തൌഹീതിലുള്ള വിശ്വാസം ബാലഹീനമാകുമ്പോള്‍
ഔചത്യപൂര്‍ണ്ണമുള്ള പെരുമാറ്റങ്ങള്‍ക്ക്
അശക്തനായിത്തീരുന്നു. കുടുംബങ്ങളിലെ സ്നേഹകൂട്ടായ്മകളിലൊന്നും ഈ വ്യക്തിക്ക് താല്‍പര്യമുണ്ടാകില്ല.
എല്ലാത്തില്‍ നിന്നും ഒരു പിന്‍മാറ്റം അയാള്‍ ആഗ്രഹിക്കും. ജീവിതത്തോടുള്ള ഉത്സാഹവും, വികാര ആഗ്രഹങ്ങളും ക്രമേണ കുറയുന്നതോടെ,
വിരക്തി രൂഢമൂലമാകുന്നു. പറയുന്ന കാര്യങ്ങളിലെ അവ്യക്തതയും ആശയങ്ങളിലെ അവ്യക്തതയും
തെളിഞ്ഞു നില്‍ക്കും. ചിന്താലോകത്തെ എന്തോ അപാര ആശയമെന്നു കരുതി പറയുന്ന കാര്യങ്ങളിലൊന്നും
കഴമ്പുണ്ടാകണമെന്നില്ല. അതുപോലെ ഒരു സൌഹൃദ സംഭാഷണങ്ങളിലോ സദസ്സിലോ വേണ്ടപോലെ വികാരപ്രകടനങ്ങള്‍
നടത്താന്‍ ഇങ്ങനെയുള്ളവര്‍ അശക്തരായിരിക്കും. കാഫിര്‍ എന്നത് ഒരു ജാതിയുടെയോ സമുദായത്തിന്റെയോ
പേരല്ല. സത്യത്തെ ബോധപൂര്‍വം നിഷേധിക്കുന്നവന്‍ എന്നാണ് മുഅ്‌മിന്‍ (വിശ്വാസി) എന്നതിന്റെ
വിപരീതമെന്ന നിലയില്‍ പ്രയോഗിക്കപ്പെടുമ്പോള്‍ കാഫിര്‍ എന്ന പദത്തിന്റെ വിവക്ഷ.
No comments:
Post a Comment