ലോകത്തെ നന്നാക്കണം, നീതി, സമാധാനം അവസരസമത്വം എന്നിവ സര്‍വ്വത്ര പുലര്‍ത്തണം
എന്നീ മഹത്തായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി തീവ്രമായി യത്നിക്കുവാന്‍ യുവതലമുറ
ആകാംക്ഷഭരിതരാണ്. പക്ഷേ ഇവ പ്രായോഗികമാക്കുവാന്‍ എളുപ്പമല്ല. അതിന് അനേകം
വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതുണ്ട്. അത്യാഗ്രഹം, സ്വാര്‍ത്ഥത, ഇച്ഛാശക്തിയുടെ
കുറവ് എന്നിവ ലക്ഷ്യങ്ങള്‍ക്ക് വിലങ്ങുതടികളാണ്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക്
ആക്കം കൊടുത്തുകൊണ്ടുള്ള ആധുനിക സമൂഹത്തിന്‍റെ കച്ചവട മനസ്ഥിതി ലക്ഷ്യങ്ങളെ
കുറേക്കൂടി അപ്രാപ്യമാക്കുന്നു. ഇവിടെയാണ് തൌഹീദിലുള്ള വിശ്വാസം മുറുകെ പിടിക്കേണ്ടത്. ലക്ഷ്യപ്രാപ്തിക്കായി മുഹമ്മദ് നബിയുടെ ജീവിതം എപ്രകാരമായിരുന്നുവെന്നു
നാം ഖുര്‍ആനിലൂടെ മനസ്സിലാക്കുകയും അവ നമ്മുടെ ജീവിതത്തില്‍ മാതൃകയാക്കുക എന്നത് മാത്രമാണ്.
ഇന്നത്തെ യുവജനങ്ങളില്‍ കുറേപേരെങ്കിലും ദൈവത്തെ നിഷേധിച്ച് ലോകം
കുത്തിപൊക്കുവാന്‍ ഭൗതിക ശക്തികളെ മാത്രം ആശ്രയിക്കുകയോ എല്ലാം ദൈവഹിതം വിധി എന്ന്
നിശ്ചയിച്ച് നിഷ്ക്രി
യരായിരിക്കുകയോ ചെയ്യുന്നു.
വിശ്വാസ തകര്‍ച്ചയാണ് യുവജനതയില്‍ കൂടുതല്‍ കണ്ടുവരുന്നത്.
പണത്തിനുവേണ്ടിയുള്ള നെട്ടാട്ടത്തില്‍ പലരും കുറ്റവാളികളാകുന്നു. തെറ്റായ രീതിയില്‍
പണം സന്പാദിക്കാന്‍ യുവതലമുറ വ്യഗ്രത കാട്ടുന്നു.
ആധുനീക സമൂഹം അവര്‍ വിനിമയം ചെയ്യുന്ന നാണയത്തിനെ അവന്റെ
കര്മങ്ങള്‍ക്കുള്ള രക്ഷാ ശിക്ഷകള്‍ക്ക് മാനധണ്ടമായി ചില പരിവേഷങ്ങള്‍ നല്‍കി
മഹത്വവല്‍കരുക്കുകയും അവ ചില പ്രത്യാക കാര്യങ്ങള്‍ക്ക് ചെലവഴിക്കുമ്പോള്‍ എന്തൊക്കെയോ
പ്രതിഫലാര്‍ഹാമായി തീരുമെന്നും മറ്റുമുള്ള തെറ്റായ വ്ശ്വാസതിന്റെയോ ധാരനയുടേയോ അടിസ്ഥാനത്തില്‍
അല്ലാഹുവിനോളം മഹത്വം കല്പിക്കുകയും ( പങ്കുകാരാക്കി ) ചെയ്തതിനാല്‍ നാണയത്തിനെ അതിയായി
മനുഷ്യനിന്നു സ്നേഹിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു ഈ തെറ്റായ പ്രവണത യുവ സമൂഹം കൈവിടാത്ത
കാലത്തോളം ഒരു പരിവര്‍ത്തനത്തിനും സാധിക്കുകയില്ല . കൂടാതെ മനുഷ്യര്‍ നിര്‍വഹിക്കുന്ന
ചില ആചാര അനുഷ്ട്ടാനങ്ങള്‍ക്കും ഈ വിധമുള്ള പരിവേഷം കല്പിച്ചാണ് നാമിന്നു അനുഷ്ടിക്കുന്നതെങ്കില്‍
നമ്മുടെ യാതൊരു പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെ വഴിയില്‍ ആയിരിക്കുമെന്ന് കരുതുന്നത്
വളയേറെ വിഡ്ഢിത്തമാണ് .
No comments:
Post a Comment