Wednesday, 11 September 2013

ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം .



ആരെങ്കിലും ഒരൊറ്റ ചിന്തയുള്ളവനായാല് ആര്ത്തിയെയും അത് മനുഷ്യനിലുണ്ടാക്കുന്ന തെറ്റായ പ്രതിഫലനങ്ങളെയും മൂലമുണ്ടാകുന്ന ചിന്തയില് നിന്ന് അല്ലാഹു അവനെ കാത്തു രക്ഷിക്കും. ആരെങ്കിലും ചിന്തകള് ചിതറിയവനായാല് ഏതു താഴ്വരയിലായാലും അല്ലാഹു അവനെ ശ്രദ്ധിക്കുകയില്ല.

ആരുടെയെങ്കിലും ഉദ്ദേശ്യം അല്ലാഹുവിന്റെ തൃപ്തിയാണെങ്കിൽ  അല്ലാഹു അവന്റെ മനസ്സിന് ഐശ്വര്യമേകും. അവന്റെ കാര്യങ്ങള് ഒരുമിച്ചു ചേര്ക്കും. ലോകം സ്വയം അവനെ തേടിയെത്തും. ആരുടെയെങ്കിലും ഉദ്ദേശ്യം സ്വയം മേനഞ്ഞുണ്ടാക്കിയ ലോകമായാല് അല്ലാഹു അവന് ദാരിദ്യമുണ്ടാക്കും. അവന്റെ കാര്യത്തില് ഭിന്നിപ്പുണ്ടാക്കും. ഏതൊരു ലോകത്താകട്ടെ അല്ലാഹു  കണക്കാക്കിയതല്ലാതെ മറ്റൊന്നും ലഭിക്കുകയുമില്ല.

സാങ്കല്പീകമായ ചിന്തകളില് നിന്നു കഴിയുന്നത്ര നിങ്ങള് അകന്നുനില്ക്കുക. ആരുടെയെങ്കിലും മുഖ്യ ചിന്ത സാങ്കല്പീക ലോകമായാല് അല്ലാഹു അവന്റെ കൃഷിയിടം നശിപ്പിച്ചിരിക്കുന്നു; അവന് ദാരിദ്യമുണ്ടാക്കുകയും ചെയ്തിരിക്കുന്നു. ആരുടെയെങ്കിലും മുഖ്യചിന്ത ഇഹപരമാകയാല് അല്ലാഹു അവന്റെ കാര്യങ്ങള് ഒരുമിച്ചുകൂട്ടും. അവന്റെ മനസ്സില് ഐശ്വര്യമുണ്ടാക്കും. വിശ്വാസികളുടെ ഹൃദയം അല്ലാഹു സ്നേഹത്താലും കാരുണ്യത്താലും തീര്ത്തതാക്കും. നന്മയുമായി അവരിലേക്ക് അല്ലാഹു ഏറെ ധൃതികൂട്ടുകയും ചെയ്യും.

ഐഹികമായ അല്ലങ്കിൽ പാരത്രീകമായ സങ്കല്പ്പ  ജീവിതത്തിന് പിന്നിലുള്ള സുഖവും സന്തോഷവും വെട്ടിപിടിക്കാനുള്ള മത്സരം മനുഷ്യ ജീവിതത്തെ പ്രശ്നകലുഷിതമാക്കും. നന്മകളെയും ധര്മങ്ങളെയും അത് നിഷ്പ്രഭമാക്കും. മനുഷ്യനെ ഹിംസ്രജന്തുക്കളെ പോലെയാക്കും. ഒടുവില് ഭൂമിയിലെ പലയിടങ്ങളും അങ്ങനെയുള്ള ഹിംസ്ര ജന്തുക്കളുടെ താവളമാകും.

മനുഷ്യന് മാര്ഗദര്ശനമേകുന്ന, ഖുർആൻ ഐഹികമായ അല്ലങ്കിൽ പാരത്രീകമായ സങ്കല്പ്പ  ജീവിതത്തിന് പിന്നിലുള്ള ഭ്രാന്തന് നെട്ടോട്ടത്തെ തടയിടുകയാണ്.

