Sunday, 30 June 2013

ഇബാദത്ത് എന്ത്?



ഇബാദത്ത് എന്ന ഖുർആനിലെ അടിസ്ഥാന സാങ്കേതിക പദത്തെ 'ആരാധന'യിലൊതുക്കി; അതിരുകവിഞ്ഞ പ്രവര്ത്തനങ്ങളെ 'ത്വാഗൂത്ത്' എന്ന സാങ്കേതിക പദത്തെ 'പിശാചി'ലൊതുക്കി. അങ്ങനെ വിശാലമായ 'ഇബാദത്ത്' പരിമിതപ്പെടുത്തപ്പെട്ടു." പരിമിതപ്പെടുത്തെണ്ട കാര്യങ്ങൾ അതിരു കവിയുകയും ചെയ്തു .

ത്വാഗൂത്തിന്‌ ഇബാദത്ത് ചെയ്യരുത് എന്നത് അല്ലാഹുവിൽ നീന്നുള്ള  മൌലിക കല്‍പനയാണ്‌.

ദൈവ വിശ്വാസി  ഇബാദത്ത് എപ്രകാരമാണ്‌ തന്‍റെ ജീവിതത്തില്‍ പുലര്‍ത്തേണ്ടത് എന്നഅറിവ്‌ ഓരോ വ്യക്തിക്കും അനുപേക്ഷണീയമാണ്‌, ആരാധന, അനുസരണം, അടിമത്വം എന്നീ അര്‍ത്ഥമുള്ള ഇബാദത്ത് തെറ്റായി പ്രവര്ത്തിക്കുന്നത് മൂലം ശിര്‍ക്ക് സംഭവിക്കാതിരിക്കാന്‍ ഉപകരിക്കും.

തന്റെ മുഴു ജീവിതവും 'ഇബാദത്ത് ആരാധനയാണ്‌ ' എന്ന് അംഗീകരിക്കുന്നതോടെ , അയാളുടെ ജീവിത്തത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ്‌ ആ അര്‍ത്ഥകല്‍പന 'പ്രായോഗികമായി' വരുത്തുന്നത് എന്ന് കാണാൻ കഴിയും.

'ഇബാദത്ത് ആരാധനയാണ്‌ ' കേവലം ആചാരങ്ങളും , അനുഷ്ടാനങ്ങളും , മന്ത്രങ്ങളും , തീര്താടനങ്ങളും , വിശ്വാസിയാകുന്നു എന്ന അവകാശ വാദങ്ങളും ,എന്ന് മനസ്സിലാക്കിയിരുന്നിടത്ത് നിന്ന് സമഗ്രമായ , വിശാലമായ  അര്‍ത്ഥത്തിലേക്ക് ജീവിത മേഖലകളിലേക്ക് ഒരു മാറ്റവും വരുത്തേണ്ടതില്ലെങ്കില്‍ , പിന്നെ ഈ അര്‍ത്ഥങ്ങള്‍ 'പദ സമ്പത്ത്' വര്‍ദ്ധീപ്പിക്കാനുള്ള ചര്‍ച്ച എന്ന നിലവാരത്തിലേക്ക് മത്രം ഒതുങ്ങപ്പെടുന്നു.

"അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് - വസ്തുതകൾ, കാര്യങ്ങൾ സ്വയം ബോധ്യപ്പെട്ടു - കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല." (ഖുർആൻ )

ജീവിതത്തില്‍ "ആരാധന, അനുസരണം, അടിമത്വം എന്നീ അര്‍ത്ഥപ്രകാരമുള്ള ഇബാദത്ത്" വരുത്തുന്ന പ്രതിഫലനങ്ങള്‍ ആണ്‌ അറിയാന്‍ ശ്രമിക്കേണ്ടത്.

ഇബാദത്തിനു ജീവിതത്തിന്‌ ബന്ധമില്ലാത്ത 3 ഓ, 300ഓ അര്‍ത്ഥം നല്‍കപ്പെട്ടാലും അത് കേവലം അക്കാഡമിക് ചര്‍ച്ച എന്നതിനപ്പുറം പ്രായോഗിക ജീവിതവുമായി ബന്ധമുണ്ടാകില്ല. 

ദൈവീക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ “ഖുർആൻ” ജീവിതത്തിന്റെ എല്ലാ മേഖലകളിലും കഴിവിന്റെ പരമാവധി പാലിക്കപ്പെടണമെന്നതില്‍ വിമുഖത വന്നുകൂടാ. കാരണം അല്ലാഹു പറയുന്നു: വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു. (അഹ്സാബ് 33:36) مُّبِينًا ضَلَالًا ضَلَّ فَقَدْ وَرَسُولَهُ هَ اللَّ يَعْصِ وَمَن

"സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ സൃഷ്ടിയെ അനുസരിക്കാന്‍ പാടില്ല". അല്ലാഹുവിന്‍റെ കല്‍പനകള്‍ അനുസരിക്കല്‍ ആണ് അവന്നുള്ള ഇബാദത്ത്.


അല്ലാഹുവാണ്‌ പരമാധികാരിയെന്ന്‌ വിശ്വസിക്കുന്ന ദൈവ വിശ്വാസികൾ പ്രധാനമായും ഇബാദത്തിലെ വൈകല്യങ്ങളെക്കുറിച്ചു അറിഞ്ഞില്ലങ്കിൽ സ്വമേധയാ "കാഫിര്‍ " ആകും എന്നറിയൽ ഇബാദത്തിന്റെ പൂർണ്ണതക്കു അനിവാര്യമാണ്.

അല്ലാഹുവല്ലാത്തവര്‍ക്ക്‌ അര്‍പ്പിച്ചാല്‍ ശിര്‍ക്കായിത്തീരുന്ന ഇബാദത്ത്‌ എന്ത്‌?, ഇത് അറിയൽ ഇബാദത്തിന്റെ മുന്നുപാതിയാണ്.

"ഞാന്‍ അനുസരിക്കേണ്ടത്‌ അല്ലാഹുവിനെയല്ല" എന്നു കരുതുന്നവരുടെ കാര്യമല്ല, മറിച്ച്‌ "ഞാന്‍ അനുസരിക്കേണ്ടത്‌ അല്ലാഹുവിനെ തന്നെയാണ്‌" എന്നു വിശ്വസിക്കുന്ന വിശ്വാസികളില്‍ വന്നുപോകാവുന്ന ശിര്‍ക്കിനെ പറ്റിയാണ്‌അറിയേണ്ടത്.

