Tuesday, 22 October 2013

വായിക്കുക .




എല്ലായ്പോഴും സത്യത്തെ സ്വീകരിക്കാനും അസത്യത്തെ ത്യജിക്കാനുമുള്ള സന്നദ്ധതയുണ്ടായിരിക്കണം.

തെറ്റായ വിശ്വാസങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ശരിയായ വിശ്വാസന്തോട് ചെര്‍ന്നുനില്‍ക്കുകയും വേണം.

ശരിയായ വിശ്വാസം വിവേചനാത്മകത, യുക്തി, വസ്തുതകള്, തെളിവുകള് ഇവയിലധിഷ്ടിതമായിരിക്കും .

സത്യത്തെ സ്വീകരിക്കാനും അസത്യത്തെ ഉപേക്ഷിക്കാനും  ദൃഢ നിശ്ചയമെടുക്കണം.

സത്യത്തെ അനുഷ്ടിക്കാനും അസത്യത്തെ ത്യജിക്കാനും കഴിയണമെങ്കിൽ നമസ്കാരം യഥാവിധി നിർവഹിക്കാൻ സാധിക്കണം .

ഒരാള് സത്യാനുഷ്റ്റാനത്തിനു ദൃഢനിശ്ചയം ചെയ്താല് അയാള് വൃതം അനുഷ്ട്ടിക്കുന്നവനാണ് ദൈവീകാനുഗ്രഹത്തിനും സത്യാചരണത്തിനും വൃതം യോഗ്യനാക്കി  തീര്ക്കുന്നു . അയാള് അതിനുയോഗ്യനായി തീര്ന്നാല് ജ്ഞാനത്തിന്റെയും സംതൃപ്തിയുടേയും രൂപത്തില് ഫലവും അയാൾക്ക്‌ ലഭിക്കുന്നു. അത്തരം ഫലങ്ങള് സത്യാചരണം നടത്താന് പ്രേരണയും ശക്തിയും നല്കുന്നു. വിശ്വാസം വര്ദ്ധിക്കുന്നതോടൊപ്പം ജ്ഞാനവും അനുഗ്രഹവും കൂടുന്നു. ഇത് ആത്യന്തികമായ ദൈവീക സാമീപ്യം അഥവാ മോക്ഷത്തിലേക്ക് നയിക്കുന്നു.

പ്രവൃത്തി (കടുത്ത പരിശ്രമം), ഇഖ്‌ലാസ് (അല്ലാഹുവിന്റെ ത്രുപ്തിക്കായുള്ള ലക്ഷ്യസാധ്യത്തിനായി വെല്ലുവിളികളേയും ബുധിമുട്ടുകളേയും സന്തോഷത്തോടെ നേരിടാനുള്ള ആഗ്രഹം) എന്നിവയാണ് മാനവരുടെ അടിസ്ഥാന സ്വഭാവങ്ങള്.


മുൻവിധികളും മുൻധാരണകളും മുൻ സങ്കല്പ്പങ്ങളും ഖുർആൻപ്രയോജനപ്പെടുന്നതിലേക്കുള്ള വഴി അടക്കുന്നു .

തെറ്റായ അറിവുകൾ ഉൾകൊള്ളുന്നതിനെ അല്ലാഹു   വിലക്കിയിരിക്കുന്നു.

മനുഷ്യർക്ക്  ബുദ്ധിയുണ്ട് ബോധമില്ല. സ്വബോധം തീരെയില്ല .അതായത് നമസ്കാരമില്ല , അഥവാ നമസ്കാരം നിലനിര്ത്തുന്നില്ല .

ശിര്ക്ക് ( ദൈവത്തിൽ പങ്കു ആരോപിക്കൾ ) മനുഷ്യൻറെ ആത്മീയ വേരുകൾ  അറത്ത് മുറിച്ച് അവൻറെ സ്വാഭാ വീകവളർച്ചയെ  തടയുന്നു.

വൈകാരീക മനുഷ്യരിൽ   സമാധാനം വസിക്കുന്നില്ല. കാരണം അവൻ തന്നെ ഒരു പൊയ് മുഖമാകുന്നു.അവർ  പറയുന്നതും പ്രവര്ത്തിക്കുന്നതും   കാപട്യമാണ് . അവർ ഏതോ ദൈവത്തിൽ അന്ധമായി വിശ്വസിക്കുന്നു . എന്നാൽ  സഹ ജീവികളായ മനുഷ്യരിൽ അവർക്ക് ഒട്ടും തന്നെ വിശ്വാസമില്ല.

അല്ലാഹുവിനെ മുൻനിർത്തിയുള്ള  കപടവിശ്വാസമാണ് മനുഷ്യൻ പരസ്പരം അവിശ്വസിക്കുന്നതിന് കാരണം . അതായത് അലാഹുവിലുള്ള വിശ്വാസത്തിൽ വിശ്വസ്തതയില്ല എന്നത് കൊണ്ടാണ് .

തത്വങ്ങളറിഞ്ഞു ആചരിക്കുമ്പോഴാനു ആചാരങ്ങള്‍ക്ക് അര്‍ഥം ലഭിക്കുന്നത്. തത്വങ്ങളറിഞ്ഞാല്‍ പിന്നെ തര്‍ക്കങ്ങള്‍ക്കും പ്രസക്തിയില്ല.

ആചാരങ്ങളെ തന്നെ മുത്തുകളായി കണ്ടു അലങ്കാരം പോലെ അണിയുന്നതും പിന്നെ അവയ്ക്ക് വേണ്ടി വാശി പിടിക്കുന്നതുമെല്ലാമാണ് നമ്മുടെ ശീലം.

ജീവിത വിജയം ആഗ്രഹിക്കുന്നവര്ക്ക് ഒഴിച്ചുകൂടാന് പറ്റാത്ത ഒരു മാര്ഗ ദർശനമാണ് ഖുർആൻ .

പ്രിയ സുഹൃത്തുക്കളെ, ഖുർആന്റെ വാക്കുകളിലേക്ക് മാത്രം ശ്രദ്ധിക്കാതെ വാക്കുകള്ക്ക് പിന്നിലുള്ള വികാരങ്ങളിലേക്ക് ശ്രദ്ധിക്കുക, വാക്കുകള് നിങ്ങള്ക്കകത്ത് ജനിപ്പിക്കുന്ന വികാരങ്ങളുണ്ടല്ലോ, അവയിലേക്ക് മാത്രം ശ്രദ്ധിക്കുക. എങ്കില് , നിങ്ങള്പോലും അറിയാതെ നിങ്ങളില് ഒരു പോസിറ്റീവ് മാറ്റം സംഭവിക്കും! ആ മാറ്റത്തോടെ നിങ്ങളൊരു പുതിയ വ്യക്തിയായിത്തീരും.

