജീവിതത്തില് പകര്ത്താനുമുള്ള വേദഗ്രന്ഥമാണെന്ന് ഓരോ വ്യക്തികളും തിരിച്ചറിയെണ്ടാതുണ്ട് .

ക്വുര്ആനിന്റെ ഏറ്റവും സുപ്രധാന പ്രമേയമായ തൗഹീദിലേക്ക് അടുക്കാന് വ്യാപകമായിത്തീര്ന്ന ക്വുര്ആന്പഠനംകൊണ്ട് ഇന്നും സാധിച്ചിട്ടില്ല എന്നത് പഠിക്കുന്ന വ്യക്തിക്ക് കുരാനുമായുള്ള ബന്ധം എന്തെന്ന് അറിയാത്തതിനാലാണ് , ഖുർആൻതന്റെ കര്മ്മ പുസ്തകമാണ് എന്ന് തിരിച്ഛരിഞ്ഞിരുന്നുവെങ്കിൽ തൗഹീദിൽ നിന്നും അകലുക സാധ്യമാകുമായിരുന്നില്ല എന്നത് ചിന്തനീയമാണ്.

ഖുർആൻ സ്വജീവിതമാക്കുന്നതിൽ പ്രവാചകർ സഹിച്ച ത്യാഗം ചരിത്രത്തില് എന്നും ജ്വലിച്ചുനില്ക്കും.

സമൂഹത്തിന്റെ വിദ്യാഭ്യാസ-രാഷ്‌ട്രീയ-സാമൂഹിക രംഗങ്ങളിലെ വളര്‍ച്ചയില്‍ ക്വുര്‍ആന്‍ വഹിച്ച പങ്ക്‌ നിസ്‌തുലമാണ്‌.

ക്വുര്ആനിന്റെ പ്രായോഗിക മാര്ഗരേഖയായ പ്രവാചക ജീവിതം സ്വജീവിതത്തിൽ പ്രാവര്തീകമാക്കുംബോഴേ ഖുർആൻഎളുപ്പത്തിൽ ഗ്രഹിക്കാനാവുക. ക്വുര്ആന് ജീവിതത്തിൽ പ്രാവര്തീകമാക്കാതെ മുസ്ലിമാകാന് പറ്റാത്തതുപോലെ ഖുർആൻ തന്റെ കര്മ്മ പുസ്തകമാണെന്ന് വിശ്വസിക്കാതെ യഥാര്ഥ ജീവിതം നയിക്കാനും കഴിയില്ല. ക്വുര്ആന് അല്ലാത്തത് മാത്രമേ ഞാന് സ്വീകരിക്കൂ ഖുർആൻ എന്റെ ബുദ്ധിക്ക് ഉള്ക്കൊള്ളാനാവില്ലെന്ന ധാര്ഷ്ട്യത്തിന്റെ നിരര്ഥകത തിരിച്ചറിയണം.

ക്വുര്ആന് വചനങ്ങളെ അവഗണിച്ച് മനുഷ്യ നിര്മ്മിത സംഹിതകൾ കൊണ്ട് സഹായം തേടുന്നത് ശിര്ക്കല്ലെന്ന് തെളിയിക്കാന് ജനങ്ങള് കാണിക്കുന്ന സാഹസം എന്തുമാത്രം ധിക്കാരമാണ്. ഇത്തരത്തിലുള്ള ദുര്വ്യാഖ്യാന കസര്ത്തുകള് സമൂഹത്തിലുണ്ടാക്കിയ അപകടത്തിന്റെ ഫലം ഇതിന്റെയെല്ലാം പിന്നില് പ്രവര്ത്തിച്ചവര് തന്നെ അനുഭവിക്കേണ്ടിവരും. കുറ്റമറ്റ രീതിയില് ക്വുര്ആനും അത് ജീവിതത്തിൽ പകര്ത്താനുള്ള സംവിധാനങ്ങള് ഇനിയും ഒരുക്കേണ്ടതുണ്ട്. എന്നാല് ഇന്ന് ക്വുര്ആന് പ്രവര്തീകമാക്കാനുള്ള സംവിധാനം ഒരുക്കുന്നിടത്ത് ആരും തന്നെ താല്പര്യം കാണിക്കാറുമില്ല. ക്വുര്ആന് ജീവിതത്തില് വലിയ മാറ്റത്തിന് ഹേതുവാകുന്നു. അതുവഴി കുടുംബത്തിലും അതിന്റെ സ്വാധീനമുണ്ടാകുന്നു.

ഖുർആൻ ഓരോ വ്യക്തികളും തന്റെ ജീവിതത്തിൽ ആഴത്തില് പ്രയോഗവൽക്കരിക്കുന്ന വിരുന്നിലേക്ക് എത്തിക്കുന്നത് ഒരു സദ്കര്മമായി കണ്ട് കര്മനിരതരാവുക.

