Wednesday, 9 October 2013

നിങ്ങള് വെറും ഒരു മനുഷ്യനല്ല.



ഓരോ വ്യക്തികളും അവന്റെ ചുറ്റുപാടുകൾ മുഴുവനും ഒരു മാറ്റവും (പ്രകൃതിയിൽ) വരുത്താതെ ഏറ്റവും പ്രാധാന്യത്തോടെയും ഗൗരവത്തോടെയും ജീവ്വിതത്തിൽ കൈകൊള്ളേണ്ട ഒരു മൗലിക തത്വമാണ് തൗഹീദ്. ഇസ്ലാമിന്റെ ആധാരശിലയായ ഈ സിദ്ധാന്തത്തിന് നബിമാരുടെ അടിസ്ഥാന പ്രബോധനത്തിലോ വിശദാംശങ്ങളിലോ ഒരു മാറ്റവുമുണ്ടായിരുന്നില്ല. ഒരാള് മുസ്ലിമാകാന് ഈ തത്വം അംശീകരിച്ചു വിശ്വസിച്ചു വ്യക്തമായി സ്വജീവിതം കൊണ്ട് സാക്ഷ്യം വഹിക്കണം.

എല്ലാകാലത്തേയും മാനൂശീക വ്യവസ്ഥിതിയുടെ മൗലികതത്ത്വം ഒന്നു തന്നെയാണെന്നതില് സന്ദേഹമില്ല. ശഹാദത്തിന്റെ പൂർത്തീകരണത്തിനാണ് തൗഹീദിന്റെ വാക്താക്കൾ എന്ന് പറയുന്നത്.

സമൂഹം ഭിന്നിക്കാന്‍ പ്രധാന കാരണം തൗഹീദിന്റെ ആശയത്തിലുള്ള അഭിപ്രായ വ്യത്യാസമാണ്. എന്താണ് തൗഹീദ്?   അല്ലാഹു ഉണ്ടെന്ന് അംഗീകരിക്കലാണോ തൗഹീദ്?

മനസ്സ് ദുഷിച്ച ചിന്തകൾക്ക് വശംവദമായി ദുർമാർഗ്ഗത്തിലൂടെ സഞ്ചരിക്കാതിരിക്കാനായി മനസ്സ്, വാക്ക്, ശരീരം എന്നിവയാൽ ഖുർആനിനെ ചിട്ടപ്രകാരം ജീവിതത്തിൽ പ്രാവർതീകമാക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു എന്ന ദൃഡ നിശ്ചയമാണ് വ്രതാനുഷ്ടാനത്തിന്റെ പരമമായ ലക്ഷ്യം.

മറ്റുള്ളവരുടെ വിശപ്പ് നമ്മളും അനുഭവിച്ചു അറിയുക എന്ന തത്ത്വവും വ്രതാനുഷ്ട്ടാനത്തിൽ  അടങ്ങിയിരിക്കുന്നു. പുരുഷഭേദമില്ലാതെ ബാലവൃദ്ധ ഭേദമില്ലാതെ ഒരു സമൂഹത്തിലെ എല്ലാവരും ഏക ആധര്ഷം ഒരു ശീലമാക്കിയാൽ സകുടുംബ ഐശ്വര്യം ഉണ്ടാകുമെന്ന വിശ്വാസം ഒരവിശ്വസനീയമായിരിക്കുകയില്ല .

ഖുർആൻ ഒന്നും വെറതേ പറഞ്ഞുപോകുന്നില്ല. നമുക്ക് അറിയാവുന്നതുതന്നെയാണ് ഖുർആൻ പറയുന്നതെന്ന് നാം നമ്മിലൂടെ തന്നെ കടന്നുപോകുമ്പോഴാണ് നാം തിരിച്ചറിയുന്നത്. ഈയൊരു തിരിച്ചറിവാണ് പ്രാവച്ചകന്റെ വാക്കുകള്കൊണ്ട് നമ്മെ ഉണര്ത്തെണ്ടത്. സാന്ത്വനത്തിന്റെ സമാധാനത്തിന്റെ സ്നേഹസ്പര്ശമായി ആ വാക്കുകള് നമ്മളുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി മഴ കഴുകിയെടുത്ത ഇലകളെയെന്നപോലെ ആത്മാവിനെ ശുദ്ധീകരിക്കുകയാണ്. ലളിതവും ഹൃദ്യവുമായ വാക്കുകള്കൊണ്ട് പ്രാവചക ജീവിതം നാമും ഏറ്റുവാങ്ങുകയാണ് ചെയ്യേണ്ടത് .