നിങ്ങള്ക്കെപ്പോഴാണോ നിങ്ങളുടെ ജീവിതാനുഭവങ്ങളുമായി ഖുർആനിലെ ആശയങ്ങളുമായി   സംയോജിപ്പിക്കാന് സാധിക്കുന്നത്, അപ്പോള് ഇതിലെ ഓരോ വരികളും ആവര്ത്തിച്ചു വായിക്കാനുള്ള ത്വര നിങ്ങള്ക്കുണ്ടാകുന്നു.

ഖുർആനിൽ പറയുന്ന ഓരോ കാര്യവും, നിങ്ങളുടെ അനുഭവമായിത്തീരുന്നില്ല എങ്കില്, നിങ്ങളുടെ അനുഭവങ്ങളുമായി അവയെ കുട്ടിച്ചേര്ത്ത്പോകാന് സാധിക്കുന്നില്ല എങ്കില് നിങ്ങള്ക്ക് ആവര്ത്തിച്ചു പാരായണം ചെയ്യാനുള്ലാ ഒരു ഗ്രന്ഥം  എന്നു തോന്നാനിടയുണ്ട്.

വായിക്കുക വായന നിങ്ങളെ വിമോചിപ്പിക്കും. മനസ്സിന്റെ കെണിയില് നിന്നുള്ള ആ വിമോചനം നിങ്ങള്ക്ക് വിശ്രാന്തിയായി മാറും. ആ വിശ്രാന്തി സമാധാനം കൊണ്ടുവരും. അതിനാല് വായിക്കുക, ഖുർആൻ വീണ്ടും വീണ്ടും വായിക്കുക .

Sunday, 13 October 2013

മനുഷ്യ ജീവിതം.



ഏകദൈവ വിശ്വാസമാണ്‌ വ്യക്തി ജീവിതത്തിന്റെ  അടിത്തറ. വിശുദ്ധ ഖുര്ആാനിന്റെ മൂന്നിലൊരു ഭാഗം ഈ വിശ്വാസം വിശദീകരിച്ചുകൊണ്ടുള്ള ആയത്തുകളാണ്‌.

തൗഹീദ്‌ എന്ന സംജ്ഞയാണ്‌ ഏകദൈവവിശ്വാസം എന്നതിന്‌ അറബിയില്‍ പ്രയോഗിച്ചുവരുന്നത്‌. എന്നാല്‍ പാരമ്പര്യമതം അല്ലെങ്കില്‍ ഒരു സാമുദായിക മതം എന്നതിലപ്പുറം ദൈവിക ദീൻ ( മനുഷ്യ ജീവിതം ) എന്ന തലത്തില്‍ ജനസാമാന്യം തൗഹീദിനെ കാണുന്നില്ല . ആദൂനീക സമൂഹം തൗഹീദ്‌ എന്ന പദംപോലും കേള്ക്കുന്നത്‌ എന്തോ ചില ആചാരങ്ങളും അനുഷ്ടാനങ്ങളുമായിട്ടാണ് .

സൈദ്ധാന്തികവും പ്രായോഗികവുമായി തൗഹീദിനെ  പ്രമാണങ്ങളില്‍ നിന്ന്‌ മനസ്സിലാക്കുന്നതിനു പകരം ദീൻ പഠിക്കാന്‍ മെനക്കെടാതെ പണ്ഡിതന്മാരെന്നു തോന്നിയവരെ പിന്പിറ്റുകയായിരുന്നു സാധാരണക്കാര്‍.

ജീവിതത്തെ കുറിച്ചു ഖുർആനിലൂടെ പരിചയപ്പെടുത്തിയതും പ്രകൃതി വിരുദ്ധമായി നിലനില്ക്കുതന്ന ആചാരങ്ങള്‍ വര്ജിടക്കണമെന്ന്‌ സമുദായത്തെ തെര്യപ്പെടുത്തിയതും കഴിഞ്ഞ കാല പ്രാവച്ചകന്മാർ നടത്തിയിരുന്ന പ്രബോധനങ്ങളായിരുന്നു എന്ന് ഖുർആൻവിശദീകരിക്കുന്നുണ്ട്  .

ഏറെക്കുറെ ജനങ്ങൾക്ക്‌  `തൗഹീദ്‌' അറിയാം. ലാഇലാഹ ഇല്ലല്ലാഹ്‌ എന്നതാണ്‌ തൗഹീദിന്റെ പ്രഖ്യാപനവചനം. ഇതുച്ചരിച്ചുകഴിഞ്ഞാല്‍ തൗഹീദില്‍ നിന്ന്‌ വ്യതിചലിക്കില്ല എന്ന്‌ തെറ്റിദ്ധരിച്ചു. എന്നാല്‍ തൗഹീദിന്റെ കാര്യത്തില്‍ ഏറെ തെറ്റിദ്ധാരണകള്‍ ഇന്നും നിലനില്ക്കുഹന്നു. തൗഹീദിന്റെ നെർവിപരീതവും അല്ലാഹു പൊറുക്കാത്ത പാപവുമായ ശിര്ക്ക്്‌ മുസ്‌ലിംകളില്‍ വരില്ല എന്ന്‌ ധരിച്ചുവശായി. ഒന്നിലേറെ സ്രഷ്‌ടാവുണ്ടെന്നു പറഞ്ഞ ശിര്ക്ക് ‌ ലോകത്തൊരിടത്തും ഒരു കാലത്തും ഉണ്ടായിട്ടില്ല എന്ന സത്യം വിസ്‌മരിച്ച സമൂഹത്തിന്‌ ശിര്ക്കി ന്റെ ഗൗരവവും അത്‌ ഏതൊക്കെ വഴിയിലൂടെ വരാമെന്നും അലാഹു പ്രവാച്ചകന്മാരിലൂടെ പഠിപ്പിച്ചു.

