ഇസ്‌ലാം കേവലം മതമല്ല. വ്യക്തിതലത്തില്‍ നിര്‍വഹിച്ചു തീര്‍ക്കാന്‍
കഴിയുന്ന ആചാരാനുഷ്ട്ടാന -ആത്മീയ പ്രകടനങ്ങളുടെ സമാഹാരവുമല്ല.
നമസ്‌കരിച്ചും ദാനം ചെയ്‌തും നോമ്പ്, ഹജ്ജ്, ഉംറ എന്നിവയില്‍ താല്‍പര്യമെടുത്തും
ദിക്‌ര്‍-ദുആകളില്‍ ശ്രദ്ധിച്ചും നല്ല (ഒരു) മുസ്‌ലിമായി ജീവിക്കുന്ന ചിലര്‍. ഇസ്‌ലാം
പൂര്‍ണമായി എന്ന് കരുതുന്ന സാത്വികര്‍. അവര്‍ പൂര്‍ണ ഇസ്‌ലാമിലല്ല. ഭാഗിക ഇസ്‌ലാമില്‍
പോലുമല്ല. ഇസ്‌ലാമിന്റെ ഒരു അരികില്‍ ഒറ്റപ്പെട്ടു ജീവിക്കുന്നവര്‍ മാത്രമാണ്.
നാം ജീവിതത്തില്‍ പകര്ത്തേണ്ട അഞ്ചു കാര്യങ്ങള്‍. ഒന്ന്, സംഘടന.(ഖുര്‍ആന്‍)രണ്ട്, കേള്‍ക്കല്‍. മൂന്ന്, അനുസരിക്കല്‍. നാല്, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള
ദേശത്യാഗം. അഞ്ച്, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സമരം. ആരെങ്കിലുംഖുര്‍ആനില്‍ നിന്ന് നിന്ന്
ഒരു ചാണ്‍ അകന്നാല്‍ അവന്‍ തന്റെ പിരടിയിലുള്ള ഇസ്‌ലാമിന്റെ പാശം പൊട്ടിച്ചു.
മുസ്‌ലിംകളുടെ ജമാഅത്ത് (ഖിലാഫത്ത് )ഇസ്‌ലാമിക ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന
സംഘടനകളും മഹല്ല് ജമാഅത്തുകളുമാണ്. മഹല്ല് ജമാഅത്തുകളെ ഖിലാഫത്തിന്റെ തുടര്‍ച്ചയായിട്ട്
നമുക്ക് കാണാവുന്നതാണ്. ഖിലാഫത്തിന് അത് പകരമാവില്ലെങ്കിലും ഖിലാഫത്തിന്റെ ഒരുപാട്
ചുമതലകള്‍ മഹല്ല് ജമാഅത്തുകള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയും. ഖിലാഫത്തിന്റെ തുടര്‍ച്ചയെന്ന
ഉയര്‍ന്ന പദവിയിലേക്ക് മഹല്ല് സംവിധാനങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനുള്ള നടപടിക്രമങ്ങളെടുക്കലാണ്
മഹല്ല് ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനം.
ആധൂനീക കേവല മഹല്ല് നേതൃത്വത്തെ ഭൗതിക മാനദണ്ഡങ്ങള്‍ ആധാരമാക്കി നിശ്ചയിക്കുന്ന
അവസ്ഥക്ക് മാറ്റം വരണം. നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജു എന്നീ പേരുകളിട്ട് നിര്‍വഹിക്കുന്ന ചില
പ്രകടനങ്ങള്‍ നിക്കാഹ്, ത്വലാഖ്, ഫസ്‌ഖ് തുടങ്ങിയ ദീനീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന
മഹല്ല് സംവിധാനത്തിന്റെ പരമാധികാരം പലപ്പോഴും പ്രമാണിമാരില്‍ നിക്ഷിപ്‌തമാണിന്ന്.
ഖാദിയും ഖത്വീബും ഇമാമും അവരില്‍ നിന്ന് ശമ്പളം പറ്റുന്ന കേവല ഉദ്യോഗസ്ഥരും. അറിവിന്
നേതൃത്വം നല്‍കുന്ന വിഷയത്തില്‍ ഇന്ന് തീരെ പരിഗണനയില്ല. ഖുത്വ്‌ബയുടെ വിഷയവും സകാത്ത്-ഫിത്വ്‌ര്‍
സകാത്ത് സംഭരണ വിതരണ രീതികള്‍ വരെ പ്രമാണിമാരുടെ ഇംഗിതവും നാട്ടുനടപ്പും നാട്ടറിവും
അനുസരിച്ച് തീരുമാനിക്കപ്പെടുന്ന അവസ്ഥയും നിലവില്‍ ഉണ്ട്. ഖുര്‍ആനും സുന്നത്തും
ഫിഖ്‌ഹും അറിയുന്ന ഖാദി-ഖത്വീബുമാരാവട്ടെ പ്രസിഡന്റിന്റെ തീരുമാനങ്ങള്‍ക്ക് കീഴൊപ്പ്
ചാര്‍ത്തേണ്ടിയും വരും. ഈ അവസ്ഥ മാറിയേ പറ്റൂ.