''നിഘണ്ടുകള്‍ പരിശോധിച്ചാല്‍ `ഇബാദത്ത്‌ എന്ന പദത്തിനു പല അര്‍ത്ഥങ്ങളും കാണാം. `അനുസരണം, പുണ്യകര്‍മ്മം, കീഴ്‌പ്പെടല്‍, ഭക്തി അര്‍പ്പിക്കല്‍, വഴിപാട്‌, താഴ്‌മ പ്രകടിപ്പിക്കല്‍ എന്നിങ്ങനെയും `വണക്കം, ആരാധനാ, പൂജ, സേവ, പ്രീതിപ്പെടുത്തല്‍ എന്നിങ്ങനെയും അര്‍ത്ഥങ്ങള്‍ കാണാം. എന്നാല്‍ ഇബാദത്ത്‌ എന്ന പദത്തിനു ഭാഷയില്‍ എന്തര്‍ത്ഥമുണ്ട്‌ എന്ന ചര്‍ച്ചക്ക്‌ മാത്രമല്ല  പ്രസക്തി. അല്ലാഹുവിനു മാത്രം അര്‍പ്പിക്കാവുന്നതും മറ്റാര്‍ക്കും അര്‍പ്പിക്കാന്‍ പാടില്ലാത്തതും എന്ന്‌ പറയുന്ന ആ ഇബാദത്ത്‌ എന്താണ്‌? എന്നതാണ്.

ഇബാദത്ത്‌ എന്താണ്‌? അതു പഠിപ്പിക്കാനാ ണ്  നാടായ നാടുകളിലെല്ലാം കാലാകാലങ്ങളില്‍ പ്രവാചകര്‍ വന്നിട്ടുള്ളത്‌''.

ദൈവകല്‍പനകള്‍ അനുസരിച്ച്‌ ജീവിതം സ്വയം ക്രമീകരിക്കുവാൻ ഉദേശിക്കുന്നവന്റെ അനിവാര്യ താല്‍പര്യമാണ്‌ ദൈവകല്‍പനകള്‍ പരമാവധി ശിരസ്സാവഹിക്കുക എന്നത്‌.

"വിശ്വാസം , നമസ്‌കാരം, സക്കാത്ത് , നോമ്പ്‌, ഹജ്ജ്‌ എന്നിങ്ങനെ ഏതാനും ആരാധനാ ചടങ്ങുകള്‍ക്ക്‌ മാത്രമാണ്‌ ഇബാദത്ത്‌ എന്നു പറയുക എന്നൊരു അബദ്ധധാരണ ഏകദൈവ വിശ്വാസികളെന്നു അവകാശപ്പെടുന്ന ബഹുജനങ്ങള്‍ക്കിടയില്‍ നിലവിലുണ്ട്‌. വഴിയില്‍ നിന്ന്‌ മുള്ളു നീക്കുന്നത്‌ പോലും വിശ്വാസത്തിന്റെ ശാഖകളിലൊന്നാണെന്ന്‌ പഠിപ്പിച്ച റസൂലി(സ)ന്റെ അധ്യാപനങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌ സങ്കുചിതമായ ഈ ധാരണ.

ജീവിതം പൂര്‍ണ്ണമായി അല്ലാഹുവിന്‌ സമര്‍പ്പിക്കുക എന്നതിന്റെ ശരിയായ അര്‍ത്ഥം അല്ലാഹു കല്‍പിച്ചതെല്ലാം അനുസരിക്കുകയും നിരോധിച്ചതെല്ലാം ഉപേക്ഷിക്കുകയും ചെയ്യുക എന്നാണ്‌.

ഖുര്‍ആനിലെ നിര്‍ദ്ദേശങ്ങള്‍ ജീവിതത്തിന്റെ എല്ലാ മേഖലയുമായി ബന്ധപ്പെട്ടതായും അല്ലാഹുവോടുള്ള പരമമായ വണക്കത്തോടെയും അവന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ടും പ്രാവര്‍ത്തികമാക്കുന്നത്‌ അവന്നുള്ള ഇബാദത്താണ്‌. അഥവാ ആരാധനയാണ്‌.



"ഒരു വശത്ത്‌ അല്ലാഹുവിന്റെ ദൈവത്വവും പരമാധിപത്യവും അംഗീകരിക്കുക, മറുവശത്ത്‌ ദൈവത്തില്‍നിന്ന്‌ മുഖം തിരിച്ച ധിക്കാരികളുടെ വിധിവിലക്കുകള്‍ക്കൊത്ത്‌ ചരിക്കുകയും അവര്‍ നടപ്പാക്കുന്ന സമ്പ്രദായങ്ങള്‍ ആചരിക്കുകയും ചെയ്യുക - ഇതുതന്നെയാണ്‌ ത്വഗൂത്തിനു പിറകെ പോകൽ.

ജീവിതത്തെ അടിമുടി ദൈവാനുസരണത്തില്‍ അര്‍പ്പിക്കുകയെന്നതാണ്‌ തൌഹീദ്‌.

അല്ലാഹുവിന്റെ സന്മാര്‍ഗം അവഗണിച്ചുകൊണ്ട്‌ ആജ്ഞാനിരോധനത്തിനധികാരികളായി ചമയുന്ന ജനങ്ങളെ പ്രവൃത്തിരൂപത്തില്‍ അനുസരിക്കുകയാണെങ്കില്‍ അത്‌ കര്‍മപരമായ അപചയമാണ്.

അല്ലാഹുവിനു തീരുമാനങ്ങൾ വിധിക്കപ്പെടാൻ മറ്റാരെയെങ്കിലും നിരുപാധികം തെടെപ്പെടെണ്ടാതുണ്ടെന്നു ഒരു വ്യക്തി ധരിക്കുന്നത് വിശ്വാസപരമായ ശിര്‍ക്കാണ്‌.

അല്ലാഹുവിനു തീരുമാനങ്ങൾ വിധിക്കപ്പെടാൻ മറ്റു ഏതൊന്നിന്റെയും നിയമങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പിന്തുടരേണ്ടാതുണ്ട് എന്ന് കരുതുന്നത്  യഥാര്‍ത്ഥത്തില്‍ അവരെ ദിവ്യത്വത്തില്‍ അല്ലാഹുവിന്റെ പങ്കാളികളാക്കലാണ്‌.

ദൈവത്തിന്റെ പങ്കുകാരായി വാക്കുകൊണ്ട്‌ സമ്മതിക്കട്ടെ, സമ്മതിക്കാതിരിക്കട്ടെ, എന്നല്ല ആ പങ്കാളികളുടെ മേല്‍ ശാപ പ്രാര്‍ത്ഥന ചെയ്‌തുകൊണ്ടിരുന്നാല്‍ പോലും! പങ്കു ചേര്ക്കുന്ന വ്യക്തികളെ ലോകം മുഴുക്കെ ശപിക്കപ്പെടുന്നതായി കാണാം.