സമൂഹത്തിലെ ആചാരങ്ങളും അനുസ്ടാനങ്ങളും ആയ സമൂഹപ്രാര്ഥകന, നിസ്കാരം , നോമ്പ് , സക്കാത്ത് , ഹാജു ചെയ്യല്‍, നേര്ച്ച്, ഖബ്‌ര്‍ സിയാറത്ത്‌, കൊടികുത്ത്‌, റാത്തീബ്‌, മൗലീദ്‌, സിഹ്‌റ്‌, കല്ലേറ്‌, ജിന്നുബാധ തുടങ്ങിയ ഒട്ടേറെ ആചാരങ്ങളും ചര്യകളും . ഈവക കാര്യങ്ങളിലൂടെയെല്ലാം ശിര്ക്ക്്‌ കടന്നുവരുന്നു. അതേസമയം നാട്ടുനടപ്പായി കൊണ്ടുനടക്കുന്ന ഇത്തരം ആചാരങ്ങള്‍ നിലനില്ക്കടണമെന്നാഗ്രഹിച്ച `വിവരമുള്ളവര്‍' ഇവയിലൊന്നും ശിര്ക്ക് ‌ വരുന്നില്ല എന്ന്‌ ന്യായീകരിച്ചുതുടങ്ങിയാതോട് കൂടി ഇതെല്ലാം അല്ലാഹുവിൽ പങ്കാരോപിക്കുന്നതിനു കാരണമായി . ഇത്തരം ആചാരങ്ങളും അനുഷ്ടാനങ്ങളും നോക്കിയാണ് അല്ലാഹു തന്റെ സൃഷ്ട്ടികളുടെ രക്ഷാ സികഷ്കൾ കല്പ്പിക്കുന്നത് എന്ന് വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ , അതിനാൽമനുഷ്യൻ ഇന്ന് ജീവിക്കാൻ മറന്നവരായിരിക്കുന്നു.

തന്റെ ഇപ്പോഴത്തെ ജീവിത രംഗത്ത്‌ കാര്യമായി ഒന്നും ചെയ്യാനില്ലാതെ, നിസ്കാരവും , നോമ്പും , സക്കാത്തും , ഹജ്ജും , വിശ്യാസം വാദിക്കലും ആണ്  അടിസ്ഥാനമെന്ന്‌ തെറ്റിദ്ധരിച്ച്‌, മാറിനിന്ന്‌ ചില `അന്തവിശ്വാസ 'ക്കാര്‍ ഖുർആന്റെ സംവാദങ്ങളെ അപഹസിച്ചിരിക്കുന്നു , അതായത് സ്വന്തം ധര്മ്മങ്ങളെ അവഗണിക്കുന്നവരായി മാറിയിരിക്കുന്നു  .

ഇസ്‌ലാമിന്റെ അടിത്തറയായ തൗഹീദായിരുന്നു ഏത്‌ സമൂഹത്തിന്റെയും വാദപ്രതിവാദത്തിലും പ്രധാന വിഷയവും പ്രഥമചര്ച്ചയും. പുതിയ തലമുറയ്‌ക്കുവേണ്ടി ആ വിഷയം ഇവിടെ ഖുർആനിലൂടെ ആവര്ത്തി ക്കുകയാണ്‌. ഇവിടുത്തെ ഇപ്പോഴുള്ള സമൂഹത്തിന്നിടയില്‍ നടമാടിക്കൊണ്ടിരിക്കുന്ന ശിര്ക്കു പരമായ വിശ്വാസമാണ്‌ ഖുർആൻ ചര്ച്ചൂ ചെയ്‌തിട്ടുള്ളത്‌. `കാര്യകാരണബന്ധങ്ങള്ക്ക‌പ്പുറമുള്ള കാര്യങ്ങളില്‍ അല്ലാഹുവിനു പുറമെ മറ്റാരെ വിളിച്ചുതേടിയാലും അത്‌ ശിര്ക്കാണ്‌' എന്ന അടിസ്ഥാന ആദര്ശത്തില്‍ നിന്ന്‌ മനുഷ്യർക്ക്‌ മാറാൻ കഴിയില്ല ഇതുവരെ മാറിയിട്ടില്ല, മാറേണ്ടി വന്നിട്ടില്ല, മാറേണ്ടി വരില്ല. കാരണം അതാണ്‌ മനുഷ്യ ജീവിതത്തിന്റെ അടിത്തറ.

ഇബാദത്ത്‌ അല്ലാഹുവിനോട്‌ മാത്രമായാല്‍ തൗഹീദ്‌. അതായത് അല്ലാഹുവിന്റെ കൽപ്പനകൾ ജീവിതത്തിൽ പ്രാവർതീകമാക്കുക, അതല്ലാത്ത ഏതു കാര്യവും ചെയ്‌താലും അത്‌ ശിര്ക്കായിത്തീരും.

അത്‌ നിസ്കാരമെന്നു പറഞ്ഞായാലും , നൊംബാണെന്നു പറഞ്ഞായാലും, സക്കത്തെന്നു പറഞ്ഞായാലും, ഹജ്ജെന്നു പറഞ്ഞായാലും ആര്ക്കായാലും ശിര്ക്കുനതന്നെ. പ്രവാചകന്മാര്‍ പഠിപ്പിച്ച ഈ ലളിത സത്യം ഖുർആൻ ജനങ്ങള്ക്ക് ‌ മുന്നില്‍ സോദാഹരണം വിശദീകരിച്ചു കൊണ്ട് ഇന്നും നിലനില്ക്കുന്നു . മുൻവിധിയില്ലാത്ത ജനങ്ങള്ക്കജതു മനസ്സിലായി എന്നുവന്നാലും ഇത്‌ മനസ്സിലാക്കാന്‍ പാടില്ല എന്ന്‌ വാശിപിടിക്കുന്ന പൗരോഹിത്യം ഇതിന്നെതിരെ ഉറഞ്ഞുതുള്ളുകയും ജനങ്ങളെ ഭയപ്പെടുത്തുകയും ചെയ്യുന്നു .

