ഏതൊരു വ്യക്തിയിലും രാജ്യസ്നേഹം
പ്രകൃതിയില് ഊട്ടപ്പെട്ടതാണ്. കാരണം അവിടുത്തെ വായു ശ്വസിച്ച്, വെള്ളം കുടിച്ച്, ഭക്ഷണം
കഴിച്ച്, വിഭവങ്ങള് ആസ്വദിച്ച്, സൗകര്യങ്ങള് അനുഭവിച്ച് ജീവിക്കുമ്പോള് അത് സ്വാഭാവികമാണ്.
അതുകൊണ്ട് തന്നെ ഖുർആൻ പ്രകൃതിയോട് ഒരിക്കലും ഏറ്റുമുട്ടുന്നില്ല എന്ന് മാത്രമല്ല,
അതിനെ സംസ്കരിക്കുകയും നേരായ മാര്ഗത്തിലൂടെ നയിക്കുകയുമാണ് ചെയ്യുന്നത്. ഇനി ഒരു വ്യക്തി
രാഷ്ട്രത്തോട് പ്രസ്തുത മനോഭാവം പുലര്ത്തിയിട്ടില്ലെങ്കില് അത് നിഷേധാത്മക പ്രവണതകളിലേക്കായിരിക്കും
ചെന്നെത്തുക അത് മുസ്ലിമാകട്ടെ ഹിന്ദുവാകട്ടെ ക്രിസ്ത്യനാകട്ടെ . അത് താൻ വസിക്കുന്ന
രാജ്യത്തിനെതിരെ വിധ്വംസക പ്രവര്ത്തിയിലേര്പ്പെടാന് വരെ സഹായിക്കും. അതിലൂടെ സംഭവിക്കുന്നത്
അവകാശ നിഷേധവും പീഡനങ്ങളും ഒറ്റപ്പെടലുമായിരിക്കും. പൗരബോധത്തിന്റെ അഭാവമാണിത് സൂചിപ്പിക്കുന്നത്.
വളര്ന്നു വരുന്ന വ്യക്തികളിൽ പൗരബോധം വളര്ത്തേണ്ടത് പൌരബോധമുള്ള രക്ഷിതാക്കളാണ്.
അവര് രാജ്യത്തിന്റെ വാര്ത്തകള് മക്കള്ക്ക് പകര്ന്ന് നല്കണം. അപ്പോള് അവര് ഭൂകണ്ടത്തിലെ
ഏതൊരു സ്ഥലവും സ്വന്തം രാജ്യമായി കാണാനും ജീവിതത്തിന്റെ ഭാഗമായി പരിഗണിക്കാനും സന്നദ്ധമാകും.
എല്ലാ ഓരോ വ്യക്തികളും അതാത് രാജ്യങ്ങളിലെ ഒരുഭാഗം എന്ന നിലയിൽ സ്വന്തം
രാഷ്ട്രത്തിന്റെ പുരോഗതിയിലും വികാസത്തിലും നിര്മാണാത്മകമായ പങ്ക് വഹിക്കാനുണ്ട്. ഇതൊരിക്കലും
അവരുടെ അടിസ്ഥാന രാജ്യത്തോടുള്ള സ്‌നേഹക്കുറവല്ല. അതിനോടുള്ള സ്‌നേഹം മനസ്സില്‍ സൂക്ഷിച്ച്
കൊണ്ട് തന്നെ ഇപ്പോള്‍ ജീവിക്കുന്ന രാഷ്ട്രത്തോടും പ്രതിബദ്ധത പുലര്‍ത്താന്‍
കഴിയും.
സൃഷ്ട്ടികളായ അടിമകളുടെ അടിമത്തത്തില്നിന്ന് അല്ലാഹുവിന്റെ അടിമത്തത്തിലേക്കും
മനുഷ്യ നിര്മ്മിത മതങ്ങളുടെ അതിക്രമങ്ങളില്നിന്ന് ദൈവീകലോകത്തിന്റെ വിശാലതയിലേക്കും
മനുഷ്യരെ നയിക്കാന് ദൈവത്താല് നിയോഗിതരായവരാണ് , ജനങ്ങള്ക്ക് വേണ്ടി നിയോഗിക്കപ്പെട്ട
ഉത്തമ സമൂഹമാകുന്നത് .
