സ്വന്തം വിശ്വാസത്തോട്
വൈകാരിക അടിമത്വം ( തന്റെ വിശ്വാസം മാത്രമാണ് ശരി ) പുലര്‍ത്തുന്നവര്‍ അതിനെക്കുറിച്ച് തീര്‍ത്തും
അജ്ഞരായിരിക്കുമെന്ന് മാത്രമല്ല ഒരിക്കലുമത് പഠിക്കാനോ വിശകലനം ചെയ്യാനോ
തയ്യാറാവുകയുമില്ല.
സന്തോഷവാന്‍മാര്‍ മാജിക്കുകളില്‍
- അത്ഭുതങ്ങള്‍ –
വിശ്വസിക്കില്ല.
ചിന്തിക്കുന്ന ഒരു
മനുഷ്യന്‍ കേവല ആചാരങ്ങള്‍ കൊണ്ട് പൊതിഞ്ഞ മതത്തെ
എതിര്‍ക്കുന്നത് അത് മനുഷ്യ നിര്‍മ്മിതമാനെന്നത് കൊണ്ടാണ്.
പിശാചിലും ദൈവത്തിലും മാറി മാറി നിലകൊള്ളുന്നത് മനുഷ്യമനസ്സിന്റെ ജീര്‍ണ്ണതയല്ലാതെ മറ്റൊന്നുമല്ല.
അന്തമായുള്ള ദൈവവിശ്വാസവും
പ്രേതത്തിലുള്ള വിശ്വാസവവും സമാനമാണ്.
സമര്‍പ്പണഭാവമുള്ള ഒരു
ഭക്തന്‍ ദൈവശാസനങ്ങളെ അതേ ഭാവത്തോടെ വ്യാഖ്യാനിക്കും., അതായത് പ്രായോഗീക
ജീവിതത്തില്‍ കാണാം .
രക്തച്ചൊരിച്ചിലിഷ്ടപ്പെടുന്ന
ഒരു മതമൗലികവാദി ദൈവവിധിയെ മതഭീകരതയ്ക്കനുകൂലമായി വ്യാഖ്യാനിക്കും.
ദയയും
സഹായമനസ്ഥിതിയുമുള്ള മനുഷ്യര്‍ , കരുണയുടേയും ദയയുടേയും മൂര്‍ത്തീഭാവമായി നിലനില്‍ക്കും .
എല്ലാവരും അവരവരുടെ
വ്യക്തിത്വത്തിനും അഭിരുചിക്കും അനുയോജ്യമായാണ് ദൈവത്തെ വ്യാഖ്യാനിക്കുന്നത്......എന്നാല്‍
ദൈവം യാഥാര്‍ത്ഥ്യമാണെന്ന്
ബോധ്യപ്പെടാന്‍
ശ്രമിക്കുന്നില്ല .
അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാനുള്ള വഴി കണ്ടെത്താന്‍ പരിശ്രമിക്കാനോ കഷ്ടപ്പെടാനോ ഇന്നേവരെ ഭൂരിഭാഗം ആളുകളും തുനിയുന്നില്ല . അല്ലാഹുവിന്റെ കാരുണ്യം കൊണ്ടല്ലാതെ സ്വര്‍ഗ്ഗത്തേക്ക് പോകാമെന്ന് ആരും ഗൗരവപൂര്‍വം ചിന്തിക്കുന്നില്ല
എന്നത് തന്നെയാണിതിന് കാരണം.
മനുഷ്യര്‍
പണ്ട് മൃഗങ്ങളുടെ
പുറത്തു സഞ്ചരിച്ചു;
ഇന്നാകട്ടെ യന്ത്രങ്ങള്‍ മനുഷ്യന്റെ
മുകളില്‍ സഞ്ചരിക്കുന്നു.
യുക്തിസഹമായി
ചിന്തിക്കാന്‍ കഴിയാതിരിക്കുന്നത് മാനുഷീക മൂല്യങ്ങള്‍ കാണാനുള്ള കഴിവില്ലായ്മയാണ്.