നാട്ടുനടപ്പുകള്ക്ക്‌ ഖുര്ആനിലും , ഭൗദീക ചരിത്രങ്ങളിലും  തെളിവുകള്‍ പരതാന്‍ തുടങ്ങി. തങ്ങളുടെ താല്പ്ര്യത്തിനനുഗുണമായി ആയത്തുകളും ചരിത്രങ്ങളും ദുർവ്യാ ഖ്യാനം നടത്താന്‍ തുടങ്ങി. സാധാരണക്കാര്‍ വ്യാഖ്യാനത്തിന്റെയും ദുർവ്യാഖ്യാനത്തിന്റെയും ഇടയില്‍ കുടുങ്ങി. എന്നാല്‍ വിശുദ്ധ ഖുര്ആന്‍ പരിഭാഷപ്പെടുത്താന്‍ പാടില്ല എന്ന്‌ പറഞ്ഞിരുന്നവരുടെ തന്നെ ഡസനിലേറെ ഖുര്ആണന്‍ പരിഭാഷ മുന്നിലുള്ളപ്പോള്‍ ജനങ്ങള്ക്ക് കാര്യം മനസ്സിലാക്കാന്‍ പ്രയാസമില്ലാതായി. എങ്കിലും ദുർവ്യാഖ്യാനങ്ങളുടെ പരമ്പര തുടര്ന്നു കൊണ്ടിരുന്നു.

കാലത്തിന്റെ ഗതിവേഗത്തിനിടയില്‍ പല കാര്യങ്ങളും മുന്നില്‍ നിര്ധാിരണം ചെയ്യപ്പെടുമ്പോള്‍ പലപ്പോഴും പറയാറുള്ള ഒരു പൊതുതത്വമുണ്ട്‌. `പുതിയ ചോദ്യങ്ങള്ക്ക് ‌ പഴയ ഉത്തരങ്ങള്‍ മതിയാകുകയില്ല. പുതിയ പ്രശ്‌നങ്ങള്ക്ക് പുതിയ ലോകത്തിന്റെ പ്രതിവിധി ആവശ്യമാണ്‌'. എന്നാല്‍ തൗഹീദ്‌ പ്രബോധനരംഗത്ത്‌ കാണുന്ന പ്രവണത പഴയ ചോദ്യത്തിന്‌ പുതിയ പുതിയ ഉത്തരങ്ങള്‍ കടന്നുവരുന്നതാണ്‌. ഏതാണ്‌ പഴയ ചോദ്യം? ഏതെല്ലാമാണ്‌ പുതിയ ഉത്തരങ്ങള്? .

`നിസ്കാരമേ കാക്കണേ, എന്റെ നോമ്പേ രക്ഷിക്കണേ.ഞാൻ ചെയ്ത ഹജ്ജെ എന്നെ ഉയര്ത്തണെ  . എന്നിങ്ങനെ മനുഷ്യൻ തന്നെ സംവിധാനിച്ചിട്ടുള്ള ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും , പ്രാര്ത്തനകളെയും  വിളിച്ച്‌ സഹായം തേടല്‍ അനുവദനീയമാണെന്നതിന്‌ വിശുദ്ധ ഖുര്ആനില്‍ വല്ല തെളിവുമുണ്ടോ? ചിന്തിക്കുന്ന ജനങ്ങള്ക്ക് ‌ മുന്നില്‍, അവതരിപ്പിച്ച ഒരു ചോദ്യമാണിത്‌. അള്ളാഹു കല്പ്പിച്ച്ച കാര്യങ്ങൾ അനുസരിക്കുകയും അതനുസരിച്ചു ജീവിക്കുകയുമാണ് യഥാർത്ഥ ആരാധന .

ഖുര്ആ നിന്റെ വെല്ലുവിളിക്കു മുന്നില്‍ ഖുറൈശികള്‍ ചില ചെറുസൂക്തങ്ങള്‍ ബദല്‍ നിര്മിച്ച്‌ പരീക്ഷിച്ചപോലെ ആയിപ്പോകാത്തിരിക്കാൻ ജീവിതത്തിൽ നിരത്തിവെക്കപ്പെട്ട പുതിയ ഉത്തരങ്ങള്‍ ഉണ്ടാകേണ്ടതാണ് .

അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്ഥിക്കാമെന്നതിന്‌ വിശുദ്ധ ഖുര്ആനില്‍ തെളിവുണ്ടോ എന്ന ചോദ്യത്തിന്‌ `ഉണ്ട്‌ മൗലവീ ഉണ്ട്‌' എന്ന്‌ പച്ചയായി പറയാനുള്ള ധാര്ഷ്ട്യവും പേടിയില്ലായ്‌മയും. സത്യവിശ്വാസികള്‍ തിരിച്ചറിയേണ്ടതുണ്ട്‌. `അവരുടെ വായില്‍ നിന്ന്‌ പുറത്തുവരുന്ന ആ വാക്ക്‌ ഗുരുതരമായിരിക്കുന്നു' എന്ന ഖുര്ആന്‍ വചനം എല്ലാവരെയും ഓര്മപ്പെടുത്തട്ടെ.

Wednesday, 9 October 2013

നിങ്ങള് വെറും ഒരു മനുഷ്യനല്ല.



ഓരോ വ്യക്തികളും അവന്റെ ചുറ്റുപാടുകൾ മുഴുവനും ഒരു മാറ്റവും (പ്രകൃതിയിൽ) വരുത്താതെ ഏറ്റവും പ്രാധാന്യത്തോടെയും ഗൗരവത്തോടെയും ജീവ്വിതത്തിൽ കൈകൊള്ളേണ്ട ഒരു മൗലിക തത്വമാണ് തൗഹീദ്. ഇസ്ലാമിന്റെ ആധാരശിലയായ ഈ സിദ്ധാന്തത്തിന് നബിമാരുടെ അടിസ്ഥാന പ്രബോധനത്തിലോ വിശദാംശങ്ങളിലോ ഒരു മാറ്റവുമുണ്ടായിരുന്നില്ല. ഒരാള് മുസ്ലിമാകാന് ഈ തത്വം അംശീകരിച്ചു വിശ്വസിച്ചു വ്യക്തമായി സ്വജീവിതം കൊണ്ട് സാക്ഷ്യം വഹിക്കണം.

എല്ലാകാലത്തേയും മാനൂശീക വ്യവസ്ഥിതിയുടെ മൗലികതത്ത്വം ഒന്നു തന്നെയാണെന്നതില് സന്ദേഹമില്ല. ശഹാദത്തിന്റെ പൂർത്തീകരണത്തിനാണ് തൗഹീദിന്റെ വാക്താക്കൾ എന്ന് പറയുന്നത്.

സമൂഹം ഭിന്നിക്കാന്‍ പ്രധാന കാരണം തൗഹീദിന്റെ ആശയത്തിലുള്ള അഭിപ്രായ വ്യത്യാസമാണ്. എന്താണ് തൗഹീദ്?   അല്ലാഹു ഉണ്ടെന്ന് അംഗീകരിക്കലാണോ തൗഹീദ്?

