Friday, 4 October 2013

അന്ധവിശ്വാസം.




ഒരു മനുഷ്യന് ദൈവീക വ്യവസ്ഥയനുസരിച്ച് ജീവിക്കുന്നതിനു ആരെയാണ് തന്റെ ഇലാഹായി സ്വീകരിക്കേണ്ടത്? അവന് ആരുടെ ഗ്രന്ഥമാണ്  പ്രമാണമായി അംഗീകരിക്കേണ്ടത്? ഇലാഹായി ദൈവത്തെ മാത്രമേ സ്വീകരിക്കൂ എന്ന് സമ്മതിക്കുമ്പോഴും പ്രമാണമായി ഖുര്ആന് മാത്രം മതി എന്ന് അംഗീകരിക്കാന് മഹാഭൂരിഭാഗവും തയാറല്ല. എന്നതാണ് ആധൂനീക ജീവിത രീതി കാണുബോൾ മനസ്സിലാകുന്നത്‌ .

ഭൂമിയില് വേരുറച്ചതും അന്തരീക്ഷത്തില് പടര്ന്നു പന്തലിച്ചു നില്ക്കുന്നതും സദാസമയവും ഫലങ്ങള് നല്കുന്നതുമായ ഒരു വൃക്ഷത്തോടാണ് ദൈവം ഏറ്റവും നല്ല സമൂഹത്തെ ഉപമിച്ചിരിക്കുന്നത്. ദൈവത്തിൽ വിശ്വസിക്കുന്നവരെ ദൈവം ഈ ലോകത്തും പരലോകത്തും ഉറച്ച മനസ്സുള്ളവരാക്കി മാറ്റുമെന്നാണ് ഇതീൽ നിന്നും ബോധ്യമാകുന്നത്‌ .

ജീവിതത്തിന്റെ ഏതു പ്രതിസന്തികലുളും , കാറ്റിലും കോളിലും പെട്ട് ഉലയാതെ ഭൂമുഖത്ത് ഉറച്ചുനില്ക്കുന്ന, പിടിച്ചുനില്ക്കാന് ഒരു താങ്ങിന്റെയും ആവശ്യമില്ലാത്ത ദൈവത്തിന്റെ വചനമായ ഖുര്ആനിനെയാണ് നാം പ്രമാണമാക്കേണ്ടത്.  എന്നാല് ദൈവത്തിന് പുറമെ ഒരുപാട് ഇലാഹുകളില് വിശ്വസിക്കുന്നതു പോലെ ആ ദൈവത്തിന്റെ ഗ്രന്ഥമായ ഖുര്ആനിനു പുറമെ ധാരാളം ഗ്രന്ഥങ്ങളെയും നാട്ടുനടപ്പുകളെയും കേട്ടുകേൾവികളെയും പ്രമാണമാക്കുന്നവരാണ്. ഖുര്ആനിനു പുറമെയുള്ള ഇത്തരം മനുഷ്യനിര്മിത ഗ്രന്ഥങ്ങളെയും ആചാരങ്ങളെയും പ്രമാണമാക്കുക എന്നത് കപട വിശ്വാസികളെ സംബന്ധിച്ച് നിസ്സാര കാര്യമാണ്. ഖുര്ആനിനു സമാനമായോ അല്ലെങ്കില് അതിലധികമായോ പരിശുദ്ധിയും സ്ഥാനവും ഇത്തരം ഗ്രന്ഥങ്ങള്ക്ക് നല്കുകയെന്നതും ഇവര്ക്ക് വലിയ പ്രശ്നമുള്ള കാര്യമല്ല. പല ആളുകളും ദൈവത്തിന്റെ പേരില്  സ്വയം ഗ്രന്ഥങ്ങള് രചിക്കുകയും എന്നിട്ട് അവ നബിയിലേക്ക് ചേര്ത്തു പറയുകയും അവയ്ക്ക് ഖുര്ആനിനേക്കാള് മഹത്വം നല്കുകയും അവ തങ്ങളുടെ പ്രമാണങ്ങളായി വിശ്വസിക്കുകയും ജനങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. എന്നാല് യഥാർത്ത വിശ്വാസിക്ക്  ഒന്നിലധികം രക്ഷിതാക്കളെ അംഗീകരിക്കാനും വിശ്വസിക്കാനും കഴിയാത്തതു പോലെ ഖുര്ആനോ അല്ലെങ്കില് ദൈവത്തിന്റെ തന്നെ വികലമാക്കപ്പെടാത്ത ഗ്രന്ഥങ്ങളോ അല്ലാതെ അംഗീകരിക്കാനും കഴിയില്ല എന്നതാണ് സത്യം. ലോകത്ത് വന്ന ദൂതന്മാരെല്ലാം ഇതാണ് ചെയ്തത്. അതായത് ദൈവത്തെ ഇലാഹായും തങ്ങള്ക്ക് കിട്ടിയ ഗ്രന്ഥങ്ങളെ പ്രമാണമായും സ്വീകരിക്കുക എന്ന കാര്യം.