വിശ്വാസപരമായി ആരും പിശാചിനെ ദൈവത്തില്‍ പങ്കുചേര്‍ക്കാറില്ലെന്ന കാര്യം എത്രയും വ്യക്തമാണ്‌. ആരും പിശാചിനെ ആരാധിക്കാറുമില്ല. എല്ലാവരും പിശാചിനെ  ശപിക്കുക മാത്രമേ ചെയ്യാറുള്ളൂ. എന്നാല്‍ അവനെ അനുസരിക്കുകയും അടിമപ്പെടുകയും അറിഞ്ഞോ അറിയാതെയോ പിന്‍പറ്റുകയും ചെയ്യാറുണ്ടെന്ന്‌ ഒരു വാസ്‌തവമാണ്‌.

ഒരാള്‍ അല്ലാഹുവല്ലാത്തവരെ ദിവ്യത്വത്തില്‍ പങ്കാളികളാക്കി സങ്കല്‍പ്പിക്കുക എന്ന രൂപം മാത്രമല്ല ശിര്‍ക്കിനുള്ളതെന്നും ദൈവത്തിന്റെ അനുമതി കൂടാതെയോ ദൈവിക നിയമങ്ങള്‍ക്ക്‌ വിരുദ്ധമായോ അല്ലാഹു അല്ലാത്തവരെ പിന്‍പറ്റുന്നതും അനുസരിക്കുന്നതും ശിര്‍ക്കുതന്നെയാണെന്നും ഇങ്ങനെ പിന്‍പറ്റുന്നവരും അനുസരിക്കുന്നവരും തങ്ങള്‍ പിന്‍പറ്റുകയും അനുസരിക്കുകയും ചെയ്യുന്നവരെ ശപിച്ചുകൊണ്ടാണെങ്കിലും ഫലത്തില്‍ ആ മാര്‍ഗ്ഗമാണ്‌ സ്വീകരിക്കുന്നതെങ്കില്‍ ഖുര്‍ആന്റെ വെളിച്ചത്തില്‍ അവരെ അല്ലാഹുവില്‍ പങ്കാളികളാക്കുക തന്നെയാണ്‌ ചെയ്യുന്നതെന്നും വ്യക്തമായി ഖുറാനിൽ നിന്നും ഗ്രഹിക്കാവുന്നതാണ്‌.

ഏതെങ്കിലും ഒരാളെ വിധികര്‍ത്താവായി സമ്മതിച്ച്‌ അവന്റെ അടിമത്വത്തെ സ്വീകരിക്കുമ്പോള്‍ വാസ്‌തവത്തില്‍  അവന്റെ `ദീനില്‍ പ്രവേശിക്കുകയാണ്‌ ചെയ്യുന്നത്‌. അതായത് ആരുടെ നിയമമനുസരിച്ച്‌ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നുവോ അവരെയായിരിക്കും വാസ്‌തവത്തില്‍ നിങ്ങള്‍ ആരാധിക്കുന്നത്‌.

ഒരുത്തനെ വിധികര്‍ത്താവായി സ്വീകരിക്കുകയും പ്രത്യക്ഷത്തില്‍ മറ്റൊരാളെ അനുസരിക്കുകയും ചെയ്യുക, പൂജ ഒരുവനും അടിമവൃത്തി മറ്റൊരുവനും നിര്‍വഹിക്കുക, അതിന്നത്രെ ``ശിര്‍ക്ക്‌ എന്ന്‌ പേര്‍ പറയുന്നത്‌. ``ശിര്‍ക്ക്‌ നഖശിഖാന്തം വ്യാജം മാത്രമാകുന്നു.

ആരെ അനുസരിച്ചു ജീവിക്കുന്നുവോ അവന്റെ ``ദീനിലത്രെ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ നിലകൊള്ളുന്നത്‌. എന്നിരിക്കെ, ഏതൊരുവനെ നിങ്ങള്‍ അനുസരിക്കുന്നില്ലയോ അവനെ തങ്ങളുടെ വിധികര്‍ത്താവെന്നും അവന്റെ ദീനിനെ തങ്ങളുടെ ``ദീന്‍ എന്നും പറയുന്നത്‌ വെറും വ്യാജമല്ലാതെ മറ്റെന്താണ്‌?.


അല്ലാഹുവിന്റെ ദൈവത്വവും പരമാധിപത്യവും അംഗീകരിക്കുന്നുണ്ടെങ്കിലും കര്‍മ്മപരമായി ദൈവധിക്കാര പരമായ കാര്യങ്ങളും സമ്പ്രദായങ്ങള്‍ അനുഷ്ടിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുക-ഇതുതന്നെയാണ്‌ ശിര്‍ക്ക്‌.

ദൈവത്തിന്റെ പങ്കാളിയായി സങ്കല്‍പിക്കപ്പെടുന്ന എന്തും ഏതും ചെകുത്താന്മാരാണ്‌, സങ്കല്പ്പിക്കുന്ന വ്യക്തി ചെകുത്താനിനായിരിക്കും സത്യത്തിൽ ഇബാദത്ത് ചെന്നത്.

നേര്‍മാര്‍ഗം വെടിഞ്ഞ് വക്രമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ അവലംബിക്കപ്പെടുന്നവര്‍ ചെകുത്താന്റെ മാര്ഗമായിരിക്കും.

വല്ലവരും ദൈവമെന്നോ രക്ഷകനെന്നോ വിളിക്കട്ടെ, വിളിക്കാതിരിക്കട്ടെ, ദൈവത്തെ അനുസരിക്കുകയും കീഴ്വണങ്ങുകയും ചെയ്യേണ്ടവിധം അല്ലാഹുവിൽ പങ്കാരോപിക്കുന്ന എന്തും ഏതും അവരെ അനുസരിക്കുകയും കീഴ്വണങ്ങുകയും ചെയ്യുന്നുണ്ടെങ്കില്‍, അനിവാര്യമായും അവരെ ദൈവത്തിന്റെ പങ്കാളികളാക്കലാണത്.

മനുഷ്യന്റെ ജീവിതത്തിലെ സർവപ്രവ്രുത്തികളും , അല്ലാഹുവിനു നന്ദിയായി കൊണ്ടല്ലാതെ ചെയ്‌താൽ അത് വെറും ഒരു അധ്വാനം എന്നത് മാത്രമായിരിക്കും.