മനസ്സ് ദുഷിച്ച ചിന്തകൾക്ക് വശംവദമായി ദുർമാർഗ്ഗത്തിലൂടെ സഞ്ചരിക്കാതിരിക്കാനായി മനസ്സ്, വാക്ക്, ശരീരം എന്നിവയാൽ ഖുർആനിനെ ചിട്ടപ്രകാരം ജീവിതത്തിൽ പ്രാവർതീകമാക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു എന്ന ദൃഡ നിശ്ചയമാണ് വ്രതാനുഷ്ടാനത്തിന്റെ പരമമായ ലക്ഷ്യം.

മറ്റുള്ളവരുടെ വിശപ്പ് നമ്മളും അനുഭവിച്ചു അറിയുക എന്ന തത്ത്വവും വ്രതാനുഷ്ട്ടാനത്തിൽ  അടങ്ങിയിരിക്കുന്നു. പുരുഷഭേദമില്ലാതെ ബാലവൃദ്ധ ഭേദമില്ലാതെ ഒരു സമൂഹത്തിലെ എല്ലാവരും ഏക ആധര്ഷം ഒരു ശീലമാക്കിയാൽ സകുടുംബ ഐശ്വര്യം ഉണ്ടാകുമെന്ന വിശ്വാസം ഒരവിശ്വസനീയമായിരിക്കുകയില്ല .

ഖുർആൻ ഒന്നും വെറതേ പറഞ്ഞുപോകുന്നില്ല. നമുക്ക് അറിയാവുന്നതുതന്നെയാണ് ഖുർആൻ പറയുന്നതെന്ന് നാം നമ്മിലൂടെ തന്നെ കടന്നുപോകുമ്പോഴാണ് നാം തിരിച്ചറിയുന്നത്. ഈയൊരു തിരിച്ചറിവാണ് പ്രാവച്ചകന്റെ വാക്കുകള്കൊണ്ട് നമ്മെ ഉണര്ത്തെണ്ടത്. സാന്ത്വനത്തിന്റെ സമാധാനത്തിന്റെ സ്നേഹസ്പര്ശമായി ആ വാക്കുകള് നമ്മളുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി മഴ കഴുകിയെടുത്ത ഇലകളെയെന്നപോലെ ആത്മാവിനെ ശുദ്ധീകരിക്കുകയാണ്. ലളിതവും ഹൃദ്യവുമായ വാക്കുകള്കൊണ്ട് പ്രാവചക ജീവിതം നാമും ഏറ്റുവാങ്ങുകയാണ് ചെയ്യേണ്ടത് .

ഓരോ വ്യക്തിയും സ്വയം നിങ്ങളുടെ വിചാരങ്ങളുടെ (വിചാര പ്രക്രിയയുടെ) കാഴ്ച്ചക്കാരനാവുക. അതാണ് ഖുർആൻ മനസ്സിലാക്കുന്നതിനുള്ള രീതി. അത് ഒരിക്കലും ഒരു പ്രാര്ത്ഥനയോ , പാരായണമോ  മാത്രമല്ല, കാരണം അവിടെ പ്രാര്ഥിക്കാന് അല്ല ശ്രമിക്കേണ്ടത് മറിച്ചു നിങ്ങള് നിശബ്ദനായി ഒരിടത്ത് ഇരുന്ന്, നിങ്ങൾ ഖുർആനിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയാകുക , അങ്ങനെ സ്വന്തം  വിചാരങ്ങളെ നോക്കിക്കാണുക. നിങ്ങള് അവയെ നോക്കിക്കാണുക മാത്രം ചെയ്യുക, ആവിചാരങ്ങളില് ഇടപെടരുത്. ആ വിചാരങ്ങള്ക്ക് വിധി കല്പ്പിക്കുക പോലും ചെയ്യരുത്. കാരണം നിങ്ങള് വിധി കല്പ്പിക്കാന് തുടങ്ങുന്ന നിമിഷം മുതല് നിങ്ങള് വെറുമൊരു യാത്രക്കാരൻ അല്ലാതവുകയാണ്. വിചാരങ്ങള്ക്ക് വിധി കല്പ്പിച്ചു കൊണ്ടു ഇത് ശരിയാണ് അല്ലെങ്കില് ഇത് ശരിയല്ല എന്ന് നിങ്ങള് സ്വയം വിചാരിക്കുന്ന നിമിഷം മുതല് നിങ്ങള് നിങ്ങളുടെ ചിന്തകളുടെ ലോകത്തിലേക്ക് (ചിന്തിക്കുന്ന പ്രക്രിയ) പോവുകയാണ്. മനസ്സിനും നോക്കിക്കാണുന്ന കാഴ്ച്ചക്കാരന് എന്ന ഈ രണ്ട് തലത്തിനും ഇടയില് ഒരു വിടവ് ഉണ്ടാക്കി എടുക്കാന് കുറച്ചു സമയം എടുത്തേക്കാം. എന്നാല് ഒരിക്കല് ആ വിടവ് ഉണ്ടായാല് നിങ്ങള് ശരിക്കും അത്ഭുതപ്പെടും നിങ്ങള് വെറും ഒരു മനുഷ്യനല്ല മറിച്ചു നിങ്ങള് ഇതെല്ലാം നോക്കിക്കാണുന്ന യഥാർത്ഥ വ്യതിത്വത്തിനു ഉടമയാണ് അല്ലെങ്കില് ഒരു സാക്ഷിയാണ്. നിങ്ങളുടെ വിചാരങ്ങളുടെ സാക്ഷിയായിരിക്കുന്ന ഈ പ്രക്രിയ വളരെ ശക്തമാകുമ്പോള് നിങ്ങളുടെ സ്വയം മെനെഞ്ഞെടുത്ത ചിന്തകള് നിങ്ങളെ വിട്ടു പോകാന് തുടങ്ങുന്നു. അവസാനം മനസ്സില് യാതൊരു സ്വാർത്ത ചിന്തയും അവശേഷിക്കാത്ത സമയം വന്നെത്തും. ആ നിമിഷമാണ് ദൈവീക സാമീപ്യം ശരിക്കും സ്വതന്ത്രമായി അനുഭവിക്കുന്ന അവസ്ഥ.


