ഭൌദീക ശാസ്ത്രം എത്ര തന്നെ പുരോഗതി കൈവരിച്ചാലും ഖുര്‍ആന്‍
നിര്‍വഹിച്ചു പോരുന്ന ധര്‍മം നിറവേറ്റാന്‍ അതിന് സാധിക്കില്ല.
മഹത്തായ
ധാര്‍മിക മൂല്യങ്ങളും ജീവിത വിജയവും നിര്‍ദേശിക്കുന്ന മാര്‍ഗദര്‍ശനമാണ് ഖുര്‍ആന്‍.
ഖുര്‍ആന്‍
എല്ലാ വിജ്ഞാനങ്ങളുടെയും അന്ത്യമാണ് എന്നു വിശ്വസിക്കുന്നതിന് പകരം ജ്ഞാന സമ്പാദനത്തിന്
നിരന്തരം ഓര്‍മപ്പെടുത്തുന്ന പ്രേരകമാണ് എന്ന് തിരുത്തി വായിക്കണം.
ഏക ദൈവ വിശ്വാസികളെ
സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ എല്ലാമെല്ലാമാണ്. അത് ദൈവികമാണ്. മറ്റൊന്നിന്റെ അംഗീകാരം
ആവശ്യപ്പെടുന്നില്ല.
ഖുര്‍ആന്‍
പഠന, മനനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും കണ്ടുപിടിത്തുങ്ങള്‍ക്കും നിറഞ്ഞ പ്രോത്സാഹനമായാണ്
നില കൊള്ളുന്നത്. ഖുര്‍ആനില്‍ വിധിവിലക്കുകളെ കുറിക്കുന്ന സൂക്തങ്ങളാണുള്ളതിനേക്കാള്‍
കൂടുതല്‍ സൂക്തങ്ങള്‍ വായിക്കാനും പഠിക്കാനും ആഹ്വാനം ചെയ്യുന്നവയാണ്.
ആധുനീക ഭൌധീക ശാസ്ത്രം കാലാന്തരേണ പരിഷ്കാരങ്ങളും
മാറ്റങ്ങളും സ്വീകരിച്ച് വളര്‍ന്നും കാലഹരണപ്പെട്ടുകൊണ്ടും
കൊണ്ടിരിക്കുന്ന ജ്ഞാന ശാഖയാണ്. ഇന്നത്തെ സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമായ പല സിദ്ധാന്തങ്ങളും
നാളെ കണ്ടെത്തിയെന്നും വരാം.
ഖുര്‍ആനില്‍ നിന്നാണ് സകല ജ്ഞാനവും ഉത്ഭവിക്കുന്നത്.
നേരെമറിച്ച് വിജ്ഞാനീയങ്ങളുടെ അവസാന വാക്കായി അതിനെ പരിഗണിക്കരുത്.
കേവല ഭൌധീക ശാസ്ത്രം പരമമായ 'ശരി'യല്ല. ശാസ്ത്രം
കണ്ടെത്തുന്നതെന്തും സത്യമാണെന്ന് വിശ്വസിക്കുന്നത് തീര്‍ത്തും മൌഡ്യമാണ്. കാരണം
ശാസ്ത്രജ്ഞര്‍ തങ്ങളുടെ അഭിപ്രായങ്ങളും മുന്‍ധാരണകളും ശാസ്ത്രസിദ്ധാന്തങ്ങളില്‍
കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കാറുണ്ട്.
ദീനും
ശാസ്ത്രവും
പരസ്പരം ഊര്‍ജ്ജവും ദിശാബോധവും പകരുന്ന രണ്ട് സ്വതന്ത്ര മേഖലകളാണ്. ശരിയായ ദീനീ ബോധമില്ലാത്ത
ശാസ്ത്രം അപൂര്‍ണ്ണമാണ്. ശാസ്ത്രവളര്‍ച്ചക്ക് തുരങ്കം വെക്കുന്ന ദീന്‍ സങ്കുചിതവുമാണ്.
അല്ലാഹു വിധിച്ചതുകൊണ്ട് തൃപ്തിപ്പെടല്‍ മനുഷ്യന്റെ വിജയത്തില്‍
പെട്ടതാണ്. അല്ലാഹുവിന്റെ വിധിയില്‍ അമര്‍ഷം പ്രകടിപ്പിക്കല്‍ പരാജയത്തില്‍ പെട്ടതുമാകുന്നു.
ദൈവത്തെ പ്രതിനിധീകരിക്കുന്ന മതവും ഭൌതിക വിജ്ഞാനത്തെ പ്രതിനിധാനം
ചെയ്യുന്ന ശാസ്ത്രവും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കുന്നതില്‍ കഴമ്പില്ലാത്ത കെട്ടുകഥക്ക്
വളരെ വലിയ രീതിയില്‍
കെട്ടിച്ചമക്കുന്നതിനോട് ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ദൈവാസ്തിത്വത്തെ
മറികടക്കാനുള്ള മനുഷ്യന്റെ ശാസ്ത്രപുരോഗതിയെ ദൈവം നീരസത്തോടെയാണ്
നോക്കിക്കാണുന്നത്. കാരണം ദൈവകരങ്ങളില്‍ നിന്ന് മനുഷ്യന് മോചനം നേടാനുള്ള മാര്‍ഗമാണ്
ആധിനീക ഭൌധീക ശാസ്ത്രം
എന്നാ ധാരണ.
അഹങ്കാരിയായ മനുഷ്യന്‍
ഓരോ അടി മുമ്പോട്ട് വെക്കുമ്പോഴും ദൈവം ഒരിഞ്ച് പിന്‍വലിയാന്‍ നിര്‍ബന്ധിതനാവുന്നുവെന്നര്‍ത്ഥം.
'പ്രപഞ്ചത്തെ കീഴടക്കുക' 'ചന്ദ്രനില്‍ ആധിപത്യമുറപ്പിക്കുക' തുടങ്ങിയ, നാം സാധാരണ ഉപയോഗിക്കാറുള്ള
ഭാഷാ ശൈലികള്‍ പോലും ഇത്തരമൊരു വീക്ഷണത്തിന്റെ ശേഷിപ്പുകളാണ്.
No comments:
Post a Comment