ഖുര്ആന്
അല്ലാഹുവിന്റെ കലാം ആണ്. അതിലെ അക്ഷരങ്ങളും പദങ്ങളും ഘടനയും ക്രമവുമെല്ലാം
അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചുണ്ടായതാണ്. മുഹമ്മദ് നബി(സ)ക്കോ അവിടുത്തേക്ക്
വഹ്‌യ് (സന്ദേശം) എത്തിച്ചുകൊടുത്ത മലക്കിനോ മറ്റാര്‍ക്കെങ്കിലുമോ അതില്‍ യാതൊരു
പങ്കുമില്ല. പരിപൂര്‍ണമായും ദൈവികഗ്രന്ഥം. `ദൈവികത'യാണ് വിശുദ്ധ ഖുര്‍ആന്റെ
ഏറ്റവും വലിയ സവിശേഷത.
വിശുദ്ധ ഖുര്ആന്‍ അനുസരിച്ചു
ജീവിക്കുന്നത് തന്നെയാണ് പുണ്യകര്മ്മമെന്നതു
. മറ്റേതൊരു ഗ്രന്ഥത്തിനും ഈ പുണ്യം അവകാശപ്പെടാനാവില്ല. ദൈവികഗ്രന്ഥം എന്നതാണ് ഇതിനു
കാരണം.
യഥാർത്ത അറിവ് ലഭിക്കുന്നതിനു
ഖുർആൻ വചനങ്ങളിലൂടെ നിർദ്ദേശിക്കപ്പെടുന്ന വിധം ലോകത്തെ നിരീക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന
അറിവാൺ, അതായത്, ലോകം നൽകുന്ന അറിവ്. അത്തരം അറിവ് ഉൾക്കൊള്ളാൻ നമ്മുടെ സ്വീകരണികളെ
പ്രാപ്തമാക്കുക എന്നതാൺ ഖുർആനിക വചനങ്ങൾ ചെയ്യുന്നത്. ചുറ്റുപാടും കാണുന്ന ജീവിത യാഥർത്ഥ്യങ്ങളിൽ
നിന്ന് ജീവിത പാഠങ്ങൾ നേടിയേടുക്കാൻ നമ്മൾ കണ്ണുതുറന്ന് ജീവിതത്തെ വായിക്കണം.
സംസ്കാരം എന്ന് വിളിക്കുന്ന
ധാർമ്മികതയാണ് മനുഷ്യന്റെ ജീവിത നിലവാരം നിർണ്ണയിക്കുന്നത്.
അറിവാണ് സംസ്കാരം നിർണ്ണയിക്കുന്നത്. വായനയാണ് അറിവു നൽകുന്നത്.സംസ്കാരം ഉള്ള സമൂഹത്തിൽ
അധാർമ്മികതകളും അവതാളനങ്ങളും കുറയും.
ഏതെങ്കിലും ഗ്രന്ഥത്തിന്റെ രണ്ട് ചട്ടകൾക്കുള്ളിൽ അച്ചടിച്ചുവരുന്ന
അക്ഷരത്താളുകളിൽകൂടി കണ്ണ് ഓടിക്കൽ മാത്രമല്ല വായന. ചുറ്റുപാടുകളിൽ നിന്നും ജീവിത പാഠങ്ങൾ
ഉൾക്കൊള്ളാൻ കണ്ണുതുറക്കലാൺ വായന.
ജീവിതത്തിലേക്ക് കണ്ണുതുറപ്പിക്കാൻ വേണ്ടി ഖുർആൻ വചനങ്ങൾ വായിക്കുന്ന
ഒരു ശീലത്തിലേക്ക് നമ്മൾ ഉയരണം. താഴ്ന്ന് കിടക്കുന്ന ജീവിതനിലവാരമെന്നത് ഒരു പ്രശ്നമായി
നമുക്ക് ചുറ്റും ഉണ്ടെങ്കിൽ അതിനുള്ള മരുന്നായി ഖുർആനിനു മാത്രമേ വരാൻ കഴിയൂ.
ഖുർആൻആയത്തുകൾ കേവല മനപ്പാഠമാക്കലിലൂടെ
നേട്ടം കൈവരിക്കാനാവും എന്ന് കരുതാനാവില്ല. അത് കൃത്യമായ ജീവിത ദർശനമായി ആ വായനകളെ
പകർത്തുന്നതിലൂടെ മാത്രമേ സാധിക്കൂ.
ജീവിതത്തിലെ ഏത് സാഹചര്യത്തിലും കവശംവെക്കാവുന്ന ഒരു ചര്യയാൺ വായന. പക്ഷെ ഉയർന്ന് വരുന്ന ജീവിത സാഹചര്യങ്ങളെ നേരിടാനുള്ള
ഉണർവ്വ് നൽകുന്നതാവണം നമ്മുടെ വായന എന്ന് ഉറപ്പു വരുത്തണം.
വായിച്ചെടുത്ത അറിവിനെ പച്ചയായ ജീവിതത്തിലേക്ക് ഉപയോഗപ്പെടുത്താൻ കഴിയാതെപോയാൽ
നഷ്ടം ഒരു ജീവിതത്തിന്റെ മാത്രം ആഴത്തിലുള്ളതല്ല, മറിച്ച് ഒരു സൃഷ്ടിപ്പിന്റെ മുഴുവൻ
പാഴാക്കലിന്റേയാവും.
