Sunday, 2 September 2012

തിരിച്ചറിവ്


ആശയങ്ങളുടെ പ്രചരണത്തിലൂടെ മനുഷ്യ മനസ്സുകളെ വശീകരിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നത്  അരാജകത്വത്തിന്‍റെ അജ്ഞാത ശക്തിയാണ്. പറയുന്നത് ആരാണ്, എന്നതിലുപരി പറയുന്നതെന്താണെന്ന് ചിന്തിക്കുക!

ഒരാള്‍ പറയുന്നത് ഖുര്‍ആനുമായി  എത്രമാത്രം ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് മനസ്സിലാക്കിയാല്‍ മാത്രമെ,  പറയുന്നവയിലെ  സത്യം ഗ്രഹിക്കാന്‍ സാധിക്കുകയുള്ളു.   അതുകൊണ്ട് പരമപ്രധാനമായ കാര്യം, ഖുര്‍ആന്‍  അറിയുകയെന്നതു മാത്രമാണ്.   

കപട ഉപദേശികള്‍ കടന്നുവരുന്നത് ആത്മീയ പരിവേഷം ധരിച്ചായിരിക്കും എന്നത് അപകടകരമായ അവസ്ഥയാണ്. 

ഖുര്‍ആനില്‍ ഉള്ളതിന്  വിരുദ്ധമായതൊന്നും ദൈവത്തില്‍ നിന്നല്ല.

സാധാരണ  മനുഷ്യരേക്കാള്‍  അപകടകാരികളാണ്, തെറ്റായ  ആത്മീയതയില്‍ ജീവിക്കുകയും  പഠിപ്പിക്കുകയും ചെയ്യുന്നവര്‍. 

ഖുര്‍ആനിനു പകരം മറ്റുപലതും  തെറ്റായി പഠിപ്പിക്കുമ്പോള്‍,  അറിവില്ലാത്ത ആളുകളെ തെറ്റായ മാര്‍ഗ്ഗങ്ങളിലൂടെ നയിക്കുന്നു.  

ആത്മീയതയുടെ  പരിവേഷത്തില്‍  ഇറങ്ങി  പുറപ്പെട്ടിട്ടുള്ളവരെ പെട്ടന്ന് തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്കു  കഴിയില്ല.

പ്രാര്‍ഥനാ കൂട്ടായ്മകളും  ധ്യാനങ്ങളും എവിടെയുണ്ടെങ്കിലും  അതിന്‍റെ മുന്‍പില്‍ നിന്നുകൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിചു  
കപട വേഷധാരികള്‍ , ഖുര്‍ആനിനു  എതിരായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു.

തനിക്കു സ്വീകാര്യമല്ലാത്ത  വ്യക്തികളെ അപമാനിക്കുവാന്‍  എന്ത് മാര്‍ഗ്ഗം  സ്വീകരിക്കാനും   തയ്യാറാകുന്നത്  നീചമായ ഒരവസ്ഥയാണെന്ന്  ചിന്തിക്കണം.

ഖുര്‍ആനില്‍ നിന്നുല്ലതിനു  വിരുദ്ധമായി ഒരു സന്ദേശവും അല്ലാഹുവില്‍ നിന്നും വരികയില്ല.  ഈ കാരണം കൊണ്ടുതന്നെ ഖുര്‍ആന്‍  ആഴമായി പഠിക്കാത്ത ഒരുവനെ,  ദര്‍ശനങ്ങള്‍ തെറ്റായി നയിക്കാം.    

ചിലര്‍ സ്വപ്നങ്ങളും  തങ്ങളുടെ  തോന്നലുകളും ദൈവീക സന്ദേശങ്ങളാണെന്ന്  തെറ്റിദ്ധരിച്ച്‌ ഖുര്‍ആന്‍ നിനെയും നബിച്ചര്യയെയും   എതിര്‍ക്കാന്‍  ഇറങ്ങാറുണ്ട്‌. 
സത്യം അറിയിക്കാന്‍  ചുമതലപ്പെട്ടവര്‍ മൌനം പാലിച്ചാല്‍  അത്  ഗുരുതരമായ തെറ്റുതന്നെയാണ്!

ഖുര്‍ആന്‍ നിനെയും നബിച്ചര്യക്കും എതിരായി ചേര്‍ന്നുനില്‍ക്കുന്നവരെയും ശിക്ഷ പിടികൂടുമെന്നത് ഭയത്തോടെ ഓര്‍ക്കണം!   