തൌഹീദിന്റെ പ്രധാന ഘടകങ്ങളിലൊന്നായ വിധികര്‍തൃത്വം അല്ലാഹുവിനു മാത്രം എന്ന അടിസ്ഥാന പ്രമാണത്തെ ആസ്‌പദമാക്കിയാണ്‌.

പിശാചിനോ, ദേഹേച്ഛക്കോ, ത്വാഗൂത്തിന്നോ, മറ്റുവല്ലതിനുമോ ( ആചാരങ്ങളാകട്ടെ, അനുഷ്ടാനങ്ങളാകട്ടെ, സ്ത്രോത്രങ്ങളാകട്ടെ, തീര്ത്ഥാടനങ്ങളാകട്ടെ ), അല്ലാഹുവിനു മാത്രമുള്ള വിധികര്‍തൃത്വം അവര്‍ക്ക്‌ വകവച്ചു കൊടുത്തുകൊണ്ടാണെങ്കില്‍, അത്‌ അതിനു വേണ്ടി മാത്രമുള്ള ഇബാദത്തും അതുവഴി ശിര്‍ക്കുമായിത്തീരുന്നുവെന്നാണ്‌.

പിശാചിനെയോ മറ്റു ദുഃശ്ശക്തികളെയോ ഏതു കാര്യത്തില്‍ അനുസരിക്കുന്നു എന്ന്‌ നോക്കിക്കൊണ്ടല്ല അനുസരണത്തിന്റെ സ്വഭാവം എന്ത്‌ എന്നു നോക്കിക്കൊണ്ടാണ്‌. അതായത്‌, അല്ലാഹുവിന്‌ മാത്രമുള്ള വിധികര്‍തൃത്വം ഈ ശക്തികള്‍ക്ക്‌ വകവെച്ചുകൊടുത്തുകൊണ്ടാണോ അനുസരിക്കുന്നത്‌ എന്ന്‌ നോക്കിക്കൊണ്ടാണ്‌-അത്‌ വകവച്ചുകൊടുത്തുകൊണ്ടാണെങ്കില്‍ ആ അനുസരണം അതിനു വേണ്ടി മാത്രമുള്ള ഇബാദത്തും ശിര്‍ക്കുമായിത്തീരും.

മനുഷ്യന്‍ തന്റെ ജീവിതത്തെ പരമമായി ഏതു ശക്തിക്ക്‌ വിട്ടുകൊടുക്കുന്നുവോ ആ ശക്തി അവന്റെ ഇലാഹും വിട്ടുകൊടുക്കലിന്റെ പ്രകടനങ്ങള്‍ അതിനുള്ള ഇബാദത്തുമാകുന്നുവെന്നു.

അല്ലാഹു എന്തു നിയമമാണ്‌ നിര്‍ദ്ദേശിച്ചത്‌ എന്നു ഞാന്‍ ചിന്തിക്കുന്നേയില്ല, എനിക്കറിയേണ്ടതുമില്ല. അല്ലാഹുവിന്റെ കല്‍പനക്കൊത്താലും ഇല്ലെങ്കിലും ഞാന്‍ പരിഗണിക്കുക എന്റെ ദേഹേച്ഛയെയാണ്‌, പുരോഹിതരെയാണ്‌, ഗവണ്മെന്റിനെയാണ്‌, പാര്‍ട്ടി സെക്രട്ടറിയെയാണ്‌, പിശാചിനെയാണ്‌ , എന്നൊക്കെയാണ്‌ ഒരാളുടെ നിലപാടെങ്കില്‍ അവന്‍ ഫലത്തില്‍ അല്ലാഹുവിന്റെ വിധികര്‍തൃത്വാധികാരം തള്ളുകയും തല്‍സ്ഥാനത്ത്‌ മറ്റുള്ളവരെ പ്രതിഷ്‌ഠിക്കുകയുമാണ്‌ ചെയ്യുന്നത്‌.

നിരുപാധികം അനുസരിക്കേണ്ടത് അല്ലെങ്കില്‍ എന്റെ പരമമായ വിധികര്‍ത്താവ്" അല്ലാഹു അല്ല, മറിച്ച് സര്‍ക്കാറാണ്‌, പിശാചാണ്‌ എന്ന് വിശ്വസിക്കുന്ന "വിശ്വാസികളായ" ആളുകള് ഉണ്ടോ?? അങ്ങിനെ വാദിക്കുന്ന മതസംഘടനകള്‍ ഉണ്ടോ? അങ്ങിനെയൊരു വാദമില്ല.


സൃഷ്ടാവിന്‍റെ കല്‍പനക്കെതിരില്‍ ആരെ അനുസരിക്കുന്നു എന്നതല്ല പ്രശ്‍നം, മറിച്ച് ഏത് കാര്യത്തില്‍ അനുസരിക്കുന്നു എന്നതാണ്‌ മര്‍മ്മം. സൃഷ്ടാവിന്റെ നിയമങ്ങൾക്കെതിരായി ആരെയും അനുസരിക്കരുത്.

'ഉലുല്‍ അംറ്' ആയാലും അനുസരിക്കുന്ന വിഷയം അല്ലാഹു അംഗീകരിക്കുന്നതാണോ അല്ലയോ എന്നതാണ്.

ജീവിതത്തില്‍ വരുന്ന സകല പ്രശ്‌നങ്ങൾക്കും - വാപ്പയെ അനുസരിച്ചാലും, അധ്യാപകനെ അനുസരിച്ചാലും, ഭരണാധികാരിയെ അനുസരിച്ചാലും - മതപരമായ ഹുക്‌മ് നിർണ്ണയിക്കുന്നത്, ആ അനുസരണം ഏത്‌ വിഷയത്തിലാണ് എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. അല്ലാഹുവിനെതിരായിട്ട്‌ എന്ത്‌ പറയാനും എന്ത്‌ ചെയ്യാനും ആര്‍ കൽപ്പിച്ചാലും അത്‌ നാം അനുസരിക്കാന്‍ പാടില്ല. അത്‌ അനുസരിക്കാന്‍ പാടില്ലാത്തത്‌, അത്‌ കല്‍പ്പിച്ചത്‌ 'ത്വാഗൂത്ത്' ആയതിനാലല്ല. കൽപ്പിക്കുന്നത്‌ സ്വന്തം വാപ്പയോ ഉമ്മയോ ആണെങ്കില്‍ പോലും അത് അനുസരിക്കാന്‍ പാടില്ല. കൽപ്പിക്കുന്നത്‌ വേറെ ഏതു നല്ല മനുഷ്യനായാലും അനുസരിക്കാന്‍ പാടില്ല.

