Sunday, 5 August 2012

ശിര്‍ക്ക്


 
മനുഷ്യ ജീവിതത്തിലേക്ക് ശിര്ക്ക് കടന്നു വരുന്ന വഴികള്ധാരാളമാണ്, അതി സുക്ഷ്മമാണ്. അതിനാല്തന്നെ ഖുര്ആന്ശിര്ക്കിനെക്കുരിച്ചു
ഉമ്മത്തിനെ ശക്തമായി താക്കീത് നല്കി. തീര്‍ച്ചയായും ശിര്‍ക്ക്, നിങ്ങളില്‍ (മുസ്ലിം ഉമ്മത്തില്‍) ഉറുമ്പ് അരിച്ചു വരുന്നതിനേക്കാള്‍ ഗോപ്യമാണ് എന്ന്  നബിസല്ലല്ലാഹു അലൈഹി വസല്ലം ശിര്ക്കിനെക്കുരിച്ചു  മുസ്ലിം ഉമ്മത്തിനെ ശക്തമായി താക്കീത് നല്കി. ഞാന്‍ താങ്കളെ ഒരു കാര്യം അറിയിക്കട്ടെഅല്ലാഹുവേ ഞാന്‍ നിന്നോട് അറിഞ്ഞു കൊണ്ട് ശിര്‍ക്ക് ചെയ്യുന്നതില്‍ നിന്ന് കാവല്‍ ചോദിക്കുന്നു, അറിയാതെ ചെയ്തു പോകുന്നതില്‍ നിന്ന് പൊറുക്കല്‍ തേടുന്നു " എന്ന് നിങ്ങള്‍ പറയുക. 

എന്താണ് ശിര്‍ക്ക്
അല്ലാഹുവിനു മാത്രം അവകാശപ്പെട്ട ഇബാദത്ത് ( ഒരുവന്റെ എല്ലാ കര്മങ്ങളും )മറ്റുള്ളവര്‍ക്ക് - അവര്‍ ആരായിരുന്നാലും – ( അത്  പണത്തിനാകട്ടെ , സര്കാര്നിയമങ്ങള്ക്കാകട്ടെ , നമ്മുടെ ദേഹെച്ചകള്ക്കാകട്ടെ , വൈദ്യുതി ഇന്ദനം മുതലായവകള്ക്കാകട്ടെ , പുരോഹിതന്മാര്ക്കാകട്ടെ , സമ്പന്ന വര്ഗത്തിനോടാകട്ടെ , ഭൌതീക നിയമപാലകരോടാകട്ടെ ) ഒരുവന്റെ അദ്ദ്വാനം ബുദ്ധി സക്ഗഷേശി മറ്റു കഴിവുകള് വക വെച്ച് കൊടുക്കുന്നതിനാണ് ശിര്‍ക്ക് എന്ന് പറയുന്നത്. അല്ലാഹു അല്ലാത്തവര്‍ക്ക് , അല്ലാഹുവിനു മാത്രം അവകാശപ്പെട്ട ഇബാദതുകള്‍ പുര്‍ണം ആയോ ഭാഗികമായോ ( അല്ലാഹു നമുക്ക് നല്കിയ അനുഗ്രഹങ്ങള്ക്ക് നന്ദിയായി  കൊണ്ടല്ലാതെ , നാം ചെയ്യുന്ന എല്ലാ ഓരോ കര്മങ്ങള്ക്കും നാം തന്നെ കൂലി നിശ്ചയിച്ചു ) സമര്‍പ്പിക്കുമ്പോള്‍ നമ്മുടെ ഇബാദത്തില്‍ ശിര്‍ക്ക് വരുന്നുണ്ടോ എന്ന് നാം സംശയിക്കെണ്ടാതാണ്.  
ഇതിനു ഒരുപാട് ഇനങ്ങളുണ്ട്. ഭയം, സ്നേഹം, ഭരമേല്‍പ്പിക്കല്‍, പ്രതീക്ഷ, ആഗ്രഹം, അനുസരണം, നേര്‍ച്ച, സഹായം തേടല്‍, ഭക്തി പ്രകടിപ്പിക്കല്‍ , ബലി, തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു.

