ദൈവമില്ല എന്ന മട്ടില്‍ വിശ്വാസികള്‍ ജീവിക്കുന്നതാണ് ശുദ്ധമായ നിരീശ്വരവാദത്തേക്കാളും അപകടകരം. യഥാര്‍ത്ഥത്തില്‍ കപടന്മാരായ വിശ്വാസികള്‍ പെരുകുന്നതുകൊണ്ടാണ് ദൈവത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ ഉണ്ടാകുന്നത്. ശരിയായ മതവിശ്വാസമില്ലാത്തിടത്ത് അന്യായങ്ങളും അതിക്രമങ്ങളും പെരുകും. അല്ലാഹുവില് വിശ്വസിക്കുന്നവര്‍ തെറ്റു ചെയ്യുന്നവരോട് ക്ഷമിക്കും. നീതി നടപ്പാക്കുന്നത് തന്റെ അല്ലാഹുവാണെന്ന് അവന് ബോധ്യമുണ്ട്. ന്യായം അനുസരിച്ചാണെങ്കില്‍ നമ്മുടേത് ശരിക്കുള്ള വിശ്വാസികളുടെ ഒരു ഇസ്ലാമീക സമൂഹമാണെന്ന് പറയാനാവില്ല. അക്രമവും , ചതിയും കൈക്കൂലിയും അന്യായങ്ങളും അഴിമതിയും ജീവിതത്തോടെ ചേര്ത്ത് വാഴുന്ന ഈ സമൂഹം അല്ലാഹുവിന്റെ വിധിവിലക്കുകളെ ഗൗരവമായിട്ടെടുക്കുന്നില്ല. അവന്റെ വിധിവിലക്കുകളെ ഗൗരവമായിട്ടെടുക്കുന്ന സമൂഹം ദൈവത്തിന് നിരക്കാത്തതൊന്നും ചെയ്യുകയില്ല. അല്ലാഹുവിന്റെ നിയമങ്ങളെ പിന്പറ്റുകയും അവന്റെ ദൂതന്റെ ചര്യയെ മനസ്സിലാക്കി സ്വജീവിതത്തെ ഗൗരവമായിട്ടെടുക്കുന്ന സമൂഹമാണ് ശരിക്കുള്ള വിശ്വാസ സമൂഹം. ദൈവത്തിന്റെ പേരില്‍ കാര്യങ്ങള്‍ ചെയ്യുകയും എന്നാല്‍ ദൈവമില്ല എന്ന മട്ടില്‍ ജീവിക്കുകയും ചെയ്യുന്നതാണ് വിശ്വാസികള്ക്കിടയിലെ നിരീശ്വരത്വം. ഖുആനിലെ വചനങ്ങള് ജീവിതത്തില്‍ അംഗീകരിക്കാത്തതും അല്ലാഹുവെ നിസാരമായിട്ടെടുക്കുന്നതുമാണ് ഇത്തരം കപടന്മാരുടെ പ്രധാന ലക്ഷണങ്ങള്‍. എന്തു നല്ല കാര്യം സംഭവിച്ചാലും നമ്മുടെ ഭാഗ്യം എന്ന് പറഞ്ഞു നാഥനില്ലാത്ത നന്മയില് സന്തോഷിക്കുന്നവരുണ്ട്. മോശം കാര്യങ്ങളെല്ലാം നമ്മുടെ കാലദോഷത്തിന്റെ കണക്കില്പ്പെടുത്തുന്നവരുണ്ട്. ഖുര്ആനിനെ നിസ്സാരമാക്കിക്കളയുന്ന കടുത്ത വിശ്വാസികളും അപഭ്രംശത്തിന്റെ പാതയിലാണ്. ഖുആനിലെ നിയമങ്ങളല്ല സ്വന്തം കൈകൊണ്ട് എഴുതിയുണ്ടാക്കിയ നിയമങ്ങളാണ് മുഖ്യം എന്ന് കരുതി പെരുമാറുന്നവര്‍ താളംതെറ്റിയ വിശ്വാസത്തിന്റെ സാക്ഷികളാണ്. ഖുരാനിലൂടെ പറഞ്ഞിട്ടുള്ളവ വിശ്വസിക്കാന്‍ കഴിയാത്ത അവരുടെ ഹൃദയമാന്ദ്യത്തെ ഹൃദയം അടച്ചുമൂടപ്പെട്ടവര് എന്നാണു കുറ്റപ്പെടുത്തുന്നത്! അടഞ്ഞ മനസുകളില്‍ ഖുറാനിലെ വചനങ്ങള്ക്ക് ഹൃദയത്തില് പ്രവേശനമില്ല. സൂര്യനില്ലാത്തപ്പോഴുള്ള ഇരുളിന്റെ അനുഭവമാണത്. ഖുറാനിലെ വചനങ്ങള് ഗ്രഹിക്കാന് ഹൃദയശുദ്ധി അനിവാര്യമാണ് .
No comments:
Post a Comment