Friday, 28 June 2013

ബുദ്ധി ഉപയോഗിക്കുന്നവര്ക്ക്.



ശിർക്കാകുന്ന  ഇരുട്ടില്‍നിന്നും തൗഹീദാകുന്ന പ്രകാശത്തിലേയ്ക്കു നയിയ്ക്കുന്നത് ഖുർആനിലെ സന്ദേശങ്ങളാണ്.

ഖുർആന്റെ ജീവിത സംസ്കാരം ലോകത്തിനു പകര്‍ന്നു നല്‍കിയ ഏറ്റവും മഹത്തായ വിശദീകരണമാണ് പ്രവാചക ജീവിതം.

ലോകത്തെ മുഴുവന്‍ ജ്ഞാനത്തിലേയ്ക്കു നയിയ്ക്കുന്ന ഖുർആനിലൂടെ വിശ്വാസികൾ എല്ലായ്പോഴും അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടിരിക്കുന്നു.

ദേശത്തിന്റെ പേരിലോ വ്യക്തികളുടെ പേരിലോ രൂപം കൊണ്ട എല്ലാ  സംസ്കാരങ്ങളും തകരുകയോ, നശിക്കുകയോ, നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.

എന്നും പൂര്‍ണ ശോഭയോടെ നിലനില്‍ക്കുന്ന സംസ്കാരം ഏതായാലും ബുദ്ധി ഉപയോഗിക്കുന്നവര്ക്ക് അതിന്റെ മഹത്വം നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ.

യഥാർത്ഥത്തിൽ വംശ , ഭാഷാ , ദേശാ , വർണ്ണ , വര്ഗ്ഗത്തിനതീതമായി പ്രപഞ്ചത്തിൽ (മനുഷ്യർ) ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളേയും ‘മനുഷ്യൻ’ എന്ന് ഖുർആൻ പ്രധിനിദാനം ചെയ്യുന്നു.

ഒരു പ്രവാചകനോ , ഒരു അവവതാരപുരുഷനോ അവതരിപ്പിച്ചതല്ല ഖുർആൻ.

വിശ്വാസികളിൽ ഖുർആൻ നീകാശയങ്ങളുടെ വിശദികരണം കാലാനുസരണമുള്ള വളര്‍ച്ചയെ പ്രാപിക്കേണ്ടതാണ്‌ .

അനേകശതം മനുഷ്യനിര്മ്മിത മതങ്ങളുടെ വിപ്ലവങ്ങളെയും ആക്രമണങ്ങളെയും ശക്തി പൂര്‍വ്വം എതിര്‍ത്തു സനാതനമായി നിലനിന്നു പോരുന്നത് ദൈവീക വചനങ്ങൾമാത്രമായിരിക്കും.

എല്ലാമനുഷ്യർക്കും ശരീരമല്ലാത്ത മനസ്സ് - ആത്മാവ് ഉണ്ടെന്നും അതിന് ഒരു വ്യക്തമല്ലാത്ത രൂപമാണെന്നും അത് ലിംഗ വ്യത്യാസമില്ലാത്തതാണെന്നും സർവ്വശക്തനായ അല്ലാഹുവിന്റെ സാമീപ്യം കൊണ്ടല്ലാതെ സജീവത കൈവരില്ലന്നും ആണെന്നാണ് ഖുർആൻ മനുഷ്യ വ്യക്തിത്വത്തോട് ഉണര്ത്തുന്നത്.

മനുഷ്യാത്മാവ് എന്നത് അല്ലാഹുവിന്റെ ഇശ്ചയാൽ ഉത്ഭവിച്ച് ഒരു വലിയ ഭൂപ്രദേശത്തേക്ക് വ്യാപിപ്പിക്കപ്പെട്ട് അതിലൂടെ നരവംശപരമായും സാംസ്കാരികമായും വൈവിധ്യതപുലർത്തുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു.

ഖുർആൻ സമ്പൂർണ്ണമായ ആരാധനാ-വിശ്വാസ ജീവിതത്തിനു സ്വാതന്ത്ര്യം നൽകുന്നു. ഖുർആൻ സകല ലോകത്തേയും ഒറ്റ സത്യത്തെ ഉൾക്കൊള്ളുന്ന ഒരൊറ്റ കുടുംബമായി കാണുന്നു. അതിനാൽ ഖുർആൻ ഏകത്വത്തിന് ഭംഗം വരുത്തുന്ന എല്ലാ വിശ്വാസങ്ങളേയും തിരസ്കരിക്കുന്നു.

പ്രധാനമായ ജീവിത ചര്യകൾ  ധർമ്മം (വ്യക്തിയുടെ കർത്തവ്യങ്ങൾ), അവസ്ഥ  (ജനനം, ജീവിതം, മരണം ) , കർമ്മം (പ്രവർത്തികളും അനുപ്രവർത്തികളും), ഹിദായത്ത് (ശിർക്കിൽ നിന്നുള്ള മോചനം), സമൂഹീക വികാസം (ആചാരാനുഷ്ഠാനങ്ങൾ) എന്നിവയാണ്.

മനുഷ്യര്ക്കായി  ജീവിത സംഹിതയുണ്ടോ ? ഉണ്ട് “എന്നെന്നും ഉള്ളതായ സനാതന ധര്‍മ്മം.
ജീവിത നിലപാടുകൾ വിശദീകരിക്കുന്നവനുണ്ടോ " ? ഉണ്ട്  “അല്ലാഹു ",
ഒരു ഗ്രന്ഥമുണ്ടോ? ഉണ്ട് “ജ്ഞാനവിജ്ഞാനങ്ങളുടെ കലവറയായ ഖുർആൻ”.

ഖുർആനിൽമനുഷ്യര്ക്കായി ഒരു ചരിത്രം ഉണ്ട് , ഇന്ന് മനുഷ്യന് അറിയാന്‍ സാധിക്കുന്നതില്‍ വ്യക്തവും സുവ്യക്തവുമായ ഒരു ചരിത്രം.

ഖുർആൻ സത്യമാണെങ്കില്‍ എല്ലാം സത്യമായിരിക്കണം. ആ നിലയില്‍ ഖുർആനിലെ മനുഷ്യന്റെ ജീവിത ശൈലി എത്രത്തോളം എന്റെതാണോ , അത്രത്തോളം നിങ്ങളുടെതുമാണ്.

