അറിവിന്റെ ചക്രവാളങ്ങള്‍ വികസിക്കും തോറും ജീവിതം സജീവമാകുന്നു.
യഥാര്‍ത്ഥ വിശ്വാസം നിലനില്കണമെങ്കില്‍ സ്വജീവിതത്തെ കലുങ്കഷമായി പരിശോധിക്കുക,
സൂക്ഷ്മാന്വേഷണം നടത്തുക, സമഗ്രമായന്വേഷിക്കുക - വ്യക്തമായി മനസ്സിലാക്കുക. മറ്റുള്ളവരെ
ഇതിന് സഹായിക്കുകയും ചെയ്യുക.
മനുഷ്യപ്രകൃതിയുടെ താത്പര്യങ്ങളും പരിമിതികളും സംവിധാനിച്ചവനും
സ്ഥലകാലപരിധികളില്ലാതെ സകലതും അറിയുന്നവനുമായ സ്രഷ്ടാവിനു മാത്രമേ
ആത്യന്തികമായി നന്മതിന്മകളെ നിര്‍വചിക്കാനും മോക്ഷമാര്‍ഗമേതെന്നു
നിര്‍ണയിക്കാനും കഴിയൂ.
സ്രഷ്ടാവായ ഏകദൈവത്തില്‍ നിന്നുള്ള സന്മാര്‍ഗദര്‍ശനത്തിലേക്ക് മനുഷ്യ
സമൂഹം മടങ്ങലാണ് മാനവിക ഐക്യത്തിനും മോക്ഷത്തിനുമുള്ള യഥാര്‍ത്ഥ മാര്‍ഗം.
ദൈവികമായ മാര്‍ഗദര്‍ശനവുമായി എല്ലാ ജനപദങ്ങളിലേക്കും
ഇന്നും ഖുര്‍ആന്‍ നിലനില്‍ക്കുന്നു.
ഏകാദൈവാരാധനയുടെയും പരലോകവിശ്വാസത്തിലധിഷ്ടിതമായ മൂല്യസങ്കല്പങ്ങളുടെയും
വ്യക്തമായ സൂചനകള്‍ ഖുര്‍ആന്‍ പഠിച്ചു മനസ്സിലാക്കുന്നതിലൂടെ നമുക്ക് യാതാര്ത്യമാകുന്നതാണ്.
ദൈവീകവച്ചനമായ ഖുര്‍ആനിനെ കുറിച്ചും പ്രവാചകനായ മുഹമ്മദ് നബി(സ്വ)യെ
ക്കുറിച്ചും മുന്‍വിധികളില്ലാതെ പഠിക്കാന്‍
നാം തയ്യാരാകെണ്ടാതാണ്.
കരുതി ഇരിക്കുക. അതായത് ( ജീവിതത്തില്‍ സൂക്ഷ്മത പാലിക്കുക ) ഇത് പലരും
ചെയ്യാറില്ല. അതുകൊണ്ടുതന്നെ ''ഒരിക്കലും പ്രതീക്ഷിക്കാത്ത'' എന്തെങ്കിലും സംഭവിക്കുമ്പോള്‍
മിക്കവരും നിര്‍വ്വീര്യരാകുന്നു. പിന്നെ അതോര്‍ത്ത് വിഷമിക്കുന്നു, സമയവും, ശക്തിയും
പാഴാകുന്നു, അതില്‍ത്തന്നെ മനസ്സ് ചുറ്റിത്തിരിയുന്നു.
എപ്പോഴും അകലേക്ക് നോക്കുക, മുന്നോട്ട് നോക്കുക, ഉയരങ്ങളിലേക്ക് നോക്കുക
ജീവിതത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. ചലനാത്മകമായ ജീവിതത്തിന്റെ മുഖമുദ്രയാണ് മാറ്റങ്ങള്‍
എന്ന് അറിയുക.
ശുഭാപ്തിവിശ്വാസം - അല്ലാഹുവില്‍ നിന്നുള്ള തൃപ്തി - കൈവിടാതിരുന്നാല്‍
എല്ലായ്‌പ്പോഴും വിജയിക്കാന്‍ കഴിയും. എല്ലായ്‌പ്പോഴും വിജയിച്ചില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല-
എല്ലാ തവണയും ഇല്ലെങ്കിലും കുറെ തവണയെങ്കിലും വിജയിക്കും.
ആസൂത്രണം പരിധി കവിയരുത്. ധൃതിയിലുമാകരുത്. സ്വയം നിയന്ത്രിക്കുക, പരിധികള്‍
പാലിക്കുക.