വിശുദ്ധ ഖുര്ആന് തന്റെ തന്നെ ജീവിതത്തിന്റെ മാര്ഗ്ഗരേഖയായി നാമൊന്ന് പഠിക്കുകയാണെങ്കില് ഖുര്ആനല്ലാതെ നമുക്ക് ആശ്രയിക്കാന് പറ്റിയ മറ്റൊരു ഗ്രന്ഥമില്ലെന്നും തന്റെ കര്മ്മപുസ്തകമാണ് കയ്യിലിരിക്കുന്ന ഖുര്ആന് എന്ന് അറിഞ്ഞാൽ പിന്നെ അത് മനസ്സിലാക്കാനും ഗ്രഹിക്കാനും മറ്റൊരു ഗ്രന്ഥത്തിന്റെ ആവശ്യമില്ലെന്നും വ്യക്തമാവും.

ഖുർആൻ എങ്ങനെ വായിക്കണമെന്ന തര്ക്കം പോലും പണ്ഡിതന്മാര്ക്കിടയില് ഇതുവരെ തീര്ന്നിട്ടില്ല എന്ന സത്യവും നാം മനസ്സിലാക്കണം. ഒരിക്കലും ഉറവ വറ്റാത്ത ആശയങ്ങളുള്ള ഖുര്ആനിനെ, അസത്യങ്ങളും അര്ധസത്യങ്ങളും ഉള്ക്കൊള്ളുന്നതും വൈരുധ്യങ്ങള് നിറഞ്ഞതും നിര്ജീവമായതും യുക്തിരഹിതമായതും അതോടൊപ്പം പ്രവാചകന്മാരുടെ മഹത്വങ്ങള്ക്ക് മങ്ങലേല്പിക്കുന്നതുമായ ഗ്രന്ഥങ്ങള്കൊണ്ട് വിശദീകരിക്കണമെന്നു പറയുന്നതിനേക്കാള് വലിയ അയുക്തി എന്തുണ്ട്?  .

ഖുര്ആന്റെ വിശദീകരണം ഖുര്ആന് തന്നെയാണ്. ഖുര്ആനിക വചനങ്ങളെ ഖുര്ആനിക വചനങ്ങള്കൊണ്ട് തന്നെയാണ് വ്യാഖ്യാനിക്കേണ്ടത്.

ഖുര്ആന് എങ്ങനെയാണ് വിശ്വാസികള് മനസ്സിലാക്കിയിരുന്നത് എന്ന് നാം ചിന്തിക്കണം. പ്രവാചകന് തന്റെ ദൗത്യം പൂര്ണമായും ഖുർആൻ അനുസരിച്ചു നിർവഹിച്ചതാണ് എന്ന കാര്യത്തില് ആര്ക്കും അശേഷം സംശയമില്ലായിരുന്നു .

ഖുര്ആന് എല്ലാം വ്യക്തമാക്കുന്ന (കിതാബുന് മുബീന്) ഗ്രന്ഥമാണ്. അതിലെ വചനങ്ങള് വിശദീകൃതവുമാണ്.(ആയാത്തുന് ബയ്യിനാത്തുന്). അത് വിശദീകരിക്കപ്പെട്ടിട്ടുള്ളത് വേദത്തില് (ഫില് കിതാബി) തന്നെയാണ്. ഖുര്ആന് സ്വയം തന്നെ വിശദീകൃതമാണ്. (തിബ്യാന്). അങ്ങനെയുള്ള ഗ്രന്ഥത്തെ മൂടിവെക്കാതിരിക്കുക എന്നതും അത് ജനങ്ങളിലെത്തിക്കുക എന്നതുമാണ് പ്രവാചകന്റെ ദൗത്യം. ആ പ്രവാചക ദൌത്യം തന്നെയാണ് എതുകാലത്തുള്ള വിശ്വാസികളായ മനുഷ്യരും നിർവ്വഹിക്കേണ്ടത് .

