എല്ലായ്പോഴും സത്യത്തെ സ്വീകരിക്കാനും അസത്യത്തെ ത്യജിക്കാനുമുള്ള സന്നദ്ധതയുണ്ടായിരിക്കണം.
തെറ്റായ വിശ്വാസങ്ങളില്‍
നിന്ന് വിട്ടുനില്‍ക്കുകയും ശരിയായ വിശ്വാസന്തോട് ചെര്‍ന്നുനില്‍ക്കുകയും വേണം.
ശരിയായ വിശ്വാസം വിവേചനാത്മകത, യുക്തി, വസ്തുതകള്, തെളിവുകള് ഇവയിലധിഷ്ടിതമായിരിക്കും
.
സത്യത്തെ സ്വീകരിക്കാനും അസത്യത്തെ ഉപേക്ഷിക്കാനും ദൃഢ നിശ്ചയമെടുക്കണം.
സത്യത്തെ അനുഷ്ടിക്കാനും അസത്യത്തെ ത്യജിക്കാനും കഴിയണമെങ്കിൽ നമസ്കാരം
യഥാവിധി നിർവഹിക്കാൻ സാധിക്കണം .
ഒരാള് സത്യാനുഷ്റ്റാനത്തിനു ദൃഢനിശ്ചയം ചെയ്താല് അയാള് വൃതം അനുഷ്ട്ടിക്കുന്നവനാണ്
ദൈവീകാനുഗ്രഹത്തിനും സത്യാചരണത്തിനും വൃതം യോഗ്യനാക്കി തീര്ക്കുന്നു . അയാള് അതിനുയോഗ്യനായി തീര്ന്നാല്
ജ്ഞാനത്തിന്റെയും സംതൃപ്തിയുടേയും രൂപത്തില് ഫലവും അയാൾക്ക് ലഭിക്കുന്നു. അത്തരം ഫലങ്ങള്
സത്യാചരണം നടത്താന് പ്രേരണയും ശക്തിയും നല്കുന്നു. വിശ്വാസം വര്ദ്ധിക്കുന്നതോടൊപ്പം
ജ്ഞാനവും അനുഗ്രഹവും കൂടുന്നു. ഇത് ആത്യന്തികമായ ദൈവീക സാമീപ്യം അഥവാ മോക്ഷത്തിലേക്ക്
നയിക്കുന്നു.
പ്രവൃത്തി (കടുത്ത പരിശ്രമം), ഇഖ്‌ലാസ് (അല്ലാഹുവിന്റെ ത്രുപ്തിക്കായുള്ള
ലക്ഷ്യസാധ്യത്തിനായി വെല്ലുവിളികളേയും ബുധിമുട്ടുകളേയും സന്തോഷത്തോടെ നേരിടാനുള്ള ആഗ്രഹം)
എന്നിവയാണ് മാനവരുടെ അടിസ്ഥാന സ്വഭാവങ്ങള്.
മുൻവിധികളും മുൻധാരണകളും മുൻ സങ്കല്പ്പങ്ങളും ഖുർആൻപ്രയോജനപ്പെടുന്നതിലേക്കുള്ള വഴി അടക്കുന്നു .
തെറ്റായ അറിവുകൾ ഉൾകൊള്ളുന്നതിനെ അല്ലാഹു വിലക്കിയിരിക്കുന്നു.
മനുഷ്യർക്ക് ബുദ്ധിയുണ്ട് ബോധമില്ല.
സ്വബോധം തീരെയില്ല .അതായത് നമസ്കാരമില്ല , അഥവാ നമസ്കാരം നിലനിര്ത്തുന്നില്ല .
ശിര്ക്ക് ( ദൈവത്തിൽ പങ്കു ആരോപിക്കൾ ) മനുഷ്യൻറെ ആത്മീയ വേരുകൾ അറത്ത് മുറിച്ച് അവൻറെ സ്വാഭാ വീകവളർച്ചയെ തടയുന്നു.
വൈകാരീക മനുഷ്യരിൽ സമാധാനം വസിക്കുന്നില്ല. കാരണം
അവൻ തന്നെ ഒരു പൊയ് മുഖമാകുന്നു.അവർ പറയുന്നതും പ്രവര്ത്തിക്കുന്നതും
കാപട്യമാണ് . അവർ ഏതോ ദൈവത്തിൽ അന്ധമായി വിശ്വസിക്കുന്നു . എന്നാൽ സഹ ജീവികളായ മനുഷ്യരിൽ
അവർക്ക് ഒട്ടും തന്നെ വിശ്വാസമില്ല.
