Tuesday, 25 September 2012

മനുഷ്യനു മാത്രമായി അവകാശങ്ങള് ഇല്ല.



ധര്‍മ്മം പ്രവര്‍ത്തിക്കാനും അധര്‍മ്മത്തെ ചെറുക്കാനും ഒരുവന്‍ അവലംബിക്കേണ്ട മാര്‍ഗം”അന്യര്‍ തനിക്ക് എതിരെ ചെയ്യുന്ന അഹിതമായ കാര്യങ്ങള്‍ ഒന്നും അന്യരോട് ചെയ്യരുത്” എന്നുള്ളത് മാത്രമാണ്.

സ്വന്തം ജീവിതം എന്നപോലെ അന്യജീവിതങ്ങളെയും സംരക്ഷിക്കാത്ത ഒരാള്‍ക്കും മനുഷ്യാവകാശം സംരക്ഷിക്കാനാകില്ല.

മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. ജനനം മുതല്‍ ചുറ്റുപാടുകള്‍ അവനെ സ്വാധീനിക്കുന്നു. വളരുന്നതിനനുസരിച്ച് അവന്റെ മനസ്സും ചിന്തകളും വിശാലമാകുന്നു.

മനുഷ്യന് സമൂഹത്തില്‍ മഹത്ത്വത്തോടെ ജീവിക്കുവാനും അതിലൂടെ സാമൂഹിക, രാഷ്ട്രിയ പുരോഗതി സാദ്ധ്യമാകുന്നതിനുംവേണ്ടിയുള്ള അവസ്ഥാവിശേഷങ്ങളും സാഹചര്യങ്ങളുമാണ് മനുഷ്യാവകാശങ്ങള്‍ .

ഒരു രാഷ്ട്രം മനുഷ്യാവകാശങ്ങള്‍ക്കും അടിസ്ഥാനസ്വാതന്ത്ര്യങ്ങള്‍ക്കും എത്ര മാത്രം പ്രാധാന്യം നല്കുന്നുവെന്നതാണ് ആ രാഷ്ട്രത്തിന്റെ സംസ്‌കാരത്തിന്റെയും വളര്‍ച്ചയുടെയും അളവുകോല്‍.

മനുഷ്യനു മാത്രമായി അവകാശങ്ങള്‍ ഇല്ല എന്ന ബോദ്ധ്യമാണ് മനുഷ്യാവകാശത്തിന്റെ കാതല്‍.

മണ്ണിന്റെയും വിണ്ണിന്റെയും ജലത്തിന്റെയും വായുവിന്റെയുമെല്ലാം അവകാശങ്ങള്‍ക്കൊപ്പം സസ്യജന്തുജീവജാലങ്ങളുടെ അവകാശങ്ങള്‍കൂടി പരിരക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടുകയുള്ളൂ .

പ്രപഞ്ചത്തെയാകെ കീഴടക്കി വരുതിയില്‍ നിര്‍ത്തി യഥേഷ്ടം ഉപയോഗിക്കാനുള്ള അവകാശം മനുഷ്യനുണ്ട് എന്നു വിശ്വസിച്ചിരുന്നവരാണ് മനുഷ്യനുവേണ്ടി ഉപയുക്തമാക്കപ്പെടേണ്ട ഒരു ഉത്പന്നം മാത്രമാണ് പ്രകൃതി എന്ന്  വാദിക്കുന്നവര്‍.

ആക്രമിച്ചു കീഴടക്കിനിര്‍ത്തേണ്ട ശത്രുവല്ല സഹകരിച്ചു സഹവസിക്കാനുള്ള മിത്രമാണ് പ്രകൃതി.

ആയുധമെടുത്ത് അന്യരെകൊല്ലുന്നവന് അഭയസങ്കേതം ഒരുക്കുന്ന പ്രവൃത്തിയായി മനുഷ്യാവകാശം മാറാന്‍ പാടില്ല.

No comments:

Post a Comment