Thursday, 2 August 2012

വിശാലത


നാം ഇന്ന് കാണുന്ന പരസ്യങ്ങളില്ഭൂരിഭാഗവും ഉല്പന്നങ്ങളുടെതാണ് എന്നാല്മനുക്ഷ്യനെ നേരായ വഴിയില്ചിന്തിക്കുവാനും പ്രവര്ത്തിക്കുവാനും സഹായിക്കുന്ന ബോധവല്ക്കരണ പരസ്യങ്ങള്വളരെ അപൂര്വ്വമായിമാത്രമേ കാണുന്നുള്ളൂ എന്തുകൊണ്ട് ..?  വ്യക്തിത്വവികസനത്തിനാവശ്യമായ സ്വഭാവമൂല്യങ്ങളില്പരസ്പരപൂരകങ്ങളായ ഗുണങ്ങളാണ്ഖുര്ആനില്  അടങ്ങിയിരിക്കുന്നത്‌. വ്യക്തികള്നേരിടുന്ന സാമൂഹ്യപ്രശ്നങ്ങള്തലപൊക്കുന്നത്ഇവയുടെ അഭാവത്തിലാണ്‌. എല്ലാ കാര്യങ്ങളിലും ഒരുപോലെയിരിക്കുന്ന രണ്ട് വ്യക്തികളെ നമുക്ക് കാണാന്കഴിയില്ല. മനുഷ്യനില് ഉണ്ടാവേണ്ട ഒരു ഉത്കൃഷ് സ്വഭാവം വളര്ത്തിയെടുക്കുകയെന്നതാണ് സൃഷ്ടി വൈവിധ്യത്തിന്റെ ലക്ഷ്യം. വീക്ഷണവ്യത്യാസങ്ങള്ക്കതീതമായി എല്ലാവര്ക്കും എല്ലാവരേയും ഉള്ക്കൊള്ളാന് കഴിയുക എന്നതാണത്. ഭദ്രമായ സാമൂഹ്യബോധത്തിന്റെ ആദ്യപാഠവുമാണത്. വിശാലതയില്നിന്നാണ് വ്യക്തമായ സമീപനരീതികള് രൂപപ്പെടുന്നത്. കുടുസ്സായ മനസ്സുകൊണ്ട് വിദൂരതയിലേക്ക് നോക്കുക സാധ്യമല്ല. വിശ്വാസിക്ക് മറ്റു മനുഷ്യരുമായുള്ള സമ്പര്ക്കങ്ങളില് തുറന്ന മനസ്സോടെയുള്ള സമീപനങ്ങള്ക്ക് തടസ്സംനില്ക്കുന്ന യാതൊരുവിധ ബാഹ്യ ഇടപെടലുകളുമുണ്ടാകുന്നത് നബി() ഇഷ്ടപ്പെട്ടിരുന്നില്ല. ജനങ്ങള് നമ്മെ ഏതുവിധത്തില് ഉള്ക്കൊള്ളേണ്ടതുണ്ടോ രൂപത്തില് അവരെ ഉള്ക്കൊള്ളുമ്പോഴാണ് വ്യക്തിബന്ധങ്ങള് ശക്തമാകുന്നത്. ധൃതിപിടിച്ചു നടത്തുന്ന ഏതു കാര്യവും അബദ്ധത്തില് കലാശിക്കും. സാവകാശവും അവധാനതയോടെയും പ്രവര്ത്തിക്കാന് കഴിയുന്നത് ദൈവാനുഗ്രഹമാണെന്നും ധൃതിപിടിച്ചുള്ളവ പൈശാചികമാണെന്നും ഖുര്ആനില്  നിന്നും നാം മനസ്സിലാക്കേണ്ടതാണ്. ചിന്ത ക്രമീകരിക്കാനും കാര്യങ്ങളുടെ വരുംവരായ്കകള് മുന്കൂട്ടി കാണാനും ഖുര്ആന് മനനം ചെയ്യുന്നവര്ക്ക് കഴിയും. അവധാനതയും നല്ല സമീപനങ്ങളും സ്വഭാവങ്ങളെ സംസ്കരിക്കുന്നതുപോലെ മിതവ്യയം സാമ്പത്തികരംഗത്തെയും സംസ്കരിക്കുന്നു. അമിതവ്യയം പൊങ്ങച്ചപ്രകടനങ്ങള്ക്കും ദുരഭിമാനത്തിനുമായിരിക്കും; അവയാകട്ടെ സല്സ്വഭാവങ്ങളുടെ അന്തകനുമാണ്. അവധാനത നഷ്ടപ്പെടുമ്പോള് സ്വഭാവത്തിന് സംഭവിക്കുന്നതിനേക്കാള് അപകടകരമായിരിക്കും മിതവ്യയത്തിന്റെ അഭാവത്തില് സാമ്പത്തികരംഗത്ത് സംഭവിക്കുന്നത്. അതുകൊണ്ടാണ് ധൂര്ത്തിനെ പൈശാചികതയുടെ ഭാഗമായി ഖുര്ആന് വിശേഷിപ്പിച്ചത്.

No comments:

Post a Comment