അല്ലാഹുവിനെ മുൻനിർത്തിയുള്ള
കപടവിശ്വാസമാണ് മനുഷ്യൻ പരസ്പരം അവിശ്വസിക്കുന്നതിന് കാരണം . അതായത് അലാഹുവിലുള്ള
വിശ്വാസത്തിൽ വിശ്വസ്തതയില്ല എന്നത് കൊണ്ടാണ് .
തത്വങ്ങളറിഞ്ഞു ആചരിക്കുമ്പോഴാനു
ആചാരങ്ങള്‍ക്ക് അര്‍ഥം ലഭിക്കുന്നത്. തത്വങ്ങളറിഞ്ഞാല്‍ പിന്നെ തര്‍ക്കങ്ങള്‍ക്കും
പ്രസക്തിയില്ല.
ആചാരങ്ങളെ തന്നെ മുത്തുകളായി
കണ്ടു അലങ്കാരം പോലെ അണിയുന്നതും പിന്നെ അവയ്ക്ക് വേണ്ടി വാശി പിടിക്കുന്നതുമെല്ലാമാണ്
നമ്മുടെ ശീലം.
ജീവിത വിജയം ആഗ്രഹിക്കുന്നവര്ക്ക് ഒഴിച്ചുകൂടാന് പറ്റാത്ത ഒരു മാര്ഗ
ദർശനമാണ് ഖുർആൻ .
പ്രിയ സുഹൃത്തുക്കളെ, ഖുർആന്റെ വാക്കുകളിലേക്ക് മാത്രം ശ്രദ്ധിക്കാതെ
വാക്കുകള്ക്ക് പിന്നിലുള്ള വികാരങ്ങളിലേക്ക് ശ്രദ്ധിക്കുക, വാക്കുകള് നിങ്ങള്ക്കകത്ത്
ജനിപ്പിക്കുന്ന വികാരങ്ങളുണ്ടല്ലോ, അവയിലേക്ക് മാത്രം ശ്രദ്ധിക്കുക. എങ്കില് , നിങ്ങള്പോലും
അറിയാതെ നിങ്ങളില് ഒരു പോസിറ്റീവ് മാറ്റം സംഭവിക്കും! ആ മാറ്റത്തോടെ നിങ്ങളൊരു പുതിയ
വ്യക്തിയായിത്തീരും.
നിങ്ങള്ക്കെപ്പോഴാണോ നിങ്ങളുടെ ജീവിതാനുഭവങ്ങളുമായി ഖുർആനിലെ ആശയങ്ങളുമായി സംയോജിപ്പിക്കാന് സാധിക്കുന്നത്, അപ്പോള് ഇതിലെ
ഓരോ വരികളും ആവര്ത്തിച്ചു വായിക്കാനുള്ള ത്വര നിങ്ങള്ക്കുണ്ടാകുന്നു.
ഖുർആനിൽ പറയുന്ന ഓരോ കാര്യവും, നിങ്ങളുടെ അനുഭവമായിത്തീരുന്നില്ല എങ്കില്,
നിങ്ങളുടെ അനുഭവങ്ങളുമായി അവയെ കുട്ടിച്ചേര്ത്ത്പോകാന് സാധിക്കുന്നില്ല എങ്കില് നിങ്ങള്ക്ക്
ആവര്ത്തിച്ചു പാരായണം ചെയ്യാനുള്ലാ ഒരു ഗ്രന്ഥം
എന്നു തോന്നാനിടയുണ്ട്.
വായിക്കുക വായന നിങ്ങളെ വിമോചിപ്പിക്കും. മനസ്സിന്റെ കെണിയില് നിന്നുള്ള
ആ വിമോചനം നിങ്ങള്ക്ക് വിശ്രാന്തിയായി മാറും. ആ വിശ്രാന്തി സമാധാനം കൊണ്ടുവരും. അതിനാല്
വായിക്കുക, ഖുർആൻ വീണ്ടും വീണ്ടും വായിക്കുക .
No comments:
Post a Comment