നിങ്ങൾ പ്രബുദ്ധനായിത്തീരുമ്പോൾ ( യാഥാർത്ഥ്യം എന്തെന്ന് അറിയുമ്പോൾ )  നിങ്ങളനുഭവിച്ചു കൊണ്ടിരിക്കുന്ന  എല്ലാ ദുഃഖങ്ങളും എല്ലാ സ്വപ്നങ്ങളും എല്ലാ കഷ്ടപ്പാടുകളും പെട്ടെന്ന് അത്രയ്ക്കും അപ്രധാനങ്ങളും അത്രയ്ക്കുമപ്രസക്തങ്ങളുമായി തീരുന്നു. കാരണം അവ സ്വന്തം പ്രവൃത്തിയുടെ ഫലമാണെന്നു തിരിച്ചറിയുന്നു . അവ നിങ്ങളുടെ ജീവിതകഥയുടെ ഭാഗമായിതീരും. അതു മറ്റാരുമല്ല തന്റെ പ്രവൃത്തികൾ കൊണ്ട് സംഭവിച്ചതാണെന്നതുപോലെ സ്പഷ്ട്ടമാക്കുകയും ചെയ്യും ..

അല്ലാഹുവിന്റെ സാമീപ്യത്തിലേക്ക് ഏറ്റവും കൂടുതൽ അടുക്കാനുള്ള വഴിയാണ് ഖുർആൻ . ഏറ്റവും നല്ല വഴിയും. ഖുർആന്റെ ശബ്ദം കേള്ക്കുക  എന്നത് ശബ്ദരഹിതമായ ശബ്ദത്തെ ശ്രവിയ്ക്കുന്ന കലയാണ്.

മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് പരദൂഷണം . അവന് മറ്റുള്ളവർ തെറ്റായ വഴിയിലാണെന്ന് വളരെ എളുപ്പത്തിൽ മനസ്സിലാവും. എന്നാൽ താനും അതേ മാർഗ്ഗത്തിൽ തന്നെയാണെന്ന കാര്യം അവന് ഒരിക്കലും മനസ്സിലാക്കാനാവുന്നില്ല.

ജീവിതത്തെ കുറിച്ചു വിമർശിയ്ക്കുന്നവർ പല കാര്യങ്ങളും നഷ്ടപ്പെടുത്തിക്കൊണ്ടേയിരിയ്ക്കുന്നു. ഒരു വിമർശകൻ ഒരു ജീവിതം വിമര്ശന വിധേയമാക്കാൻ തുടങ്ങുകയാണെങ്കിൽ അയാളുടെ ജീവിതം സമ്പൂർണ്ണമല്ല. അയാൾ നിരന്തരം താരതമ്യപ്പെടുത്തിക്കൊണ്ടിരിയ്ക്കും, വിധി കല്പിച്ചുകൊണ്ടിരിയ്ക്കും, വ്യാഖ്യാനിച്ചുകൊണ്ടുമിരിയ്ക്കും.



ഖുർആൻവ്യക്തിയെ  കേന്ദ്രീകരിക്കുന്നത് അറിവ് എങ്ങനെ ആര്ജിക്കാമെന്നും സത്യത്തെ എങ്ങനെ അസത്യത്തില്നിന്ന് വേര്തിരിച്ചു മനസ്സിലാക്കാന് സാധിക്കും എന്നതിലുമാണ്. ആധുനിക ജ്ഞാന  പരികല്പന ശാസ്ത്രത്തില് അറിവിന്റെ മാധ്യമങ്ങളെ സംബന്ധിച്ച ചര്ച്ച തന്നെ നാം ജ്ഞാനം ആര്ജിക്കുന്നത് അനുഭവത്തിലൂടെയാണോ അതോ യുക്തിയിലൂടെയാണോ എന്നതിനെ കുറിച്ചാണ്. വ്യക്തിനിയമങ്ങളിൽ നിന്നും ശാസ്ത്രങ്ങളിൽ നിന്നും നേടാമെന്ന്  അവകാശപ്പെടുന്ന മുഴുവന് തത്ത്വദര്ശനങ്ങളും കാലാകാലങ്ങളില്  ജീവിച്ച കോടിക്കണക്കിനു മനുഷ്യര്ക്ക് ശാസ്ത്ര സാങ്കേതിക രംഗങ്ങളില് വളര്ച്ചയും വികാസവും നല്കിയതോടൊപ്പം തന്നെ  അവരെ ഊഹങ്ങളിലും  നിഗമനങ്ങളിലും തളച്ചിട്ട് അവരുടെ ജീവിതത്തെ പരാജയപ്പെടുത്തിക്കളയുകയായിരുന്നു.    

Friday, 4 October 2013

നമുക്ക് അള്ളാഹു നല്കിയ കഴിവുകൾ.




നമ്മെ സന്മാര്ഗ്ഗത്തിലേക്ക്‌ നയിക്കാനാവശ്യമായ മഹത്തായ അനുഗ്രഹമായി നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ തിരുചര്യയും അവിടുത്തെ സ്വഹാബത്തിന്റെ ഉത്തമമായ മാതൃകകളും നല്കി അല്ലാഹു അവന്റെ പരിശുദ്ധ ഖുര്ആനീലൂടെ  മറ്റു ജനങ്ങള്ക്കായി അവന്റെ സന്ദേശം പൂര്ത്തീതകരിച്ചിരിക്കുകയാണ്.

ഏറ്റവും വലിയ അനുഗ്രഹമായി ഖുർആൻ നമ്മുടെ പക്കലുണ്ടായിട്ടും അതിൽ നിന്ന്‌ പ്രയോജനം സിദ്ധിക്കേണ്ടത്‌ എങ്ങിനെയെന്ന്‌ നമുക്കറിയില്ല. ഖുര്ആന്‍ അതിന്റെ പരിപൂര്ണ തയില്‍ നമ്മുടെ അടുത്തുണ്ട്‌. എന്നാല്‍ നാമെപ്പോഴാണ്‌ അത്‌ വായിക്കുന്നത് മനനം  ചെയ്യുന്നത്‌.?