സൃഷ്ട്ടികളായ അടിമകളുടെ അടിമത്തത്തില്നിന്ന് അല്ലാഹുവിന്റെ അടിമത്തത്തിലേക്കും
മനുഷ്യ നിര്മ്മിത മതങ്ങളുടെ അതിക്രമങ്ങളില്നിന്ന് ദൈവീകലോകത്തിന്റെ വിശാലതയിലേക്കും
മനുഷ്യരെ നയിക്കാന് ദൈവത്താല് നിയോഗിതരായവരാണ് , ജനങ്ങള്ക്ക് വേണ്ടി നിയോഗിക്കപ്പെട്ട
ഉത്തമ സമൂഹമാകുന്നത് . താമസിക്കുന്ന രാജ്യത്തെ സ്നേഹിക്കുകയും അതില് വിധ്വംസകപ്രവര്ത്തനങ്ങള്
നടത്തുന്നവരെ വെറുക്കുകയും പ്രസ്തുത രാജ്യത്തെ ജനങ്ങള്ക്ക് നന്മ സമര്പ്പിക്കുകയും ചെയ്യുക
വഴി സ്വയം തന്നെ ലോകത്തിന് കാരുണ്യമായി അനുഭവിപ്പിക്കുക
എന്നത് ഉത്തമ സമൂഹത്തിന്റെ , അല്ലങ്കിൽ വ്യക്തിയുടെ ബാധ്യതയാണ്. അതുകൊണ്ട് തന്നെ ഒരു
സ്വയം തന്നെ ഒരുവന് പറയാന് കഴിയണം, ഞാന് ഒരു ഇന്ത്യക്കാരനായ ഒരു മനുഷ്യനാണ് . അല്ലെങ്കില്
ഈജിപ്ത്കാരനായ ഒരു മനുഷ്യനാണ്എന്ന്. അതുപോലെ രാജ്യത്തിന്റെ പേരില് അഭിമാനിക്കാം.
ഓരോ വ്യക്തിയുടെയും പ്രവർത്തനങ്ങൾ സ്വന്തം നാടിന്റെയും സമൂഹത്തിന്റെയും ലോകത്തിന്റെ തന്നെയും
പരിഷ്കരണത്തില് വ്യാപൃതരാക്കാന് പ്രേരണ നല്കുന്നതാവണം.
തന്റെയും താനുദ്ധെഷിക്കുന്നവരുടെയും നന്മമാത്രം ലക്ഷ്യം വെക്കരുത്.
തങ്ങള് ജീവിക്കുന്ന രാജ്യത്തെ മുഴുവന് ജനവിഭാഗത്തിന്റെയും നന്മയും പുരോഗതിയും ലക്ഷ്യമാകണം.
ന്യൂനപക്ഷകര്മശാസ്ത്രം, പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിലും പരീക്ഷണങ്ങളില്നിന്ന് മോചനം
നല്കുന്നതിലും മാത്രം പരിമിതമാകാന് പാടില്ല. സങ്കുചിതമായ ഒരു ലക്‌ഷ്യം വരുമ്പോള് ചില
പാഠശാലകള് സ്ഥാപിച്ച് കൊണ്ട് നമ്മുടെ മക്കളെ അവര് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്നിന്ന്
പ്രതിരോധിക്കാം. അതുപോലെ തെരഞ്ഞെടുപ്പില് പങ്കാളിത്തം വഹിച്ച് കൊണ്ട് ന്യൂനപക്ഷ അവകാശങ്ങള്
നഷ്ടപ്പെടുത്താതിരിക്കുകയും ഭാഗികമായിട്ടാണെങ്കിലും വംശീയതയില്നിന്ന് ഭരണകൂടങ്ങളെ തടയുകയും
രാഷ്ട്രങ്ങളോട് അനുഭാവം പുലര്ത്താന് പ്രേരിപ്പിക്കുകയും ചെയ്യാം. പക്ഷേ, പരിമിതമായ
പ്രവര്ത്തന മണ്ഡലമാണത്. വ്യക്തി ജീവിതവും ഖുർആൻ പഠനവും ഇത്തരം കാര്യങ്ങളില് മാത്രം
ചുരുങ്ങിപ്പോവാന് പാടില്ല. കാരണം, അത് വളരെയേറെ വികസിക്കേണ്ടതുണ്ട്. ആ അര്ഥത്തില് ഒരു
മുസ്ലിം സ്വന്തത്തിനും സ്വന്തം സമൂഹത്തിനും വേണ്ടി പണിയെടുക്കുമ്പോള് തന്നെ മറ്റ് സമൂഹങ്ങളുടെ
നന്മക്ക് വേണ്ടിയും അധ്വാനിക്കേണ്ടി വരും. അതിനാല മറ്റുള്ളവര് നല്ല സമൂഹമാകട്ടെ ചീത്ത
സമൂഹമാകട്ടെ. അതുപോലെ രാജ്യം നല്ലതാവട്ടെ ചീത്തയാവട്ടെ, അതിന്റെ പുരോഗതിക്ക് വേണ്ടിയും
പണിയെടുക്കേണ്ടതുണ്ട്. (സത്യത്തില് ഇതിലാണ് പ്രബോധനത്തിന്റെ ഭൂമികയിലുള്ളത്. ഇതില്ലെങ്കില്
പിന്നെന്ത് പരിഷ്കരണം.)
ഖുർആൻ അതിെന്റ വായനക്കാരില്നിന്ന് ഒരു പരിധിവരെ പ്രതിബദ്ധത ആവശ്യപ്പെടുന്നുണ്ട്
. ഖുർആൻ കയ്യിലുള്ള വായനക്കാര് പ്രഥമ പരിഗണന നല്കേണ്ട ഒരു വിഷയത്തെ "അള്ളാഹു
"" ഒരു മുന്നുപാധിയായി ശക്തമായി അവതരിപ്പിക്കുന്നുണ്ട് - എല്ലാ വിധത്തിലുള്ള
ശിർക്കിൽ നിന്നും ഒഴിയെണ്ടാതാകുന്നു എന്ന് . മനുഷ്യൻ സ്വയം തന്നെ സങ്കല്പ്പിച്ച്ചും ഊഹിച്ച്ചും ധരിച്ചു
വഷായതുമായ കാര്യങ്ങൾ പലപ്പോഴും ശിര്ക്കിലേക്ക് വ്യക്തിയെ കൊണ്ടെത്തിക്കുന്നു എന്നതിലാണതു.
ഖുർആൻ വായിക്കുന്നതിന് വായനക്കാരുടെ മുന്കൂട്ടിയുള്ള തയ്യാറെടുപ്പിനെയും
ധാരണയെയും അഭിരുചിയെയും ആധാരമാക്കിയാണ് വായിക്കുന്നതെങ്കിൽ അത് കേവലമൊരു പാരായണം മാത്രമായിരിക്കും
, അല്ലാതെ ഖുർആൻ തന്റെ ജീവിത ത്തിനുള്ള മാർഗനിര്ധേശാമോ വഴികാട്ടിയോ ആകുകയില്ല എന്നതാണ്
വസ്തുത .
സ്വന്തം ആവശ്യത്തിന് സ്വയം അധ്വാനിക്കുന്ന തൊഴിലാളിയുടെ ഉടമാവകാശത്തെയല്ല
പിടിച്ചെടുക്കേണ്ടതായിട്ടുള്ളത്; പ്രകൃതിയെയും അതിലെ സൃഷ്ട്ടികളെയും ചൂഷണം ചെയ്യുന്ന ജനങ്ങളുടെ ഉടമാവകാശത്തെയാണ് ഓരോ
വ്യക്തികളും പരിവർത്തിപ്പിക്കേണ്ടത്.
