Monday, 20 August 2012

ജീവിതത്തിന്റെ വില


ഗുരുക്കന്മാരുടെയും മഹാന്മാരുടെയും വാക്കുകളിലെ പതിരന്വേഷിച്ച് നടക്കരുത്.
ഖുര്ആനിലെ വിധിവിലക്കുകലനുസരിച്ചു  പ്രവര്ത്തിക്കാന്സാധിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണം.
നാം ഏതൊരു സേവനത്തില് ഏര്പ്പെടുമ്പോഴും  മനോഭാവം ഇങ്ങനെയായിരിക്കണം. നാം ആരെ നാം ഏതൊരു പ്രവര്ത്തിക്കു വേണ്ടി നമ്മുടെ ഊര്ജം വ്യയം ചെയ്താലും അത് അല്ലാഹുവിന്റെ മാര്ഗത്തില് ചെലവഴിച്ചതായി  ഗണിക്കണം. നമ്മുടേതെന്ന് നമുക്ക് തോന്നുന്നതെല്ലാം സേവനത്തിനുള്ള മുടക്കു മുതലുകളാണ്.
ആത്മര്ത്ഥതയില്ലാതെ ഏതു ജോലി ചെയ്താലും നാം ഉദ്ദേശിച്ച ഫലം പൂര്ണ്ണമായും ലഭിക്കില്ല. അത് ലഭിക്കണമെങ്കില്നാം ചെയ്യുന്ന കര്മ്മത്തില്പരിപൂര് സമര്പ്പണം വേണം.
കര്മ്മഫലത്തിലില്ല, കര്മ്മം ചെയ്യുന്നതില്തന്നെയായിരുന്നു പ്രവാചകനും അവിടുത്തെ സഹാബാക്കളും ആനന്ദം അനുഭവിച്ചിരുന്നത്. അത്തരം കര്മ്മത്തിന്റെ ഫലവും മഹനീയമായിരിക്കും.
ദിവസവും കുറച്ചുനേരം പ്രാര്ത്ഥനയ്ക്കു ശേഷം ശാന്തമായി സ്വന്തം ജോലിയില്വീഴ്ച വന്നിട്ടുണ്ടോ എന്നു ചിന്തിക്കുക. മാര്ഗനിര്ദ്ദേശത്തിനായി അല്ലാഹുവിനോട്  അപേക്ഷിക്കുക.
ബോധപൂര്വമുള്ള ജീവിതമാണ് ഏറ്റവും വലുത്, പ്രിയപ്പെട്ടത്, എന്ന കാര്യത്തില്ആര്ക്കും സംശയമേയില്ല. എന്നിട്ടും വിലയേറിയ ജീവിതം ഒരുവിലയുമില്ലാത്ത രീതിയില്നാം കൈകൈര്യം ചെയ്യുന്നത് തെറ്റല്ലേ. ആദ്യം ജീവിതത്തിന്റെ വില മനസ്സിലാക്കി നമ്മുടേയും മറ്റുള്ളവരുടേയും ജീവിതം ധന്യമാക്കാന്യത്നിക്കുക. വിലയേറിയ ജീവിതം വിലയുള്ളതാക്കാന്അത് നന്നായി കൈകാര്യം ചെയ്യണം.

No comments:

Post a Comment