Sunday, 23 September 2012

ശിര്ക്ക് ചെയ്യുന്നവര്,



ഇന്നു ഈ ലോകത്തുള്ള ഭൂരിഭാഗം ആളുകളും ഏകദൈവ വിശ്വാസിക

ളെന്നു അവകാശപ്പെടുന്നവര്‍ പോലും സത്യത്തില്‍ ഈ പ്രപഞ്ചവും അതിലെ മനുഷ്യരുല്പ്പെടെ സകല സൃഷ്ട്ടി ജാലങ്ങളുടെയും സൃഷ്ട്ടാവും നിയന്താവുമായ അല്ലാഹുവിനെയല്ല ആരാധിക്കുന്നതെനു പറഞ്ഞാല്‍ അത് ഒരു അതിശയോക്തിയാവുകയില്ല . കാരണം, സര്‍വ്വ അനുഗ്രഹങ്ങളും നല്‍കി ആ അനുഗ്രഹങ്ങള്‍ എന്തെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും നല്‍കിയ മനുഷ്യന്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിയായി അവന്റെ ജീവിതത്തിലെ എല്ലാ മേഖലകളിലും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് യഥാര്‍ത്ഥ ജീവിതം നയിക്കെണ്ടതിനു പകരം , മനുഷ്യന്‍ അവന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് അനുഗുമാം വിധം ചില കേവല പുത്തന്‍ നിയമങ്ങള്‍ നിര്‍മിച്ചു ആചരിച്ചു വന്നതിനാല്‍ ഇന്ന് മനുഷ്യന്‍ സത്യത്തില്‍ അല്ലാഹുവിനെ സ്നേഹിക്കുന്നത് പോലെ നാണയത്തിനെ ( ദജ്ജാല്‍ ) സ്നേഹിക്കുകയും , അല്ലാഹുവിന്റെ സിക്ഷ്കളെ ഭയപ്പെടുന്നത് പോലെ ഇന്ധനവും , വൈധ്യുധിയും ( എഹുജൂജു , മഹുജൂജു ) ലഭിക്കതാകുന്നതിനെ ഭയപ്പെടുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത് .എന്നാല്‍ അനുസരമാകട്ടെ സര്‍ക്കാരിന്റെയും മറ്റിതര സെനകളുടെയും ( താഗൂത്തു ) നിയമങ്ങളാണ് ജീവിതത്തില്‍ അനുവര്‍ത്തിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് . യഥാര്‍ത്തത്തില്‍ മനുഷ്യനിന്നു യന്ത്രങ്ങളുടെ അടിമയാണ്. യന്ത്രങ്ങളെ പരിപാലിക്കാലാണ് മുഖ്യ തൊഴില്‍.


മനുഷ്യര്‍ മനുഷ്യര്‍ തമ്മിലോ അവന്റെ കഴിവുകള്‍ പരസ്പരം വിനിയോഗിക്കുന്നതിലോ യാതൊരു ശുഷ്കാന്തിയും കാണിക്കുന്നില്ല , സ്വന്തം കര്‍തവ്യങ്ങള്‍ പരസ്പരം നിര്‍വഹിക്കാന്‍ തയ്യാറാകാത്ത ജനത എങ്ങനെയാണ് അവന്റെ സൃഷ്ടാവിനോടുള്ള കരാര്‍ പാലിക്കാന്‍ കഴിയുക .  ഇങ്ങനെയുള്ളവര്‍ തന്നെയാണ് സര്‍വലോക സൃഷ്ടാവായ അല്ലാഹുവിനോട് അവരുടെ ഭാവനകളും സങ്കല്‍പ്പങ്ങളും മാത്രമായ ചില കേവല ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും മന്ത്രങ്ങളുടെയും മഹത്വവും പ്രതിഫലവും കൊണ്ട് അല്ലാഹുവിന്റെ വിധിനിര്‍ണയത്തിലും അധികാരങ്ങളിലും പങ്കുകാരാക്കി തങ്ങള്‍ എക്കാലവും ദൈവത്തിന്റെ അടുത്തവരും ദൈവത്തിനു ഇഷ്ട്ടപ്പെട്ടവരുമെന്നു വാദിക്കുകയും ചെയ്യുന്നവര്‍ . ഇങ്ങനെയുള്ളവരാണ് അല്ലാഹുവിന്റെ വിധിനിര്ണയാധികാരത്തിലും അവന്റെ ഏകത്വത്തിലും പങ്കാക്കുന്നവര്‍. 

അല്ലാഹുവിന്റെ നിയമം എന്നു പറയുന്നത് പ്രാകൃതികമായ നിയമങ്ങളാണ്. പ്രകൃതിയിലെ എല്ലാ നിയമങ്ങളും ദൈവനിശ്ചയമാണെന്നു പറയാം. എന്നാൽ ഈ നിയമങ്ങളെ കണക്കിലെടുക്കാതെ മലയിടിയുന്നിടത്തുപോയി നിൽക്കുകയോ, വെള്ളത്തിൽ വീഴുകയോ, തീയിൽ വീഴുകയോ ചെയ്യുമ്പോഴുണ്ടാകുന്ന ദുരന്തം ഈശ്വരൻ കരുതിക്കൂട്ടി ഉണ്ടാക്കുന്നതല്ല. മലയിടിഞ്ഞുവീണാൽ അതിന്റെ അടിയിൽ പെട്ടുപോകുന്നതും, വെള്ളത്തിൽ വീണാൽ നീന്തൽ അറിയാത്തവർ ശ്വാസം മുട്ടി മരിക്കുന്നതും, അഗ്നിയിൽ വീണാൽ എരിഞ്ഞുപോകുന്നതും പ്രകൃതിയുടെ നിയമങ്ങളാണ്. പലരും ഇത് മനസ്സിലാക്കുന്നില്ല. ഇത്  മനസ്സിലാക്കാതെയാവാം മനുഷ്യൻ ഇന്നു നടന്നുകൊണ്ടിരിക്കുന്ന വരുത്തിക്കൂട്ടുന്നതായ സകല തെറ്റുകൾക്ക് അല്ലാഹുവിനെ  കുറ്റം പറയുന്നത്.

No comments:

Post a Comment