നടത്തിപ്പുകാര്‍ക്ക്
കൂറ്റന്‍ ലാഭം സമ്മാനിക്കുന്ന പലിശ
തുടച്ച് നീക്കുക ഏതാണ്ട് അസാധ്യമാണ്'.
വളരെ ലളിതവും
സുവ്യക്തമവുമായ കാര്യങ്ങള്‍ക്ക് മുന്നില്‍ പകച്ചിരിക്കുകയും നിലനില്‍ക്കാത്തവ
മനസ്സിലാക്കുകയും ചെയ്യുന്നവനാണ് നിഗൂഡതാവാദി അഥവാ മിസ്റ്റിക്ക്'.
മനുഷ്യര്‍ ജനകീയ
മതമായി മാറണമെങ്കില്‍ ഏത് പ്രതിസന്ധികളിലും ഖുര്‍ആനിലെ ദൈവീക വിധിവിലക്കുകളെ മുറുകെ
പിടികെണ്ടാതുണ്ട് .
ഇക്കാലത്ത് ഒരാള്‍ പൌരോഹിത്യ ശാസനാ
നിയമങ്ങള്‍ മുറുകെ
പിടിക്കുകയാണെങ്കില്‍ അയാളൊരു ക്രിമിനലായിത്തീരും..
വിശ്വാസി ഖുര്‍ആനിലൂടെ അള്ളാഹു നല്‍കിയ നിയമ ശാസനങ്ങളാണ്
പിന്തുടരുന്നതെങ്കില്‍ അവിശ്വാസി അവനെ ഭ്രാന്താനാക്കും .
മറ്റുള്ളവര്‍ ദാനം
ചെയ്യണമെന്നേ ഭിക്ഷക്കാര്‍ ഉപദേശിക്കുകയുള്ളൂ.
സ്വയം നരകിച്ചുകൊണ്ട്
ദൈവത്തെ സന്തോഷിപ്പിക്കാമെന്നാണ് ദൈവമായി ചമയുന്നവര്‍ നമ്മെ പഠിപ്പിക്കുന്നത്''
സൃഷ്ട്ടികളിലുള്ള ഭയമാണ്
ദൈവനിഷെധത്തിനു
കാരണം .
ഒരു കെട്ടുകഥയില്‍
വിശ്വസിക്കുന്നത് അന്തരീക്ഷ വായു ശ്വസിക്കുന്നതുപോലെ എളുപ്പമാണ്; പക്ഷെ
ജീവിതത്തിലുടനീളം ശ്വാസം നിലനിറുത്തുന്നതാണ് പ്രയാസകരം.'' ഇതുപോലെയാണ്
ഖുര്‍ആന്‍ ജീവിതത്തില്‍ നിലനിര്‍ത്തുക എന്നുള്ളതും .
ഖുര്‍ആന്‍ സൂഷ്മവും വിശദവുമായി പഠിക്കാന്‍
മെനക്കെടുന്നില്ല, കാരണം അത്തരമൊരു ശ്രമം പൂര്‍ണ്ണമായ ഭൌധീക ധെഹെച്ഛകളെ
വെടിയുന്നതില്‍ ചെന്നെത്തി
നില്‍ക്കും'' സ്വേച്ചകളെ വെടിയുന്നതിന് മനസ്സില്ല എന്നതുകൊണ്ടാണ്.
ദൈവം ഇല്ലാത്തതില്‍
ദു:ഖമില്ല; പക്ഷെ ആഗ്രഹങ്ങളെല്ലാം കണ്ടെത്താനാവാത്തതില്‍
ഖേദമുണ്ട്.
ഇരുണ്ടയുഗത്തിലെ
ശാസനങ്ങള്‍ ഇരുട്ട് മുറിയിലെ ചിത്രങ്ങളെപ്പോലെയാണ്'.
എല്ലാവരും അവരുടെ സത്യനിഷേധം പരസ്യമാക്കേണ്ട സമയം ആഗതമായെന്ന് കരുതുന്നു.