ഖുര്ആനെ വിശദമാക്കുന്ന ഗ്രന്ഥമാക്കിയതും അതിലെ വചനങ്ങളെ വിശദീകരിച്ചതും അല്ലാഹു തന്നെയാണ്. (മിന്ബഅദി  മാ ബയ്യന്നാഹു ലിന്നാസി ഫില് കിതാബി). പ്രവാചകന് അവതരിപ്പിക്കപ്പെട്ട വേദത്തെ സ്വജീവിതത്തിലൂടെ പ്രാവര്തീക്മാകിയിരിക്കുന്നത് ജനങ്ങള് അത് ചിന്തിച്ചു മനസ്സിലാക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്താല് മതി. ഖുര്ആനെ ദൈവം  എളുപ്പമാക്കിയിരിക്കുന്നു എന്നാണല്ലോ ദൈവം തന്നെ പറയുന്നത്. (വലഖദ് യസ്സര്നല് ഖുര്ആന.....). അവയെ  മൂടിവെക്കാതെ ജനങ്ങള്‍ക്ക് വെളിവാക്കിക്കൊടുക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം.

ഖുർആൻ നാം നിന്റെ ഭാഷയില് ലളിതമാക്കിയത് നീ അതുകൊണ്ട് മുത്തഖികള്ക്ക് സന്തോഷവാര്ത്ത അറിയിക്കാനും എതിര്കക്ഷികളായ ജനതക്ക്  അതുകൊണ്ട് മുന്നറിയിപ്പ് നല്കാനും വേണ്ടി മാത്രമാണ് . വിശദീകൃതമായ അവന്റെ വചനങ്ങള് നാം ജീവിതത്തിൽ പകർത്തുമ്പോൾ അവ നമ്മോടു സംസാരിക്കും. അവയെ  മൂടിവെക്കാതെ ജനങ്ങള്ക്ക് സ്വജീവിതത്തിലൂടെ വെളിവാക്കിക്കൊടുക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. അഥവാ വെളിവാക്കുക (ബയ്യന) എന്ന പദത്തിന്റെ വിപരീതപദമായിട്ടാണ് മൂടിവെക്കുക (കതമ) എന്ന് ഖുര്ആന് ഉപയോഗിച്ചിട്ടുള്ളത്. തനിക്കു സ്വയം തന്നെ വ്യക്തമാക്കപ്പെട്ടതും വിശദീകൃതവുമായ അവന്റെ അനുഭവങ്ങളെ മൂടിവെക്കുന്നതിനെയാണ് (യക്തുമു) അള്ളാഹു താക്കീതു ചെയ്യുന്നത്. മാത്രമല്ല അവ മൂടിവെക്കാതെ ജനങ്ങള്ക്ക് വ്യക്തമാക്കിക്കൊടുക്കണമെന്നും അല്ലാഹു കല്പിക്കുന്നു. വേദം നല്കപ്പെട്ടവരുടെ ബാധ്യത അതാണെന്ന് പരമകാരുണികന് വ്യക്തമാക്കുന്നു.  ഖുർആൻ നല്കപ്പെട്ടവരില് നിന്നും തീര്ച്ചയായും നിങ്ങള് അത് മൂടിവെക്കാതെ മനുഷ്യര്ക്ക് വെളിപ്പെടുത്തിക്കൊടുക്കണമെന്ന് അല്ലാഹു ഉറപ്പുവാങ്ങുകയും. മൂടിവെക്കുക (കതമ) എന്നതിന്റെ വിപരീത പദമായിട്ടാണ് വെളിവാക്കുക (ബയ്യന) എന്ന പദം വന്നിട്ടുള്ളത് എന്ന കാര്യം ഖുർആനിലൂടെ വ്യക്തമാകുന്നു.  നമുക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും വ്യക്തമാക്കുന്ന ഗ്രന്ഥമാണ് ഖുര്ആന്. എന്നാല്  മതപുരോഹിതന്മാര് പറയുന്നത് ഖുര്ആന് വിശദീകൃത ഗ്രന്ഥമല്ല എന്നാണ്. അത് അവ്യക്തമാണ്. അത് വായിച്ചാല് ഭിന്നതയുണ്ടാകും. ആ ഭിന്നത തീര്ക്കാനാണത്രെ ഹദീസുകള്. ആ ഭിന്നത തീര്ക്കാന് ഒരു വ്യാഖ്യാതാവിന്റെ ആവശ്യം ഉണ്ടുപോലും. എന്നിട്ടെന്തു സംഭവിച്ചു? ഖുര്ആനിലെ ഭിന്നതയും അവ്യക്തതയും തീര്ക്കാന് വന്ന ഹദീസുകള് ഒരു കാര്യത്തില് പോലും യോജിപ്പില്ലാത്ത വിധം വിശ്വാസികളെ ഭിന്നതയുടെ കൊടുമുടിയില്  കൊണ്ടെത്തിച്ചിരിക്കുന്നു! എന്തൊരു വിരോധാഭാസമാണിത്. ആശയത്തില് മാത്രമല്ല വായനയില് പോലും ഹദീസുകളില് ഭിന്നത നിറഞ്ഞുനില്ക്കുന്നു.      പരമസത്യവും ഏറ്റവും നല്ല വ്യാഖ്യാനവും നാം നിനക്ക് കൊണ്ടുവന്നു തന്നിട്ടില്ലാത്ത യാതൊരു ഉപമയും അവര് നിന്റെ പക്കല് കൊണ്ടുവരുന്നുമില്ല എന്ന് ഖുർആൻ തന്നെ പറയുന്നു അപ്പോള് ഖുര്ആന്റെ ഏറ്റവും നല്ല വ്യാഖ്യാനം (അഹ്സനു തഫ്സീര്) ഖുര്ആനിനുള്ളില് തന്നെയാണ്. നമുക്ക് അതുമതി. ഏറ്റവും നല്ല തഫ്സീര് നമുക്ക് സ്വീകരിക്കാം.      ഖുര്ആനില് ഒന്നും വിട്ടുകളഞ്ഞിട്ടില്ലെന്നും  എല്ലാ കാര്യങ്ങളുടെയും വിശദീകരണമായിട്ടാണ് അവ ഇറക്കപ്പെട്ടതെന്നും അല്ലാഹു ആവര്ത്തിച്ചു വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.

