സ്വാതന്ത്ര്യം
മനുഷ്യന് ആഗ്രഹിക്കുന്ന ഏറ്റവും വലിയ നിധിയാണ്. സ്വാതന്ത്രമുള്ളവനെ ഉന്നതനായും, അടിച്ചമര്ത്തപ്പെട്ടവന് നീചനായും വിലയിരുത്തപ്പെടുന്നു. ചിന്തയിലും സംസ്കാരത്തിലും ജനതക്ക് സ്വാതന്ത്ര്യമുണ്ട്. താനിഛിക്കുന്നത് പോലെയെല്ലാം പ്രവര്ത്തിക്കുന്നതാണ് സ്വാതന്ത്ര്യം എന്ന് പലരും തെറ്റിധരിച്ചിട്ടുണ്ട്. തോന്നിയതു പോലെ തിന്നുകയും പ്രവര്ത്തിക്കുകയും ചെയ്യുന്നത് അരാചകത്വവും നിന്ദ്യമായ അടിമത്വവുമാണ്. ഈ
ലോകത്ത് യാതൊരു നിയമവും വ്യവസ്ഥയുമില്ലാതെയുള്ള നിരുപാധികമായ സ്വാതന്ത്ര്യം അരാജകത്വമല്ലാതെ മറ്റൊന്നുമല്ല. ജീവിതം സൂഗമമാക്കുന്നതിനാണ് നിയമങ്ങളും വ്യവസ്ഥകളും. വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് ചില പരിധികള്‍ നിശ്ചയിച്ചാല്‍ മാത്രമേ മറ്റുവ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. സാമൂഹ്യജീവിയായ മനുഷ്യന് ഒറ്റക്കല്ല ജീവിക്കുന്നത്. അതില്‍ ചിലര്‍ക്ക് ചെയ്യുന്ന ദ്രോഹം മുഴുവന്‍ ആളുകള്‍ക്കും ദ്രോഹകരമായിരിക്കും. പൂര്ണ്ണമായ സ്വാതന്ത്ര്യം എന്ന് പറയുന്നത് തനിക്ക് തുല്ല്യനോ തന്നെക്കാള്‍ താണവനോ ആയ ഒരാള്ക്ക് അടിമപ്പെടാതിരിക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഒരാള്‍ തന്റെ തന്നെ ഇച്ഛകള്ക്ക് അടിമപ്പെടുന്നത് നിന്ദ്യമായ അടിമത്വമാണ്. ഇച്ഛകള്ക്കനുസരിച്ച് ജീവിക്കുന്നവര്‍ അവക്ക് കീഴ്പ്പെട്ട് അവയെ അനുസരിച്ചാണ് ജീവിക്കുന്നത്. യഥാര്ത്ഥ സ്വാതന്ത്ര്യമെന്നത് ഒരു ജീവിത ശൈലിയോ വികാരമോ ഒരാളെ അടിമപ്പെടുത്താതിരിക്കലാണ് യഥാര്ത്ഥ സ്വാതന്ത്ര്യം. ഈ
അര്‍ഥത്തില്‍ യഥാര്ത്ഥ വിശ്വാസിയാണ് സ്വാതന്ത്ര്യം അനുഭവിക്കുന്നവന്‍. അവരുടെ ബന്ധം ഏകനായ അല്ലാഹുവുമായി മാത്രമാണ്. ഒരു അടിമ അല്ലാഹുവോട് എത്രത്തോളം അടിമത്വം കാണിക്കുന്നുവോ അത്രത്തന്നെ സ്വതന്ത്രനാവുകയാണ് ചെയ്യുന്നത്. 'നീ ഒരു കാര്യത്തിന് ആവശ്യമില്ലാത്തവനാകുമ്പോള് സ്വതന്ത്രനാണ്, ഒന്നിന് വേണ്ടി നീ ആഗ്രഹിക്കുമ്പോള്‍ അടിമയുമാണ്. താല്പര്യങ്ങള്ക്കും ആഗ്രഹങ്ങള്ക്കും പിന്നാലെ അതിരില്ലാത്ത ഓട്ടമാണ് സ്വാതന്ത്ര്യമെന്ന് കരതുന്നവര് നമുക്കിടയിലുണ്ട്. ഇഛിക്കുന്നത് ഭുജിക്കുകയും, തോന്നിയത് പ്രവര്ത്തിക്കുകയും, സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുകയുമാണ് അതിന്റെ പുതുനിര്വചനം. നിയമബന്ധിതമല്ലാത്ത സ്വാതന്ത്ര്യം അരാജകത്വത്തിന്റെ നേര്പതിപ്പാണ്. ലോകത്ത് എല്ലാ കാര്യങ്ങളും നിയമത്തിനും നിയന്ത്രണത്തിനും വിധേയമായാണ് നടക്കുന്നത്. വിലക്കുകളും, നിഷിദ്ധങ്ങളും സ്വാതന്ത്ര്യത്തിന്റെ ശത്രുക്കളല്ല. കൃത്യമായ സ്വാതന്ത്ര്യം ഹിതകരമായ വിധത്തില്‍ ഉപയോഗിക്കാനുള്ള ചാലകങ്ങളാണവ. മനുഷ്യന് ഏകനായല്ല ജീവിക്കുന്നത്. പരസ്പര ബന്ധിതമായ ഒരു സാമൂഹ്യ ഘടനയിലെ പ്രതിനിധാനമാണവന്‍. വ്യക്തി സ്വാതന്ത്ര്യം സാമൂഹിക സുരക്ഷിതത്വത്തിന് തടസ്സമാവരുത്.
ഇക്കാലത്ത് മുസ്ലിംകളെന്ന് അവകാശപ്പെടുന്നവരില്‍ മിക്കവരും നിശ്ചയ ദാര്ഢ്യമോ ശുഭപ്രതീക്ഷയോ ഇല്ലാത്തവരാണ്. ഒരു സമൂഹത്തിന്റെ നായകര്‍ വിനോദിക്കുന്നവരും കളിതമാശകളില്‍ മുഴുകുന്നവരുമാണെങ്കില് ആ സമൂഹം പുരോഗതി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കാവതല്ല. ഐഹിക പ്രമത്തതയും മരണത്തോടുള്ള വെറുപ്പും, സ്വപ്ന ലോകത്ത് വിരാചിക്കല്‍, വര്ധിത കൂട്ടുകെട്ടകള്‍, ആഢംബരവും ആസ്വാദന ജീവിതവും,
നിശ്ചയ ദാര്ഢ്യമോ ശുഭപ്രതീക്ഷയോ
ഇല്ലാതാക്കാന് കാരണമാകുന്നു.
അല്ലാഹുവിന്റെ സഹായത്തിലുള്ള ഉറച്ചബോധ്യം, സഹിഷ്ണുത
, സാമ്പത്തിക മോഹങ്ങള്ക്കടിപ്പെടാതിരിക്കുക, വ്യക്തികളുടെ കഴിവുകളെ വിലമതിക്കുക, ഇങ്ങനെയുള്ള ഒരു സമൂഹം പുരോഗതി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കാം, ഇസ്ലാം ലോകത്തിന് പരിചയപ്പെടുത്തിയ മൂല്യമാണ് വൈജ്ഞാനിക വിശ്വസ്തത എന്നത്. ധൈഷണികവും ശാസ്ത്രീയവുമായ അവകാശങ്ങളെ വകവെച്ച് കൊടുക്കുന്നതിനും മറ്റുള്ളവരുടെ അദ്ധ്വാനവും പരിശ്രമവും കണക്കിലെടുക്കാനും പ്രാപ്തമാക്കുന്നു.
, സാമ്പത്തിക മോഹങ്ങള്ക്കടിപ്പെടാതിരിക്കുക, വ്യക്തികളുടെ കഴിവുകളെ വിലമതിക്കുക, ഇങ്ങനെയുള്ള ഒരു സമൂഹം പുരോഗതി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കാം, ഇസ്ലാം ലോകത്തിന് പരിചയപ്പെടുത്തിയ മൂല്യമാണ് വൈജ്ഞാനിക വിശ്വസ്തത എന്നത്. ധൈഷണികവും ശാസ്ത്രീയവുമായ അവകാശങ്ങളെ വകവെച്ച് കൊടുക്കുന്നതിനും മറ്റുള്ളവരുടെ അദ്ധ്വാനവും പരിശ്രമവും കണക്കിലെടുക്കാനും പ്രാപ്തമാക്കുന്നു.
No comments:
Post a Comment