മുതലാളിത്ത രീതിയിലുള്ള ഉല്പാദനത്തില് അന്തര്ലീനമായ നിയമങ്ങളുടെ പ്രവര്ത്തനം
തന്നെയാണ്, മൂലധനത്തിെന്റ കേന്ദ്രീകരണം തന്നെയാണ് എന്തിനും ഏതിനും പരമാവധി ലാഭം മാത്രം
നേടുക എന്നുള്ളത് , അധ്വാനം , തൊഴിൽ, ഉദ്യോഗം , സേവനങ്ങൾ, ഇവയെല്ലാം പരസ്പരമുള്ള സേവനമായും
കര്തവ്യമായും മാറുമ്പോൾ മാത്രമാണു സാമൂഹീക ജീവിതം കേട്ടുരപ്പുള്ളതാകുന്നത്, ലാഭം മാത്രം
കാണുന്നതിലൂടെ വ്യക്തികള മറ്റുജനങ്ങളെ കൊന്നൊടുക്കുന്നു. ലാഭത്തിന്റെ ഈ കേന്ദ്രീകരണത്തോടൊപ്പം
തന്നെ, അഥവാ ഒട്ടനേകം ജനങ്ങളുടെ ഉടമാവകാശങ്ങളെ ചുരുക്കം
ചിലര് പിടിച്ചെടുക്കുന്ന പ്രക്രിയയോടൊപ്പം തന്നെ, നിരന്തരം വിപുലപ്പെട്ടുകൊണ്ടിരിക്കുന്ന
അളവില് അധ്വാന പ്രക്രിയയുടെ സഹകരണാത്മക രൂപവും ഭൂമിയില് വ്യവസ്ഥാപിതമായി കൃഷിചെയ്യലും
ശാസ്ത്രത്തിെന്റ ബോധപൂര്വ്വമായ സാങ്കേതിക പ്രയോഗവും നശിക്കുന്നു ; ഒരു സമൂഹത്തിലെ ജനങ്ങൾ
അവരുടെ കഴിവുകളും സര്ഗ്ഗശേഷികളും സേവന മനോഭാവത്തോടെയും , സംത്രിപ്തിയോടെയും പ്രയോജന
പ്രടമാക്കുമ്പോൾ അവരിലുള്ള അധ്വാനോപകരണങ്ങള്
കൂട്ടായി മാത്രം ഉപയോഗിക്കാവുന്ന അധ്വാനോപകരണങ്ങളായി രൂപാന്തരം പ്രാപിക്കുന്നു; സംയുക്തവും
സമൂഹവല്ക്കൃതവുമായ ഉല്പാദനോപാധികളെന്ന നിലയ്ക്ക് അവയെ ഉപയോഗിക്കുന്നതിലൂടെ ഉല്പാദനോപാധികളുടെ
ചെലവ് ചുരുക്കുന്നു എന്നാ നിലയിലേക്ക് മാറുകയുള്ളൂ , അതല്ലാതെ മൂലധനം വര്ദ്ധിപ്പിക്കാൻ
പരമാവധി ലാഭം മാത്രം ലക്ഷ്യമാക്കുമ്പോൾ ആ സമൂഹാത്തിലെ സർവ്വ നന്മകളും ലോകകമ്പോളത്തിെന്റ വലക്കെട്ടിനുള്ളിലേക്ക് എല്ലാ
ജനവിഭാഗങ്ങളും വലിച്ചിഴയ്ക്കപ്പെടുന്നു. അതോടുകൂടി മുതലാളിത്തവാഴ്ചയുടെ സാര്വദേശീയ
സ്വഭാവവും വളര്ന്ന് വികസിക്കുന്നു. ഈ പരിവര്ത്തന പ്രക്രിയയുടെ എല്ലാ നേട്ടങ്ങളെയും
അവിഹിതമായി കൈയടക്കുകയും തങ്ങളുടെ കുത്തകയാക്കിവെയ്ക്കുകയും ചെയ്യുന്ന മൂലധന പ്രഭുക്കളുടെ
