ഏകദൈവ വിശ്വാസമാണ് വ്യക്തി ജീവിതത്തിന്റെ അടിത്തറ. വിശുദ്ധ ഖുര്ആാനിന്റെ മൂന്നിലൊരു ഭാഗം
ഈ വിശ്വാസം വിശദീകരിച്ചുകൊണ്ടുള്ള ആയത്തുകളാണ്.
തൗഹീദ് എന്ന സംജ്ഞയാണ് ഏകദൈവവിശ്വാസം എന്നതിന് അറബിയില്‍ പ്രയോഗിച്ചുവരുന്നത്.
എന്നാല്‍ പാരമ്പര്യമതം അല്ലെങ്കില്‍ ഒരു സാമുദായിക മതം എന്നതിലപ്പുറം ദൈവിക ദീൻ ( മനുഷ്യ
ജീവിതം ) എന്ന തലത്തില്‍ ജനസാമാന്യം തൗഹീദിനെ കാണുന്നില്ല . ആദൂനീക സമൂഹം തൗഹീദ് എന്ന
പദംപോലും കേള്ക്കുന്നത് എന്തോ ചില ആചാരങ്ങളും അനുഷ്ടാനങ്ങളുമായിട്ടാണ് .
സൈദ്ധാന്തികവും പ്രായോഗികവുമായി തൗഹീദിനെ പ്രമാണങ്ങളില്‍ നിന്ന് മനസ്സിലാക്കുന്നതിനു പകരം
ദീൻ പഠിക്കാന്‍ മെനക്കെടാതെ പണ്ഡിതന്മാരെന്നു തോന്നിയവരെ പിന്പിറ്റുകയായിരുന്നു സാധാരണക്കാര്‍.
ജീവിതത്തെ കുറിച്ചു ഖുർആനിലൂടെ പരിചയപ്പെടുത്തിയതും പ്രകൃതി വിരുദ്ധമായി
നിലനില്ക്കുതന്ന ആചാരങ്ങള്‍ വര്ജിടക്കണമെന്ന് സമുദായത്തെ തെര്യപ്പെടുത്തിയതും കഴിഞ്ഞ
കാല പ്രാവച്ചകന്മാർ നടത്തിയിരുന്ന പ്രബോധനങ്ങളായിരുന്നു എന്ന് ഖുർആൻവിശദീകരിക്കുന്നുണ്ട് .
ഏറെക്കുറെ ജനങ്ങൾക്ക് `തൗഹീദ്'
അറിയാം. ലാഇലാഹ ഇല്ലല്ലാഹ് എന്നതാണ് തൗഹീദിന്റെ പ്രഖ്യാപനവചനം. ഇതുച്ചരിച്ചുകഴിഞ്ഞാല്‍
തൗഹീദില്‍ നിന്ന് വ്യതിചലിക്കില്ല എന്ന് തെറ്റിദ്ധരിച്ചു. എന്നാല്‍ തൗഹീദിന്റെ കാര്യത്തില്‍
ഏറെ തെറ്റിദ്ധാരണകള്‍ ഇന്നും നിലനില്ക്കുഹന്നു. തൗഹീദിന്റെ നെർവിപരീതവും അല്ലാഹു പൊറുക്കാത്ത
പാപവുമായ ശിര്ക്ക്് മുസ്‌ലിംകളില്‍ വരില്ല എന്ന് ധരിച്ചുവശായി. ഒന്നിലേറെ സ്രഷ്‌ടാവുണ്ടെന്നു
പറഞ്ഞ ശിര്ക്ക് ലോകത്തൊരിടത്തും ഒരു കാലത്തും ഉണ്ടായിട്ടില്ല എന്ന സത്യം വിസ്‌മരിച്ച
സമൂഹത്തിന് ശിര്ക്കി ന്റെ ഗൗരവവും അത് ഏതൊക്കെ വഴിയിലൂടെ വരാമെന്നും അലാഹു പ്രവാച്ചകന്മാരിലൂടെ
പഠിപ്പിച്ചു.
സമൂഹത്തിലെ ആചാരങ്ങളും അനുസ്ടാനങ്ങളും ആയ സമൂഹപ്രാര്ഥകന, നിസ്കാരം
, നോമ്പ് , സക്കാത്ത് , ഹാജു ചെയ്യല്‍, നേര്ച്ച്, ഖബ്‌ര്‍ സിയാറത്ത്, കൊടികുത്ത്,
റാത്തീബ്, മൗലീദ്, സിഹ്‌റ്, കല്ലേറ്, ജിന്നുബാധ തുടങ്ങിയ ഒട്ടേറെ ആചാരങ്ങളും ചര്യകളും
. ഈവക കാര്യങ്ങളിലൂടെയെല്ലാം ശിര്ക്ക്് കടന്നുവരുന്നു. അതേസമയം നാട്ടുനടപ്പായി കൊണ്ടുനടക്കുന്ന
ഇത്തരം ആചാരങ്ങള്‍ നിലനില്ക്കടണമെന്നാഗ്രഹിച്ച `വിവരമുള്ളവര്‍' ഇവയിലൊന്നും ശിര്ക്ക്
വരുന്നില്ല എന്ന് ന്യായീകരിച്ചുതുടങ്ങിയാതോട് കൂടി ഇതെല്ലാം അല്ലാഹുവിൽ പങ്കാരോപിക്കുന്നതിനു
കാരണമായി . ഇത്തരം ആചാരങ്ങളും അനുഷ്ടാനങ്ങളും നോക്കിയാണ് അല്ലാഹു തന്റെ സൃഷ്ട്ടികളുടെ
രക്ഷാ സികഷ്കൾ കല്പ്പിക്കുന്നത് എന്ന് വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ , അതിനാൽമനുഷ്യൻ
ഇന്ന് ജീവിക്കാൻ മറന്നവരായിരിക്കുന്നു.