മരങ്ങൾ , മലകൽ , പുഴകൽ , ജീവചാലങ്ങൾ , എല്ലാം അടങ്ങിയ ഈ പ്രകൃതിയില ഏറ്റവും പ്രധാന്യമുള്ളത് ഏതാണെന്നു ചോദിച്ചാൽ, മനുഷ്യൻ തന്നെയെന്ന് ഉറപ്പിച്ച് പറയാം. മനുഷ്യർ ഇല്ലെങ്കിൽ മലയുമില്ല പുഴയുമില്ല. പൌരാണികർ മനുഷ്യന് വളരെയധികം പ്രാധാന്യം കൊടുത്തിരുന്നത്, മനുഷ്യനെ മനുഷ്യൻ തിരിച്ച്ചരിഞ്ഞില്ലങ്കിൽ പകൃതി തന്നെ കോപിക്കും എന്ന് ഒരു വിശ്വാസിയായ മനുഷ്യൻ  പറയുമ്പോൾ, അന്ധവിശ്വാസം എന്ന് നെറ്റിചുളിച്ചിരുന്ന ആധുനിക പ്രയോജനവാദികളുടെ മനസ്സിൽ ഇപ്പോൾ ഒരു കാളൽ അനുഭവപ്പെടുന്നുണ്ട്. പരസ്പരമുള്ള ഇടപെടലുകളിൽ മനുഷ്യന് ശ്വാശ്വതപരിഹാരം കാണാൻ കഴിയാതെ അന്യോന്യം കുറ്റപ്പെടുത്തുന്ന ലോകരാജ്യങ്ങളെയും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു .

No comments:

Post a Comment