നമ്മെ സന്മാര്ഗ്ഗത്തിലേക്ക് നയിക്കാനാവശ്യമായ മഹത്തായ അനുഗ്രഹമായി
നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ തിരുചര്യയും അവിടുത്തെ സ്വഹാബത്തിന്റെ ഉത്തമമായ
മാതൃകകളും നല്കി അല്ലാഹു അവന്റെ പരിശുദ്ധ ഖുര്ആനീലൂടെ മറ്റു ജനങ്ങള്ക്കായി അവന്റെ സന്ദേശം പൂര്ത്തീതകരിച്ചിരിക്കുകയാണ്.
ഏറ്റവും വലിയ അനുഗ്രഹമായി ഖുർആൻ നമ്മുടെ പക്കലുണ്ടായിട്ടും അതിൽ നിന്ന്
പ്രയോജനം സിദ്ധിക്കേണ്ടത് എങ്ങിനെയെന്ന് നമുക്കറിയില്ല. ഖുര്ആന്‍ അതിന്റെ പരിപൂര്ണ
തയില്‍ നമ്മുടെ അടുത്തുണ്ട്. എന്നാല്‍ നാമെപ്പോഴാണ് അത് വായിക്കുന്നത് മനനം ചെയ്യുന്നത്.?
നാമെപ്പോഴാണ് ഖുർആൻ പാരായണം ചെയ്യുന്നത്...? ഒന്നുകില്‍ ജുമുഅ ദിവസത്തിലോ,
അല്ലെങ്കില്‍ നമുക്കിടയില്‍ നിന്ന് ആരുടെയങ്കിലും റൂഹ് പിരിയുമ്പോഴോ ആണ് നാമത്
ഓതുന്നത്. ആളുകളില്‍ ചിലര്‍ മനസ്സിലാക്കുന്നത് ഖുര്ആുന്‍ എന്നാല്‍ മരിച്ചവരിലേക്ക്
പ്രതിഫലം എത്തിക്കുന്നതിനുള്ള ഒന്നാണെന്നും അതല്ലങ്കിൽ ഖുർആൻ ഒതിയതിന്റെ കണക്കനുസരിച്ച്ചു
അല്ലാഹു തനിക്കു എന്തോ തരുമേന്നുമാണ് ,എന്നാൽ ഖുർആൻപറയുന്നത് അല്ലാഹു അവന്റെ ദാസന്മാര്ക്ക്
നല്കിയ അനുഗ്രഹങ്ങൾ എന്തെന്ന് വിവരിക്കുകയാണ് ചെയ്യുന്നത് .
ഖുര്ആന് ഓതി ഹദ്‌യ ചെയ്‌താല്‍ മരിച്ചവര്ക്ക് ( ജീവനുള്ള ശരീരത്തിൽ
മരിച്ച ആത്മാവുമായി നടക്കുന്നവര്ക്ക് ) പ്രതിഫലം എത്തിക്കപ്പെടുമെന്നത് ശരി തന്നെയാണ്.
അതിന്നപ്പുറം ജീവിത യാധാര്ത്യങ്ങളെ തിരിച്ചറിഞ്ഞു ജീവിച്ചിരിക്കുന്നവര്ക്ക് മാര്ഗിദര്ശനം
നല്കുനന്നതാണ് യഥാര്ത്ഥ ത്തില്‍ ഖുര്ആ്ന്‍. ഖുര്ആളനില്‍ നിന്ന് മാര്ഗതദര്ശജനം സിദ്ധിക്കുന്നവര്‍
അല്ലാഹുവിന്റെ പ്രേമഭാജനമായിത്തീരും.