ഓരോ വ്യക്തിയും സ്വയം നിങ്ങളുടെ വിചാരങ്ങളുടെ (വിചാര പ്രക്രിയയുടെ) കാഴ്ച്ചക്കാരനാവുക. അതാണ് ഖുർആൻ മനസ്സിലാക്കുന്നതിനുള്ള രീതി. അത് ഒരിക്കലും ഒരു പ്രാര്ത്ഥനയോ , പാരായണമോ  മാത്രമല്ല, കാരണം അവിടെ പ്രാര്ഥിക്കാന് അല്ല ശ്രമിക്കേണ്ടത് മറിച്ചു നിങ്ങള് നിശബ്ദനായി ഒരിടത്ത് ഇരുന്ന്, നിങ്ങൾ ഖുർആനിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയാകുക , അങ്ങനെ സ്വന്തം  വിചാരങ്ങളെ നോക്കിക്കാണുക. നിങ്ങള് അവയെ നോക്കിക്കാണുക മാത്രം ചെയ്യുക, ആവിചാരങ്ങളില് ഇടപെടരുത്. ആ വിചാരങ്ങള്ക്ക് വിധി കല്പ്പിക്കുക പോലും ചെയ്യരുത്. കാരണം നിങ്ങള് വിധി കല്പ്പിക്കാന് തുടങ്ങുന്ന നിമിഷം മുതല് നിങ്ങള് വെറുമൊരു യാത്രക്കാരൻ അല്ലാതവുകയാണ്. വിചാരങ്ങള്ക്ക് വിധി കല്പ്പിച്ചു കൊണ്ടു ഇത് ശരിയാണ് അല്ലെങ്കില് ഇത് ശരിയല്ല എന്ന് നിങ്ങള് സ്വയം വിചാരിക്കുന്ന നിമിഷം മുതല് നിങ്ങള് നിങ്ങളുടെ ചിന്തകളുടെ ലോകത്തിലേക്ക് (ചിന്തിക്കുന്ന പ്രക്രിയ) പോവുകയാണ്. മനസ്സിനും നോക്കിക്കാണുന്ന കാഴ്ച്ചക്കാരന് എന്ന ഈ രണ്ട് തലത്തിനും ഇടയില് ഒരു വിടവ് ഉണ്ടാക്കി എടുക്കാന് കുറച്ചു സമയം എടുത്തേക്കാം. എന്നാല് ഒരിക്കല് ആ വിടവ് ഉണ്ടായാല് നിങ്ങള് ശരിക്കും അത്ഭുതപ്പെടും നിങ്ങള് വെറും ഒരു മനുഷ്യനല്ല മറിച്ചു നിങ്ങള് ഇതെല്ലാം നോക്കിക്കാണുന്ന യഥാർത്ഥ വ്യതിത്വത്തിനു ഉടമയാണ് അല്ലെങ്കില് ഒരു സാക്ഷിയാണ്. നിങ്ങളുടെ വിചാരങ്ങളുടെ സാക്ഷിയായിരിക്കുന്ന ഈ പ്രക്രിയ വളരെ ശക്തമാകുമ്പോള് നിങ്ങളുടെ സ്വയം മെനെഞ്ഞെടുത്ത ചിന്തകള് നിങ്ങളെ വിട്ടു പോകാന് തുടങ്ങുന്നു. അവസാനം മനസ്സില് യാതൊരു സ്വാർത്ത ചിന്തയും അവശേഷിക്കാത്ത സമയം വന്നെത്തും. ആ നിമിഷമാണ് ദൈവീക സാമീപ്യം ശരിക്കും സ്വതന്ത്രമായി അനുഭവിക്കുന്ന അവസ്ഥ.