ഖുർആന്റെ വിശദാംശങ്ങളിലേക്കു കടന്നാല്‍ മഹാസമുദ്രത്തെ അപേക്ഷിച്ച്‌ ഒരു ജലകണികയോളവും വലിപ്പമുള്‍കൊള്ളുന്നില്ല മനുഷ്യർ കണ്ടെത്തുന്ന വസ്തുതകൾ.

ജീവനുള്ള മനുഷ്യാത്മാവിന് പ്രപഞ്ച സൃഷ്ടാവുമായുള്ള ബന്ധവും, സ്വഭാവവും അതുമൂലമുണ്ടാകുന്ന അനുഭവങ്ങളും ഇടര്‍ച്ചയില്ലാതെ വ്യക്തമായ ദൃഷ്ടാന്തങ്ങളിലൂടെ വര്‍ണിച്ചിരിക്കുന്നു എന്ന സവിശേഷത ഖുർആന്റെ ധര്‍മ്മ സംസ്ക്കാരത്തിലല്ലാതെ മറ്റൊരിടത്തില്ല.

ആധുനികശാസ്‌ത്രചിന്തയെ സമര്‍ഥിക്കുകയും വിദൂരസത്തയിലേക്ക്‌ വഴി കാട്ടുകയും ചെയ്യുന്നതത്രേ ഖുർആൻ ആകുന്ന ദൈവീക വചനങ്ങൾ.

അടിസ്ഥാന പരമായി അറിയേണ്ട കാര്യങ്ങളില്‍ അറിവ് നേടാനും അറിയാത്തവ കണ്ടെത്താനും ഖുർആനിൽ കല്പനയുണ്ട്.

ലോകത്തിലെ മറ്റെല്ലാ മഹാസംസ്കാരങ്ങളും നശിച്ചു നാമാവശേഷമായിട്ടും പ്രവാചകന്മാരുടെ ജീവിത സംസ്കാരം ഇന്നും ലോകത്തിനു മുഴുവന്‍ വഴികാട്ടിയായി , ജ്ഞാനത്തിന്റെ പ്രകാശം നല്‍കി ജ്വലിച്ച് നില്‍ക്കുന്നു.

ഓരോ വിശ്വാസികളും അഭിമാനത്തോടു കൂടി പറയാന്‍ തുടങ്ങിയിരിക്കുന്നു....."വരും നാളുകള്‍ വിശ്വാസം സ്ഥിരപ്പെട്ടവർക്കുള്ളതാണ് എന്ന്.

ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും നന്മ കാംക്ഷിക്കുന്നവന്‍ വിശ്വാസത്തിൽ കലങ്കമില്ലത്തവൻ ആയിരിക്കും.

Thursday, 27 June 2013

മനുഷ്യര്ക്കു മാര്ഗദര്ശനമാണ് ഖുർആന്റെ ലക്ഷ്യം.



ഹിദായത്ത്  എന്നത് മനുഷ്യപ്രയത്‌നത്താല്‍ മാത്രം നേടിയെടുക്കാനാവാത്ത തികച്ചും ഇലാഹീദാനമായിട്ടുള്ള അത്യുത്തമ പദവിയാണ്.

പ്രപഞ്ചനാഥന്‍ അതിമഹത്തായ അനുഗ്രഹകടാക്ഷത്താല്‍ നടത്തുന്ന ഒരു തിരഞ്ഞെടുപ്പാണത്.

ഹിദായത്ത് എന്ന പദവി അല്ലാഹു നല്‍കിയിട്ടുള്ളതു തന്റെ അനുഗൃഹീതരായ ദാസന്‍മാര്‍ക്കാണ്. അ തില്‍ പാരമ്പര്യത്തിനോ പൈതൃകത്തിനോ പ്രത്യേക പരിഗണയൊന്നുമില്ല. പിതാക്കളില്‍നിന്നു സന്താനങ്ങളിലേക്കോ സഹോദരനില്‍ നിന്നു സഹോദരനിലേക്കോ അതു കൈമാറുകയില്ല. 

സത്യദീനിനെ വിളംബരപ്പെടുത്തുമ്പോള്‍ മാത്രമാണ് ജനങ്ങള്‍ക്ക് എതിര്‍പ്പുകളുണ്ടായിരുന്നത്.

പവിത്രമായ ജീവിതം ഹിദായത്ത് എന്ന മഹല്‍പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വര്ക്കാകുന്നു. കേവലം യാദൃച്ഛികമോ ജീവിത നിലവാരത്തിന്റെ അടിസ്ഥാനത്തിലുള്ളതോ ആയ ഒരു തിരഞ്ഞെടുപ്പല്ല ഹിദായത്തിനുള്ള അനുഗ്രഹം.


സമൂഹത്തില്‍ പലരും നേടിയിട്ടുള്ള ആദരവുകളും അംഗീകാരങ്ങളും ഹിദായത്തിനു ഏറ്റ വും അര്‍ഹര്‍ തങ്ങളാണെന്നുള്ള വിചാരം ചിലരിലുണ്ടാക്കിയിരുന്നു. അവര്‍ അതു പറയുകയും ചെയ്തിരുന്നു. വിശുദ്ധ ഖുര്‍ആനില്‍ അതു സൂചിപ്പിക്കുന്നുണ്ട്. അതിനവര്‍ക്കു മറുപടിയുമുണ്ട്. പ്രവാചകന്റെ ജീവിത കാലത്ത് അറേബ്യയിലെ നാട്ടുപ്രമാണിമാരായിരുന്ന ആളുകള് ഈ നി ലപാടു സ്വീകരിച്ചവരായിരുന്നു. ' നാട്ടുപ്രമാണിമാർ പറയുമായിരുന്നു പറഞ്ഞു: 'അല്ലാഹുവാണെ, ഹിദായത്ത് ഒരു സത്യമായിരുന്നെങ്കില്‍ അതിനേറ്റവും ബന്ധപ്പെട്ടവന്‍ ഞാനായിരുന്നു. കാരണം ഞാന്‍ ധാരാ ളം സമ്പത്തും സന്താനങ്ങളും ഉള്ളവനാണ്'.

വ്യക്തിപരമായ ഗുണങ്ങള്‍ക്കായി മാത്രം ഉപയോഗിക്കാനുള്ളതല്ല അല്ലാഹു നല്കിയ അനുഗ്രഹങ്ങളും കഴിവുകളും അത് പ്രബോധന പ്രധാനപരമാണ്.

വ്യക്തിത്വത്തിന്റെ പ്രഭാവം കുറയ്ക്കുന്ന ന്യൂനതകള്‍ ഹിദായത്ത് ലഭിച്ചവരിൽ ഉണ്ടാവുകയില്ല.