ലോകത്ത് ദൈവീക കലപ്പനകളെ ( ഖുര്ആാനിനെ ) അവഗണിച്ചത് നിമിത്തം മനുഷ്യർ
നിന്ദ്യതയുടെയും അപമാനത്തിന്റെയും അവസ്ഥയിലാണ് ജീവിക്കുന്നത്. നാം പത്രങ്ങളിലൂടെയും
റേഡിയോവിലൂടെയും ആയിരക്കണക്കിന് ജനങ്ങൾ വധിക്കപ്പെടുന്ന വാര്ത്തമ വായിക്കുകയും കേള്ക്കുകയും
ചെയ്യുന്നു. പതിന്നാലു നൂറ്റാണ്ടിന്നിടയില്‍ ഇത്തരമൊരു ശോകജനകമായ അവസ്ഥ മാനവ സമൂഹം
പിന്നിട്ടിട്ടില്ല എന്ന വിധത്തിലാണ് കാര്യങ്ങള്‍ എത്തിനില്ക്കുന്നത്. ഇതിന്റെ കാരണം
നാം ഓരോ വ്യക്തികളും മനസ്സിലാക്കുന്നത്, അമേരിക്കയാണ് ഇത് ചെയ്‌തത്, ഫ്രാന്സാണ്
ചെയ്‌തത്, ബ്രിട്ടനാണ് ചെയ്‌തത് അവരാണ് ചെയ്തത് ഇവരാണ് ചെയ്തത് എന്നൊക്കെയാണ്. അങ്ങിനെയല്ല,
അല്ലാഹുവാണ് പ്രവര്ത്തി്ച്ചു കൊണ്ടിരിക്കുന്നത് എന്ന് അവസാനമായി വാദിക്കുന്നു .എന്നാൽ
അതൊന്നുമല്ല നാം അശ്രദ്ധരായതു നിമിത്തമാണിത്
എന്ന് സ്വയം മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല
. എന്ന് പറഞ്ഞാല നാം ഖുര്ആിനിനെ ഉപേക്ഷിച്ചു,അതായത് ദൈവീക നിയമങ്ങൾസ്വജീവിതത്തിൽ
നിന്നും ഉപേക്ഷിച്ചു, പ്രവാചകന്മാരുടെയും
, മഹത്ത്ക്കളുടെയും ഉത്തമമായ മാതൃകകളെയും അവഗണിച്ചു. അവ നാം ജീവിതത്തിൽ പ്രാവര്തീകമാക്കിയാൽ
അല്ലാഹു നല്കിയിട്ടുള്ള സുരക്ഷയിൽ നാം നിലനില്ക്കും . അതിനാൽഖുർആൻ ജീവിതത്തിൽ ആരാണോ
പ്രാവര്തീകമാക്കുന്നത് അവർക്കാണ് ലഭിക്കുക. ഖുര്ആന്‍ ഓതുകയും ചിന്തിക്കുകയും വേണം.
അല്ലാഹു ചോദിക്കുന്നു: ``അവര്‍ ഖുര്ആനില്‍ ചിന്തിക്കുന്നില്ലേ.?അതല്ല, അവരുടെ ഹൃദയങ്ങളില്‍
താഴിട്ട് പൂട്ടിയിട്ടുണ്ടോ.?
ഇന്ന് ആളുകള്‍ ഖുര്ആന്‍ പാരായണം ചെയ്‌തുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍
ഖുര്ആനില്‍ ചിന്തിക്കുന്നില്ല. അത് പാരായണം ചെയ്‌തുകൊണ്ടിരിക്കുന്നത് അവനവൻആഗ്രഹിക്കുന്ന
ബറകത്ത് ഉദ്ദേശിച്ചു കൊണ്ടുമാത്രമാണ്. അല്ലെങ്കില്‍ പ്രതിഫലവും കൂലിയും ഉദ്ദേശിച്ചാണ്.
ബറകത്തും പ്രതിഫലവും കൂലിയും നേടിക്കൊണ്ട് തന്നെ അതിന്റെ ലക്‌ഷ്യം അറിഞ്ഞ് പ്രവൃത്തി
ചെയ്യുകയാണെങ്കില്‍ അല്ലാഹു ആ പ്രവൃത്തി തൃപ്‌തിപ്പെടും. അതിനാൽഖുർആൻ ജീവിതത്തിൽ ആരാണോ
പ്രാവര്തീകമാക്കുന്നത് അവർക്കാണ് ആ തൃപ്തി ലഭിക്കുക. ഖുര്ആന്‍ ഓതുകയും ചിന്തിക്കുകയും
വേണം.
നിങ്ങള്‍ ഇഷ്ടപ്പെട്ടത് നിങ്ങള്‍ ചിലവഴിക്കുന്നത് വരെ നിങ്ങള്‍ നന്മയെ
പ്രാപിക്കുകയില്ല, എന്ന ആയത്ത് അവതരിച്ച സന്ദര്ഭം
. മുഴുവന്‍ സ്വഹാബത്തും അത് കേട്ടുകൊണ്ടിരിക്കുന്നു. ഖുര്ആനില്‍ നിന്നുള്ള ഈ സൂക്തം
വിളിച്ചു പറയുന്ന വ്യക്തി അത് പ്രഖ്യാപിച്ചപ്പോള്‍ അന്സാസരിയായ ഹസ്രത്ത് അബൂ ത്വല്ഹി(റ)
അവരുടെ തോട്ടത്തില്‍ പണിയെടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഈ ആയത്ത് കേട്ടതോടെ അബൂ
ത്വല്ഹ (റ) അതില്‍ ചിന്തിക്കുകയാണ്. ശേഷം തീരുമാനമെടുക്കുന്നു. ``ഈ തോട്ടം എന്റെ ജീവിതത്തിലെ
ഏറ്റവും വലിയ വിഭവമാണ്. ഇത് തിരുറസൂല്‍ സ്വല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങളുടെ സാന്നിധ്യത്തിൽ
പൊതുജന സ്വത്തായി അല്ലാഹുവിനു സമര്പ്പി ക്കണം.''