സംശയിക്കാന്‍
തുടങ്ങുമ്പോഴാണ് നാം ശരിക്കും പഠിച്ചുതുടങ്ങുന്നത്.
ഭൌധീകശാസ്ത്രത്തില്‍
തെളിവുണ്ടെങ്കിലും സ്ഥിരതയില്ല.
ഇന്നലെകളില്‍ ഇന്നേക്ക് വേണ്ടിയുള്ള
നമ്മുടെ സങ്കല്‍പ്പ ഭാവനകളൊക്കെ
ഇന്ന് നമുക്ക് വെറും കെട്ടുകഥകള്‍
മാത്രമാണ്.
വിഡ്ഢിയായ മനുഷ്യാ, ഒരു
പുഴുവിനെപ്പോലും ഉണ്ടാക്കാനാകാത്ത നീ ഡസന്‍ക്കണക്കിന് ദൈവങ്ങളെ ഭാവനയില്‍ പടച്ചിറിക്കുന്നു.
നാം ആഗ്രഹിക്കുന്ന അത്ഭുതങ്ങള്‍
ജനിക്കുന്നത് നമ്മുടെ അജ്ഞതയില്‍നിന്നാണ് മറിച്ച് പ്രകൃതിയില്‍ നിന്നല്ല.
ഖുര്‍ആന്‍ ഭോധ്യപ്പെടുക എന്നത് ഒരു തകര്‍പ്പന്‍ അനുഭവമാണ്. അതുണ്ടെങ്കില്‍ ഏത്ര ചെറിയവനയാലും അതിസങ്കീര്‍ണ്ണമായ
ചോദ്യങ്ങള്‍ അലട്ടുകയേ ഇല്ല.
ദൈവം ഇരിക്കുന്നേടത്തു
പിശാചിന് ഇരിക്കാനിടമുണ്ടാകില്ല. ഇനി
പിശാചുണ്ടെങ്കില്‍ ദൈവത്തിന് ഇരിക്കാനോ സാധ്യവുമല്ല.
മനുഷ്യനിര്‍മിത വേദങ്ങള്‍ പറയുന്നത് സത്യമാണെങ്കില്‍ ദൈവം നുണയനും
കാര്യശേഷിയില്ലാത്തവനുമാണ്. ഇനി ദൈവം സത്യസന്ധനാണെങ്കില്‍ മനുഷ്യ നിര്‍മ്മിത
വേദങ്ങള്‍ മുഴുവന്‍ തെറ്റുകളും നുണകളുമാണ്.
ഖുര്‍ആനിന്റെ സൂഷ്മവായനയാണ് ദൈവസാമിപ്യത്തിലേക്കുള്ള ഏറ്റവും സുനിശ്ചിതമായ പാത.
”നിങ്ങളെക്കാള്‍ “ ഒരു
ദൈവത്തില്‍ കുറച്ച് വിശ്വസിക്കുന്നവനാണ് ദൈവത്തില്‍ കള്ളം കേട്ടിച്ചമക്കുന്നവന്‍
.
അന്തമായവിശ്വാസം
എത്രമാത്രം ദൃഡമാണോ അത്രമാത്രം അസംബന്ധമായിരിക്കും.
ഒരു അനുഗ്രഹം സിദ്ധിച്ചാല്‍
എല്ലാ അന്ധതയും മരിക്കും.
'തിരിച്ചറിവ്' എന്നാണാ അനുഗ്രഹത്തിന്റെ
പേര്'.
മദ്യശാലയിലേക്ക് പോയാല്‍
അവര്‍ നിങ്ങളുടെ ആരോഗ്യം തകര്‍ക്കും.. യാതീമ്ഖാനകളില്‍ ചെന്നാല്‍ അത്തരം പ്രശ്‌നമില്ല;അവര്‍ക്കാകെ വേണ്ടത് നിങ്ങളുടെ
പണം മാത്രമാണ്'.
കെട്ടുകഥകള്‍ ചൂഷണ വിധേയമായ
ബിസിനിസ്സിന് നല്ലതാണ്'.
