Monday, 24 September 2012

പുതുതലമുറ.



ഓരോ മഹല്ലുകളിലും വ്യക്തിത്വ  ബോധമുളള യുവതലമുറ വളര്‍ന്ന് വരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും മഹല്ലിലെ ചിദ്രതകള്‍ ഇല്ലായ്മ ചെയ്യാന്‍ ധാര്‍മ്മിക പ്രവര്‍ത്തനത്തിലൂടെ യുവ സമൂഹം മുന്നോട്ട്  പോകേണ്ടതുമാണ്.


ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ നബി (സ ) സ്വജീവിതത്തില്‍ പ്രാവര്‍ത്തീകമാക്കിയ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ യുവതലമുറ ശ്രമിക്കുന്നില്ലെന്നും സ്വന്തംകാര്യത്തിലേക്ക് അവര്‍ ഉള്‍വലിയുകയാണെന്നും ആധൂനീക സാമൂഹീക ജീവിത രീതി നമ്മെ ഭോധ്യപ്പെടുത്തികൊണ്ടിരിക്കുന്നു.

വളര്‍ന്നുവരുന്ന യുവതലമുറ വെല്ലുവിളികളെ നേരിടാന്‍ അറിവ് സമ്പാദിക്കണമെന്ന് ഖുര്‍ആന്‍ അസന്നിഗ്ദ്ധമായി പ്രക്യാപിക്കുന്നു .

ഇന്നത്തെ യുവത്വത്തിന്റെ ശരിയായ അറിവിന്റെ അഭാവം  സമൂഹത്തില്‍ നിന്നും മാഞ്ഞു പോകുന്നത് മൂലം , ഒരു വ്യക്തിക്ക് അത്യാവശ്യം ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണങ്ങളായ മര്യാദ, വിനയം മുതലായവ കൂടിയാണ്.
പഴയ കൂട്ടുകുടുംബത്തില്‍ യുവാക്കള്‍ സാമാന്യ മര്യാദകളും മറ്റുളളവരോട് എങ്ങനെ മാന്യമായി പെരുമാറണമെന്നും സ്വന്തം വീട്ടില്‍ നിന്നു പഠിച്ചു. അന്ന് യുവതലമുറയെ മര്യാദയുടെയും മര്യാദകേടിന്റെയും വഴിതെളിച്ചു നല്ല രീതിയില്‍ നയിക്കുവാന്‍ നല്ല വഴികാട്ടികളായ മുതിര്ന്നവരുണ്ടായിരുന്നു.

പുതുതലമുറ ആവശ്യത്തിലധികം ആധുനീകപരമായി  പഠിപ്പുളളവരാണ്. ഒരു പക്ഷേ, തെന്നിന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനു അവകാശപ്പെടുവാനാകാത്ത വിധം നമ്മുടെ കുട്ടികള്‍ ആധുനീക വിദ്യാസമ്പന്നരും സ്വന്തമായി ജോലി നോക്കുന്ന നിലയില്‍ സ്വാശ്രയരുമാണ്. പക്ഷേ. ചില നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ ചിലവ നഷ്ടപ്പെടുന്നു എന്ന പ്രകൃതിതത്വം കടമെടുത്താല്‍ നമുക്ക് നഷ്ടമാകുന്നത് യധാര്ത്ത  മനുഷിക മൂല്യങ്ങള്‍ തന്നെയാണ്.

ഒരു സമൂഹത്തില്‍ മനോഹരമായി, ഫാഷനബിളായി വസ്ത്രം ധരിച്ച്, ഇംഗീഷ് മാത്രം സംസരിച്ച് പൊങ്ങച്ചം കാണിക്കുന്ന, തങ്ങള്‍ സമൂഹത്തിലെ ഉയര്‍ന്ന തലത്തിലുളളവര്‍ എന്ന് വിചാരിച്ച് അഭിനയിക്കുന്ന യുവത്വത്തിന്റെ ഒരു കൂട്ടം. ഒരു മനുഷ്യന്‍ പാലിക്കേണ്ട മര്യാദപോലും പലപ്പോഴും ഇവര്‍ക്കറിയാതെ പോകുന്നു അല്ലെങ്കില്‍ ഇവര്‍കാണിക്കാതെ പോകുന്നു എങ്കില്‍ അതിനുത്തരവാധികള്‍ അവര്‍ക്ക് മാതൃകയാകേണ്ട മുന്‍ തലമുറകളുടെ അഭാവം തന്നെയാണ് .

കൂട്ടുകുടുംബം അണുകുടുംബമായി മാറുമ്പോള്‍ മാതാപിതാക്കളും കുട്ടികളും തമ്മിലുളള ആശയവിനിമയം ഫലപ്രദമാകാതെയാവുന്നത് ഒരു കാരണമാവാം, നാടോടുന്നതിനൊപ്പം നടുവേ ഓടാന്‍ ശ്രമിക്കുന്ന ബദ്ധപ്പാടിനിടയില്‍ സ്വാര്‍ത്ഥതയും സാങ്കേതിക വിദ്യയും കൈമുതലാക്കുന്ന യുവതലമുറ അടിസ്ഥാന മൂല്യങ്ങള്‍ക്ക് അധികം ശ്രദ്ധപതിപ്പിക്കുന്നില്ല എന്നത് ഇനിയൊരു കാരണമാവാം. സ്നേഹം, മര്യാദ, ആത്മാര്‍ത്ഥത മുതലായവ നഷ്ടമാകുന്ന ലോകമാണിതെങ്കിലും ഒരുങ്ങി ചമഞ്ഞ് സുന്ദരനായി /സുന്ദരിയായി സമൂഹത്തിലിറങ്ങിയാലും മാനുഷിക മര്യാദയ്ക്കും മൂല്യങ്ങള്‍ക്കും എളിമയ്ക്കും ലാളിത്യത്തിനുമെല്ലാം പൊതു ജനം വിലകല്പിക്കുമെന്ന് നമ്മുടെ യുവതലമുറ തിരിച്ചറിയേണ്ടതല്ലേ?

No comments:

Post a Comment