മനുഷ്യനോട് പ്രപഞ്ചനാഥനായ
അല്ലാഹു സംസാരിക്കുന്നു. ആ സംസാരമാണ് വിശുദ്ധ ഖുര്‍ആന്‍.
മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും
വലിയ ആദരവാണ് അല്ലാഹു അവനെ അഭിസംബോധന ചെയ്യുന്നുവെന്നത്. അതെത്ര വലിയ അനുഗ്രഹമാണ്.
വെളിച്ചമില്ലാത്തപ്പോള്‍
വസ്തുക്കള്‍ക്ക് വര്‍ണഭംഗിയില്ല; രൂപഭംഗിയില്ല. പാതകള്‍ തെളിഞ്ഞു കാണുന്നില്ല. മുന്നിലുള്ളത്
നന്മയോ നാശമോ എന്ന് തിരിച്ചറിയാനാവുന്നില്ല. അതിനെല്ലാം വെളിച്ചം അനിവാര്യമാണ്. ഖുര്‍ആനെ
അല്ലാഹു വിശേഷിപ്പിക്കുന്നു: "ഇത് നാം നിനക്കവതരിപ്പിച്ചുതന്ന വേദഗ്രന്ഥമാണ്.
ജനങ്ങളെ അവരുടെ നാഥന്റെ ഉത്തരവനുസരിച്ച് അന്ധകാരങ്ങളില്‍നിന്ന് വെളിച്ചത്തിലേക്ക് ആനയിക്കാന്‍''.
ആത്മാവിന്റെ നിര്‍വൃതി മനുഷ്യന്റെ
ഏറ്റവും വലിയ അഭിലാഷമാണ്.
അറിവിന്റെ ഉറവിടമാണ് വായന.
ഖുര്‍ആന്‍ എന്നാല്‍ വായന.
നന്മയും തിന്മയും വേര്‍തിരിക്കാന്‍
അറിവ് അനിവാര്യമാണ്. തീക്കനലും രത്നകല്ലും വേര്‍തിരിച്ചറിയാന്‍ കൊച്ചു കുഞ്ഞിന് ആവില്ല.
ആത്മീയ ആലോചനകളുടെ നിരന്തരമായ
നവീകരണം വ്യക്തിയുടെ
പ്രധാന പരിഗണനകളില്‍ ഒന്നാണ്. അത് സാധ്യമാക്കുംവിധമാണ്
ദൈനം
ദിന ജീവിത പ്രവര്‍ത്തനങ്ങളുടെ ക്രമീകരണം നടത്തേണ്ടത്.
മനുഷ്യനെ നേര്‍ക്കുനേരെ
അഭിസംബോധന ചെയ്യുന്ന വേദഗ്രന്ഥമാണ് ഖുര്‍ആന്‍. വിവേചനത്തിന്റെ എല്ലാ അതിര്‍വരമ്പുകളും മായ്ച്ചുകളഞ്ഞ് മനുഷ്യകുലത്തെ
ഒന്നിച്ച് ഒരുപോലെ വഴികാട്ടുന്ന നിസ്തുല സമീപനം ഖുര്‍ആനിനു സ്വന്തമാണ്.
ഖുര്‍ആന്റെ മാര്‍ഗദര്‍ശനം
പരിമിതികളില്ലാതെ മനുഷ്യ വര്‍ഗത്തിലെ ഓരോ അംഗത്തിനും അവകാശപ്പെട്ടതാണ്. പ്രപഞ്ചനാഥനായ
സര്‍വജ്ഞനാണ് ഈ മാര്‍ഗദര്‍ശനത്തിന്റെ ഉപജ്ഞാതാവ്. ഖുര്‍ആന്‍ മനുഷ്യനു സമര്‍പ്പിക്കുന്ന
മാര്‍ഗദര്‍ശനം സര്‍വോത്കൃഷ്ടമാവാതെ വയ്യ. "ഈ ഖുര്‍ആന്‍ ഏറ്റവും സരളമായ മാര്‍ഗം
കാണിച്ചുതരുന്നു''.
മനുഷ്യന്റെ വ്യക്തിതലത്തില്‍
തുടങ്ങി സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളെയെല്ലാം ചൂഴ്ന്നു നില്‍ക്കുന്നു ഖുര്‍ആനിന്റെ
മാര്‍ഗദര്‍ശനം.
മനുഷ്യന് അറിഞ്ഞു ഉറപ്പിക്കാന്‍
അറിവ് അന്വേഷിക്കണം. അന്വേഷണത്തെ പ്രോത്സാഹിപ്പിക്കുകയാണ്
ഖുര്‍ആന്‍. അന്വേഷണങ്ങളുടെ വൈവിധ്യം, പരിശുദ്ധ ഖുര്‍ആന്റെ മാര്‍ഗദര്‍ശനം സമഗ്രവും സമ്പൂര്‍ണവുമാണെന്ന്
മനസ്സിലാക്കാന്‍ പര്യാപ്തമാണ്.
