അല്ലാഹുവിന്റെ നീതിയില്‍
നിഷ്ഠയുള്ളവന്‍ ലോകത്തെ കാണുന്നതു പോലെയല്ല നീതി കൈമോശം വന്നവന്‍ കാണുന്നത്.
നിങ്ങള്‍ കണ്ടില്ലെന്നു
വെച്ച് ഈ ലോകം ഇല്ലാത്തതാവുന്നില്ല. വിരലുകള്‍ കൊണ്ട് നിങ്ങള്‍ കണ്‍മണികളെ അമര്‍ത്തിപ്പിടിച്ചാല്‍
ഇല്ലാതാവുന്നത് ലോകമല്ല, നിങ്ങളുടെ കാഴ്ച മാത്രമാണ്.
ശരിയായ കാഴ്ചയുള്ളവന്‍ സ്വന്തം
ആവശ്യങ്ങളുടെ കൂമ്പാരത്തെയല്ല കാണുന്നത്, മറിച്ച് സ്‌നേഹനിധിയായ ദൈവത്തെയാണ്.
നിങ്ങള്‍ സുഹൃത്തായി ഉള്ളില്‍
കൊണ്ടുനടക്കുന്നത് എപ്പോഴും എല്ലായിടത്തും കപടം ചൊരിയുന്ന ചെകുത്താനെയാകയാല്‍ അല്ലാഹുവിന്റെ
മുഖം എന്നു പറയുമ്പോള്‍ നിങ്ങള്‍ക്കൊന്നും മനസ്സിലാവുന്നില്ല.
ശരിയായ അന്വേഷകന്‍ താന്‍
തേടുന്നതു കണ്ടെത്താതിരിക്കുന്നില്ല.
ജഡമായ ശരീരം അവന്റെ കല്പന
കിട്ടുമ്പോള്‍ ഉയിരും ആത്മാവുമുള്ള അസ്തിത്വമായിത്തീരുന്നു.
ദൈവത്തിന്റെ ഉദ്ദേശ്യമൊന്തെന്നറിയുന്നതിനായി
ഖുര്‍ആന്‍
ശരിയായ രീതിയില്‍ മനസ്സിലാക്കേണ്ടതുണ്ട് .
ഖുര്‍ആനിന്റെ ഉദ്ധേശം അറിയുന്നവന്‍ കണ്ണു
കൊണ്ട് കാണുന്നതല്ല കാഴ്ച, കാതു കൊണ്ട് കേള്‍ക്കുന്നതല്ല കേള്‍വി., അതിനപ്പുറം ആത്മാവിനാല്‍
ദൃശ്യമാകുന്നതുണ്ട്, ശ്രവ്യമാകുന്നതുണ്ട്, മാറാതെ നില്‍ക്കുന്നൊരു സത്യവും ഉണ്ട് എന്നു
മനസ്സിലാകും
അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചിട്ടില്ലാത്തവന്‍
ആവശ്യങ്ങള്‍ക്കു വശംവദരാവുന്നു. ആവശ്യങ്ങള്‍ നിര്‍ബ്ബന്ധങ്ങളായി മാറുന്നു. ഇത് സ്വാതന്ത്ര്യത്തെ
ഇല്ലാതാക്കുന്നു.
ഖുര്‍ആനിലൂടെ യഥാവിധി അല്ലാഹുവിനെ അറിഞ്ഞവര്‍ക്ക്
എന്താണ് സ്വാതന്ത്ര്യമെന്നറിയാന്‍ സാധിക്കും. അത് നിര്‍ബ്ബന്ധങ്ങളില്‍ നിന്ന് മുക്തി
നല്‍കും.
വെറുമൊരു ശരീരം കൊണ്ട് മനുഷ്യന്
ഒന്നെണീറ്റുനില്‍ക്കാന്‍ തന്നെ പറ്റിയെന്നു വരില്ല. എന്നാലവനില്‍ തൌഹീദാകുന്ന
അറിവിന്റെ ഒരു പൊരി വന്നു വികസിച്ച് ആത്മാവായതു
പ്രകാശിക്കും.
നിങ്ങള്‍ക്കനുഭവപ്പെടാത്തതിന് അതനുഭവപ്പെടാത്തതാണെന്നു മാത്രമേ
അര്‍ത്ഥമുള്ളൂ. ഇല്ലാത്തതാണെന്നല്ല.
“അല്ലാഹുവിനറിയാത്തത്?”
“ഓ.. എത്രയോ ആളുകള്‍ സൃഷ്ടികളില്‍ച്ചിലരെ
അല്ലാഹുവിന്റെ പുത്രനും പുത്രിയുമൊക്കെ ആക്കുന്നു. അതായത് ( മനുഷ്യര്‍ അവന്റെ ദൈനംദിന ജീവിതത്തിന്റെ
ഭാഗമാക്കിയ , നാണയം ,ആചാര അനുഷ്ട്ടാനങ്ങള്‍ , മന്ത്രങ്ങള്‍ , തുടങ്ങിയവയ്ക്ക് നല്‍കിയ
അതിരുകവിഞ്ഞ മഹത്വം , ദൈവീകത , രക്ഷാ ശിക്ഷകളില്‍ ഇവക്കുള്ള പങ്കു , ഇങ്ങനെയുള്ള മനുഷ്യര്‍
തന്നെ ഉണ്ടാക്കിയിട്ടുള്ള കേവല നിയമങ്ങള്‍ .) സത്യത്തില്‍
സൃഷ്ടികള്‍ സൃഷ്ടികള്‍ മാത്രമാകുന്നു. അതില്‍ മനുഷ്യന്‍ ഏറ്റവുമുത്തമ സൃഷ്ടി. എന്നാല്‍
എല്ലാ മനുഷ്യരും മനുഷ്യര്‍ മാത്രമത്രേ. ഏതായാലും തനിക്ക് ഇങ്ങനെ ചില മക്കളുള്ള വിവരം
എന്തായാലും അല്ലാഹുവിനറിയില്ല.”
“അല്ലാഹുവിന്
പറ്റാത്തതെന്ത്?”
“അല്ലാഹുവിന് തന്റെ ദാസന്മാരോട് അനീതി കാണിക്കാന്‍ പറ്റില്ല.”
“അല്ലാഹുവിനില്ലാത്തതെന്ത്?”
“അല്ലാഹുവിന് സമന്മാരോ പങ്കുകാരോ
ഇല്ല.”
No comments:
Post a Comment