ലോകം മുന്നോട്ടു കുതിക്കുന്നു, ശാസ്ത്രം പുതിയ മേഘലകളില്‍ ആധിപത്യം സ്ഥാപിക്കുന്നു, എന്നാല്‍ മനുഷ്യന് അന്ധവിശ്വോസത്തിനു അടിമപ്പെട്ടുകൊണ്ടിരിക്കുന്നു . എഴുതപ്പെട്ടവ വ്യാഖ്യാനിക്കുന്നവര്‍ പകര്ന്നുനല്കുന്ന വാക്കുകളില്‍ പൂണ്ണമായും അടിമപ്പെടുന്നു , അതിലെ തെറ്റും ശരിയും കണ്ടെത്തുവാന്‍ അവന് ശ്രമിക്കുന്നില്ല . ചിന്തകളെ സ്വതന്ത്രമാക്കാതെ , സ്വതന്ത്രമായി ആശയരൂപികരണം നടത്താതെ എല്ലാമേഘലയിലും ആശ്രിതനായി മാത്രം ജീവിതം വഴിപാടാക്കുന്നു . സമൂഹത്തില്‍ കല്‍പ്പിച്ചുനല്‍കിയ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ പുറപ്പെടുവിക്കുന്ന സിദ്ധാന്തങ്ങളും ആശയങ്ങളും ഭയത്തോടെ ഉള്ക്കൊള്ളുന്നതിനുമുന്പ് അതില്‍ അടങ്ങിയിരിക്കുന്ന ശരിയെ അനുകൂലിക്കുകയും തെറ്റുകളെ കണ്ടെത്തി പ്രതികരിക്കുവാനുള്ള ആര്ജ്ജവം രൂപപ്പെടുത്തുകയാണ് വേണ്ടത് . ഈ പ്രപഞ്ചത്തിലെ ജീവിതം അല്ലാഹുവല്ലാതെ ഒന്നിനും അടിമപ്പെടുവാനോ , ഒന്നിന്റെമേല്‍ ആധിപത്യം സ്ഥാപിക്കുവാനോ
ഉള്ളതല്ല എന്ന സത്യം മനസ്സിലാക്കുകയാണെങ്കില്‍ നാം അടുത്ത തലമുറയ്ക്ക് നല്കുന്ന പ്രകൃതിയുടെ
ജീവവായു ശുദ്ധമായിരിക്കും . എല്ലാം മാറ്റത്തിനു വിധേയം ; മനുഷ്യനും ,മറ്റു ജീവജാലങ്ങളും ഇതിലെ കണ്ണികള് ,ജനനവും മരണവും ഇതിന്റെ ഭാഗം ,സാക്ഷിയായി പ്രകൃതിയും ,ഒന്നും അറിയാതെ ഈ ജീവിത കാലയളവില് ഇരുകാലിയായ മനുഷ്യന് പ്രകൃതിയില് വരുത്തുന്ന മാറ്റങ്ങള് അടുത്ത തലമുറയുടെ നിലനില്പ്പിനു ഭീക്ഷണിയുണ്ടാക്കുന്നു ; ഭൂമണ്ഡലത്തെയും തുടര്ന്നു പ്രപഞ്ചത്തെയും ഇത് സ്വാധീനിക്കുന്നു എങ്കില് ഇവിടെയും മാറ്റം അനിവാര്യം . നാം ഇന്ന് എവിടെയാണ് എത്തിനില്ക്കുന്നത് ...? ശരീരശുചിത്വത്തിന്റെ കാര്യത്തില് മലയാളി കാണിക്കുന്ന ജാഗ്രത പരിസരശുചീകരണത്തില് ഇല്ല്ലാതെ പോയതിന്റെ ഭൌക്ഷ്യത്താണ് നാം ഇന്ന് അനുഭവിക്കുന്ന ഈ പകച്ചവ്യധികള് . സ്വഭവനത്തിലെ മാലിന്യങ്ങള് അടുത്ത പറമ്പിലേയ്ക്ക് വലിച്ചെറിയുവാനുള്ള വ്യഗ്രത ; എന്തിനെയും സ്വാര്ത്ഥതയോടെ നോക്കികാനുവാനുള്ള മനസ്സിന്റെ വിശാലത ഇതെല്ലാം നമ്മുടെ കൂടെപ്പിറപ്പാണ്. . സ്വകാര്യ ആശുപത്രികളുടെ വിഹാരഭൂമിയായിമാറി കൊച്ചുകേരളം . ആവശ്യത്തിനും അനാവശ്യത്തിനും വിവിധതരം പരിശോധനകള് രോഗിയെകൊണ്ട് നടത്തിച്ചു തങ്ങളുടെ നിലനില്പ്പ് ഭദ്രമാക്കുന്ന സ്വകാര്യ ആശുപത്രികള് സമൂഹത്തിനു മുന്നില് ബാങ്ക്ബാലന്സ് നേടിയെടുക്കുന്നു . ആരോഗ്യപരിരക്ഷയില് മുന്കാല സ്വകാര്യ ആശുപത്രികള് നല്കിയ സംഭാവനകള് മറന്നുകൊണ്ടല്ല ഈ വിമര്ശനം ; എന്ത് സാമൂഹ്യ നീതിയാണ് ഈ വിഭാഗം ജനത്തോടു കാണിക്കുന്നത് . തങ്ങളുടെ മുന്നില് രോഗവുമായി എത്തുന്നവരെ സഹജീവിയായി കാണണം എന്ന് പറയുന്നവര് സമൂഹത്തിനു മുന്നില് മുഖം തിരിഞ്ഞുനിന്നു തങ്ങളുടെ അവകാശങ്ങള്ക്കായി മാത്രം പോരാടുന്നതില് ഒരു അധാര്മ്മികതയും ഇല്ലന്നാണോ നാം മനസ്സിലാക്കേണ്ടത്. സമൂഹത്തോടും രാഷ്ട്രത്തോടും നമുക്കുള്ള കടമയും കടപ്പാടും തിരിച്ചരിയത്തിടത്തോളം ഈ സ്ഥിതിയില് മാറ്റമൊന്നും ഉണ്ടാകുവാന് പോകുന്നില്ല .

No comments:
Post a Comment