Thursday, 30 August 2012

അസൂയ


മനസ്സിനെ ബാധിക്കുന്ന അതി ഗുരുതരവും അപകടകരവുമായ രോഗമാണ് അസൂയ. അസൂയാലുവിന്റെ അകം കലുഷ വികാരങ്ങളാല്‍ അഗ്നിപര്‍വതം പോലെ പുകഞ്ഞുകൊണ്ടിരിക്കും. അവിടെ ശാന്തി നിലനില്‍ക്കുന്ന ഒരു നിമിഷം പോലുമുണ്ടാവില്ല.

അസൂയാലു അര്‍ബുദ ബാധിതനെപ്പോലെയാണ്. അതിന്റെ തുടക്കം എത്ര നേരിയ തോതിലാണെങ്കിലും വളരെ വേഗം വളര്‍ന്ന് വലുതാവുന്നു.

അസൂയാലു ഇടുങ്ങിയ മനസ്സിന്റെ ഉടമയാണ്.

അസൂയ മനസ്സിന്റെ കുടുസ്സിനെ പ്രതിനിധീകരിക്കുന്നു.

മനഃപ്രയാസവും ദുഃഖവും അനുഭവിക്കുന്നരാണ് അസൂയാലുക്കള്‍.

അസൂയക്ക് അടിപ്പെട്ട മനസ്സില്‍ സദ്‌വികാരങ്ങള്‍ സ്ഥലം പിടിക്കുകയില്ല.

ജീവിതത്തില്‍ വിജയം വരിച്ചവരുടെ വഴി പഠിച്ചറിഞ്ഞ് പിന്തുടരുന്നതിനുപകരം അന്യരുടെ പതനം സ്വപ്നം കണ്ട് അസൂയാലുവിന്റെ മനം ഉമിത്തീപോലെ നീറിക്കൊണ്ടിരിക്കും.

അന്യരുടെ നാശം ആശിക്കുന്നവര്‍ ആര്‍ക്കും ഒരു ഗുണവും ചെയ്യുന്നില്ല.

അന്യരുടെ നാശം ആശിക്കുന്നവര്‍ സ്വന്തം വിജയത്തിന്റെ വഴി തേടാന്‍ അവസരം ലഭിക്കുകയില്ല. അവരുടെ മനസ്സുകള്‍ പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയില്ല.

മനുഷ്യന്റെ വശമുള്ളതെല്ലാം ദൈവദത്തമാണ്. അതില്‍ അസൂയപ്പെടുകയെന്നത് കടുത്ത ദൈവധിക്കാരമാണ്.

അസൂയയില്‍നിന്ന് പൂര്‍ണമായും മോചനം നേടാനും തികഞ്ഞ ഗുണകാംക്ഷ പുലര്‍ത്താനും ഖുര്‍ആന്‍  ശക്തമായി ആവശ്യപ്പെടുന്നു.

മനസ്സിനെ ബോധപൂര്‍വം നിരന്തരം പാകപ്പെടുത്തിയെടുത്താലേ അസൂയക്ക് അറുതി വരുത്താന്‍ സാധ്യമാവുകയുള്ളൂ.

“നിന്‍റെ നാഥന്‍ വിധിച്ചിരിക്കുന്നു, നീ അവനെ അല്ലാതെ ആരാധിക്കരുത്‌”. എന്ന വാചകം ഓര്‍ക്കുക. സൃഷ്ടാവായ ദൈവത്തോടാവണം മനുഷ്യന്‍റെ പ്രാഥമികമായ കടപ്പാട്‌. 

തിന്മകളില്‍ നിന്ന്‌ സ്വയം അകന്നു നില്‍ക്കാനുള്ള മനസാന്നിധ്യമാണ്‌ അല്ലാഹുവിനോട്‌ നിങ്ങള്‍ക്കുള്ള കടപ്പാട്‌ വ്യക്തമാക്കുക.

ഖുര്‍ആന്‍ യഥാ വിധി മനസ്സിലാക്കിയവന്‍ അഗാധമായ ദൈവ ബോധമുള്ളവനായിത്തീരുന്നു. ഈ ദൈവ ബോധമാണ് ഒരു മുസ് ലിമിന്റെ ചിന്തയുടെയും പ്രവര്‍ത്തനത്തിന്റെയും ആധാരം.