നിങ്ങൾ പ്രബുദ്ധനായിത്തീരുമ്പോൾ ( യാഥാർത്ഥ്യം എന്തെന്ന് അറിയുമ്പോൾ )  നിങ്ങളനുഭവിച്ചു കൊണ്ടിരിക്കുന്ന  എല്ലാ ദുഃഖങ്ങളും എല്ലാ സ്വപ്നങ്ങളും എല്ലാ കഷ്ടപ്പാടുകളും പെട്ടെന്ന് അത്രയ്ക്കും അപ്രധാനങ്ങളും അത്രയ്ക്കുമപ്രസക്തങ്ങളുമായി തീരുന്നു. കാരണം അവ സ്വന്തം പ്രവൃത്തിയുടെ ഫലമാണെന്നു തിരിച്ചറിയുന്നു . അവ നിങ്ങളുടെ ജീവിതകഥയുടെ ഭാഗമായിതീരും. അതു മറ്റാരുമല്ല തന്റെ പ്രവൃത്തികൾ കൊണ്ട് സംഭവിച്ചതാണെന്നതുപോലെ സ്പഷ്ട്ടമാക്കുകയും ചെയ്യും ..

അല്ലാഹുവിന്റെ സാമീപ്യത്തിലേക്ക് ഏറ്റവും കൂടുതൽ അടുക്കാനുള്ള വഴിയാണ് ഖുർആൻ . ഏറ്റവും നല്ല വഴിയും. ഖുർആന്റെ ശബ്ദം കേള്ക്കുക  എന്നത് ശബ്ദരഹിതമായ ശബ്ദത്തെ ശ്രവിയ്ക്കുന്ന കലയാണ്.

മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് പരദൂഷണം . അവന് മറ്റുള്ളവർ തെറ്റായ വഴിയിലാണെന്ന് വളരെ എളുപ്പത്തിൽ മനസ്സിലാവും. എന്നാൽ താനും അതേ മാർഗ്ഗത്തിൽ തന്നെയാണെന്ന കാര്യം അവന് ഒരിക്കലും മനസ്സിലാക്കാനാവുന്നില്ല.

ജീവിതത്തെ കുറിച്ചു വിമർശിയ്ക്കുന്നവർ പല കാര്യങ്ങളും നഷ്ടപ്പെടുത്തിക്കൊണ്ടേയിരിയ്ക്കുന്നു. ഒരു വിമർശകൻ ഒരു ജീവിതം വിമര്ശന വിധേയമാക്കാൻ തുടങ്ങുകയാണെങ്കിൽ അയാളുടെ ജീവിതം സമ്പൂർണ്ണമല്ല. അയാൾ നിരന്തരം താരതമ്യപ്പെടുത്തിക്കൊണ്ടിരിയ്ക്കും, വിധി കല്പിച്ചുകൊണ്ടിരിയ്ക്കും, വ്യാഖ്യാനിച്ചുകൊണ്ടുമിരിയ്ക്കും.



ഖുർആൻവ്യക്തിയെ  കേന്ദ്രീകരിക്കുന്നത് അറിവ് എങ്ങനെ ആര്ജിക്കാമെന്നും സത്യത്തെ എങ്ങനെ അസത്യത്തില്നിന്ന് വേര്തിരിച്ചു മനസ്സിലാക്കാന് സാധിക്കും എന്നതിലുമാണ്. ആധുനിക ജ്ഞാന  പരികല്പന ശാസ്ത്രത്തില് അറിവിന്റെ മാധ്യമങ്ങളെ സംബന്ധിച്ച ചര്ച്ച തന്നെ നാം ജ്ഞാനം ആര്ജിക്കുന്നത് അനുഭവത്തിലൂടെയാണോ അതോ യുക്തിയിലൂടെയാണോ എന്നതിനെ കുറിച്ചാണ്. വ്യക്തിനിയമങ്ങളിൽ നിന്നും ശാസ്ത്രങ്ങളിൽ നിന്നും നേടാമെന്ന്  അവകാശപ്പെടുന്ന മുഴുവന് തത്ത്വദര്ശനങ്ങളും കാലാകാലങ്ങളില്  ജീവിച്ച കോടിക്കണക്കിനു മനുഷ്യര്ക്ക് ശാസ്ത്ര സാങ്കേതിക രംഗങ്ങളില് വളര്ച്ചയും വികാസവും നല്കിയതോടൊപ്പം തന്നെ  അവരെ ഊഹങ്ങളിലും  നിഗമനങ്ങളിലും തളച്ചിട്ട് അവരുടെ ജീവിതത്തെ പരാജയപ്പെടുത്തിക്കളയുകയായിരുന്നു.    

No comments:

Post a Comment