Tuesday, 25 September 2012

നാളേക്കുവേണ്ടിയുള്ള പ്രവര്ത്തനങ്ങളില് പ്രധാനം.



അറിവില്ലാത്തത് പഠിക്കാന്‍ ശ്രമിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ ഇന്നു സമൂഹത്തിലുള്ളൂ.

ആധുനികസമൂഹം ഒരുതരം ധനഭ്രാന്താണ് പ്രകടമാക്കുന്നത്. വാക്കിലും പ്രവൃത്തികളിലും ഇതു ദൃശ്യവുമാണ്. എന്താണ് ഇതിന്റെ കാരണം?

മനുഷ്യര്‍ക്കിടയില്‍ വഞ്ചനയും അനീതിയും നടമാടുകയാണെങ്ങും. മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം മനുഷ്യമനസ്സുകളില്‍ ധനമാര്‍ജിക്കുക എന്ന  വിഷംചീറ്റുകയാണ്. അതില്‍നിന്നും വളരെയധികം ജനങ്ങളും  മുക്തമല്ല. എന്തിനാണിതൊക്കെ എന്നു ചോദിച്ചാല്‍ ഒരാള്‍ക്കും ശരിക്കുത്തരം നല്‍കാന്‍ തയ്യാറുമല്ല എന്നതാണ് വാസ്തവം .

ജനങ്ങള്‍ ധാര്‍മീക വ്യവസ്ഥിധി ( ദീന്‍ ) വെടിഞ്ഞ് സ്വാര്‍ത്ഥതയെ പുണര്‍ന്നു എന്നതിന്റെ പ്രത്യക്ഷോദാഹരണമായി ഇതിനെ കാണാം. ഖുര്‍ആന്‍ മനസ്സിലാക്കലിന്റെ കുറവുതന്നെയാണ് ഇവിടെയും പ്രകടമാകുന്നത്. ഒരു മനുഷ്യന്‍ തന്റെ സഹജീവിയോട് പുലര്‍ത്തേണ്ട മര്യാദകളെക്കുറിച്ച് ഖുആനിന്റെ അധ്യാപനത്തില്ലൂടെ പ്രവാചകന്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തീകമാക്കിയതായി വളരെ വ്യക്തമായിത്തന്നെ പഠിപ്പിക്കുന്നുണ്ട്.

ഖുര്‍ആന്‍ അതിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട്‌ ഒരിക്കല്‍ മനസ്സിരുത്തി വായിച്ചാല്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള ഒരു സാമാന്യബോധം ആരിലും ഉരുത്തിരിയും എന്ന കാര്യം ഉറപ്പാണ്.

അന്ധമായി അനുസരിക്കുന്നതിനു മുന്‍പ് ഖുര്‍ആന്റെ നിര്‍ദ്ദേശങ്ങള്‍ വിചിന്തനത്തിനു വിധേയമാക്കുന്നതു നല്ല ശീലമാണ്.



മനുഷ്യര്‍ മനുഷ്യരോട് കാണിക്കേണ്ട   നീതി, ഭരണാധിപര്‍ പാലിക്കേണ്ട നിഷ്ഠകള്‍, പണ്ഡിതന്മാര്‍ പാലിക്കേണ്ട സാമൂഹികമര്യാദകള്‍ എന്നിങ്ങനെ ഇസ്‌ലാമിനെ അടുത്തറിയാന്‍ ഉപകരിക്കുന്ന ഒട്ടനവധി വിഷയങ്ങള്‍ ഖുര്‍ആനിന്റെ പ്രതിപാദ്യവിഷയങ്ങളാണ്.


ഓരോ വ്യക്തിയും അവരവരുടെ നിയമങ്ങളും ചിട്ടകളും ഖുര്‍ആന്‍ അടിസ്ഥാനമാക്കി പഠിക്കുക എന്നതു മാത്രമേ ഇന്നത്തെ ദുരവസ്ഥയ്‌ക്കൊരു പരിഹാരമായുള്ളൂ. മനുഷ്യര്‍ പരസ്പരം സഹോദരന്മാരാണെന്ന വിശ്വാസം ഊട്ടിയുറപ്പിക്കുകയും സ്‌നേഹിക്കാന്‍ പഠിക്കുകയും ഹീനവിചാരങ്ങളില്‍നിന്നു വിട്ടുനില്ക്കുകയുമാണ് നല്ല നാളേക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രധാനം.

No comments:

Post a Comment