ആത്മാവിനെ ശുദ്ധീകരിക്കല്‍ തന്നെയാണ് ഖുര്‍ആന്‍ പഠനത്തിലൂടെ ഒരു  വിശ്വാസി ചെയ്യുന്നത്.

Wednesday, 29 August 2012

മാര്ഗദര്ശനം


ഖുര്‍ആന്‍ കേവല പാരായണം നിര്‍വഹിച്ച്‌ പ്രതിഫലംനേടാന്‍ മാത്രമായി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമല്ല. പഠിച്ച്‌ അനുധാവനം ചെയ്യുകയും ജീവിതത്തില്‍ ആചരിക്കുകയും ചെയ്യേണ്ട ഗ്രന്ഥമാണത്‌.

ഖുര്‍ആനിന്റെ ആശയ ദര്‍ശനങ്ങള്‍. ര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുംവിധം അല്ലാഹു ഖുര്‍ആനിനെ എളുപ്പമാക്കുകയും ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ ഖുര്‍ആന്‍ പഠിച്ച്‌ മനസ്സിലാക്കാന്‍ തയ്യാറുണ്ടോ എന്നാണ്‌ മനുഷ്യരാശിയോട്‌ അല്ലാഹുവിന്റെ ചോദ്യം.

ജീവിതത്തെ ഗുണപരമായ ദിശയിലേക്ക്‌ തിരിച്ചുവിടുകയും ജീവിതത്തെത്തന്നെ മാറ്റിപ്പണിയുകയും ചെയ്യുന്ന "നേരിട്ടു സംസാരിക്കുന്ന" ഗ്രന്ഥമാണ്‌‌ വിശുദ്ധ ഖുര്‍ആന്‍.

ജീവിതത്തിന്റെ അര്‍ഥവും പ്രത്യേകതയും മതത്തിന്റെ `വിലയും നിലയും' അറിയാതെ അലസജീവിതവും കേവല ജന്തുസഹജമായ ജീവിതവും നയിക്കുന്നവരെ ഖുര്‍ആനിലെ ഏതെങ്കിലും ഒരായത്ത്‌ അല്ലെങ്കില്‍ ഏതെങ്കിലും ഒരു സൂറത്ത്‌ അത്ഭുതകരമായ മനപ്പരിവര്‍ത്തനത്തിലേക്ക്‌ നയിച്ചിട്ടില്ലങ്കില്‍ നാം മനസ്സിലാക്കിയിട്ടില്ല എന്നാണു കരുതേണ്ടത് .

അറിവുകളുടെയും അത്ഭുതങ്ങളുടെയും കലവറയായ ഗ്രന്ഥം കാണാതെയും ഉള്ളടക്കം ഗ്രഹിക്കാതെയും ജീവിച്ചുമരിച്ചുപോകുന്നവരുടെ ജീവിതവും മരണവും എത്രമേല്‍ സഹതാപാര്‍ഹം! എന്ന് സ്വന്തം മനസ്സക്ഷിയോടാണ് ചോദിക്കൂ .

ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം മനുഷ്യരെ സംബന്ധിച്ചും മനുഷ്യരുള്‍ക്കൊള്ളുന്ന പ്രപഞ്ചത്തെക്കുറിച്ചും സത്യമാണെന്ന കാര്യത്തിലും സംശയമില്ല. ഖുര്‍ആനിന്റെ മാര്‍ഗദര്‍ശനം സ്വീകരിച്ചുകൊണ്ട്‌ ഒരാള്‍ ജീവിച്ചാല്‍ അയാള്‍ വിജയിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

