ജീവിതത്തിലെ പരാജയത്തിനും അസന്തുഷ്ടിക്കും കാരണം മറ്റുള്ളവരാണെന്ന്
പഴി പറയുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ മറ്റുള്ളവരുടേതല്ല,
സ്വന്തം മനോഭാവം മാറ്റിയാലേ ജീവിതത്തില്‍ സന്തോഷവും വിജയവും നേടാന്‍ കഴിയൂ എന്ന്
മനസ്സിലാകുന്നില്ല.
നിഷേധാത്മക ചിന്തയുള്ള വ്യക്തികള്‍ ജീവിതത്തില്‍ വന്‍
പരാജയമായിരിക്കും.
ക്രിയാത്മക ചിന്തയുള്ള വ്യക്തികള്‍ ജീവിതത്തില്‍ വിജയം
കൈവരിക്കുക ചെയ്യും.
ശരിയായ, യഥാസമയം എടുക്കുന്ന തീരുമാനങ്ങളാണ് ഒരു വ്യക്തിയെ
വിജയശ്രീലാളിതനാക്കുന്നത്.
സ്വന്തം നിലയില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍
കഴിയുന്ന ഒരു നിശ്ചയദാര്‍ഢ്യം വളര്‍ത്തിയെടുക്കേണ്ടത് നിര്‍ബന്ധമാണ്.
ജനങ്ങളുടെ അഭിപ്രായമനുസരിച്ച് തീരുമാനങ്ങള്‍ എപ്പോഴും
മാറ്റിമറിക്കരുത്. മറ്റുള്ളവര്‍ തട്ടുമ്പോള്‍ നിന്നു കൊടുക്കുന്ന ഒരു കളിപ്പാവയായി നാം അധഃപതിക്കരുത്.
നെല്ലും പതിരും, കളയും വിളയും, നന്മയും തിന്മയും തിരിച്ചറിഞ്ഞ്
വിവേകത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ ശരിയായ തീരുമാനങ്ങള്‍ പിറക്കും. വിജയം കൈവരിക്കുകയും
ചെയ്യും.
നല്ല ചിന്തകളാണ് നല്ല ആശയങ്ങളിലേക്ക് എത്തുന്നത്.
നല്ല ആശയങ്ങളാണ് ലോകം ഭരിക്കുന്നത്. അതുകൊണ്ട് മനസ്സ് എപ്പോഴും ബോധപൂര്‍വമായ
തീരുമാനങ്ങള്‍ എടുക്കുന്നതിനു സജ്ജമാക്കണം.
ഒട്ടും പരിശ്രമിക്കാതെ
പരാജയത്തിന്റെ പാതാളങ്ങളില്‍ ജീവിതം ഹോമിക്കുന്നവര്‍ ഉയര്‍ന്ന ചിന്തകളോ,
ലക്ഷ്യബോധമോ ഇല്ലാത്ത അലസന്മാരാണ്.
അലസന്റെ തലച്ചോറ്
ചെകുത്താന്റെ പണിപ്പുരയാകുന്നു .
കാര്യങ്ങള്‍ എല്ലാം നാളെയ്ക്ക് മാറ്റിവെയ്ക്കുന്നവര്‍ ഓര്‍ക്കുക, നിങ്ങള്‍
സാത്താന്റെ തടവറയിലാണ്.
ഈച്ചകളും തേനീച്ചകളും
ഒരേ കുടുംബത്തില്‍പ്പെട്ടവരാണെങ്കിലും രണ്ടു വ്യത്യസ്ത സ്വഭാവവും ജീവിതരീതിയുമാണ്.
ഈച്ചകള്‍ മടിന്മാരും വൃത്തിഹീനരുമാണ്. അതേ സമയം തേനീച്ചകള്‍ കഠിനാധ്വാനികളും
ശുചിത്വബോധമുള്ളവരുമാണ്.
( ഇതുപോലെയാണ് അലസരും പരിശ്രമാശാലികളും തമ്മിലുള്ള വ്യത്യാസം )
നാളെയ്ക്ക് ഒരു
കാര്യവും മാറ്റിവെയ്ക്കാത്തവര്‍ ,കഠിനാധ്വാനം, കര്‍ത്തവ്യബോധം, കൂട്ടായ്മ,
ഉത്തരവാദിത്വം, സാമൂഹ്യബോധം തുടങ്ങി എല്ലാം പ്രാവര്തീകമാകുന്നതിന്‍ അവസരം കാത്തിരിക്കുന്നവരാണവര്‍. നാളെ ചെയ്യേണ്ടത് ഇന്നു
ചെയ്യും. ഇന്ന് ചെയ്യേണ്ടത് ഇപ്പോള്‍ ചെയ്യും. ഇപ്പോള്‍ ചെയ്യേണ്ടത് ഈ നിമിഷം
ചെയ്യും. അതാണവരുടെ വിജയമന്ത്രം.
അഹംഭാവികളായ ആളുകള്‍ എല്ലാം അലസമായി നാളെയ്ക്ക് നീട്ടി വെയ്ക്കുന്നു. നാളെ എന്നത് ഒരു മരീചിക മാത്രമായി മാറുന്നു.
No comments:
Post a Comment