എണ്ണം നിരന്തരം കുറയുന്നതോടുക്കൂടിത്തന്നെ മറുവശത്ത് ദുരിതങ്ങളും മര്ദ്ദനവും അടിമത്തവും
അധഃപതനവും ചൂഷണവും കുത്തനെ വര്ദ്ധിക്കുന്നു. പക്ഷേ, ഇതോടൊപ്പം തന്നെ അനുദിനം അംഗസംഖ്യ
വര്ദ്ധിച്ചുകൊണ്ടിരിക്കുകയും മുതലാളിത്ത ഉല്പാദന പ്രക്രിയയുടെ തന്നെ പ്രവര്ത്തന രുതികൊണ്ട്
സുശിക്ഷിതരും ഏകീഭൂതരും സംഘടിതരുമായിത്തീരുകയും ചെയ്യുന്ന തൊഴിലാളിവര്ഗ്ഗത്തിന്റെ കലാപവും വളര്ന്നുവരുന്നു. മൂലധനത്തിന്റെ കുത്തക അതോടൊപ്പവും അതിന്കീഴിലും ജന്മം കൊള്ളുകയും
വളര്ന്ന് വികസിക്കുകയും ചെയ്യുന്നു. ഉല്പാദനരീതിയുടെമേൽ അത് ഒരു കാല്ച്ചങ്ങലയായി മാറുന്നു. ഉല്പാദനോപാധികളുടെ
കേന്ദ്രീകരണവും അധ്വാനത്തിന്റെ സമൂഹവല്ക്കരണവും
അവസാനം മുതലാളിത്തത്തിന്റെ പുറന്തൊണ്ടുമായി
പൊരുത്തപ്പെടാത്തതായിത്തീരുന്ന ഒരു ഘട്ടത്തില് എത്തുന്നു. അപ്പോള് ആ പുറന്തൊണ്ട് പൊട്ടിത്തെറിക്കുന്നു.
അങ്ങനെ മുതലാളിത്ത സ്വകാര്യസ്വത്തിന്റെ മരണമണി
മുഴങ്ങുന്നു. സ്വത്തുക്കള് പിടിച്ചെടുത്തുകൊണ്ടിരുന്നവരുടെ തന്നെ സ്വത്തുക്കള് പിടിച്ചെടുക്കപ്പെടുന്നു.
മതവിശ്വാസികളെന്നു പറയപ്പെടുന്നവരു സമീപകാലഘട്ടത്തില് ഏറിവരുന്നതായി
കാണുന്നു. ഈ സാഹചര്യങ്ങള് കണ്ടുകൊണ്ടാവണം പള്ളി നിര്മ്മാണത്തിലും പുനരുദ്ധാരണ പ്രവര്ത്തനങ്ങളിലും
വലിയതോതില് പുരോഗതിയും ഉണ്ടായിട്ടുണ്ട്. പള്ളിക്കുള്ള വരുമാനം അത്ഭുതകരമാംവണ്ണം ഉയര്ന്നപ്പോള്
പള്ളി കര്മ്മങ്ങള് ചെയ്യുന്നവര്ക്കും പള്ളി
ഭരണാധികാരികള്ക്കും വരുമാനവും വര്ദ്ധിച്ചു. പള്ളികൽ ഇന്ന് ഒരു വ്യവസായകേന്ദ്രമായി മാറുകയും വ്യാവസായികോത്പന്നങ്ങള്ക്ക്
കമ്പോളം ഉണ്ടാക്കുന്ന അതേമാര്ഗ്ഗത്തില് പള്ളികളെ പരസ്യങ്ങളിലൂടെ ജനങ്ങളിലെത്തിച്ച്
വരുമാനം വര്ദ്ധിപ്പിക്കാന് പള്ളി ഭരണാധികാരികള് ശ്രദ്ധിക്കുകയും ചെയ്യുന്നു. വരുമാന
സുരക്ഷിതത്വം ഉണ്ടായപ്പോള് പള്ളി ഭരണം ഏറ്റെടുക്കാൻ ധാരാളം ചെറുപ്പക്കാര് രംഗത്തുവരുകയും