തന്റെ ഇപ്പോഴത്തെ ജീവിത രംഗത്ത് കാര്യമായി ഒന്നും ചെയ്യാനില്ലാതെ,
നിസ്കാരവും , നോമ്പും , സക്കാത്തും , ഹജ്ജും , വിശ്യാസം വാദിക്കലും ആണ് അടിസ്ഥാനമെന്ന് തെറ്റിദ്ധരിച്ച്, മാറിനിന്ന്
ചില `അന്തവിശ്വാസ 'ക്കാര്‍ ഖുർആന്റെ സംവാദങ്ങളെ അപഹസിച്ചിരിക്കുന്നു , അതായത് സ്വന്തം
ധര്മ്മങ്ങളെ അവഗണിക്കുന്നവരായി മാറിയിരിക്കുന്നു
.
ഇസ്‌ലാമിന്റെ അടിത്തറയായ തൗഹീദായിരുന്നു ഏത് സമൂഹത്തിന്റെയും വാദപ്രതിവാദത്തിലും
പ്രധാന വിഷയവും പ്രഥമചര്ച്ചയും. പുതിയ തലമുറയ്‌ക്കുവേണ്ടി ആ വിഷയം ഇവിടെ ഖുർആനിലൂടെ
ആവര്ത്തി ക്കുകയാണ്. ഇവിടുത്തെ ഇപ്പോഴുള്ള സമൂഹത്തിന്നിടയില്‍ നടമാടിക്കൊണ്ടിരിക്കുന്ന
ശിര്ക്കു പരമായ വിശ്വാസമാണ് ഖുർആൻ ചര്ച്ചൂ ചെയ്‌തിട്ടുള്ളത്. `കാര്യകാരണബന്ധങ്ങള്ക്കപ്പുറമുള്ള
കാര്യങ്ങളില്‍ അല്ലാഹുവിനു പുറമെ മറ്റാരെ വിളിച്ചുതേടിയാലും അത് ശിര്ക്കാണ്' എന്ന
അടിസ്ഥാന ആദര്ശത്തില്‍ നിന്ന് മനുഷ്യർക്ക് മാറാൻ കഴിയില്ല ഇതുവരെ മാറിയിട്ടില്ല,
മാറേണ്ടി വന്നിട്ടില്ല, മാറേണ്ടി വരില്ല. കാരണം അതാണ് മനുഷ്യ ജീവിതത്തിന്റെ അടിത്തറ.
ഇബാദത്ത് അല്ലാഹുവിനോട്
മാത്രമായാല്‍ തൗഹീദ്. അതായത് അല്ലാഹുവിന്റെ കൽപ്പനകൾ ജീവിതത്തിൽ പ്രാവർതീകമാക്കുക,
അതല്ലാത്ത ഏതു കാര്യവും ചെയ്‌താലും അത് ശിര്ക്കായിത്തീരും.
അത് നിസ്കാരമെന്നു പറഞ്ഞായാലും
, നൊംബാണെന്നു പറഞ്ഞായാലും, സക്കത്തെന്നു പറഞ്ഞായാലും, ഹജ്ജെന്നു പറഞ്ഞായാലും ആര്ക്കായാലും
ശിര്ക്കുനതന്നെ. പ്രവാചകന്മാര്‍ പഠിപ്പിച്ച ഈ ലളിത സത്യം ഖുർആൻ ജനങ്ങള്ക്ക് മുന്നില്‍
സോദാഹരണം വിശദീകരിച്ചു കൊണ്ട് ഇന്നും നിലനില്ക്കുന്നു . മുൻവിധിയില്ലാത്ത ജനങ്ങള്ക്കജതു
മനസ്സിലായി എന്നുവന്നാലും ഇത് മനസ്സിലാക്കാന്‍ പാടില്ല എന്ന് വാശിപിടിക്കുന്ന പൗരോഹിത്യം
ഇതിന്നെതിരെ ഉറഞ്ഞുതുള്ളുകയും ജനങ്ങളെ ഭയപ്പെടുത്തുകയും ചെയ്യുന്നു .
