Monday, 10 September 2012

വിശ്വാസവും സംസ്കാരവും.


ഇസ്ലാമിന്റെ സവിശേഷമായ ജീവിതവീക്ഷണത്തില്‍നിന്നാണ് അതിന്റെ രാഷ്ട്ര സങ്കല്‍പം രൂപപ്പെടുന്നത്. ഗതകാല മുസ്ലിം സമൂഹങ്ങളുടെ ചരിത്രശേഷിപ്പുകളിലൂടെ യാത്ര ചെയ്താല്‍ അവരുടെ നാഗരികത, ഇസ്ലാമിക ദര്‍ശനത്തിന്റെ സവിശേഷതകളെ ഉള്‍ച്ചേര്‍ത്തുകൊണ്ട് വളര്‍ന്നുവികസിച്ചത് കാണാം. ഇസ്ലാമിന്റെ വിശ്വാസവും സംസ്കാരവും ആത്മീയ കേന്ദ്രങ്ങളിലും ആരാധനാ കര്‍മങ്ങളിലും മാത്രമല്ല, കച്ചവടത്തിലും കൃഷിയിലും കളിക്കളങ്ങളിലും കുളിപ്പുരകളിലും വഴികളിലും വീടുകളിലുമെല്ലാം പ്രതിഫലിച്ചിരുന്നു.

പള്ളികളെ കേന്ദ്ര സ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ് ഇസ്ലാമിക ചരിത്രത്തില്‍ നഗരങ്ങള്‍ സംവിധാനിക്കപ്പെട്ടത്. ഇന്നത്തേതുപോലെ പരക്കെ ജനവാസമില്ലാത്ത കാലത്ത്, കൃഷിഭൂമി, വിജന പ്രദേശങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിങ്ങനെ സ്ഥലങ്ങള്‍ വിഭജിക്കപ്പെട്ടിരുന്നു. ജനവാസ കേന്ദ്രങ്ങളുടെ മുഖ്യസ്ഥാനത്ത് പള്ളികളാണ് ഉണ്ടായിരുന്നത്.

മഹല്ല് കെന്ദ്രമാകി , ഭരണകേന്ദ്രം, കച്ചവടാവശ്യാര്‍ഥമുള്ള മാര്‍ക്കറ്റ്, വിദ്യാലയങ്ങള്‍, ജനങ്ങളുടെ താമസസ്ഥലങ്ങള്‍, പ്രദേശവാസികള്‍ക്ക് ഒരുമിച്ചുകൂടാവുന്ന തുറന്ന പൊതു സ്ഥലങ്ങള്‍, ജലസംഭരണികള്‍ തുടങ്ങിയവ പരസ്പര ബന്ധിതമായി നിര്‍മിക്കപ്പെടേണ്ടത്.

ശരീഅത്തിന്റെ പൊതുതത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് മിക്കപ്പോഴും നഗര സംവിധാനങ്ങള്‍ ഉണ്ടാ ക്കേണ്ടത്.

ജനങ്ങള്‍ക്ക് പരമാവധി പ്രയോജനം ലഭ്യമാക്കുക, ഉപദ്രവകരമായത് തടയുക, അല്ലാഹുവിന്റെ പ്രീതി  അഭിമുഖമാവുക, അയല്‍പക്കബന്ധങ്ങള്‍ പാലിക്കുക, എല്ലാ അര്‍ഥത്തിലും നന്മകളെ (ഇഹ്സാന്‍) പ്രയോഗവത്കരിക്കുക എന്നിവയാണ് നഗര വികസനത്തില്‍ സൂക്ഷിക്കേണ്ട പ്രധാന തത്ത്വങ്ങള്‍ .

നഗര സംവിധാനത്തില്‍ നിര്‍ബന്ധമായും പാലിക്കേണ്ട അടിസ്ഥാന തത്ത്വങ്ങളാണ്  ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുക, സുഗമമായി സഞ്ചരിക്കാവുന്ന ചെറു വഴികളും മെയിന്‍ റോഡുകളും നിര്‍മിക്കുക , വിശാലതയുള്ളതും നഗരപ്രാന്തങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതുമാ റോഡുകള്‍. നഗരമധ്യത്തില്‍ എല്ലാവര്‍ക്കും ഒത്തുചേരാവുന്നവിധം പള്ളി പണിയുക. പ്രദേശത്തിന്റെ സാമൂഹിക, രാഷ്ട്രീയ കേന്ദ്രമായിരിക്കണം അത്.

ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്ന് വ്യാപാരസ്ഥാപനങ്ങളുണ്ടാക്കുക. അതത് കാലത്തെ ആവശ്യത്തിനനുസരിച്ച് വിശാലതയും അനുബന്ധ സൌകര്യങ്ങളുമുള്ള റോഡുകള്‍. റോഡുകളോട് ചേര്‍ന്ന് കുടിവെള്ളം, കുളിപ്പുരകള്‍, വിശ്രമകേന്ദ്രങ്ങള്‍, വഴിവിളക്കുകള്‍ തുടങ്ങിയവ സംവിധാനിക്കുക. ഇവയെല്ലാം ഇസ്ലാമിക നഗരങ്ങളുടെ പ്രത്യേകതകളിലൊന്നാകു ന്നു. പൊതു ഉടമസ്ഥത, വിശാലത, സുരക്ഷിതത്വം, വെള്ളത്തിന്റെയും വിശ്രമ സ്ഥലങ്ങളുടെയും ലഭ്യത എന്നി സൌകര്യങ്ങള്‍ ഒരു ക്കുക.
എല്ലാവര്‍ക്കും ഒരുപോലെ നടക്കാവുന്ന പൊതുവഴി എന്നത് ഇസ്ലാമിന്റെ സാമൂഹിക വീക്ഷണത്തിന്റെ പ്രതിഫലനം കൂടിയാണ്. പൊതുവഴികള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അത് വ്യക്തികള്‍ക്ക് കൈയേറ്റം ചെയ്യാനോ സ്വകാര്യ ഉടമസ്ഥതയില്‍ കൊണ്ടുവരാനോ പാടുള്ളതല്ല. കരമാര്‍ഗങ്ങളും ജലപാതകളും പൊതുവായി നിലനില്‍ക്കേണ്ടതും ജനങ്ങള്‍ കൂട്ടുത്തരവാദിത്വത്തോടെ സംരക്ഷിക്കേണ്ടതുമാണ്.

"റോഡുകള്‍ പൊതുസ്വത്താണ്. അത് ഉപയോഗിക്കുന്നവരാണ് അതിന്റെ അവകാശികള്‍. അതുകൊണ്ട് യാത്രക്കാരാണ് റോഡിന്റെ യഥാര്‍ഥ ഉടമകള്‍'' "റോഡുകള്‍ പൊതുസ്ഥലമാണ്. മറ്റുള്ളവരെ ഉപദ്രവിക്കാതെ പൊതുജനങ്ങള്‍ക്കെല്ലാം അത് പ്രയോജനപ്പെടുത്താവുന്നതാണ്.

പൊതു റോഡുകള്‍. രാജ്യത്തെ എല്ലാ പ്രധാന വഴികളും പൊതുവായിരിക്കും.
ഒരു പ്രദേശത്തെ താമസക്കാര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന റോഡുകള്‍. തീര്‍ത്തും പൊതു ഉടമസ്ഥതയിലുള്ളതല്ലെങ്കിലും പൊതുജനങ്ങള്‍ക്ക് അതില്‍ പ്രവേശനം നിഷേധിക്കാനോ കൊട്ടിയടക്കാനോ പാടില്ല.

സ്വകാര്യ റോഡുകള്‍. വ്യക്തികള്‍ അവരുടെ വീടുകളിലേക്കോ മറ്റോ ഉണ്ടാക്കുന്നവ. സുരക്ഷക്കും സ്വകാര്യതക്കും വേണ്ടി ഇവയില്‍ വാതിലുകള്‍ സ്ഥാപിക്കാനും അടച്ചിടാനും വ്യക്തികള്‍ക്ക് സ്വാതന്ത്യ്രമുണ്ട്.

സഞ്ചാര സ്വാതന്ത്യ്രം സംരക്ഷിക്കാനാവശ്യമായ ധാര്‍മികവും നിയമപരവുമായ നടപടിക്രമങ്ങള്‍ ഇസ്ലാം അനുശാസിക്കുന്നു. യാത്രക്കാര്‍ക്ക് ഉപദ്രവകരമായതൊന്നും വഴികളില്‍ ഉണ്ടാവരുതെന്ന് പ്രവാചകന്‍ ആവര്‍ത്തിച്ച് ഉല്‍ബോധിപ്പിച്ചിട്ടുണ്ട്.
വഴി തടയുന്നവന്‍ ശപിക്കപ്പെട്ടവനാണ്. മുഹമ്മദ് നബി(സ) പറഞ്ഞു:

മൂന്നു വിഭാഗം ശപിക്കപ്പെട്ടിരിക്കുന്നു. 1- തണല്‍ ലഭിക്കുന്ന വിശ്രമ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യുന്നവര്‍. 2-  പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന വെള്ളം തടയുന്നവര്‍. 3-  യാത്രാ വഴികള്‍ തടയുന്നവര്‍.

വിശ്വാസം എഴുപതില്‍പരം ശാഖകളാകുന്നു. അതില്‍ ഏറ്റവും ഉന്നതമായത് അല്ലാഹുവല്ലാതെ ആരാധ്യനില്ല എന്ന പ്രഖ്യാപനമാണ്. ഏറ്റവും താഴെ നില്‍ക്കുന്നത് വഴിയില്‍ നിന്ന് പ്രയാസങ്ങള്‍ നീക്കം ചെയ്യലാണ്.''

No comments:

Post a Comment