മനുഷ്യന്‍
തെറ്റുചെയ്യുമ്പോള്‍ തെറ്റിനെ പിശാചെന്നു വിളിക്കുന്നു.
തോന്നലുകളൊക്കെ
എപ്പോഴും തെറ്റായിരിക്കും. സത്യം കണ്ടെത്താന്‍ ഈ മാനദണ്ഡം ഉപയോഗിക്കുന്നതു വിഡ്ഢിത്തമാണ്.
ശുദ്ധവായു
ശ്വസിക്കണമെന്നുള്ളവന്‍ ചന്തയില്‍ പോകരുത്.
സത്യം പറയാനും
മനസ്സിലാകുന്ന ഭാഷയില്‍ ആശയവിനിമയം നടത്താനുമുള്ള കടമ ഓരോ വ്യക്തിക്കുമുണ്ട്.
അല്ലാഹു എല്ലാ പ്രാര്‍ത്ഥനയും
എല്ലാ
കാലത്തും സഫലമാക്കികൊടുത്തിട്ടില്ല, ഒരിക്കലും
അങ്ങനെ സംഭവിക്കാനും പോകുന്നില്ല.
മാനവിക സംസ്‌ക്കാരത്തെ
അടുത്തഘട്ടത്തിലേക്ക് നയിക്കാനും എല്ലാവര്‍ക്കും പ്രയോജനകരമാക്കി തീര്‍ക്കത്തക്ക
തരത്തില്‍ അതിനെ കൈകൊള്ളാനും നാം തയ്യാറാകെണ്ടതുണ്ട്.
ഇബ്ലീസ് മനുഷ്യനെ എങ്ങനെയെല്ലാമാണ്
അടിമയാക്കി
യിരിക്കുന്നത്. അവര്‍ക്ക്
കണ്ണുതുറന്ന് ലോകത്തെ ദര്‍ശിക്കാന്‍പോലും കഴിയില്ലല്ലോ.
ഒരു വ്യക്തിയില്‍ നിന്ന് എന്തൊക്കെയാണ് അല്ലാഹു ഉദ്ദേശിക്കുന്നതറിയണമെങ്കില്‍ അവന്‍ സമ്പത്ത് ( ഖുര്‍ആന്‍ ജീവിതത്തില്‍
പ്രാവര്ത്തീകമാക്കാനുള്ള അറിവ് ) വാരിക്കോരി
നല്‍കിയവരെ കണ്ടുപഠിക്കുക.
പരിഹരിക്കാനുദ്ദേശിക്കുന്ന
പ്രശ്‌നനം നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ല. അത്കൊണ്ട് തന്നെ
ഖുര്‍ആന്‍ നിങ്ങള്‍ കാര്യമായി
മനസ്സിലാക്കിയിട്ടില്ല.
ഈ ലോകത്തെ എല്ലാവിധ
ധാര്‍മ്മികപുരോഗതിയുടേയും ഏറ്റവും വലിയ ശത്രു കേവലമായ സ്വര്‍ഗ്ഗ സങ്കല്‍പ്പമാണ്.
ബൌധീക സൃഷ്ട്ടികളോടുള്ള ഭയത്തെ
കീഴടക്കുമ്പോഴാണ് വിവേകം ഉദിക്കുന്നത്.
പരക്കെ
അംഗീകാരമുണ്ടെന്നതുകൊണ്ടുമാത്രം ഒരു വാദം പരിഹാസ്യമാകാതിരിക്കുന്നില്ല.
ദൈവാസ്തിത്വം പൂര്‍ണ്ണമായും
അസംഭവ്യമല്ലെങ്കിലും അതിനുള്ള സാധ്യത വളരെ വളരെ കുറവാണെന്നാണ് കപട വാദികള്‍
കരുതുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍
അതിന്റെ യാതൊരാവശ്യവുമില്ല. ആ നിലയ്ക്ക് അയാള്‍ സമ്പൂര്‍ണ്ണ നിരീശ്വരവാദിയില്‍
നിന്ന് ഏറെ വ്യത്യസ്തനല്ല.