മാലോകർക്കുമുന്നിൽ ദൈവം എഴുനേല്പിച്ചു നിർത്തുമ്പൊൾ കുറ്റബോധകൊണ്ട്
കഴുത്ത് കുനിക്കേണ്ടി വരുന്ന പരാജയം മുന്നിൽ കണ്ട്, അതൊഴിവാക്കാനായി നാളിതുവരെയുണ്ടായിരുന്ന
ഖുർആന്റെ വായനാ ശീലങ്ങൾ ഇന്നു മുതൽ തന്നെ നമുക്ക്
ക്രമീകരിച്ച് ജീവിതത്തിൽ പകര്ത്തി തുടങ്ങാം.
എങ്ങനെയാണ് നാം
ജീവിതത്തെ നിര്‍വ്വചിക്കേണ്ടത്? ഏതുതരം താല്‍പര്യങ്ങള്‍ക്കാണ് ജീവിതത്തില്‍ മുന്‍തൂക്കം
കിട്ടുന്നത്? ആരാണ് ജീവിതം കൊണ്ട് വിജയിച്ചത്? ജീവിതത്തിന്റെ പരാജയത്തെ
സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്? ജീവിതം സുഖിക്കാനും
ആസ്വദിക്കാനുമുള്ളതാണെന്ന ഭാവത്തിലുള്ള വര്‍ത്തമാന കാലത്തെ കൌമാര യൌവ്വനങ്ങളെ
നിരീക്ഷിച്ചു കൊണ്ടുമാത്രം കണ്ടെത്താന്‍ കഴിയുന്നതല്ല മേല്‍ചോദ്യങ്ങള്‍ക്കുള്ള
ഉത്തരങ്ങള്‍. താത്വികമായി അന്വേഷിക്കേണ്ടതും വിചാരപ്പെടേണ്ടതുമായ ഒന്നാണ് ജീവിതം.
വെറും യാന്ത്രികമാണോ മനുഷ്യ ജീവിതത്തിന്റെ പ്രകടനങ്ങള്? മൂര്ച്ചയുള്ള
വിചാരങ്ങളുടെ പ്രതിഫലനങ്ങള് തന്നെയാണ് ജീവിതത്തിന്റെ ഫലമായി പുറത്തുവരുന്നത്. കാണാനുള്ള
കണ്ണുകളും കേള്ക്കാനുള്ള കാതുകളും മാത്രമല്ല ചിന്തിക്കാനുള്ള ഹൃദയവുമാണ് മനുഷ്യനെ വേര്തിരിക്കുന്നത്.
കണ്ണുകളെയും കൈകാലുകളെയും മറ്റ് അവയവങ്ങളെയും ചലിപ്പിക്കുന്നത് ഹൃദയമാണ്. ഹൃദയമാണ്
മനുഷ്യ ജീവിതത്തിന്റെ ചാലകശക്തിയെന്നു ചുരുക്കം. എന്നത് പോലത്തന്നെയാണ് ജീവിതത്തെ നിയന്ത്രിക്കേണ്ടത്
ഖുർആൻ കൊണ്ടാണ് .
ഖുർആനിനാൾ നിയന്ത്രിക്കപ്പെടുന്ന
വിവേചന ശേഷിയുടെ സാന്നിധ്യമുള്ളവനെന്നാണ് ജീവികള്ക്കിടയില് മനുഷ്യന് ഏറ്റവും ചേര്ന്ന
വിശേഷണം. കൈ ഉയര്ത്തുന്നതും കാല് ചലിപ്പിക്കുന്നതും കണ്ണുകള് നോട്ടമിടുന്നതും കാതുകളെ
കൂര്പ്പിച്ചു നിര്ത്തുന്നതുമെല്ലാം ഖുർആൻന്റെ ആജ്ഞാനുസാരം മാത്രം. അപ്പോള് ഖുർആൻ കൊണ്ട്
കീഴ്പ്പെടുത്താനാവാത്തതൊന്നും മനുഷ്യപ്പറ്റുള്ളതാവുന്നില്ല.
ദൈവീക സാന്നിധ്യമില്ലാത്ത കേള്വിയും കാഴ്ചയും മൃഗതുല്യമാണെന്നാണ് ഖുര്ആന്റെ
പക്ഷം. കേള്വിയും കാഴ്ചയും ഉള്ളപ്പോള് തന്നെയാണ് ഖുര്ആന്റെ വിമര്ശം. പക്ഷേ, അവകള് ജീവിതത്തിനു
വഴങ്ങുന്നതായിരുന്നില്ല. മനുഷ്യ രൂപത്തിലുള്ള ജീവിയായാല് മൃഗത്തെക്കാള് മോശം എന്നു
പറയേണ്ടിവരുമെന്നാണ് ഖുര്ആന്റെ ഭാഷ്യം. മനുഷ്യന്റെ മുദ്രയുള്ളതാകണം ജീവിതത്തിന്റെ ഫലങ്ങള്.
No comments:
Post a Comment