Wednesday, 19 September 2012

യാഥാര്ഥ്യം.



അധര്‍മ്മകാരികളും വഞ്ചകരുമായ ആളുകള്, തങ്ങളുടെ പ്രതിയോഗികള്‍ക്കെതിരെ പ്രയോഗിക്കുന്ന ഒരു ദുഷിച്ച രീതിയാണ് അപവാദം.

യധാര്ത്ത വിശ്വാസികളെ സംബന്ധിച്ചേടത്തോളം അല്ലാഹു ഒരു യാഥാര്‍ഥ്യമാണ്. പരമ യാഥാര്‍ഥ്യം. ആ യാഥാര്‍ഥ്യത്തെ തോന്നലായി അംഗീകരിക്കാന്‍ ധൃടവിശ്വാസികള്‍ക്ക്  സാധ്യമല്ല.

വ്യക്തികള്‍ കൂടുമ്പോഴാണ് സമൂഹം രൂപപ്പെടുന്നത്.

അല്ലാഹു ഏകനാണ്. അവന്‍ സ്രഷ്ടാവാണ്.

മനുഷ്യന്റെ യാതൊരു വ്യവഹാരങ്ങളിലും ഇടപെടാത്ത ദൈവം എന്ന ഒന്നില്ല.

അല്ലാഹു മനുഷ്യരുടെ രാജാവെങ്കില്‍ മനുഷ്യന്‍ അല്ലാഹുവിന്റെ സാമ്രാജ്യത്തിലെ പ്രജയാണ്.

അടിമയും പ്രജയുമായ മനുഷ്യന് നിയമം നിര്‍മിക്കേണ്ടത് ഉടമയും രാജാവുമായ അല്ലാഹുവാണ്. അതുകൊണ്ട്  നിയമനിര്‍മാണാധികാരം അല്ലാഹുവിന് മാത്രം എന്നാണു  ഖുര്‍ആന്‍ പറഞ്ഞതു.

തന്നെത്തന്നെ തന്നെപ്പോലെയുള്ള ഒരാളുടെ ചൊല്‍പടിക്ക് ഏല്‍പിച്ചുകൊടുത്ത് ആജീവനാന്തം അയാളുടെ കീഴില്‍ ആട്ടും തൊഴിയും സഹിച്ച് കഴിഞ്ഞുകൂടുന്നതിന് മാത്രമാണ് അടിമത്തം എന്ന് പറയുന്നതെന്നത് തെറ്റിദ്ധാരണ മാത്രമാണ്. തന്നെപ്പോലെയുള്ള ആളുകള്‍ മെനയുന്ന നിയമവ്യവസ്ഥകള്‍ക്ക് കീഴടങ്ങുന്നതും അടിമത്തം തന്നെയാണ്.

ഒരാളുടെ -തന്റെ സ്രഷ്ടാവിന്റെ- മാത്രം അടിമയാകണമോ പലരുടെയും -തന്നെപ്പോലെയുള്ള സൃഷ്ടികളുടെ- അല്ലങ്കില്‍ നാം സൃഷ്ട്ടിച്ച വസ്തുക്കളുടെയോ - അടിമയാകണമോ എന്നതാണ് പ്രശ്‌നം.

കര്‍മവും വിശ്വാസവും എന്തുതന്നെയായാലും മനുഷ്യന്‍ അവയെക്കുറിച്ചെല്ലാം അല്ലാഹുവിന്റെ മുമ്പില്‍ കണക്ക് -സമാധാനം- ബോധിപ്പിക്കേണ്ടിവരും. അതില്‍ നിന്ന് കുതറി മാറാന്‍ അവന് സാധ്യമല്ല.

അല്ലാഹു തന്റെ ഉടമയും യജമാനനുമാണെന്നും താന്‍ അല്ലാഹുവിന്റെ അടിമയാണെന്നുമുള്ള കാര്യം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഒരാളും തൗഹീദ് അംഗീകരിച്ചവനാകുന്നുമില്ല.

അല്ലാഹുവിന്റെ തീരുമാനം തിരുത്തിക്കാന്‍ പോന്ന ഒരു ശക്തിയും പ്രപഞ്ചത്തിലോ പ്രപഞ്ചത്തിന് പുറത്തോ ഇല്ല.

"അല്ലാഹു സ്രഷ്ടാവാണ്. മനുഷ്യന്‍ സൃഷ്ടിയാണ്",  അല്ലാഹുവിനോടുള്ള മനുഷ്യന്റെ സമീപനം എന്തായിരിക്കണമെന്ന് തീരുമാനിക്കണമെങ്കില്‍ ഈ തീരുമാനം അനിവാര്യമാണ്.

മൊത്തം പ്രപഞ്ചത്തിന്റെ ഉടയതമ്പുരാന്‍. അവന്റെ അടിമയാവാന്‍ സന്നദ്ധനല്ല എന്ന് പറയുകയോ വിചാരിക്കുകയെങ്കിലുമോ ചെയ്യുന്നവന്‍ ഖുര്‍ആന്റെ ഭാഷയില്‍ ധിക്കാരിയും അഹങ്കാരിയുമാണ്.

"അറിവുള്ളവനും അറിവില്ലാത്തവനും സമമാകുമോ?'' 'അല്ലാഹുവല്ലാതെ ആരാധ്യനാ
യി ആരുംതന്നെയില്ല'യെന്നതിന് സാക്ഷ്യം വഹിച്ചവരെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അല്ലാഹുവിന്റെയും മലക്കുകളുടെയും കൂടെയാണ് അറിവുള്ളവരെ എണ്ണിയിട്ടുള്ളത് എന്ന വസ്തുത അറിവിന്റെയും അറിവുള്ളവരുടെയും വലുപ്പം മനസ്സിലാക്കിത്തരുന്നുണ്ട്. 

ദൈവദാസന്‍മാരില്‍ അറിവുള്ളവര്‍ മാത്രമാണ് അല്ലാഹുവിനെ യഥാരൂപത്തില്‍ ഭയപ്പെടുന്നത്, അറിവുള്ളവര്‍ അതില്ലാത്തവര്‍ക്ക് പകര്‍ന്ന് നല്‍കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്.

പ്രവാചകന്‍മാരുടെ അനന്തരാവകാശികള്‍ എന്ന് പറയുന്നത് പ്രവാചകന്‍മാര്‍ നിര്‍വഹിച്ച ദൌത്യം-വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ നയിക്കുകയെന്ന ദൌത്യം-നിര്‍വഹിക്കേണ്ടവരാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

No comments:

Post a Comment