ജീവിതത്തെ തെറ്റായ രീതിയിലാണ് ആളുകള് മനസ്സിലാക്കുന്നത്. ജീവിത സംസ്കരണത്തിന് പകരം ഈ ജീവിതം മനുഷ്യനെ നിഷ്ക്രിയനാക്കുന്നതിനാണ് ദൈവീക വചനങ്ങളെ അവര് ഉപയോഗിക്കുന്നത്. അതിലൂടെ ഇഹവും പരവും ഒരുപോലെ അവര് നശിപ്പിക്കുകയാണ്.  ഇപ്പോൾ നാം ജീവിക്കുന്ന ലോകത്ത് കര്മനിരതരാവുക നമ്മുടെ ബാധ്യതയാണ്. അതിന് സന്തോഷകരമായ ജീവിതം നിലനിര്ത്താനാവശ്യമായ കാര്യങ്ങള് നേടി എടുക്കേണ്ടതുണ്ട്. ചിലപ്പോള് ധാരാളം പ്രയാസവും ക്ലേശവും അവന് ഉണ്ടായേക്കാം. അതൊന്നും ബാധ്യതാ നിര്വഹണത്തിന് തടസ്സമായികൂടാ. ചെലവഴിക്കാനുള്ളതാണ് ധനം അതായത് അല്ലാഹു മനുഷ്യന് നല്കിയിരിക്കുന്ന കഴിവുകൾഅത് സൂക്ഷിച്ചുവെക്കാനുള്ളതല്ല. ജീവിതം നിലനിര്ത്താനും നല്ല കാര്യങ്ങള്ക്ക് വിനിയോഗിക്കാനുമുള്ളതാണ്.

കേവലം ബൗധീക സമ്പത്തിനോടുള്ള ആര്ത്തി മനസ്സിനെയും ശരീരത്തെയും അക്രമിക്കും. അതവനെ ദുര്ബലനും നിന്ദിതനുമാക്കും. യഥാർത്ഥ ജീവിതം  നഷ്ടപ്പെടുമ്പോള് ഉണ്ടാകുന്ന അസ്വസ്ഥതകളെക്കുറിച്ച് ചിന്തിച്ചുനോക്കൂ.

അല്ലാഹു നല്കിയ സമ്പത്ത് ( പ്രകൃതിയും അത് കണ്ടെത്താനുള്ള മനുഷ്യന്റെ കഴിവുകളും ) ഭംഗിയുള്ളതും കൊതിയൂറുന്നതുമായ പഴംപോലെയാണ്.

ജനങ്ങളില് ഏറ്റവും ഉത്തമര്. കിട്ടാത്തതില് ദുഃഖിച്ചിരിക്കുന്നവരല്ല അവര്. ആര്ത്തിയില് നിന്നും വ്യാമോഹങ്ങളില് നിന്നും  ബഹുദൂരത്തില് ആയവരാണ്‌ .

ഐശ്വര്യം ജീവിത വിഭവങ്ങളുടെ സമൃദ്ധിയല്ല; ആത്മസംത്യപ്തിയാണ്.

അല്ലാഹു തന്റെ സ്രുഷ്ട്ടികൾക്കു താന് തീരുമാനിച്ച വിഭവങ്ങള് നല്കും. അതിനായുള്ള അന്വേഷണം നന്നാക്കുക. അനുവദനീയമായവ സ്വീകരിക്കുകയും നിഷിദ്ധമായത് വെടിയുകയും ചെയ്യുക.

അനുവദനീയമായ ജീവിത വിഭവങ്ങള്ക്കായി ശ്രമങ്ങള് നടത്തണമെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്; ഒരു സ്ഥലത്ത് ചടഞ്ഞുകൂടലല്ല. ഖുർആന്റെ കല്പനകള് മുറുകെപിടിച്ചു ജീവിക്കുക എന്നതാണ് എങ്കിൽ ദുഃഖങ്ങള് ഇല്ലാതാവുകയും സംതൃപ്തിയും ശുഭാപ്തിവിശ്വാസവും കൈവരികയും ചെയ്യും.

സമയവും സമ്പത്തും പ്രയോജനപ്പെടുത്തി ജീവിതത്തെ സന്തോഷത്തോടും പ്രതീക്ഷയോടും വരവേല്‍ക്കുന്ന സമൂഹത്തിലാണ് നന്മയുള്ളത്. അലസതയും നിരാശയും തണുപ്പന്‍ ചിന്താഗതികളും വെടിയേണ്ടതുണ്ട്.