ഖുര്‍ആനിലെ മാര്‍ഗദര്‍ശനവും സാങ്കല്‍പികമോ ഭാവനാസൃഷ്ടിയോ അല്ല. പ്രായോഗികമാണ്; മനുഷ്യന്റെ
പ്രകൃതിയും ദൌര്‍ബല്യവും പരിഗണിച്ചുള്ളതാണ്.
വിശുദ്ധ ഖുര്‍ആന്‍ അതിന്റെ
മാര്‍ഗദര്‍ശനം ജീവിതത്തില്‍ പകര്‍ത്തിയ ഒരു സമൂഹത്തെ സജ്ജമാക്കി . ലോകം കണ്ട ഏറ്റവും വലിയ അത്ഭുതമായിരുന്നു ഖുര്‍ആന്‍ സാധിച്ച സാമൂഹിക
വിപ്ളവം. ആയിരത്തി നാനൂര്‍ വര്‍ഷങ്ങള്‍ക്കു മുമ്പു ഒരു പ്രദേശത്തെ രക്തക്കൊതിയരും അസഹിഷ്ണുക്കളും അക്രമികളും അധര്‍മകാരികളുമായി വഴിതെറ്റി
നടന്ന ഒരു അപരിഷ്കൃത സമൂഹത്തെ വിശ്വ സംസ്കാരത്തിന്റെ വക്താക്കളാക്കി മാറുകയായിരുന്നു വിശുദ്ധ ഖുര്‍ആന്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തീകമാകിയതിലൂടെ. ഹിംസയില്‍ ഊട്ടപ്പെട്ട മനസ്സുകള്‍ അഹിംസയുടെ വക്താക്കളായി. ജീവന്‍
ഹനിച്ചിരുന്നവര്‍ ജീവന്‍ സംരക്ഷിക്കുന്നവരായി. ക്രൂരത കൈമുതലായുള്ളവര്‍ കാരുണ്യത്തിന്റെ
പ്രതീകങ്ങളായി. അധര്‍മകാരികള്‍ ധര്‍മത്തിന്റെ സേനാനികളായി.
ലോകത്തേറ്റവും കൂടുതല്‍
വായിക്കപ്പെടുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. ഈ ബൃഹദ് ഗ്രന്ഥം ഹൃദിസ്ഥമാക്കിയ ലക്ഷോപലക്ഷം
ഭക്തര്‍ അത് പാരായണം ചെയ്യുന്നു. അര്‍ഥമറിയാതെ പാരായണം ചെയ്യുന്നവരും ധാരാളം.
വിശ്വാസ രംഗത്ത് സംഭവിക്കുന്ന
ഗുരുതര വ്യതിയാനമാണ് ബഹുദൈവ വിശ്വാസം. അത് ജീവിതത്തിന്റെ അടിത്തറ ഇളക്കും. എങ്ങോട്ടെന്നറിയാത്ത
ഒരനിശ്ചിത പ്രയാണമാണ് ബഹുദൈവ വിശ്വാസിയുടേത്.
മനുഷ്യന് സംഭവങ്ങളെ കാലത്തോട്
ചേര്‍ത്തേ സങ്കല്‍പിക്കാനാവൂ. ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയില്‍ ഒന്നിനോട് ചേര്‍ക്കാതെ
ഒരു സംഭവം ഓര്‍ക്കാനാവില്ല.
ഒരു ദൃശ്യം കണ്‍മുന്നില്‍
സംഭവിച്ചത് പോലെ ചിത്രീകരിക്കുന്നതാണ് ഏറ്റവും ശക്തമായ അവതരണ ശൈലി. വിശുദ്ധ ഖുര്‍ആന്‍
ഈ ശൈലി ധാരാളമായി പ്രയോഗിക്കുന്നു. അനുവാചകന്‍ ശ്രോതാവല്ല, ദൃക്സാക്ഷിയാണ്. അതായത് ആരാണോ
ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അവനും അവന്റെ സൃശാവും തമ്മിലാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
മനുഷ്യന്റെ ഭാവന പഞ്ചേന്ദ്രിയ ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
പഞ്ചേന്ദ്രിയ ജ്ഞാനത്തിനപ്പുറമുള്ള അദൃശ്യലോകത്തെ അതിമനോഹരമായി, അതിസൂക്ഷ്മമായി ചിത്രീകരിച്ചത്
വിശുദ്ധ ഖുര്‍ആന്റെ അമാനുഷിക ശൈലിയുടെ പ്രത്യേകതയാണ്. സ്വര്‍ഗലോകത്തെ ആനന്ദവും നരക
ശിക്ഷയുടെ കൊടും ഭീകരതയും കണ്‍മുമ്പിലെന്ന പോലെ ഖുര്‍ആന്‍ വര്‍ണിക്കുന്നു.
