ഖുര്‍ആന്റെ വെളിച്ചമറിഞ്ഞു
ദിശയറിഞ്ഞവരാണ് പ്രപഞ്ചത്തിന്റെ വൈവിധ്യ പ്രതിഭാസങ്ങളെ മാനവന്റെ മനനത്തിനും മനഃസുഖത്തിനും
സുഖവാസത്തിനും പാകപ്പെടുത്തിയത്.
വിശുദ്ധ ഖുര്‍ആന്‍ കേവലം പുണ്യംകിട്ടാന്‍ ഉരുവിടുന്ന മന്ത്രങ്ങളല്ല.
അത് ജൈവ സമ്പന്നമായ പ്രകൃതി സത്യങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളും
കൂടിയാണ്.
പലതിനും അടിമപ്പെടുന്നവരാണ്
ഓരോരുത്തരും. വ്യത്യസ്‌തങ്ങളായ താല്‌പര്യങ്ങള്‍, ദൗര്‍ബല്യങ്ങള്‍, അടുപ്പങ്ങള്‍… അങ്ങനെ പലതും.
കൂടാതെ (നാണയം , വൈദ്യുധി , ഇന്ധനം , കേവല
ആചാര മന്ത്ര പൂജാദി കര്‍മങ്ങള്‍)
പുരോഹിതന്മാരുടെയും നേതാക്കളുടെയും
സുഹൃത്തുക്കളുടെയും അടിമകളാകുന്നവരുണ്ട്.. ഹൃദയത്തിലെ ഇഷ്‌ടം മുഴുവന്‍ ഇങ്ങനെയുള്ള
പലതിനും പങ്കുവെച്ചവരോടാണ്,
ഏറ്റവും ശക്തമായ ഇഷ്‌ടവും
സൗഹൃദവും അല്ലാഹുവിനോടാകണമെന്നാണ് ഖുര്‍ആന്‍ കല്‌പിക്കുന്നത്.
സുഖങ്ങള്‍ പെരുകുമ്പോള്‍
അല്ലാഹുവോടുള്ള അടുപ്പം കുറയും. എന്നിട്ടും സുഖങ്ങള്‍ പെരുകുന്നതാണ് നമുക്കിഷ്‌ടം.
അല്ലാഹുവിന് പൂര്‍ണ സമര്‍പ്പണം
ചെയ്യാനുള്ള പരിശീലനമാണ് ഖുര്‍ആനിലെ വിധിവിലക്കുകള്‍ സ്വ ജീവിതത്തില്‍ പകര്‍ത്തുക
എന്നത്.
നമ്മുടെ അടിമത്വം മറ്റു
പലതിനും ആകുന്നുണ്ടോ? നിത്യവും പത്രങ്ങള്‍ വായിക്കുന്ന നാം നിത്യവും ഖുര്‍ആന്‍ വായിച്ചു മനസ്സിലാക്കുന്നുണ്ടോ?
നമ്മുടെ ഭാവിയെ മാറ്റാന്‍ നമുക്കാവില്ല.
പക്ഷേ, ശീലങ്ങളെ മാറ്റാന്‍ കഴിയും. നമ്മുടെ ശീലങ്ങള്‍ക്ക് നമ്മുടെ ഭാവിയെ മാറ്റാന്‍
കഴിയും.
ഒഴുകി
നീങ്ങുന്ന വെള്ളത്തിലേക്ക് ശവത്തെ എറിഞ്ഞാല്‍ അത് മനോഹരമായി നീന്തിനീങ്ങും. ഒഴുക്കിലൊഴുകാന്‍
ശവത്തെക്കൊണ്ടും സാധിക്കും.
കൂലം
കുത്തിയൊഴുകുന്ന കാലപ്രവാഹത്തിലൂടെ അലസവും അലക്ഷ്യവുമായി നീങ്ങാന്‍ എളുപ്പമാണ്. ഒഴുക്കിനെതിരെ
നീന്താന്‍ ജീവന്‍ വേണം. അതിനു വലിയ പ്രയാസങ്ങളുണ്ട്.