എന്തുകൊണ്ട് ദൈവത്തില് വിശ്വസിക്കണം, എന്തുകൊണ്ട് ദൈവത്തെ ആരാധിക്കണം, എന്തുകൊണ്ട് പ്രവാചകനെ അനുസരിക്കണം എന്ന ചിന്ത മനുഷ്യരെ എത്തിക്കുക ഖുർആനിലായിരിക്കും.

ലോകത്ത് ആരാധിക്കപ്പെടുന്നത് ഒരേയൊരു ദൈവത്തെയല്ല ,മറിച്ചു  അനേകായിരം ആചാരങ്ങളെയും അനുഷ്ടാനങ്ങളെയുമാണ് . ആചാരങ്ങളും അനുഷ്ടാനങ്ങളും മന്ത്രങ്ങളും തീർഥ യാത്രകളും ഇവരെല്ലാം ആരാധനയര്ഹിക്കുന്നുവോ? അല്ലാഹുവിനു  ആരാധനയര്ഹിക്കുക എപ്പോഴാണ്? ഈ ചോദ്യങ്ങള്ക്ക് ലഭിക്കുന്ന ഉത്തരങ്ങള്ക്കനുസരിച്ചാണ് മനുഷ്യര് ഏകദൈവവിശ്വാസികളോ ബഹുദൈവവിശ്വാസികളോ ആവുന്നത്.

ആചാരങ്ങളും അനുഷ്ടാനങ്ങളും മന്ത്രങ്ങളും തീർഥ യാത്രകളും ഇവരെല്ലാം ആരാധനയര്ഹിക്കുന്നുവോ? ആരാധനയര്ഹിക്കണമെങ്കില് അവര് മനുഷ്യര്ക്കുവേണ്ടി വല്ലതും സൃഷ്ടിച്ചിരിക്കണം. അല്ലെങ്കില് ഭൂമിയുടെയും സൂര്യചന്ദ്രന്മാരുടെയും സൃഷ്ടിപ്പില് അവര് പരസ്പരം സഹകരിച്ചിരിക്കണം. അല്ലെങ്കില് ഇവയെല്ലാം അല്ലാഹുവിന്റെ അധികാരാവകാശങ്ങളിൽ  സഹായിച്ചിരിക്കണം. എന്നാല് ബഹുദൈവാരാധനക്ക് ന്യായീകരണം ലഭിക്കുമായിരുന്നു. തന്നെയല്ലാതെ ആരാധിക്കരുതെന്നു പറയുകയും തനിക്കു പുറമെയുള്ള ദൈവങ്ങള്‍ ( ആചാരങ്ങൾ , അനുഷ്ടാനങ്ങൾ , മന്ത്രങ്ങൾ , തീർഥ യാത്രകൽ ) ഒരു നിസ്സാരവസ്‌തുവെങ്കിലും സൃഷ്‌ടിച്ചിട്ടുണ്ടോ എന്ന്‌ ബഹുദൈവാരാധകരോട്‌ ചോദിക്കുകയും ചെയ്‌ത ദൈവമാണ്‌ അല്ലാഹു.

അല്ലാഹുവിനു പുറമെ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന നിങ്ങളുടെ പങ്കാളികളെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഭൂമിയില്‍ എന്തൊന്നാണ്‌ അവര്‍ സൃഷ്‌ടിച്ചിട്ടുള്ളതെന്ന്‌ നിങ്ങള്‍ എനിക്കു കാണിച്ചു തരിക. അതല്ല ആകാശങ്ങളില്‍ അവര്‍ക്ക്‌ വല്ല പങ്കുകാരുമുണ്ടോ? അതല്ല, നാം അവര്‍ക്ക്‌ വല്ല ഗ്രന്ഥവും നല്‍കിയിട്ട്‌ അതില്‍ നിന്നുള്ള തെളിവിന്നനുസരിച്ചാണോ അവര്‍ നിലകൊള്ളുന്നത്‌? അല്ല, അക്രമകാരികള്‍ അന്യോന്യം വാഗ്‌ദാനം ചെയ്യുന്നത്‌ വഞ്ചനമാത്രമാകുന്നു.

ഏകസ്രഷ്‌ടാവായ അല്ലാഹുവെ മാത്രം ആരാധിക്കുക എന്നതാണ്‌ മര്യാദയുള്ള കര്‍മം. അതിലാണ്‌ യുക്തിയും. അതുകൊണ്ടാണ്‌ ബഹുദൈവാരാധനയെപ്പറ്റി അക്രമം എന്ന്‌ ക്വുര്‍ആന്‍ പറഞ്ഞത്‌.

