ദീന് മനുഷ്യനെ
മടിയനും
മുടിയനുമാക്കാനുള്ളതല്ലെന്നും
നിരന്തര
കര്മത്തിനാണത് പ്രേരണ നല്കുന്നതെന്നും
പഠിപ്പിക്കുകയായിരുന്നു
ഖുര്ആനിലൂടെ പ്രവാചകന്.
ഒരു സമൂഹം തൌഹീദിനെ അംഗീകരിക്കാനും സ്വീകരിക്കാനും തയ്യാറായാല്‍ അവരിലെ ഇതര സാമൂഹ്യ തിന്മകള്
ക്രമേണ അവരെ ഉപേക്ഷിക്കുമെന്നതാണ് വാസ്തവം.
തൌഹീദിന്റെ വഴിയില്‍ ദുര്‍ഘടം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തൌഹീദിന്റെ അനുയായിയാകാന്‍ സാധിക്കില്ല .
തൌഹീദിനെ ത്യജിച്ചവന് ഏതെല്ലാം സദ്ഗുണങ്ങള്‍ കൈക്കൊണ്ടാലും ദുര്‍ഗുണങ്ങള്‍ ഉപേക്ഷിച്ചാലും അത് പാരത്രിക ലോകത്ത് പ്രയോജനരഹിതം തന്നെ.
തൌഹീദിലുള്ള വിശ്വാസത്തില്‍ ന്യൂനത സംഭവിക്കുമ്പോഴൊക്കെ അവന്റെ പ്രവര്ത്തനത്തിലും വൈകല്യങ്ങള്‍ സംഭവിക്കും.
തന്റെ പ്രവര്‍ത്തനങ്ങളില്‍ തെറ്റുകുറ്റങ്ങള്‍ കണ്ടാല്‍ തന്റെ തന്നെ തൌഹീദിലെ ന്യൂനതയായി അതിനെ പരിഗണിച്ച് വിശ്വാസവര്ദ്ധനവിനുള്ള സ്വയം പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് വേണ്ടത്.
ആരാധനക്ക് അര്‍ഹന്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നും അവരെ ധരിപ്പിക്കണം. തൌഹീദിനെ അംഗീകരിക്കുന്നവര്ക്ക് മാത്രമേ, സമൂഹീകചാര അനുഷ്ടാന നിബന്ധനകള്‍ തുടങ്ങിയവയുടെ നിര്ദ്ദേശങ്ങളുള്ളൂവെന്നും ഇതില്‍ വ്യക്തം. ചുരുക്കത്തില്‍ ഈമേഖലയില്‍ എന്നും മുഖ്യസ്ഥാനം തൌഹീദിനാണ്. തൌഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കുവാനും തൌഹീദിലൂടെ പരിവര്ത്തനം സൃഷ്ടിക്കുവാനും ജീവിതം ത്യജിച്ച പ്രവാചകന്മാരുടെ വഴിയായിരുന്നു .
വിഭിന്ന മതസമൂഹങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് ഒരു പ്രത്യേക നിറത്തിന്റെയോ കൊടിയുടെയോ ആവശ്യമില്ല. ദാരിദ്യ്രനിര്മ്മാര്ജ്ജനത്തില് പങ്കാളിത്തം വഹിക്കുക, രോഗികള്ക്ക് ശാന്തിയും സമാധാനവും എത്തിക്കുക, കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും അകപ്പെടുന്നവരെ സഹായിക്കുക തുടങ്ങിയ സേവനങ്ങളിലൊക്കെ വിശ്വാസികളെന്ന നിലയില്‍ കഴിവനുസരിച്ച് ഓരോരുത്തരും പങ്കാളിത്തം വഹിക്കേണ്ടതാണ്.
ഖുര്ആനും പ്രവാചക ചര്യയും അനുസരിച്ചുള്ള പ്രബോധന ശൈലിക്ക് നവജീവന്‍ നല്‍കുന്നത് മാത്രമാണ് സാമ്പത്തീക സാമൂഹീക രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള ഏക പരിഹാരം.
No comments:
Post a Comment