Sunday, 26 August 2012

തൌഹീദ്


ദീന് മനുഷ്യനെ മടിയനും മുടിയനുമാക്കാനുള്ളതല്ലെന്നും നിരന്തര കര്മത്തിനാണത് പ്രേരണ നല്കുന്നതെന്നും പഠിപ്പിക്കുകയായിരുന്നു ഖുര്ആനിലൂടെ  പ്രവാചകന്.
ഒരു സമൂഹം തൌഹീദിനെ അംഗീകരിക്കാനും സ്വീകരിക്കാനും തയ്യാറായാല്അവരിലെ ഇതര സാമൂഹ്യ തിന്മകള് ക്രമേണ അവരെ ഉപേക്ഷിക്കുമെന്നതാണ് വാസ്തവം.
തൌഹീദിന്റെ വഴിയില്ദുര്ഘടം സൃഷ്ടിക്കുന്ന പ്രവര്ത്തനങ്ങളില്ഏര്പ്പെടുന്നവര്ക്ക് തൌഹീദിന്റെ അനുയായിയാകാന്സാധിക്കില്ല .
തൌഹീദിനെ ത്യജിച്ചവന്ഏതെല്ലാം സദ്ഗുണങ്ങള്കൈക്കൊണ്ടാലും ദുര്ഗുണങ്ങള്ഉപേക്ഷിച്ചാലും അത് പാരത്രിക ലോകത്ത് പ്രയോജനരഹിതം തന്നെ.
തൌഹീദിലുള്ള  വിശ്വാസത്തില്ന്യൂനത സംഭവിക്കുമ്പോഴൊക്കെ അവന്റെ പ്രവര്ത്തനത്തിലും വൈകല്യങ്ങള്സംഭവിക്കും.
തന്റെ  പ്രവര്ത്തനങ്ങളില്തെറ്റുകുറ്റങ്ങള്കണ്ടാല്തന്റെ തന്നെ  തൌഹീദിലെ ന്യൂനതയായി അതിനെ പരിഗണിച്ച് വിശ്വാസവര്ദ്ധനവിനുള്ള സ്വയം പരിഷ്കരണ പ്രവര്ത്തനങ്ങള്നടത്തുകയാണ് വേണ്ടത്.
ആരാധനക്ക് അര്ഹന്അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും ഞാന്അല്ലാഹുവിന്റെ ദൂതനാണെന്നും അവരെ ധരിപ്പിക്കണം. തൌഹീദിനെ അംഗീകരിക്കുന്നവര്ക്ക് മാത്രമേ, സമൂഹീകചാര അനുഷ്ടാന നിബന്ധനകള്തുടങ്ങിയവയുടെ നിര്ദ്ദേശങ്ങളുള്ളൂവെന്നും ഇതില്വ്യക്തം. ചുരുക്കത്തില്ഈമേഖലയില്എന്നും മുഖ്യസ്ഥാനം തൌഹീദിനാണ്. തൌഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കുവാനും തൌഹീദിലൂടെ പരിവര്ത്തനം സൃഷ്ടിക്കുവാനും ജീവിതം ത്യജിച്ച പ്രവാചകന്മാരുടെ വഴിയായിരുന്നു .
വിഭിന്ന മതസമൂഹങ്ങളില്ജീവിക്കുന്നവര്ക്ക് സാമൂഹ്യസേവന പ്രവര്ത്തനങ്ങളില്ഏര്പ്പെടുന്നതിന് ഒരു പ്രത്യേക നിറത്തിന്റെയോ കൊടിയുടെയോ ആവശ്യമില്ല. ദാരിദ്യ്രനിര്മ്മാര്ജ്ജനത്തില്പങ്കാളിത്തം വഹിക്കുക, രോഗികള്ക്ക് ശാന്തിയും സമാധാനവും എത്തിക്കുക, കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും അകപ്പെടുന്നവരെ സഹായിക്കുക തുടങ്ങിയ സേവനങ്ങളിലൊക്കെ വിശ്വാസികളെന്ന നിലയില്കഴിവനുസരിച്ച് ഓരോരുത്തരും പങ്കാളിത്തം വഹിക്കേണ്ടതാണ്.
ഖുര്ആനും പ്രവാചക ചര്യയും അനുസരിച്ചുള്ള പ്രബോധന ശൈലിക്ക് നവജീവന്നല്കുന്നത് മാത്രമാണ് സാമ്പത്തീക സാമൂഹീക രംഗത്തെ പ്രതിസന്ധികള്പരിഹരിക്കുന്നതിനുള്ള ഏക പരിഹാരം.