ഖുര്‍ആന്‍ കേവല പാരായണം
നിര്‍വഹിച്ച് പ്രതിഫലംനേടാന്‍ മാത്രമായി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമല്ല. പഠിച്ച്
അനുധാവനം ചെയ്യുകയും ജീവിതത്തില്‍ ആചരിക്കുകയും ചെയ്യേണ്ട ഗ്രന്ഥമാണത്.
ഖുര്‍ആനിന്റെ ആശയ ദര്‍ശനങ്ങള്‍. ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുംവിധം അല്ലാഹു ഖുര്‍ആനിനെ എളുപ്പമാക്കുകയും ചെയ്‌തിട്ടുണ്ട്.
അതിനാല്‍ ഖുര്‍ആന്‍ പഠിച്ച് മനസ്സിലാക്കാന്‍ തയ്യാറുണ്ടോ എന്നാണ് മനുഷ്യരാശിയോട്
അല്ലാഹുവിന്റെ ചോദ്യം.
ജീവിതത്തെ ഗുണപരമായ ദിശയിലേക്ക്
തിരിച്ചുവിടുകയും ജീവിതത്തെത്തന്നെ മാറ്റിപ്പണിയുകയും ചെയ്യുന്ന "നേരിട്ടു സംസാരിക്കുന്ന" ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍.
ജീവിതത്തിന്റെ അര്‍ഥവും
പ്രത്യേകതയും മതത്തിന്റെ `വിലയും നിലയും' അറിയാതെ അലസജീവിതവും കേവല ജന്തുസഹജമായ ജീവിതവും
നയിക്കുന്നവരെ ഖുര്‍ആനിലെ ഏതെങ്കിലും ഒരായത്ത് അല്ലെങ്കില്‍ ഏതെങ്കിലും ഒരു സൂറത്ത്
അത്ഭുതകരമായ മനപ്പരിവര്‍ത്തനത്തിലേക്ക് നയിച്ചിട്ടില്ലങ്കില്‍
നാം മനസ്സിലാക്കിയിട്ടില്ല എന്നാണു കരുതേണ്ടത് .
അറിവുകളുടെയും അത്ഭുതങ്ങളുടെയും
കലവറയായ ഗ്രന്ഥം കാണാതെയും ഉള്ളടക്കം ഗ്രഹിക്കാതെയും ജീവിച്ചുമരിച്ചുപോകുന്നവരുടെ ജീവിതവും
മരണവും എത്രമേല്‍ സഹതാപാര്‍ഹം! എന്ന്
സ്വന്തം മനസ്സക്ഷിയോടാണ് ചോദിക്കൂ .
ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള
കാര്യങ്ങളെല്ലാം മനുഷ്യരെ സംബന്ധിച്ചും മനുഷ്യരുള്‍ക്കൊള്ളുന്ന പ്രപഞ്ചത്തെക്കുറിച്ചും
സത്യമാണെന്ന കാര്യത്തിലും സംശയമില്ല. ഖുര്‍ആനിന്റെ മാര്‍ഗദര്‍ശനം സ്വീകരിച്ചുകൊണ്ട്
ഒരാള്‍ ജീവിച്ചാല്‍ അയാള്‍ വിജയിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
No comments:
Post a Comment