സത്യസന്ധത, വിശ്വസ്തത, കൂര്‍മ്മബുദ്ധി, പ്രബോധനം ചെയ്യല്‍ എന്നിവ ഹിദായത്ത് ലഭിക്കുന്നതിനുള്ള അനിവാര്യ ഗുണങ്ങളാണ്. ഇതിന്റെ നേരെ വിപരീതങ്ങളായ കാര്യങ്ങള്‍ ഹിദായത്ത് ലഭിക്കുന്നതിൽ നിന്നും അകറ്റിക്കളയുന്നതാണ്.

കളവ് പറയുക, വഞ്ചന നടത്തുക, പൂഴ്ത്തിവെക്കുക എന്നീ ദുര്‍ഗുണങ്ങള്‍ മാത്രമല്ല; ഇതര ദു ര്‍ഗുണങ്ങളൊന്നും തന്നെ ഒരു മുവഹ്ഹിദിൽനിന്നും ഉണ്ടാവുകയില്ല.

കളവ് പറയുക, വഞ്ചന നടത്തുക, പൂഴ്ത്തിവെക്കുക എന്നീ ദുര്‍ഗുണങ്ങള്‍ വ്യക്തിത്വത്തിന് ന്യൂ നത വരുത്തുന്നതാണ്.

വ്യക്തിജീവിതം വിജയിക്കാന്‍ സാധിക്കണമെങ്കില്‍ പ്രായോഗികമായ മാതൃകാജീവിതം ആ വശ്യമാണ്.

വര്‍ത്തമാന കാലത്ത് സ്വന്തം മാര്‍ഗദര്‍ശകരായി സ്വീകരിക്കേണ്ട പ്രവാചകന്‍മാരെക്കുറി ച്ചും പ്രപഞ്ചത്തെ കുറിച്ചും അനാവശ്യമായ തര്‍ക്കവിതര്‍ക്കങ്ങള്‍  നടത്തിക്കൊണ്ടിരിക്കുന്നത് എന്തിനാണെന്നത് ദുര്‍ഗ്രഹമാണ്. ആശാസ്യകരമല്ലാത്ത ഈ പ്രവണത അവസാനിപ്പിക്കേണ്ടതാണ്. വിശുദ്ധ ഖുർആനിൽകാണുന്ന പ്രയോഗങ്ങള്‍ കേവലവല്‍ക്കരിക്കുന്നത് ദുഃഖകരമാണ്. സംഭവങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും സാഹചര്യവും പശ്ചാത്തലവുമുണ്ടാവും. അവയെ അടിസ്ഥാനപ്പെടുത്തി യാണവ മനസ്സിലാക്കേണ്ടത്.

സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം ഇബാദത്ത് ചെയ്യുന്നതിലേക്കു ശ്രദ്ധയൂന്നുക ഹിദായത്തിനുള്ള മുന്നുപാദിയാണ്. അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ ദാസന്‍മാരായിത്തീരുകയും ചെയ്യുന്നവര്‍ ജീവിതത്തില്‍ പ്രവര്‍ത്തിക്കേണ്ടതും വര്‍ജ്ജിക്കേണ്ടതും ഐഛികമായതും അനുവദനീയമായതുമെല്ലാം അറിയേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ജീവിതം ക്രമീകരികുമ്പോഴേ ഒരു അല്ലാഹുവിന്റെ ദാസാൻ എന്ന വിശേഷണത്തിന്നര്‍ഹമാവുകയുള്ളു. അതിനാല്‍ തന്റെ ജീവിതത്തെ പ്രപഞ്ചനാഥനു വി ധേയമാക്കേണ്ട രീതിയറിയണം.

മനുഷ്യന്‍ ഇഛാസ്വാതന്ത്യ്രമുള്ളവനാണ്. എന്നാല്‍ തന്റെ വിശ്വാസത്തിന്റെ പൂര്‍ത്തീകരണത്തി ന് ഈ ആഗ്രഹങ്ങളെ നിയന്ത്രിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്.
ഒരു സത്യവിശ്വാസി അഹിതങ്ങളായ വാക്കും പ്രവൃത്തിയും വിചാരവും നിയന്ത്രിക്കാന്‍ ജീവിത വ്യവഹാരങ്ങൾ കുറ്റമറ്റതാക്കാൻപരിശ്രമിക്കുന്നു  എന്നതും.  ആവശ്യമായ താക്കീതുകളും ശുഭവാര്‍ത്തകളും നല്‍കുകയും നന്മയുടെ പ്രകാശം പരത്തുന്ന ജീവിതം കാണിച്ചു കൊടുക്കുകയും ചെയ്യുന്നവരുമായിരിക്കും.

ഉദാത്തമായ സദ്ഗുണങ്ങള്‍ക്കു മാതൃകകളുടെ സാന്നിധ്യമുണ്ടാവുമ്പോഴാണ് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്.

സാധ്യമായ മേഖലകളിലെല്ലാം മാതൃകയാവുന്നതിന് ഉപകരിക്കുന്ന ജീവിത ക്രമീകരണമാണവരില്‍ അല്ലാഹു ഉദേശിക്കുന്നത്.

നിരുപമവും അത്യുദാത്തവുമായ മാതൃക നബി(സ്വ)യുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും കാണാവുന്നതാണ്. 'നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്; അല്ലാഹുവിനെയും അന്ത്യനാളിനെയും പ്രതീക്ഷിക്കുന്നവര്‍ക്ക്' ( ഖുർആൻ)

താൻ എവിടെനിന്ന്, എങ്ങനെ വന്നു? എന്തിനു വന്നു? എവിടേക്കു, പോവുന്നു? ഇത്തരം ചോദ്യങ്ങള്‍ക്ക് ഖുർആനിലൂടെ ഉത്തരം കണ്ടത്തെണ്ടാതുണ്ട് .

പ്രപഞ്ചനാഥന്റെ അത്യുത്തമ സൃഷ്ടിയായ മനുഷ്യന്‍ സ്വന്തം നാഥനെ മഹത്വപ്പെടുത്തുന്ന ജീവിതരീതി സ്വീകരിക്കണമെന്നും പ്രാവരതീകമാക്കണമെന്നും ഖുർആൻ നിർദേശിക്കുന്നു.

മൂലധനം.