സമ്പൂര്‍ണ്ണ
ശോഭയോടെ സത്യവിശ്വാസത്തെ അനുഭവിക്കുന്ന അവസ്ഥയാണ്
അല്ലാഹു ആവശ്യപ്പെടുന്നത്.
ശക്തി
ക്ഷയിച്ചു, നിര്‍ജീവമായിത്തീര്‍ന്ന ഈമാന്‍ ജീവിതവഴികളെയോ കര്‍മമണ്ഡലങ്ങളെയോ സ്വാധീനിക്കാത്ത
കേവലം ധാരണകള്‍ മാത്രമാണ്.
ശുചിത്വത്തിന്
നാല് തട്ടുകളുണ്ട്. 1, ബാഹ്യശരീരം അഴുക്കില്‍
നിന്ന് ശുദ്ധമാവുക. 2, അവയവങ്ങള്‍ പാപങ്ങളില്‍ നിന്നും ശുദ്ധമാവുക. 3, മനസ്സ് ദുസ്വഭാവങ്ങളില്‍ നിന്ന് ശുദ്ധമാവുക. 4, രഹസ്യ
ജീവിതം അല്ലാഹു അല്ലാത്തവരില്‍ നിന്ന് ശുദ്ധമാവുക. (നാണയം , വൈദ്യുധി , ഇന്ധനം , കേവല
ആചാര മന്ത്ര പൂജാദി കര്‍മങ്ങള്‍)
ലക്ഷ്യം
വലുതാകുമ്പോള്‍ അതിലേക്കുള്ള മാര്‍ഗം പ്രയാസമുള്ളതായിരിക്കും.
താഴത്തെ
പടി കടന്നാലേ മുകളിലത്തെ പടിയിലെത്തുകയുള്ളൂ.
മുന്‍ഗാമികള്‍
മനസ്സിന്‍റെ ശുചിത്വത്തിനാണ് പ്രാധാന്യം നല്‍കിയത്.
മാനസിക
ശുചിത്വത്തിന്റെ അനിവാര്യ ഫലമാണ് ബാഹ്യ ശുദ്ധി.
ശരീരഭാഗങ്ങള്‍
മാത്രം അലങ്കരിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത് എങ്കില്‍ മണവാട്ടിക്ക് കേശാലങ്കാരം നല്‍കുന്നത് പോലെയാണ്.
ഖുര്‍ആന്‍
ജീവിതത്തില്‍ പകര്‍ത്താതവരുടെ ഈമാന്‍ ഉപേക്ഷിക്കപ്പെട്ട വസ്ത്രം നുരുമ്പി നശിക്കുന്നതുപോലെ
ഈമാനിന്‍റെ ശോഭ നഷ്ടപ്പെടുന്നതാണ്.
അവയവങ്ങളെയോ
ചിന്തകളെയോ യാതൊരു നിലയ്ക്കും സ്വാധീനിക്കാത്ത വിധം ഈമാനെ തിരസ്കരിക്കുമ്പോള്‍, പതുക്കെ
അതിന്റെ ശോഭ മങ്ങും. തൊലിയടര്‍ന്ന്‍
ഉപയോഗശൂന്യമാകും. കാലങ്ങള്‍ക്ക് ശേഷം നോക്കുമ്പോള്‍ അങ്ങനെയൊരു സാന്നിധ്യം ശൂന്യമായിട്ടുണ്ടാവും.
ഇസ്തിഖാമത്തോടെയുള്ള
ജീവിതം ഈമാനിന്‍റെ ഫലങ്ങളില്‍ പ്രധാനമാണ്. കള്ളങ്ങളില്ലാത്ത ജീവിതമാണ് ഇസ്തിഖാമത്ത്.
വളവുതിരിവുകളില്ലാത്ത കര്‍മവഴി.
കാപട്യമുള്ള
വ്യക്തികളില്‍ ജീവിതം ഒരു വഴിക്കും ഈമാന്‍
മറ്റൊരു വഴിക്കുമാണ് സഞ്ചാരം.
കേവലമായ
ആച്ചരാനുശ്ടാനങ്ങളെ ഭക്തിയുടെ തെളിവായി ഗണിക്കപ്പെടുകയില്ല.