ജീവിത യാത്രയിൽ അനിവാര്യഘട്ടങ്ങളുണ്ടാകും. മനസ്സമാധാനവും സന്തോഷവും നഷ്ടപ്പെട്ടേക്കും. ആ സമയത്ത് വന്നു ഭവിച്ച പ്രയാസങ്ങളില് നിന്ന് അല്ലാഹുവിനോട് രക്ഷതേടല് അനിവാര്യമാണ്. അല്ലാത്തപക്ഷം അത് ജീവിതത്തെ ശിഥിലവും ദുര്ബലവുമാക്കും.

പ്രഭാതത്തിലും പ്രദോഷത്തിലും നീ പറയുക. അല്ലാഹുവേ, സന്താപം, ദുഃഖം, ആലസ്യം, ഉദാസീനത, ഭീരുത്വം, പിശുക്ക്, കടഭാരം, ആളുകളുടെ സമ്മര്‍ദം എന്നിവയില്‍ നിന്ന് ഞാനിതാ നിന്നോട് ശരണംതേടുന്നു. ഈ പറഞ്ഞ വചനങ്ങള്‍ നവജീവിതത്തിലേക്കുള്ള താക്കോലാണ്. അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ശരിയാംവണ്ണം നിലകൊള്ളുകയും ചെയ്താല്‍ അല്ലാഹുവിന്റെ സഹായം അവനിണ്ടാകുമെന്നാണ് നാം മനസ്സിലാക്കേണ്ടത് .

ആധൂനീക സമൂഹത്തിൽ ചിലയാളുകളുടെ കാഴ്ചപ്പാടില് പ്രാര്ഥന ഫലശൂന്യമായ കര്മമാണ്. ആവശ്യങ്ങള് അര്പ്പിക്കുകയും പിന്നീട് മറുപടിക്കായി കാത്തിരിക്കുകയും ചെയ്യുന്നൊരു ഏര്പ്പാടല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. ആരെങ്കിലും ഈയൊരു കാഴ്ചപ്പാടോടെ പ്രാര്ഥനയെ കാണുന്നുവെങ്കില് അതു കേവലം വാക്കുകള് ഉരുവിടലാണ്. അങ്ങനെയുള്ള പ്രാര്ഥന ഫലശൂന്യവും അല്ലാഹുവിങ്കല് യാതൊരു വിലയുമില്ലാത്തതുമാണ്. പ്രാര്ഥനക്ക് ലക്ഷ്യം വേണം.

അല്ലാഹുവിലേക്കടുപ്പിക്കുന്ന കര്‍മങ്ങളില്‍ മുഴുകി മാതൃകാപരമായ ജീവിതം നയിക്കുമ്പോഴാണ് പ്രാര്‍ഥന അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുക.

ഇബ്റാഹീം നബി  നമസ്കാരം നിലനിര്ത്തല് ജീവിത ചര്യയാക്കിമാറ്റിയിരുന്നു. അപ്പോള് നമസ്കാരം പ്രയാസമായി തോന്നുകയും അലസന്മാരായി അതു നിര്വഹിക്കുകയും ചെയ്യുന്നവരും ഇബ്റാഹീം നബിയുടെ നിസ്കാരവുമായി  എവിടെ നില്ക്കുന്നു?.

ദുര്‍ബോധനങ്ങളില്‍ നിന്ന് മനസ്സിനെ ശുദ്ധീകരിക്കുമ്പോഴേ സന്തോഷമുണ്ടാകൂ. മനസ്സമാധാനത്തിന്റെ അടിസ്ഥാനമാണിത്. മനസ്സമാധാനമാകട്ടെ സൃഷ്ടികള്‍ ഉടമപ്പെടുത്തുന്ന അനുഗ്രഹങ്ങളില്‍ വെച്ചേറ്റവും അമൂല്യമാണ്. അതായത് അല്ലാഹു നിനക്ക് തീരുമാനിച്ച കാര്യത്തില്‍ നീ സംതൃപ്തി അടയുക. അപ്പോള്‍ നീ ജനങ്ങളില്‍വെച്ചേറ്റവും ഐശ്വര്യവാനാകും'.


No comments:

Post a Comment