നാട്ടുനടപ്പുകള്ക്ക് ഖുര്ആനിലും
, ഭൗദീക ചരിത്രങ്ങളിലും തെളിവുകള്‍ പരതാന്‍
തുടങ്ങി. തങ്ങളുടെ താല്പ്ര്യത്തിനനുഗുണമായി ആയത്തുകളും ചരിത്രങ്ങളും ദുർവ്യാ ഖ്യാനം
നടത്താന്‍ തുടങ്ങി. സാധാരണക്കാര്‍ വ്യാഖ്യാനത്തിന്റെയും ദുർവ്യാഖ്യാനത്തിന്റെയും ഇടയില്‍
കുടുങ്ങി. എന്നാല്‍ വിശുദ്ധ ഖുര്ആന്‍ പരിഭാഷപ്പെടുത്താന്‍ പാടില്ല എന്ന് പറഞ്ഞിരുന്നവരുടെ
തന്നെ ഡസനിലേറെ ഖുര്ആണന്‍ പരിഭാഷ മുന്നിലുള്ളപ്പോള്‍ ജനങ്ങള്ക്ക് കാര്യം മനസ്സിലാക്കാന്‍
പ്രയാസമില്ലാതായി. എങ്കിലും ദുർവ്യാഖ്യാനങ്ങളുടെ പരമ്പര തുടര്ന്നു കൊണ്ടിരുന്നു.
കാലത്തിന്റെ ഗതിവേഗത്തിനിടയില്‍
പല കാര്യങ്ങളും മുന്നില്‍ നിര്ധാിരണം ചെയ്യപ്പെടുമ്പോള്‍ പലപ്പോഴും പറയാറുള്ള ഒരു പൊതുതത്വമുണ്ട്.
`പുതിയ ചോദ്യങ്ങള്ക്ക് പഴയ ഉത്തരങ്ങള്‍ മതിയാകുകയില്ല. പുതിയ പ്രശ്‌നങ്ങള്ക്ക് പുതിയ
ലോകത്തിന്റെ പ്രതിവിധി ആവശ്യമാണ്'. എന്നാല്‍ തൗഹീദ് പ്രബോധനരംഗത്ത് കാണുന്ന പ്രവണത
പഴയ ചോദ്യത്തിന് പുതിയ പുതിയ ഉത്തരങ്ങള്‍ കടന്നുവരുന്നതാണ്. ഏതാണ് പഴയ ചോദ്യം? ഏതെല്ലാമാണ്
പുതിയ ഉത്തരങ്ങള്? .
`നിസ്കാരമേ കാക്കണേ, എന്റെ
നോമ്പേ രക്ഷിക്കണേ.ഞാൻ ചെയ്ത ഹജ്ജെ എന്നെ ഉയര്ത്തണെ . എന്നിങ്ങനെ മനുഷ്യൻ തന്നെ സംവിധാനിച്ചിട്ടുള്ള
ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും , പ്രാര്ത്തനകളെയും വിളിച്ച് സഹായം തേടല്‍ അനുവദനീയമാണെന്നതിന് വിശുദ്ധ
ഖുര്ആനില്‍ വല്ല തെളിവുമുണ്ടോ? ചിന്തിക്കുന്ന ജനങ്ങള്ക്ക് മുന്നില്‍, അവതരിപ്പിച്ച
ഒരു ചോദ്യമാണിത്. അള്ളാഹു കല്പ്പിച്ച്ച കാര്യങ്ങൾ അനുസരിക്കുകയും അതനുസരിച്ചു ജീവിക്കുകയുമാണ്
യഥാർത്ഥ ആരാധന .
ഖുര്ആ നിന്റെ വെല്ലുവിളിക്കു
മുന്നില്‍ ഖുറൈശികള്‍ ചില ചെറുസൂക്തങ്ങള്‍ ബദല്‍ നിര്മിച്ച് പരീക്ഷിച്ചപോലെ ആയിപ്പോകാത്തിരിക്കാൻ
ജീവിതത്തിൽ നിരത്തിവെക്കപ്പെട്ട പുതിയ ഉത്തരങ്ങള്‍ ഉണ്ടാകേണ്ടതാണ് .
അല്ലാഹു അല്ലാത്തവരെ വിളിച്ചു
പ്രാര്ഥിക്കാമെന്നതിന് വിശുദ്ധ ഖുര്ആനില്‍ തെളിവുണ്ടോ എന്ന ചോദ്യത്തിന് `ഉണ്ട് മൗലവീ
ഉണ്ട്' എന്ന് പച്ചയായി പറയാനുള്ള ധാര്ഷ്ട്യവും പേടിയില്ലായ്‌മയും. സത്യവിശ്വാസികള്‍
തിരിച്ചറിയേണ്ടതുണ്ട്. `അവരുടെ വായില്‍ നിന്ന് പുറത്തുവരുന്ന ആ വാക്ക് ഗുരുതരമായിരിക്കുന്നു'
എന്ന ഖുര്ആന്‍ വചനം എല്ലാവരെയും ഓര്മപ്പെടുത്തട്ടെ.
No comments:
Post a Comment