ഉദാഹരണത്തിന്   : അല്ലാഹുവിനെ ഭയപ്പെടുന്നത് പോലെ അവന്‍റെ സൃഷ്ടികളില്‍ ആരെയെങ്കിലും ഭയപ്പെടുന്നത്  നമ്മള്‍ നായയെ ഭയപ്പെടുന്നു, പോലീസിനെ ഭയപ്പെടുന്നു, ഭാരാധികാരിയെ ഭയപ്പെടുന്നു, കള്ളന്മാരെയും കൊള്ളക്കാരെയും ഭയപ്പെടുന്നു, എല്ലാം ഭയം തന്നെ. എന്നാല്‍ ഇതെല്ലാം പ്രകൃതിപരമായ കാരണങ്ങളുമായി ബന്ധപ്പെട്ട ഭയമാണ്. ഇതൊന്നും അല്ലാഹുവിനെ ഭയപ്പെടുന്നത് പോലെയല്ല. എന്നാല് നാം പണത്തെ കുറിച്ച് ചിന്തിക്കുംബോള് , അല്ലങ്കില് ഡീസല് വൈദ്യുധി  മുതലായ ഊര്ജസ്രോതസ്സുകളെ കുറിച്ച് ചിന്തിക്കുമ്പോള് , നാം വിശ്വസിക്കുന്ന ആദര് സിദ്ധാന്തത്തിന്റെ - ഖുര്ആന്റെനിയമങ്ങള്ക്കു പകരം ( സത്യം , നീതി, ദയ, കാരുണ്യം, പ്രകൃതി പരിപാലനം , സഹജീവി സ്നേഹം  ) ഗവര്മെന്റിന്റെയോ മറ്റുനിയമഭരണകൂടത്തിന്റെയോ , തെറ്റായതും അക്രമപരവുമായ നിയമങ്ങളേയും കല്പ്പനകലെയും നാം തീര്ച്ചയായും അല്ലാഹുവിനെ ഭയപ്പെടുന്നത് പോലെ ഭയപ്പെടുന്നുവെങ്കില്  ശിര്ക്ക് നമ്മിലേക്ക് അരിച്ചരിച്ചു വന്നിരിക്കുന്നു എന്ന് നാം മനസ്സിലാക്കേണ്ടതാണ് . അല്ലാഹുവിനെക്കുരിച്ചുള്ള ഭയം ഇതില്‍ നിന്നെല്ലാം അതീതമാണ്.

നാം മാതാപിതാക്കളെ സ്നേഹിക്കുന്നു
, ഗുരുനാധന്മാരെയും മക്കളെയും ഭാര്യയേയും സ്നേഹിക്കുന്നു. ഈ സ്നേഹം പോലെയല്ല നമ്മള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നത്. എന്നാല് നാം പണത്തെ കുറിച്ച് ചിന്തിക്കുംബോള് , അല്ലങ്കില് ഡീസല് വൈദ്യുധി  മുതലായ ഊര്ജസ്രോതസ്സുകളെ കുറിച്ച് ചിന്തിക്കുമ്പോള് , അല്ലാഹു നമുക്ക് നല്കിയ കഴിവികള് മറ്റു സമസ്രിഷ്ടികള്ക്ക് വ്യയം ചെയ്യുന്നതിനേക്കാള് നാം ആചരിച്ചുവരുന്ന ആച്ചരാനുഷ്ടാനങ്ങളെ  നാം മുഖ്യമായി സ്നേഹിക്കുന്നുനാം വിശ്വസിക്കുന്ന ആദര് സിദ്ധാന്തത്തിന്റെ - ഖുര്ആന്റെനിയമങ്ങള്ക്കു പകരം ( സത്യം , നീതി, ദയ, കാരുണ്യം, പ്രകൃതി പരിപാലനം , സഹജീവി സ്നേഹം  ) ഗവര്മെന്റിന്റെയോ മറ്റുനിയമഭരണകൂടത്തിന്റെയോ , തെറ്റായതും അക്രമപരവുമായ നിയമങ്ങളേയും കല്പ്പനകലെയും നാം തിരസ്കരിക്കെന്ടതിനു  പകരം നാം അവ സ്വീകരിക്കുകയും തീര്ച്ചയായും അല്ലാഹുവിനെ സ്നേഹിക്കേണ്ടത് പോലെ സ്നെഹിക്കപ്പെടുന്നുവെങ്കില്‍   ശിര്ക്ക് നമ്മിലേക്ക് അതിക്രമിച്ചു വന്നിരിക്കുന്നു എന്ന് നാം മനസ്സിലാക്കേണ്ടതാണ് .
അപ്പോള്‍ അല്ലാഹുവിന്‍റെ
, സൃഷ്ടികളെ സ്നേഹിക്കുന്നത് പോലെ അല്ല നാം അല്ലാഹുവിനെ സ്നേഹിക്കുന്നത്. സൃഷ്ടികളെ ഭയപ്പെടുന്നത് പോലെയല്ല നാം അല്ലാഹുവിനെ ഭയപ്പെടുന്നത്. സൃഷ്ടികളെ അനുസരിക്കുന്നത് പോലെയല്ല നമ്മള്‍ അല്ലാഹുവിന്‍റെ കല്പനകള്‍ അനുസരിക്കുന്നതും വഴിപ്പെടുന്നതും.
മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് അല്ലാഹു അല്ലാത്തവര്‍ക്ക്
, അല്ലാഹുവിനു നല്‍കുന്ന രൂപത്തില്‍ നല്‍കുകയോ വക വെച്ച് കൊടുക്കുകയോ ചെയ്താല്‍ അത് ശിര്‍ക്കായി.

No comments:

Post a Comment