പള്ളിയുടെ പരിസരസമൂഹം അവരില് വിശ്വാസം അര്പ്പിക്കുകയും ചെയ്യുന്നു. ആത്മീയത ( ദിക്റുകൾ
, സ്വലത്തുകൾ , ദുആ സമ്മെളനങ്ങൾ , പ്രഭാഷണ പരമ്പരകൾ ഇവയെല്ലാം വൻതോതിൽ വിറ്റഴിയുന്ന
ഒരു ഉത്പന്നമായി മാറിയിരിക്കുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഈശ്വരനെ
അറിഞ്ഞ മഹാപുരുഷന്മാരാണല്ലോ ആ സത്യത്തെയും അതിനെ അറിയാനുള്ള മാര്ഗ്ഗങ്ങളായ ജീവിത രീതിയെയും
സംബന്ധിക്കുന്ന അറിവുകള് നമുക്ക് പകര്ന്നുതന്നത്. ഖുർആനും പ്രകൃതി ദര്ശനങ്ങളും ശരിയായി
പഠിക്കുന്നവര് ആരെങ്കിലും ഇന്ന് ജീവിച്ചിരിക്കുന്നുവെങ്കില് അവര്ക്ക് ഇന്ന് ഈ കാണുന്ന
ആത്മീയ കച്ചവടത്തിന് കൂട്ടുനില്ക്കാന് സാധിക്കും എന്ന് തോന്നുന്നില്ല. അല്ലാഹു ഏത്
പള്ളിയിലാണ് ഇരിക്കുന്നത്? ഇന്ന് പള്ളികൾ കോടികള് ചെലവഴിച്ച് നടത്തുന്ന ഉത്സവങ്ങളും
മറ്റും യഥാര്ത്ഥ വിശ്വാസത്തിന്റെ പ്രകടനമാണോ? അല്ലാഹുവിന്റെ വഴിയിൽ ആഘോഷങ്ങള്ക്ക് എന്താണ്
പ്രാധാന്യം? പള്ളികളുമായി ബന്ധപ്പെട്ടു ഇന്ന്
എന്താണ് നടക്കുന്നത്.? പ്രവാചകന്റെ മാര്ഗ്ഗം പിന്തുടരാൻ ഖുർആൻഅല്ലാതെ പിന്നെ ആരുടെ മാര്ഗ്ഗമാണ് പിന്തുടരുന്നത്?
അതിന് പലവിധത്തിലുള്ള യുക്തികള് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് സ്വന്തത്തോടും , പ്രവാചകനോടും
, സൃഷ്ട്ടാവിനോടും ഉള്ള അനീതിയാണ്.
ദൈവ വിശ്വാസം ആഘോഷിക്കാനുള്ളതല്ല. പ്രകടനപരതയും വിശ്വാസവുമായി ഒരു ബന്ധവുമില്ല.
വിശ്വാസം ഉള്ളിലാണ് ഉണ്ടാവേണ്ടത്. ഉള്ളില്ത്തന്നെയാണ് അത് ഇരിക്കേണ്ടതും. മറ്റാരെയെങ്കിലും
ബോധ്യപ്പെടുത്താനുള്ളതല്ല വിശ്വാസം . വിശ്വാസങ്ങളുടെ പേരിലുള്ള ആഘോഷങ്ങളിലൂടെ നമ്മെ
തന്നെ ലജ്ജിതനാക്കുകയാകുന്നു , സഹജമായ വിശ്വാസം നിർവൃതിദായകമാണ്. അത് മറ്റൊരാളെയും
ബോധ്യപ്പെടുത്തുവാനുള്ളതല്ല. വിശ്വാസത്തിനു പരമസ്ഥാനം നല്കുകയും അതിന് ഖുർആൻ കൊണ്ടും
സ്വന്തം ജീവിതം കൊണ്ടും ഈശ്വരമാര്ഗ്ഗം സ്വീകരിക്കാനല്ലേ അല്ലാഹു പ്രവാചകനിലൂടെ നിര്ദ്ദേശിച്ചത്.