അതായിരുന്നു അവരുടെ ചിന്തയും തീരുമാനവും. ശേഷം അത് തിരുറസൂല്‍ സ്വല്ലല്ലാഹു അലൈഹി
വ സല്ലമ തങ്ങളുടെ മുമ്പില്‍ സമര്പ്പി ക്കാനായി പോവുകയാണ്. ആ തിരുസവിധത്തില്‍ ചെന്ന്
അബൂ ത്വല്ഹത(റ) പറയുകയാണ്: ``ഇപ്പോള്‍ അവതരിച്ച ഈ ആയത്ത് ഞാന്‍ കേട്ടു. ഞാന്‍ നന്മയെ
പ്രാപിച്ചവനാവാന്‍ പുണ്യം ചെയ്‌തവനാവാന്‍ ആഗ്രഹിക്കുകയാണ്. അതുകൊണ്ട് എന്നില്‍ നിന്ന്
ഈ ഉദ്യാനം അങ്ങ് സ്വീകരിച്ചാലും.'' അങ്ങിനെ റസൂല്‍ സ്വല്ലല്ലാഹു അലൈഹി വ സല്ലമ അത്
സ്വീകരിക്കുന്നു. തങ്ങളുടെ ജീവിതത്തിലെ ഓരോ പ്രിയങ്ങളെയും തിരുറസൂ സ്വല്ലല്ലാഹു അലൈഹി
വ സല്ലമ തങ്ങളുടെ മുന്നില്‍ അല്ലാഹുവിനു വേണ്ടി സമര്പ്പിക്കുകയാണവര്‍. തിരുനബി സ്വല്ലല്ലാഹു
അലൈഹി വ സല്ലമ തങ്ങള്‍ അത് വർദ്ധിച്ച സന്തോഷത്തോടെ ഉടനെ തന്നെ തന്റെ സഹാബാക്കളോട്
വിളിച്ചു പറയുകയാണ്: ``ഈ തോട്ടം പ്രപഞ്ച്ച സൃഷ്ട്ടാവിനായി മുഴുജനങ്ങൽക്കുമായി ഏല്പിചച്ചു
കഴിഞ്ഞിരിക്കുന്നു.'' നോക്കുക. അവരും ഓതിയത് ഖുര്ആന്‍ തന്നെയാണ്. നാം ഓതുന്നതും കേള്ക്കു
ന്നതും അതേ ഖുര്ആന്‍ തന്നെയാണ്.
നിങ്ങളുടെ അയൽവാസി പട്ടിണി കിടക്കുന്നു. ബന്ധുക്കള്‍ വിശന്ന് വലയുന്നു.
നിങ്ങള്‍ വയറ് നിറയെ കഴിക്കുന്നു. സന്തോഷത്തോടെ കഴിയുന്നു. എന്നാല്‍ ഇതില്‍ അല്ലാഹുവും
റസൂലും അതൃപ്‌തിയിലും കോപത്തിലുമാണ്.
ഖുര്ആിനിലെ ഈ സൂക്തം : ``സ്വന്തത്തിന് ആവശ്യമുണ്ടെങ്കില്‍ പോലും തങ്ങളെക്കാള്‍
( ദൈവീക കല്പ്പനക്ക് ) അവര്‍ പ്രാധാന്യം നല്കി്'' ഈ ഉമ്മത്തില്‍ ഇത്തരത്തിലുള്ള ആളുകളുണ്ടോ.?
എന്ന് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അത്ഭുതം കൂറുകയാണ്. അവര്‍ സ്വയം ആവശ്യമുണ്ടായിരിക്കെ
എല്ലാ പരിധിയും കടന്ന് മറ്റുള്ളവര്ക്ക് മുന്ഗ്ണന നല്കു കയാണ്. ഇതാണ് അതിഥി സല്ക്കാരം.
എന്നാല്‍ നാമും ഈ ആയത്തുകള്‍ തന്നെയാണ് ഓതുന്നത്. എന്നാല്‍ അതില്‍ ചിന്തിച്ചിട്ടുണ്ടോ.അതിന്റെ
ലക്ഷ്യത്തെ പ്രാപിച്ചവരായോ.?
മനുഷ്യർക്ക് അല്ലാഹുവില്‍ നിന്ന് ലഭിച്ച വലിയ അവസരമാണ് ഈ ജീവിത അവസരങ്ങൾ
. നമുക്ക് അള്ളാഹു നല്കിയ കഴിവുകൾ അല്ലാഹുവിന്റെ മാര്ഗലത്തില്‍ ചിലവഴിച്ച് അവന്റെ
പ്രീതി നേടാന്‍ നാം തയ്യാറാവുക.
No comments:
Post a Comment