പാപികളുമായി ചേര്‍ന്നുനില്‍ക്കുന്നവര്‍ക്ക്,  അതേ കാരണത്താല്‍ തന്നെ മറ്റു യോഗ്യതകളെല്ലാം നഷ്ടമാകും.   

അല്ലാഹുവിന്റെ വിധിവിലക്കുകളെ നിഷേധിക്കുന്നവര്‍ക്ക് ലഭിക്കുന്നവ,   അവനോടു കൂടെയുള്ള എല്ലാവര്‍ക്കും കിട്ടും.   അതുകൊണ്ട്‌,  അത്തരം ബന്ധങ്ങളെ മുറിച്ചു മാറ്റുക.

തെറ്റ്  ചെയ്യരുതെന്ന്  മുന്‍കൂട്ടി  അറിയിപ്പ് ലഭിച്ചതിനു  ശേഷവും അതില്‍  തുടരുന്നവര്‍ക്ക്‌, ദൈവത്തിന്‍റെ ശിക്ഷയെ  അനീതിയെന്ന്  പറയാന്‍ കഴിയില്ല. 

ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു എന്നാ കേവല ചിന്ത ശിക്ഷകളെല്ലാംഅവസാനിച്ചുവെന്ന ഒരു  മിഥ്യാധാരണ ആളുകളിലും സമൂഹങ്ങളിലുമുണ്ട്.    അത് തികച്ചും തെറ്റാണെന്ന്  ഖുര്‍ആനും ആനുകാലിക സംഭവങ്ങളും  സൂചിപ്പിക്കുന്നു.    

തെറ്റ് ചെയ്‌താല്‍ ശിക്ഷിക്കപ്പെടും എന്ന തിരിച്ചറിവ് ,  തെറ്റുകളില്‍നിന്ന് മാറിനില്‍ക്കാന്‍ മനുഷ്യന് പ്രേരണയായേക്കാം. 
ശിക്ഷയെക്കുറിച്ച്  അജ്ഞത നല്‍കുകയെന്നത് ശൈത്വാന്റെ  തന്ത്രമാണ്. കാരണം സകലരുടെയും നാശമാണ്  ഇബ്ലീസിന്റെ  പദ്ധതി.  

വ്യക്തിപരമായതും അല്ലാത്തതുമായ പല തകര്‍ച്ചകളുടെയും ദുരന്തങ്ങളുടെയും  പിന്നില്‍  അല്ലാഹുവിന്റെ മുന്നറിയിപ്പുകളെ മനസ്സിലാക്കാന്‍ കഴിയണം. 

തകര്‍ച്ചകളെ  വെറും  സ്വാഭാവിക സംഭവങ്ങളായി മാത്രം കാണാന്‍ പ്രേരിപ്പിക്കുന്ന  മിഥ്യാധാരണ  വിശ്വാസ വൈകല്യമുള്ളവരില്‍  കണ്ടുവരുന്നു. 
നന്മ ചെയ്തിട്ടും ദുരന്തങ്ങള്‍ സംഭവിക്കാം.  നമ്മുടെ  ജീവിതത്തില്‍ വന്നുഭവിക്കുന്ന തകര്‍ച്ചകള്‍, നന്മയില്‍ നിന്നോ തിന്മയില്‍ നിന്നോ ആകാം. 

തകര്‍ച്ചകള്‍ക്ക് മുന്‍പുള്ള നമ്മുടെ പ്രവര്‍ത്തികളെ  വിവേചിച്ചാല്‍  മാത്രമേ  തകര്ച്ചകളുടെ  കാരണം മനസ്സിലാകുകയുള്ളൂ .  അതിന്‌ ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ടത് ഏതാണ് നന്മ ,  ഏതാണ് തിന്മ എന്നതാണ്. 

ഏതാണ് നന്മ ,  ഏതാണ് തിന്മ   ഇതറിയണമെങ്കില്‍  ഖുര്‍ആന്‍ അറിയുകതന്നെ  വേണം!  നമ്മുടെ മനസ്സാക്ഷി  പറയുന്നത്  ശരിയാകണമെന്നില്ല.   കാരണം , തെറ്റായ  അറിവുകളില്‍ നിന്ന് രൂപംകൊണ്ടതാണ് നമ്മുടെ മനസ്സാക്ഷിയെങ്കില്‍  ശരിയായത്  ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല.  

No comments:

Post a Comment