അന്യന്‍റെ അവകാശങ്ങളെ
സംബന്ധിച്ച് വലിയ സൂക്ഷ്മത പുലര്‍ത്തണമെന്ന് ഖുര്‍ആന്‍. അതായത് സ്വന്തം അവകാശങ്ങളെ
നാം എത്ര ജാഗ്രതയോടെയാണോ കാത്തുസൂക്ഷിക്കുന്നത്, അതിലേറെ കരുതലോടെ ഇടപെടേണ്ടതാണ് മറ്റുള്ളവരുടെ
സമ്പാദ്യമെന്നത് വിശുദ്ധ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്ന വലിയ പാഠമാണ്.
അവകാശമില്ലാത്തതൊന്നിലും
അര്‍ഹത ആഗ്രഹിക്കാത്തതാണ് വിശ്വാസിയുടെ ജീവിതം.
കള്ളവും കലര്‍പ്പുമില്ലാത്ത
ജീവിതത്തിന്റെ മര്യാദ. ജീവിതവിശുദ്ധിയുടെ അടയാളമാണ്.
കിട്ടിയതെന്തോ
അതില്‍ ഹൃദയാനന്ദത്തോടെയുള്ള ജീവിതം സാധ്യമാകാതാകുമ്പോഴാണ് അന്യന്‍റെത് ആഗ്രഹിക്കുക.
വിശ്വസിച്ചേല്‍പ്പിച്ചത് വിശ്വാസ്യതയോടെ സംരക്ഷിക്കുകയും അര്‍ഹര്‍ക്ക് പൂര്‍ണ്ണതയോടെ കൈമാറുകയും ചെയ്യേണ്ടത് അത്യന്തം അനിവാര്യമാണ്. അങ്ങനെയല്ലാതാകുമ്പോള്‍ വ്യക്തിത്വത്തിന് പരുക്ക് പറ്റുന്നു.
അമാനത്തില്‍ കളങ്കം വരുത്തിയാല്‍ കനത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. അതായത് ഒരാളുടെ വിശ്വാസത്തില്‍ കാപട്യം കലരാന്‍ അതുമതി.
സത്യവിശ്വാസികളുടെ നാല് സദ്ഗുണങ്ങള്‍ ഖുര്‍ആന്‍ ഇങ്ങനെ വിശദമാക്കുന്നു : “അവര്‍ അല്ലാഹുവോടുള്ള കരാറുകള്‍ പാലിക്കുന്നവരും , വാഗ്ദാനങ്ങള്‍ ലംഘിക്കാത്തവരുമാണ്. അല്ലാഹു ആജ്ഞാപിച്ച ബന്ധങ്ങള്‍ ചേര്‍ക്കുന്നവരും , രക്ഷിതാവിനെ ഭയക്കുന്നവരും കടുത്ത വിചാരണയെ പേടിക്കുന്നവരുമാകുന്നു.” (അ റഅദു :20 -22 ) ഇനി നമ്മള്‍ ആലോചിക്കുക. പാലിക്കപ്പെടാതെ പോയ എത്രയെത്ര വാഗ്ദാനങ്ങളാണ് നമ്മില്‍ ഇനിയും ബാക്കിയുള്ളത്! പൂര്‍ത്തിയാകാത്ത എത്രയോ കരാറുകള്‍! ചെയ്യാതെ പോയ എത്രയോ സംസാരങ്ങള്‍! എല്ലാം നാളെ ചോദ്യങ്ങളായി തിരിഞ്ഞു കുത്തും.
“വിശ്വാസ്യതയില്ലാത്തവന് ഈമാനില്ല, കരാര്‍ പൂര്‍ത്തിയാക്കാത്തവന് ദീനുമില്ല” “നിങ്ങളെ ചതിച്ചവരെ നിങ്ങള്‍ ചതിക്കരുത്. അള്ളാഹു നിങ്ങളെ വിശ്വസിച്ചേല്‍പിച്ച അമാനത്ത് നിങ്ങള്‍ പൂര്‍ത്തീകരിക്കൂ”
No comments:
Post a Comment