ഖുര്‍ആന്റെ വായന ആത്മസംസ്കരണത്തിനുള്ള
മികച്ച ഉപാധിയാക്കി മാറ്റാന്‍ മാനവരാശിക്ക്
സാധിക്കേണ്ടതാണ്.
അല്ലാഹുവുമായി ഒറ്റക്ക്
ഒരു കൂടിക്കാഴ്ച. ഇണകളും മക്കളും കൂടെപ്പിറപ്പുകളും കൂടെ പാര്‍പ്പുകാരും ആരുമറിയാതെയുള്ള
ഒരു രഹസ്യ ബന്ധത്തിലൂടെ ആത്മീയതയുടെ ആഴങ്ങളില്‍ മുങ്ങാനുള്ള അവസരമാണ് ഇഹിത്തികാഫ്.
മണ്ണിന്റെയും വിണ്ണിന്റെയും
ഗുണങ്ങള്‍ ഒത്തുചേരുമ്പോള്‍ അത്യുന്നത സവിശേഷതകളുള്ള മനുഷ്യനുണ്ടാകുന്നു.
പരിശുദ്ധ ഖുര്‍ആന്റെ സാക്ഷാല്‍ സന്ദേശങ്ങള്‍ ഗ്രഹിക്കാനും ആത്മാവ് കണ്ടെത്താനും നമ്മുടെ
അഭ്യസ്തവിദ്യരിലുളവായിട്ടുള്ള നമ്മുടെ താല്‍പര്യം
എത്രതോളമുണ്ടെന്നു
സ്വയം ആലോചിക്കേണ്ടതാണ്.
ഖുര്‍ആന്‍ വായിക്കുന്ന
ഒരു
വിശ്വാസിക്ക് ഖുര്‍ആന്റെ സന്ദേശങ്ങളും
ആശയങ്ങളും വ്യക്തമായി മനസ്സിലാവുകയും ഖുര്‍ആന്‍ അയാളില്‍ ഉളവാക്കാനുദ്ദേശിക്കുന്ന സ്വാധീനം
ഉളവാവുകയും ചെയ്യുക എന്നതാണ് അല്ലാഹുവിന്റെ ലക്ഷ്യം.
വായിച്ചുപോകുമ്പോള്‍ അവര്‍ക്ക്
ദുര്‍ഗ്രഹതയനുഭവപ്പെടാവുന്നിടങ്ങള്‍ വിശദീകരിക്കപ്പെടുകയും അവരുടെ മനസ്സില്‍ വല്ല ചോദ്യങ്ങളും
പൊങ്ങിവരുമ്പോള്‍ തക്കസമയത്ത് അതിനു മറുപടി ലഭിക്കുകയും ചെയ്യുകയും ഖുര്‍ആന്‍
ചെയ്യുന്നുണ്ട്.
എവിടെയെങ്കിലും ദുര്‍ഗ്രഹതയനുഭവപ്പെടുകയോ
ഏതെങ്കിലും ചോദ്യത്തിനു മറുപടി ലഭിക്കാതിരിക്കുകയോ അല്ലെങ്കില്‍ ആശയം നല്ലവണ്ണം വ്യക്തമാകാതിരിക്കുകയോ
ചെയ്യുന്നുവെങ്കില്‍ ആയത് തങ്ങളില്‍ തന്നെ വിശ്വാസത്തിലോ പ്രവര്‍ത്തിയിലോ അപാകതയോ
പോരായ്മകലോ ഉണ്ടോ എന്ന് പുനര്‍വിചിന്തനം ചെയ്യേണ്ടതാണ് .
ഖുര്‍ആനിക സന്ദേശങ്ങള്‍
നന്നായി ഗ്രഹിക്കുന്നതിന് അതിലെ അരുളപ്പാടുകളുടെ പശ്ചാത്തലത്തില്‍ നാം
എവിടെ നില്കുന്നു എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാവശ്യമാകുന്നു.
ഖുര്‍ആന്‍ തികച്ചും പ്രയോജനപ്പെടുത്തണമെന്നാഗ്രഹിക്കുന്നവരോട്
ഖുര്‍ആന്‍
യിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടക്കിടെ നമ്മുടെ തന്നെ
വര്‍ത്തമാന കാല ജീവിതത്തിലേക്ക് കണ്ണോടിക്കുന്നത്
നന്നായിരിക്കും. ഈ വിധമുള്ള പാരായണത്തിലൂടെ ഒരു സാധാരണ വായനക്കാരന് വിശുദ്ധ ഖുര്‍ആനില്‍
പണ്ഡിതോചിതമായ വ്യുല്‍പത്തിയൊന്നുമല്ല, സാമാന്യവിജ്ഞാനം നല്ലനിലയില്‍ കരഗതമാകുമെന്നാണ്
പ്രതീക്ഷ.
No comments:
Post a Comment