പ്രവാച്ചകന്മാര്ക്ക് അല്ലാഹുവിന്റെ കല്പ്പനകളെ ധിക്കരിക്കാന് അനുമതിയില്ല.
ദൈവീക കൽപ്പനകൾ അവലംബിക്കുന്നവര്ക്ക് ദൈവീക കല്പ്പനകളെ പിന്തുടരാനുള്ള അനുവാദം മാത്രമേയുള്ളൂ.
അല്ലാഹുവിനെ തന്റെ സമീപസ്തനായി സാക്ഷാത്കരിക്കുമ്പോഴാണ് യഥാര്ത്ഥത്തിലുള്ള
ആനന്ദം ഉണ്ടാവുന്നത്. ഈ ആനന്ദത്തിലൂടെയാണ് ഒരുവന് സമഗ്രതയിലേക്ക് നയിക്കപ്പെടുന്നത്.
ഇന്നത്തെ സമൂഹത്തില് ആനന്ദം എന്നുപറയുന്നത് പണവും പ്രശസ്തിയും വിനോദസഞ്ചാരവും ഒക്കെയാണ്.
നശ്വരമായ ഇത്തരം ആനന്ദവുംപേറി കുറേനാള് ജീവിക്കുന്നു. പണവും പ്രശസ്തിയും പോകുമ്പോള്
അതില്നിന്നുള്ള ആനന്ദവും ഇല്ലാതാവുന്നു. അപ്പോഴാണ് നാളിതുവരെ യഥാര്ത്ഥ സുഖം അനുഭവിച്ചിട്ടില്ല
എന്ന് അറിയാൻ കഴിയുന്നത് .
പണം ദൈനംദിന ജീവിത വ്യവഹാരങ്ങല്ക്ക് ആവശ്യമാണ് പക്ഷേ അതിനായി ജീവിക്കുന്നത് വിഢിത്തമാണ്.
വിചാരണാ നാളിൽ ഏതൊരു വ്യക്തിയും ഏകനും, ഏകാനായികൊണ്ട് സൃഷ്ട്ടാവിന്റെ
മുന്നില് നില്കെണ്ടവനാണ് എന്ന് പറയുമ്പോഴും നമുക്ക് അത് അനുഭവിക്കാന് സാധിക്കുന്നുണ്ടോ?
നാം നമ്മേ അറിയാന് ശ്രമിക്കാറില്ലല്ലോ?. പിന്നെങ്ങനെയാണ് വിചാരണ എന്തെന്ന് അറിയുന്നത്
, സ്വന്തത്തെ തിരിച്ചറിയാൻ കഴിയാത്തവന് വിചാരണ എന്നത് ഒരു വിശ്വാസം മാത്രമായിരിക്കും
.
മനുഷ്യൻ തന്റെ ജീവിതത്തിന്റെ മുക്കാല്ഭാഗവും അഹങ്കാരാദികളില് രമിച്ചിരിക്കുകയല്ലേ?
സ്വന്തത്തെ ഇലാഹാക്കി പ്രവൃത്തി ചെയ്യുന്നവര്ക്ക് അല്ലാഹുവിന്റെ ത്രിപ്തിയിലുള്ള സന്തോഷം
അറിയുവാന് എങ്ങനെ സാധിക്കും.
യഥാര്ത്ഥത്തില് ആത്മാവിനെ കുറിച്ചും അല്ലാഹുവിന്റെ സാമീപ്യത്തെ കുറിച്ചും
അറിയുന്നവര്ക്ക്, ജീവിതവും ജീവിതത്തിലെ അനുഭവങ്ങളും ഏങ്ങനെ അനുഭവിക്കാന് സാധിക്കും
എന്ന് പ്രവാചകന്മാരും മഹാത്മാക്കളും അവരുടെ
അനുഭവത്തിലൂടെ നമ്മേ പഠിപ്പിച്ചിട്ടുള്ളത് നാം ഇന്ന് വിസ്മരിച്ചിരിക്കുന്നു.
No comments:
Post a Comment