ഒരാള്‍ നാഥനായ റബ്ബിനോട് ആത്മാര്‍ഥനാവുകയും അവന്‍ കല്‍പിച്ചതും അവന്
തൃപ്തികരമായതും അനുഷ്ഠിക്കുകയും ചെയ്താല്‍ എങ്ങോട്ട് തിരിയുമ്പോഴും എന്ത് ലക്ഷ്യം വെച്ചാലും
ദൈവികപരിഗണന അവനെ ആവരണം ചെയ്യുന്നതാണ്.
ചെളിയും മാലിന്യങ്ങളും പുരണ്ട വസ്ത്രങ്ങളുമായി മനുഷ്യരുടെ മുമ്പില്‍
പ്രത്യക്ഷപ്പെടുന്നത് ശരിയല്ലെന്നതുപോലെ, ഹൃദയത്തെ രഹസ്യരോഗങ്ങളുള്ള അവസ്ഥയില്‍ വിട്ടേച്ചുകളയുന്നതും
ശരിയല്ല.
നശ്വരമായ ശരീരം നശിച്ചുപോകാതെ ശേഷിച്ചിരിക്കാനായി അതിനെ നീ ചികിത്സിക്കുന്നു.
എന്നാല്‍, എന്നും ശേഷിച്ചിരിക്കുന്ന മനസ്സിനെ-ആത്മാവിനെ- രോഗിയായി നീ വിട്ടേച്ചുകളയുന്നുതാനും.
ഹൃദയത്തിന്റെ രോഗങ്ങളെ ചികിത്സിക്കുകയും മനുഷ്യമനസ്സിനെ സംസ്‌കരിച്ചെടുത്ത്
അതിന്റെ ന്യൂനതകളില്‍ നിന്ന് സ്ഫുടം ചെയ്‌തെടുക്കുകയും ചെയ്യുന്ന വചനങ്ങളാണ് ഖുര്‍ആനില്‍.
ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രകടമാകുന്ന മനസ്സിന്റെ മാലിന്യങ്ങളിലും
മ്ലേച്ഛതകളിലും നിന്ന് മനുഷ്യന്റെ അന്തരംഗങ്ങള്‍ തെളിയിച്ചെടുക്കുന്ന ജ്ഞാനമാണ് ഖുര്‍ആന്‍
മാനസികമായ ന്യൂനതകളുടെ കടമ്പകള്‍ മറികടക്കാനും ഹീനസ്വഭാവങ്ങളിലും ദുഷിച്ച
വിശേഷണങ്ങളിലും നിന്ന് പരിശുദ്ധി നേടാനും ഖുര്‍ആന്‍ യഥാവിധി മനസ്സിലാക്കല്‍ കൊണ്ട് സാധ്യമാകും.
പശ്ചാത്താപം, ദൈവഭക്തി, വിശുദ്ധജീവിതം, സത്യസന്ധത, ആത്മാര്‍ത്ഥത, ഭൗതികപരിത്യാഗം,
സൂക്ഷ്മത, ഭരമേല്‍പിക്കല്‍, സംതൃപ്തി, വിധേയത്വം, മര്യാദ, സ്‌നേഹം, ദൈവസ്മരണ, അല്ലാഹുവിനെ
നിരീക്ഷിച്ചുകഴിയല്‍ തുടങ്ങിയ പൂര്‍ണതയുടെ വിശേഷണങ്ങള്‍ മുഖേന മനുഷ്യമനസ്സിനെ അലംകൃതമാക്കുന്നതില്‍
ഉറച്ച വിശ്വാസികള്‍ക്ക് മികച്ച ഭാഗഭാഗിത്വമുണ്ട്.
സത്യവിശ്വാസത്തിന്റെ യാഥാര്‍ഥ്യം കൈവരിക്കുകയും ഇഹ്‌സാനിന്റെ വഴികളില്‍
പ്രവേശിക്കുകയും ചെയ്തവരാണ് ധൃടവിശ്വാസികള്‍.
ചിലയാളുകള്‍ വിചാരിക്കുന്നതുപോലെ, വിര്‍ദുകള്‍ ചൊല്ലലും ദിക്‌റിന്റെ
ഹല്‍ഖകളും മാത്രമല്ല യധാര്ത്ത ദൈവസ്മരണ. പൂര്‍ണമായ ഒരു പ്രായോഗിക ജീവിതപദ്ധതിയാണതു.
ഒരു വ്യക്തിയെ സമ്പൂര്‍ണനും മാതൃകായോഗ്യനുമായ ഒരു വ്യക്തിത്വത്തിന്റെ
ഉടമയാക്കുക എന്ന ദൗത്യമാണത് ഖുര്‍ആന്‍ നിര്‍വഹിക്കുന്നത്.
No comments:
Post a Comment