ദ്വിമുഖ വ്യക്തിത്വം ( കപട വേഷം ) ദോഷകരമാണ്. നിങ്ങള്‍ നിങ്ങളായിത്തന്നെ
ഇരിക്കാന്‍ പരമാവധി ശ്രമിക്കുക.
സ്വയം ആദരവ് പുലര്‍ത്തുക. സ്വതവേയുള്ള പ്രകൃതം നിലനിര്‍ത്തുക. അതായത്
അനുകരണം ഒഴിവാക്കുക.
സ്വന്തം താല്പര്യങ്ങളും, കഴിവുകളും ഏത് രംഗത്താണെന്ന് മനസ്സിലാക്കി
അത് വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. തികച്ചും വ്യത്യസ്തമായ മറ്റൊരു രംഗത്താണ് വിജയവും
സന്തോഷവും ഉണ്ടാവുക എന്ന് ഭാവനയില്‍ കണ്ടിട്ട് കാര്യമില്ല.
ഏറ്റവും നല്ലതില്‍ എത്താനും ശോഭിക്കാനും പരിശ്രമിക്കുകയാണാവശ്യം. മുഖം
മൂടി അണിയരുത്. എല്ലാവരുടെ മുന്നിലും ഒരേ വ്യക്തിത്വം പ്രകടമാക്കുക.
നിങ്ങളുടെ സ്വാഭാവിക രീതിക്കനുസരിച്ച് നീങ്ങുക, പ്രവര്‍ത്തിക്കുക, ചിന്തിക്കുക
മറ്റൊരാളാകാന്‍ ശ്രമിച്ചിട്ട് കാര്യമില്ല. അത് വിപരീതഫലം ചെയ്യുകയേ ഉള്ളൂ.
പൊങ്ങച്ചം കാണിക്കുക, ക്ഷോഭിക്കുക, അകാരണമായി വാദിക്കുക, കലഹിക്കുക,
കുത്തുവാക്ക് പറയുക, ബഹളം വെയ്ക്കുക, കുറ്റപ്പെടുത്തുക മറ്റുള്ളവരുമായി യോജിച്ചു പോകാതിരിക്കുക,
പരിപൂര്‍ണ്ണതാവാദിയാകുക, കുറ്റാരോപണം നടത്തുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍, അപ്രധാന
കാര്യങ്ങളില്‍ പലതു മാത്രമാണ്. ഇതിനു വേണ്ടി വിലപിടിച്ച സമയവും, ഊര്‍ജ്ജവും പാഴാക്കുക
എന്നത് തികഞ്ഞ വിഡ്ഡിത്തമാണ്.
അപരരോട് മുന്‍വിധികളില്ലാതെ പെരുമാറുക, മറ്റുള്ളവരുമായി ഇടപഴകുക. സ്വന്തം
വാക്കുകളും പ്രവൃത്തികളും ഇടയ്‌ക്കെങ്കിലും സ്വയം വിലയിരുത്തുക.
വിജയിക്കുവാനുള്ള ആഗ്രഹം മാത്രം പോരാ - പ്രാവര്‍ത്തികമാക്കാനുള്ള സന്നദ്ധതയും
വേണം.
പണം ഭൌദീക ജീവിത വ്യവഹാരങ്ങളിലെ വെറും ഒരു ഉപകരണമോ, ഉപാധിയോ മാത്രമാണ്. പണത്തിനു
പ്രത്യേകമായ മഹത്വമോ മഹാത്മ്യമോ അല്ലാഹുവില്‍ ശിപാര്‍ശ ചെയ്യുന്നതിനോ കഴിയുകയില്ല എന്നറിയുക
.
വ്യക്തിത്വ വികാസത്തിനും ജീവിതാനുഭവങ്ങള്‍ നേടാനും പ്രയോജനപ്പെടുത്തുന്ന
പണമേ ശരിയായി ഈ ജീവിതത്തില്‍ വിനിയോഗിക്കപ്പെട്ടതായി കണക്കാക്കാനാവൂ.
ചെറിയ സാധനങ്ങളെക്കുറിച്ചുപോലും പൂര്‍ണ്ണമായ അറിവ് ആര്‍ക്കും ഉണ്ടായെന്ന്
വരില്ല. എങ്ങിനെ അത് ആര്‍ജ്ജിക്കാനാവും എന്നറിയാവുന്നതിനെ ആസ്പദിച്ചിരിക്കുന്നു ജീവിത
വിജയം.