നാമെപ്പോഴാണ്‌ ഖുർആൻ പാരായണം ചെയ്യുന്നത്‌...? ഒന്നുകില്‍ ജുമുഅ ദിവസത്തിലോ, അല്ലെങ്കില്‍ നമുക്കിടയില്‍ നിന്ന്‌ ആരുടെയങ്കിലും റൂഹ്‌ പിരിയുമ്പോഴോ ആണ്‌ നാമത്‌ ഓതുന്നത്‌. ആളുകളില്‍ ചിലര്‍ മനസ്സിലാക്കുന്നത്‌ ഖുര്ആുന്‍ എന്നാല്‍ മരിച്ചവരിലേക്ക്‌ പ്രതിഫലം എത്തിക്കുന്നതിനുള്ള ഒന്നാണെന്നും അതല്ലങ്കിൽ ഖുർആൻ ഒതിയതിന്റെ കണക്കനുസരിച്ച്ചു അല്ലാഹു തനിക്കു എന്തോ തരുമേന്നുമാണ് ,എന്നാൽ ഖുർആൻപറയുന്നത് അല്ലാഹു അവന്റെ ദാസന്മാര്ക്ക് നല്കിയ അനുഗ്രഹങ്ങൾ എന്തെന്ന് വിവരിക്കുകയാണ് ചെയ്യുന്നത് .

ഖുര്ആന് ഓതി ഹദ്‌യ ചെയ്‌താല്‍ മരിച്ചവര്ക്ക് ‌ ( ജീവനുള്ള ശരീരത്തിൽ മരിച്ച ആത്മാവുമായി നടക്കുന്നവര്ക്ക് ) പ്രതിഫലം എത്തിക്കപ്പെടുമെന്നത്‌ ശരി തന്നെയാണ്‌. അതിന്നപ്പുറം ജീവിത യാധാര്ത്യങ്ങളെ തിരിച്ചറിഞ്ഞു ജീവിച്ചിരിക്കുന്നവര്ക്ക് ‌ മാര്ഗിദര്ശനം നല്കുനന്നതാണ്‌ യഥാര്ത്ഥ ത്തില്‍ ഖുര്ആ്ന്‍. ഖുര്ആളനില്‍ നിന്ന്‌ മാര്ഗതദര്ശജനം സിദ്ധിക്കുന്നവര്‍ അല്ലാഹുവിന്റെ പ്രേമഭാജനമായിത്തീരും. 


ലോകത്ത്‌ ദൈവീക കലപ്പനകളെ ( ഖുര്ആാനിനെ ) അവഗണിച്ചത്‌ നിമിത്തം മനുഷ്യർ നിന്ദ്യതയുടെയും അപമാനത്തിന്റെയും അവസ്ഥയിലാണ്‌ ജീവിക്കുന്നത്‌. നാം പത്രങ്ങളിലൂടെയും റേഡിയോവിലൂടെയും ആയിരക്കണക്കിന്‌ ജനങ്ങൾ വധിക്കപ്പെടുന്ന വാര്ത്തമ വായിക്കുകയും കേള്ക്കുകയും ചെയ്യുന്നു. പതിന്നാലു നൂറ്റാണ്ടിന്നിടയില്‍ ഇത്തരമൊരു ശോകജനകമായ അവസ്ഥ മാനവ സമൂഹം പിന്നിട്ടിട്ടില്ല എന്ന വിധത്തിലാണ്‌ കാര്യങ്ങള്‍ എത്തിനില്ക്കുന്നത്‌. ഇതിന്റെ കാരണം നാം ഓരോ വ്യക്തികളും മനസ്സിലാക്കുന്നത്‌, അമേരിക്കയാണ്‌ ഇത്‌ ചെയ്‌തത്‌, ഫ്രാന്സാണ്‌ ചെയ്‌തത്‌, ബ്രിട്ടനാണ് ചെയ്‌തത്‌ അവരാണ് ചെയ്തത് ഇവരാണ് ചെയ്തത് എന്നൊക്കെയാണ്‌. അങ്ങിനെയല്ല, അല്ലാഹുവാണ്‌ പ്രവര്ത്തി്ച്ചു കൊണ്ടിരിക്കുന്നത്‌ എന്ന് അവസാനമായി വാദിക്കുന്നു .എന്നാൽ അതൊന്നുമല്ല  നാം അശ്രദ്ധരായതു നിമിത്തമാണിത്‌ എന്ന് സ്വയം മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല  . എന്ന് പറഞ്ഞാല നാം ഖുര്ആിനിനെ ഉപേക്ഷിച്ചു,അതായത് ദൈവീക നിയമങ്ങൾസ്വജീവിതത്തിൽ നിന്നും  ഉപേക്ഷിച്ചു, പ്രവാചകന്മാരുടെയും , മഹത്ത്ക്കളുടെയും ഉത്തമമായ മാതൃകകളെയും അവഗണിച്ചു. അവ നാം ജീവിതത്തിൽ പ്രാവര്തീകമാക്കിയാൽ അല്ലാഹു നല്കിയിട്ടുള്ള സുരക്ഷയിൽ നാം നിലനില്ക്കും . അതിനാൽഖുർആൻ ജീവിതത്തിൽ ആരാണോ പ്രാവര്തീകമാക്കുന്നത് അവർക്കാണ് ലഭിക്കുക. ഖുര്ആന്‍ ഓതുകയും ചിന്തിക്കുകയും വേണം. അല്ലാഹു ചോദിക്കുന്നു: ``അവര്‍ ഖുര്ആനില്‍ ചിന്തിക്കുന്നില്ലേ.?അതല്ല, അവരുടെ ഹൃദയങ്ങളില്‍ താഴിട്ട്‌ പൂട്ടിയിട്ടുണ്ടോ.?

ഇന്ന്‌ ആളുകള്‍ ഖുര്ആന്‍ പാരായണം ചെയ്‌തുകൊണ്ടിരിക്കുന്നുണ്ട്‌. എന്നാല്‍ ഖുര്ആനില്‍ ചിന്തിക്കുന്നില്ല. അത്‌ പാരായണം ചെയ്‌തുകൊണ്ടിരിക്കുന്നത്‌ അവനവൻആഗ്രഹിക്കുന്ന ബറകത്ത്‌ ഉദ്ദേശിച്ചു കൊണ്ടുമാത്രമാണ്‌. അല്ലെങ്കില്‍ പ്രതിഫലവും കൂലിയും ഉദ്ദേശിച്ചാണ്‌. ബറകത്തും പ്രതിഫലവും കൂലിയും നേടിക്കൊണ്ട്‌ തന്നെ അതിന്റെ ലക്‌ഷ്യം അറിഞ്ഞ്‌ പ്രവൃത്തി ചെയ്യുകയാണെങ്കില്‍ അല്ലാഹു ആ പ്രവൃത്തി തൃപ്‌തിപ്പെടും. അതിനാൽഖുർആൻ ജീവിതത്തിൽ ആരാണോ പ്രാവര്തീകമാക്കുന്നത് അവർക്കാണ് ആ തൃപ്തി ലഭിക്കുക. ഖുര്ആന്‍ ഓതുകയും ചിന്തിക്കുകയും വേണം.