ജനകീയ മഹല്ല് കമ്മിറ്റികളും തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റുമാരും
ആവശ്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, അറിവിനെ ആധാരമാക്കിയുള്ള ഒരു നേതൃവീക്ഷണം
വളര്‍ത്തിയേ പറ്റൂ.
ജനകീയ കമ്മിറ്റികള്‍ പ്രധാനമായിരിക്കെ തന്നെ ദീനിയായ വിഷയങ്ങളില്‍ തീര്‍പ്പ്
കല്‍പിക്കുന്ന, ദീനീ പാതയില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ ഇടപെട്ട് തിരുത്താന്‍ കഴിയുന്ന
ഒരു സംവിധാനം മഹല്ലില്‍ നിര്‍ബന്ധമാണ്.
മഹല്ലിലെ ദീനീ പണ്ഡിതന്മാരുടെ സഭയായിരിക്കണം മഹല്ല് കോര്‍ട്ട്. കോര്‍ട്ടിലേക്ക്
മഹല്ല് പരിധിക്ക് പുറത്തുള്ള പണ്ഡിതരെയും പരിഗണിക്കാവുന്നതാണ്.
മഹല്ലിന്റെ സാംസ്‌കാരികാന്തരീക്ഷം മെച്ചപ്പെടുത്താന്‍ പൊതുജനങ്ങളുടെ
പിന്തുണയോടു കൂടി കടുത്ത നിലപാടുകള്‍ക്ക് കമ്മിറ്റികള്‍ സന്നദ്ധമാകണം.
മദ്യപാനികളെയും പലിശക്കാരെയും അംഗീകരിക്കാന്‍ കമ്മിറ്റികള്‍ ഒരിക്കലും
സന്നദ്ധമാകരുത്.
വിദ്യാഭ്യാസ രംഗത്ത് മഹല്ല് കമ്മിറ്റികള്‍ ശക്തമായി ഇടപെടണം. മദ്‌റസ
നവീകരണം, വനിതാ വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം, എജുക്കേഷനല്‍ ഗൈഡന്‍സ്, ആവശ്യങ്ങള്‍ക്കായി
മഹല്ലിനകത്തെ അഭ്യസ്‌തവിദ്യരെയും ബുദ്ധിജീവികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസ
സമിതികള്‍ രൂപവത്‌കരിക്കണം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, ബിരുദതലങ്ങളില്‍ പഠിക്കുന്ന
വിദ്യാര്‍ഥികള്‍ക്ക് ദീനീ വിദ്യാഭ്യാസം, മദ്‌റസാ കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള
ഹ്രസ്വകാല പ്രഫഷണല്‍ കോഴ്‌സുകള്‍ക്കും തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ക്കും തുടക്കം
കുറിച്ചുകൊണ്ട് സ്വാശ്രയ കുടുംബങ്ങള്‍ എന്ന സങ്കല്‍പം മഹല്ല് തലത്തില്‍ വികസിപ്പിച്ചെടുക്കാവുന്നതാണ്.
മഹല്ല് പൊതുജനങ്ങള്‍ക്ക് മുമ്പാകെ ദീനുല്‍ ഇസ്‌ലാമിനെയാണ് പ്രതിനിധീകരിക്കേണ്ടത്.
ഇസ്‌ലാമിക ഭരണകൂടത്തിന്റെയും നേതൃത്വത്തിന്റെയും സവിശേഷതയാണ് മഹല്ല് നേതൃത്വത്തില്‍നിന്ന്
പ്രസരിക്കേണ്ടത്. ഒരു പ്രദേശത്തെ പള്ളിയും പള്ളിക്കമ്മിറ്റിയും അതിന് ചുറ്റുവട്ടത്തെ
മുഴുവന്‍ മനുഷ്യര്‍ക്കും വെളിച്ചമായി തീരുന്ന ഒരു ഉത്തമ മാതൃകാ സമൂഹമാകാം .
No comments:
Post a Comment