ഒന്നിലും താല്പര്യമില്ലായ്മ ജീവിതത്തെ വിരസമാക്കുന്നു. എല്ലാറ്റിനോടും
നിര്‍മ്മമമായ താല്പര്യം പുലര്‍ത്തുക.
കാര്യങ്ങളറിയാനുള്ള വ്യഗ്രത കുറവാണെങ്കില്‍ സന്തോഷവും കുറഞ്ഞിരിക്കും.
ജീവിതവിജയം നേടിയവരും സംതൃപ്തരുമായവര്‍ എപ്പോഴും ''എന്തുകൊണ്ട്, എന്തുകൊണ്ട്'' എന്ന
ചോദ്യങ്ങള്‍ ഉന്നയിച്ചവരാണ്. ജീവിതാന്ത്യം വരെ അവരില്‍ ആ ചോദ്യം എപ്പോഴും തലയുയര്‍ത്തി
നില്‍ക്കും. ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ കണ്ടുപിടിച്ചാല്‍ സദാ ജോലിയില്‍ വ്യാപൃതരാകാന്‍
കഴിയും. ഉല്ലാസം തോന്നും, വിജ്ഞാനം വര്‍ദ്ധിക്കും.
വിദഗ്ധരോടും നിങ്ങള്‍ ആദരിക്കുന്ന വിജ്ഞാനികളോടും ഉപദേശങ്ങളും, നിര്‍ദ്ദേശങ്ങളും
തേടാന്‍ ഒരിക്കലും മടിക്കരുത്. എന്തെന്നാല്‍ ആരും പൂര്‍ണ്ണരല്ല.
പണ്ഡിതരുടെ വാക്കുകള്‍ തുറന്ന മനസ്സോടെ കേള്‍ക്കുക. അവരുടെ അനുഭവങ്ങളില്‍
നിന്നും, കഥകളില്‍ നിന്നും നമുക്ക് പലതും പഠിക്കാനുണ്ടാവും ക്ഷമയോടെ കേള്‍ക്കുന്നവരുടെ
ബുദ്ധി വികസിക്കുന്നു. മനുഷ്യജീവിതത്തെ ക്ഷമാപൂര്‍വ്വം നേരിടാനും അത്തരക്കാര്‍ക്ക്
കഴിയുന്നു.
ഈ ജീവിതം വളരെ ഉദാരമായി അല്ലാഹു നല്‍കിയിരിക്കുന്നു. അതെല്ലാം സധൈര്യം,
നന്ദിപൂര്‍വ്വം സ്വീകരിക്കുക.
വിസ്തൃതമായ വീക്ഷണങ്ങളെ സങ്കുചിത താല്പര്യങ്ങള്‍ മറയ്ക്കാന്‍ അനുവദിച്ചുകൂടാ. നമ്മുടെ
ചിന്താഗതിക്കനുസൃതമായാണ് നമ്മുടെ ജീവിതം ചലിക്കുന്നത്.
നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിച്ചാല്‍ ജീവിതം മുഷിപ്പനായിരിക്കും.
കൊടുക്കലും, വാങ്ങലും ഉള്ള ബന്ധങ്ങള്‍ ജീവിതത്തെ കൂടുതല്‍ സാര്‍ത്ഥകമാക്കുന്നു.
നാം നമുക്ക് ചുറ്റുമുള്ളവര്‍ക്ക്
എപ്പോഴും സ്‌നേഹവും, ഊഷ്മളതയും, സഹതാപവും, സൗഹൃദവും, സഹായവും, പിന്തുണയും, പ്രചോദനം,
സമയവും, വിജ്ഞാനവും നല്‍കാനും പരിചയം പുതുക്കാനും സന്മനസ്സ് കാണിക്കുക. നിങ്ങള്‍ക്ക്
ആകുന്നതെല്ലാം ചെയ്യുക. അപ്പോള്‍ ജീവിതം സജീവമാകുന്നു. നിങ്ങള്‍ സഹായിച്ചവരുടെ ജീവിതവും
തളിര്‍ക്കുന്നു.
മറ്റുള്ളവരില്‍ നിന്ന് ഏറ്റവും മികച്ചത് മാത്രമേ വേണ്ടൂ എന്ന ശാഠ്യം
അരുത്. അത് ഉപേക്ഷിക്കുക.
വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ ജീവിതത്തില്‍ കൂടുതല്‍ താല്പര്യം
തോന്നിത്തുടങ്ങും, ഉല്ലാസവും.
No comments:
Post a Comment