നിങ്ങള്‍ ഇഷ്ടപ്പെട്ടത്‌ നിങ്ങള്‍ ചിലവഴിക്കുന്നത്‌ വരെ നിങ്ങള്‍ നന്മയെ പ്രാപിക്കുകയില്ല,  എന്ന ആയത്ത്‌ അവതരിച്ച സന്ദര്ഭം . മുഴുവന്‍ സ്വഹാബത്തും അത്‌ കേട്ടുകൊണ്ടിരിക്കുന്നു. ഖുര്ആനില്‍ നിന്നുള്ള ഈ സൂക്തം വിളിച്ചു പറയുന്ന വ്യക്തി അത്‌ പ്രഖ്യാപിച്ചപ്പോള്‍ അന്സാസരിയായ ഹസ്രത്ത്‌ അബൂ ത്വല്ഹി(റ) അവരുടെ തോട്ടത്തില്‍ പണിയെടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഈ ആയത്ത്‌ കേട്ടതോടെ അബൂ ത്വല്ഹ (റ) അതില്‍ ചിന്തിക്കുകയാണ്‌. ശേഷം തീരുമാനമെടുക്കുന്നു. ``ഈ തോട്ടം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഭവമാണ്‌. ഇത്‌ തിരുറസൂല്‍ സ്വല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങളുടെ സാന്നിധ്യത്തിൽ പൊതുജന സ്വത്തായി അല്ലാഹുവിനു  സമര്പ്പി ക്കണം.'' അതായിരുന്നു അവരുടെ ചിന്തയും തീരുമാനവും. ശേഷം അത്‌ തിരുറസൂല്‍ സ്വല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങളുടെ മുമ്പില്‍ സമര്പ്പി ക്കാനായി പോവുകയാണ്‌. ആ തിരുസവിധത്തില്‍ ചെന്ന്‌ അബൂ ത്വല്ഹത(റ) പറയുകയാണ്‌: ``ഇപ്പോള്‍ അവതരിച്ച ഈ ആയത്ത്‌ ഞാന്‍ കേട്ടു. ഞാന്‍ നന്മയെ പ്രാപിച്ചവനാവാന്‍ പുണ്യം ചെയ്‌തവനാവാന്‍ ആഗ്രഹിക്കുകയാണ്‌. അതുകൊണ്ട്‌ എന്നില്‍ നിന്ന്‌ ഈ ഉദ്യാനം അങ്ങ്‌ സ്വീകരിച്ചാലും.'' അങ്ങിനെ റസൂല്‍ സ്വല്ലല്ലാഹു അലൈഹി വ സല്ലമ അത്‌ സ്വീകരിക്കുന്നു. തങ്ങളുടെ ജീവിതത്തിലെ ഓരോ പ്രിയങ്ങളെയും തിരുറസൂ സ്വല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങളുടെ മുന്നില്‍ അല്ലാഹുവിനു വേണ്ടി സമര്പ്പിക്കുകയാണവര്‍. തിരുനബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങള്‍ അത്‌ വർദ്ധിച്ച സന്തോഷത്തോടെ ഉടനെ തന്നെ തന്റെ സഹാബാക്കളോട് വിളിച്ചു പറയുകയാണ്‌: ``ഈ തോട്ടം പ്രപഞ്ച്ച സൃഷ്ട്ടാവിനായി മുഴുജനങ്ങൽക്കുമായി ഏല്പിചച്ചു കഴിഞ്ഞിരിക്കുന്നു.'' നോക്കുക. അവരും ഓതിയത്‌ ഖുര്ആന്‍ തന്നെയാണ്‌. നാം ഓതുന്നതും കേള്ക്കു ന്നതും അതേ ഖുര്ആന്‍ തന്നെയാണ്.

നിങ്ങളുടെ അയൽവാസി പട്ടിണി കിടക്കുന്നു. ബന്ധുക്കള്‍ വിശന്ന്‌ വലയുന്നു. നിങ്ങള്‍ വയറ്‌ നിറയെ കഴിക്കുന്നു. സന്തോഷത്തോടെ കഴിയുന്നു. എന്നാല്‍ ഇതില്‍ അല്ലാഹുവും റസൂലും അതൃപ്‌തിയിലും കോപത്തിലുമാണ്.

ഖുര്ആിനിലെ ഈ സൂക്തം : ``സ്വന്തത്തിന്‌ ആവശ്യമുണ്ടെങ്കില്‍ പോലും തങ്ങളെക്കാള്‍ ( ദൈവീക കല്പ്പനക്ക് ) അവര്‍ പ്രാധാന്യം നല്കി്'' ഈ ഉമ്മത്തില്‍ ഇത്തരത്തിലുള്ള ആളുകളുണ്ടോ.? എന്ന്‌ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അത്ഭുതം കൂറുകയാണ്‌. അവര്‍ സ്വയം ആവശ്യമുണ്ടായിരിക്കെ എല്ലാ പരിധിയും കടന്ന്‌ മറ്റുള്ളവര്ക്ക് മുന്ഗ്ണന നല്കു കയാണ്‌. ഇതാണ്‌ അതിഥി സല്ക്കാരം. എന്നാല്‍ നാമും ഈ ആയത്തുകള്‍ തന്നെയാണ്‌ ഓതുന്നത്‌. എന്നാല്‍ അതില്‍ ചിന്തിച്ചിട്ടുണ്ടോ.അതിന്റെ ലക്ഷ്യത്തെ പ്രാപിച്ചവരായോ.?

മനുഷ്യർക്ക്‌ അല്ലാഹുവില്‍ നിന്ന്‌ ലഭിച്ച വലിയ അവസരമാണ്‌ ഈ ജീവിത അവസരങ്ങൾ . നമുക്ക് അള്ളാഹു നല്കിയ കഴിവുകൾ അല്ലാഹുവിന്റെ മാര്ഗലത്തില്‍ ചിലവഴിച്ച്‌ അവന്റെ പ്രീതി നേടാന്‍ നാം തയ്യാറാവുക.