മനുഷ്യന്‍ ആരോഗ്യകരമായ
പ്രകൃതം ആഗ്രഹിക്കുന്നവെങ്കില്‍ ദൈവവും മനുഷ്യനും തമ്മില്‍ അകലമുണ്ടായിരിക്കരുത്
.
ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നതു പോലെയാണ് കാര്യങ്ങളെന്ന് അധികമാളുകളും
വിശ്വസിക്കുന്നില്ല. മറിച്ച് താന്‍
ഉദ്ദേശിക്കുന്നതാണ് ഖുര്‍ആനിലെ വചനങ്ങളുടെ അര്‍ത്ഥമെന്ന്
അധികമാളുകളും തെറ്റിദ്ധരിച്ചിരിക്കുന്നു .
അവിശ്വാസമല്ല കപടവിശ്വാസമാണ് സമൂഹത്തിന് അപകടകരമായിട്ടുള്ളത്'.
തന്റെ ദൈവം
ആകാശത്താണെന്ന് പറഞ്ഞുനടക്കുന്നവനെ കരുതിയിരിക്കുക.
അല്ലാഹു കൂട്ടിയോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്താന്‍
പാടില്ല. ആപണി അല്ലാഹു തന്നെ
ചെയ്തുകൊള്ളും.
യാതൊരു ഗുണവുമില്ലാത്ത
ഒരുവന് മഹാനാകണമെങ്കില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ .രക്തസാക്ഷിയാകുകയേ തരമുള്ളു.
സത്യത്തില്‍ നിങ്ങള്‍
തെരഞ്ഞെടുത്തിരിക്കുന്നത് തെറ്റായ ദൈവത്തെ ആണെന്നിരിക്കട്ടെ. ഓരോ തവണ
ആരാധനാലയത്തില്‍ പോകുമ്പോഴും നിങ്ങളോട് അവനുള്ള കോപം വര്‍ധിപ്പിക്കുകയാണ് .
ഒരുപാട് പേരുടെ ബുദ്ധിയാലും കുറച്ച് പേരുടെ ഭയത്താലുമാണ്
മനുഷ്യരിന്നു
കെട്ടപ്പെട്ടിരിക്കുന്നത്.
നമ്മെ പര്‌സപരം
വെറുപ്പിക്കാനായി നമുക്ക് അസംഖ്യം ശൈതാന്മാരുണ്ട് , പക്ഷെ പരസ്പരസ്‌നേഹം വളര്‍ത്താനായി അല്ലാഹു മാത്രം
.
പ്രാര്‍ത്ഥിക്കുമ്പോഴൊക്കെ
അത്ഭുതങ്ങള്‍ ഉണ്ടാകണമേ എന്നാണ് സ്വാര്‍ത്ഥനായ മനുഷ്യന്റെ
പ്രധാന ആവശ്യം.
അല്ലാഹു മനുഷ്യന് നല്‍കിയ സ്വാതന്ത്ര്യത്തിനു മൂന്ന് പ്രാധാന അവകാശങ്ങളുണ്ട്. ഒന്ന് സംസാരസ്വാതന്ത്ര്യം,
രണ്ട് ചിന്താസ്വന്തന്ത്ര്യം. മൂന്നാമത്തെതാകട്ടെ ആദ്യത്തെ രണ്ടെണ്ണം തെറ്റായി ഉപയോഗിക്കാതിരിക്കാനുള്ള സ്വതന്ത്ര്യം.
മഴയ്ക്കായി പ്രാര്‍ത്ഥിക്കുന്നതിന്
മുമ്പ് കാലാവസ്ഥ മോശമാക്കാതിരിക്കാന്‍ നോക്കുന്നത്
പ്രയോജനകരമായിരിക്കും.
പുരോഹിതന്‍ ചമയുന്നവര്‍
കാപട്യത്തിന്റെ ആള്‍രൂപമാണ്'.
No comments:
Post a Comment