മനുഷ്യൻ കണ്ടെത്തിയിരിക്കുന്ന ഭൗതികവസ്തുക്കൾ കൊണ്ടാണ് പ്രപഞ്ചം നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്ന വാദമാണ് ഭൗതികവാദം. അതുകൊണ്ട് തന്നെ  അതീന്ദ്രിയശക്തികളൊന്നും പ്രപഞ്ചത്തെ നിയന്ത്രിക്കുന്നില്ലെന്നും, ശാസ്ത്രീയമായി എന്തിനെയും നിർവചിക്കാൻ കഴിയുമെന്നുമാണ് ഭൗതികവാദം പറയുന്നത്.

പ്രപഞ്ചത്തിൽ അനുഭവപ്പെടുന്നതെല്ലാം മനസ്സിന്റെ അല്ലെങ്കിൽ ചിന്തയുടെ സൃഷ്ടിയാണെന്നും യഥാർത്ഥത്തിൽ അവ ഇല്ല എന്നുമുള്ള ചിന്താധാരയാണ് മായാവാദം, അതായത് (മിഥ്യാ വാദം).

ഒരേ രീതിയിൽ ആവർത്തനസ്വഭാവത്തോടുകൂടിയ പ്രവർത്തനമാണ് പ്രപഞ്ചത്തിനുള്ളതെന്ന വാദമാണ് യാന്ത്രിക ഭൗതികവാദം.

ഏതൊരു മനുഷ്യ നിര്മ്മിത തത്വങ്ങളും പുതിയതിനെ നിഷേധിച്ചു ഇനിയും പുതിയത് ഉണ്ടാവുന്നു. അടിമവ്യവസ്ഥയെ നിഷേധിച്ചു ഫ്യൂഡൽ വ്യവസ്ഥയും ഫ്യൂഡൽ വ്യവസ്ഥയെ നിഷേധിച്ചു മുതലാളിത്തവും രൂപമെടുക്കുന്നു. മുതലാളിത്തത്തെനിഷേധിച്ചു സോഷ്യലിസം ജന്മമെടുക്കുന്നു.

പ്രപഞ്ചത്തിൽ ഒറ്റയ്ക്ക് നിൽക്കുന്നവയായി ഒന്നുമില്ല. എല്ലാം പരസ്പരം ബന്ധപെട്ടിരികുന്നു.എല്ലാം പരസ്പരം സ്വാധീനിക്കുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു. പരിതസ്ഥിതിയും ആശയങ്ങളും പരസ്പ്പരം ബന്ധപെട്ടിരിക്കുന്നു.

പ്രപഞ്ചത്തിൽ വസ്തുക്കളെല്ലാം പരസ്പരബന്ധിതമാണ്, പരസ്പരബന്ധിതമായ പദാർത്ഥങ്ങൾ ചലനാത്മകമാണ്, ഈ നിയമം മാറ്റത്തിനു കാരണമാകുന്നു.

ഒരേ തൊഴിലും സാമ്പത്തികാവസ്ഥയും ഉള്ള ജനങ്ങൾ ഒരേ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമെന്നുമാണ് പറയുന്നത്.

വിവിധ സാഹചര്യ ങ്ങൾക്കിടയിൽ തങ്ങളുടെ അവസ്ഥ നിലനിർത്താനോ അല്ലെങ്കിൽ മെച്ചപ്പെടുത്താനോ ഉണ്ടാകുന്ന ആശയസംഘടനങ്ങളെയും പൊതുസംഘടനങ്ങളെയും വ്യക്തികൾകണ്ടെത്തുന്നു.

ബൗദ്ധികമായതോ കായികമായതോ ആയ ശേഷി മാത്രം കൈമുതലായുള്ള ജനസമൂഹമാണ് തൊഴിലാളി കളായി വരുന്നത്.

തങ്ങളുടെ പ്രവർത്തികളുടെ ഉത്പന്നങ്ങളിൽ തൊഴിലാളി ക്ക് യാതൊരു ഒഴിഞ്ഞു മാറ്റത്തിനും അവകാശമില്ല.

സമൂഹത്തിന്റെ ദൈനം ദിന ജീവിതാവശ്യങ്ങളുടെ നിലനിൽപ്പ് തൊഴിലാളി കളുടെ അദ്ധ്വാനശേഷിയി ലധിഷ്ടിതമാണ്.

അദ്ധ്വാനത്തിന്റെ ഉടമയും, അതിന്റെ ഫലം ആസ്വദിക്കുന്ന ആളുമാണ് യധാര്ത്ത തൊഴിലാളി.

തോഴിലെടുക്കുന്നവന്റെ അദ്ധ്വാനത്തിന്റെ ഫലം ആസ്വദിക്കുന്ന ആളാണ്‌ മുതലാളി എന്ന് അവകാശപ്പെടുന്നവർ.

തൊഴിലാളികൾക്ക് പ്രവർത്തിച്ചു തുടങ്ങുവാനുള്ള മൂലധനം പ്രദാനം ചെയ്യുക മാത്രമാണ് സമ്പത്ത് കൈവശമുള്ള വ്യക്തിയുടെ ധര്മ്മം .

നൽകിയ മൂലധനത്തിന്റെ സ്വാധീനത്താൽ പിന്നീടെക്കാലവും തൊഴിലാളികളുടെ പ്രവർത്തനഫലം സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു എന്നതാണ് മുതലാളി എന്ന സ്ഥാനപ്പേര് വരാൻ കാരണം .

തൊഴിലെടുക്കുന്നവർക്ക് പ്രവർത്തിച്ചു തുടങ്ങുന്നതിനായി ഉപയോഗിക്കുന്ന മുതൽമുടക്കിനെ മൂലധനം എന്നു പറയുന്നു.

തൊഴിലാളികൾഅവരുടെ ഉപജീവനത്തിനാവശ്യമുള്ളതിലധികം ചെയ്യേണ്ടി വരുന്ന പ്രവൃത്തിയെ മിച്ചമൂല്യം എന്നു വിളിക്കുന്നു. ഈ മിച്ചമൂല്യത്തെ ചൂഷണം ചെയ്യുന്നവരാണ് സമ്പന്നരായി പരിണമിക്കുന്നത് .

മൂലധനത്തിന്റെ ഉടമകളെന്നവകാശപ്പെടുകയും ഉല്പാദനോപാധികൾ കയ്യടക്കിവെയ്ക്കുകയും ചെയ്യുന്ന ആളുകളെ യാണ്  ബൂർഷ്വാസി എന്നു അറിയപ്പെടുന്നത്.

ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലേയ്ക്കും ഉപഭോഗ വസ്തുവിന്റെ ക്രയവിക്രയം പടർന്നു പന്തലിച്ച ഒരു സമൂഹത്തെ ബൂർഷ്വാ സമൂഹമെന്നു വിളിക്കുന്നു.