നീ അല്ലാഹുവോട്‌ പങ്കുചേര്‍ക്കരുത്‌. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത്‌ വലിയ അക്രമം തന്നെയാകുന്നു.

യാഥാര്‍ത്ഥ്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട്‌ തന്റെ അന്തിമദൂതനോട്‌ ഇങ്ങനെ പ്രഖ്യാപിക്കാന്‍ അല്ലാഹു കല്‍പിച്ചു.
“പറയൂ, ഞാന്‍ എന്റെ നാഥനോടു മാത്രമേ പ്രാര്‍ഥിക്കുകയുള്ളൂ. അവനോട്‌ ഒരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.

സര്‍വ്വശക്തനും ദയാലുവും നീതിമാനുമായ ഒരു ദൈവമാണ്‌ തന്നെ സൃഷ്‌ടിച്ചത്‌ എന്ന്‌ ചിന്തിക്കുന്ന മനുഷ്യന്‌ ആ ദൈവത്തെ എല്ലാ വിധേനയും തൃപ്‌തിപ്പെടുത്തണമെന്നും അതിന്റെ രീതി ആദൈവത്തിന്റെ ദൂതനില്‍ നിന്ന്‌ പഠിക്കണമെന്നും ബോധ്യപ്പെടും. അതോടെ ആരാധന അനുധാവനം (ഇബാദത്ത്‌, ഇത്തിബാഅ്‌) എന്നീ രണ്ട്‌ ഗുണങ്ങള്‍ മനുഷ്യനില്‍ ഉണ്ടാകുന്നു.
അല്ലാഹുവെ ആരാധിക്കേണ്ടതും പ്രവാചകനെ അനുധാവനം ചെയ്യേണ്ടതും അനിവാര്യമാണെന്ന്‌ മനസ്സിലാക്കുന്ന ഭക്തനില്‍ പിന്നീട്‌ വരുന്നത്‌ ഗുണപരമായ ഒരു സ്വാര്‍ഥതയാണ്‌. എന്റെ ഓരോ ചെറിയ കര്‍മത്തിനും നല്ല പ്രതിഫലം കിട്ടുമെന്നും കിട്ടണമെന്നുമുള്ള സ്വാര്‍ഥത. താന്‍ അല്ലാഹുവെ ആരാധിച്ചാലും ഇല്ലെങ്കിലും അല്ലാഹുവിന്നതുകൊണ്ട്‌ ഗുണമോ ദോഷമോ ഇല്ല. പ്രവാചകനെ പിന്തുടര്‍ന്നാലും ഇല്ലെങ്കിലും അതിന്റെ ഗുണദോഷങ്ങള്‍ അവരവര്‍ക്കുതന്നെയാണ്‌.

രക്ഷിതാവിങ്കല് (അല്ലാഹു)  നിന്ന്  ( ഖുർആൻ ) നിങ്ങള്ക്കിതാ കണ്ണുതുറപ്പിക്കുന്ന തെളിവുകള്  ( പ്രപഞ്ചം ) വന്നെത്തിയിരിക്കുന്നു. വല്ലവനും അതു കണ്ടറിഞ്ഞാല് അതിന്റെ ഗുണം അവന്നു തന്നെയാണ്. വല്ലവനും അന്ധത കൈക്കൊണ്ടാല് അതിന്റെ ദോഷവും അവന്നുതന്നെ.

അല്ലാഹുവിന്റെ സ്വയം പര്യാപ്‌തതയും മനുഷ്യന്റെ ദുര്‍ബലതയ്‌ക്കുമിടയില്‍ നിന്നാണ്‌ പ്രാര്‍ഥന ജനിക്കുന്നതും ശക്തി നേടുന്നതും.

മനുഷ്യരേ തീര്ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. നിങ്ങൾ സ്വയം കെട്ടിയുണ്ടാക്കുന്ന ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. തീര്‍ച്ചയായും പിശാച്‌ നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായി തന്നെ ഗണിക്കുക. അവന്‍ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത്‌ അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയാണ്‌.

തനിക്ക് ആവശ്യമില്ലാത്തത് ഒഴിവാക്കല് ഒരു വ്യക്തിയുടെ  നല്ലപ്രവർത്തനങ്ങളിൽപ്പെട്ടതാണ്.

ഒന്നിനും കൊള്ളാത്തത് കൊണ്ടു നടക്കരുത്. അല്ലാഹുവിന്റെ തൃപ്തി ലഭിക്കല് വിശ്വാസിയുടെ പ്രധാന ലക്ഷ്യമായിരിക്കണം.

No comments:

Post a Comment