നാം ഏറ്റെടുക്കുന്ന ജീവിതം സഫലീകരിക്കാന്‍ നമുക്ക് വേണ്ടതെതെന്തു വേണ്ടാത്തതെന്ത്
എന്ന് വിവേചിച്ചറിഞ്ഞ് വേണ്ടതിനെ സ്വീകരിക്കുകയും വേണ്ടാത്തതിനെ പുറം തള്ളുകയും ചെയ്യുന്നതാണ്
യഥാര്‍ത്ഥ ത്യാഗം. ഉദ്ദേശ്യശുദ്ധിയാണ് ഇവിടെ രണ്ടായി നില്‍ക്കുന്നത്. ത്യാഗമില്ലാതെ
നമുക്ക് ഒന്നും നേടിയെടുക്കാന്‍ പറ്റില്ല.
ഖുര്‍ആനിന്റെ വിധിവിലക്കുകള്‍ അനുഷ്ഠിക്കുമ്പോള്‍ ത്യാഗം എന്ന ഗുണം
അനിവാര്യമാണെന്ന് തിരിച്ചരിയെണ്ടാതാണ്. പുതിയ ഒന്നിലേക്ക് സഞ്ചരിക്കുമ്പോള്‍ പഴയ സംസ്കാരങ്ങള്‍
നമ്മെ പുറകോട്ട് വലിച്ചുകൊണ്ടിരിക്കുമല്ലോ. അപ്പോള്‍ പഴയ ദുര്‍വൃത്തിയെ അതിക്രമിച്ച്
മുന്നോട്ടുപോകേണ്ട സാഹചര്യം വരികതന്നെ ചെയ്യും. പക്ഷേ ഉള്ളതിനെ കളയാന്‍ ഇന്ന് ആര്‍ക്കും
ഇഷ്ടമല്ല. കുപ്പത്തൊട്ടിയില്‍ വലിച്ചെറിയേണ്ടവയാണെന്ന് നന്നായി അറിഞ്ഞിട്ടും നാം അവയെ
കൂടെത്തന്നെ കൊണ്ടുനടക്കുന്നു. കാരണം നാം സുഖം കാണുന്നത് കേവലമായ ഭൌധീകമായ വസ്തുക്കളിലാണ്
അവയെ വിട്ട് ചിന്തിക്കാന്‍ നാം അശക്തരാണ് എന്നതുമാണ്.
ആസക്തിയാണ് ത്യാഗത്തിന് തടസ്സം. നാം എത്രത്തോളം ആസക്തിയില്‍പ്പെട്ട്
കിടക്കുന്നുവോ അത്രത്തോളം പ്രയാസകരമാണ് ത്യാഗം.
പണത്തില്‍ ആസക്തി ഉള്ളവന് പണത്തോടുള്ള മമതയെ ത്യാഗം ചെയ്യാന്‍ പ്രയാസമാണ്.
അതുപോലെ ഭാര്യയില്‍, മക്കളില്‍ പേരില്‍, പ്രശസ്തിയില്‍ നാം മമതാബദ്ധരായി കഴിയുന്നു.
നാം കരുതുന്നത് ഇന്ന് നാം കൂടെ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളും, മമതകളും, ശീലങ്ങളും
മറ്റുമാണ് ജീവിതത്തിന് അര്‍ത്ഥവും സന്തോഷവും നല്‍കുന്നതെന്നാണ്. എന്നാല്‍ വാസ്തവം
നേരെ മറിച്ചാണ്. നമ്മുടെ ലക്ഷ്യവും മാര്‍ഗവും ശരിയായ പാതയില്‍ അല്ലാത്ത കാലത്തോളം
നാം കൈമുതലാക്കി വച്ചിരിക്കുന്ന സ്വത്തുക്കളെല്ലാം നമ്മുടെ വളര്‍ച്ചക്കും സന്തോഷത്തിനും
വിഘാതമായി നില്‍ക്കുന്ന തടസ്സങ്ങളാണ്.
വാക്കിലും ചിന്തയിലും പ്രവൃത്തിയിലും ത്യാഗത്തിന് പ്രസക്തിയുണ്ട്.
ബാഹ്യമായി നാം ആചരിക്കുന്ന എല്ലാ കര്‍മ്മങ്ങളും അര്‍ഹതയുള്ളത് മാത്രം സ്വീകരിച്ച്
അര്‍ഹതപ്പെടാത്തതിനെ ഉപേക്ഷിക്കുന്നത് പ്രവൃത്തിതലത്തിലുള്ള ത്യാഗമാണ്. അസത്യം പറയാതിരിക്കുന്നത്
വാക്തലത്തില്‍ പുലര്‍ത്തേണ്ട ത്യാഗത്തില്‍ പെട്ടതാണ്. ഈ രണ്ടിലും വച്ച് കൂടുതല്‍
സൂക്ഷ്മമാണ് ചിന്താമണ്ഡലത്തില്‍ പുലര്‍ത്തേണ്ട ത്യാഗബുദ്ധി.
നാം പരിശ്രമിച്ചില്ലെങ്കിലും ചിന്തകള്‍ സദാസമയവും നമ്മുടെ മനോതലത്തിലൂടെ
കടന്ന് പോയിക്കൊണ്ടിരിക്കുന്നു. ആ കൂട്ടത്തില്‍ നമ്മെ ഉയര്‍ത്തുന്ന ചിന്തകളും താഴ്ത്തുന്ന
ചിന്തകളും ഉണ്ടാകുന്നുണ്ട്. അതില്‍ നമ്മെ അധഃപതിപ്പിക്കുന്ന ചിന്തകളെ ത്യജിച്ച് പുരോഗതിയിലേക്ക്
നയിക്കുന്ന ചിന്തകളെ സ്വീകരിക്കേണ്ടതുണ്ട്. ചിന്തകളുടെ ശക്തിയും അവ നമ്മില്‍ ചെലുത്തുന്ന
സ്വാധീനവും എത്രയോ വലുതാണ്.
ഇന്ന് നാം എന്താണോ ചിന്തിക്കുന്നത് അതാണ് നാളെ ആയിത്തീരുന്നത്. ഇതില്‍ നിന്ന് മറ്റൊന്നുകൂടി മനസ്സിലാക്കാം. അതായത് ഇന്ന് നാം എന്താണോ അത് ഇന്നലെകളിലെ നമ്മുടെ ചിന്തകളുടെ പരിണത ഫലം മാത്രമാണ്. പക്ഷെ നാം അതറിയുന്നില്ല.
ഇന്ന് നാം എന്താണോ ചിന്തിക്കുന്നത് അതാണ് നാളെ ആയിത്തീരുന്നത്. ഇതില്‍ നിന്ന് മറ്റൊന്നുകൂടി മനസ്സിലാക്കാം. അതായത് ഇന്ന് നാം എന്താണോ അത് ഇന്നലെകളിലെ നമ്മുടെ ചിന്തകളുടെ പരിണത ഫലം മാത്രമാണ്. പക്ഷെ നാം അതറിയുന്നില്ല.
അല്ലാഹുവിനെ കുറിച്ച് ചിന്തിക്കുന്നവന്‍
അവന്റെ സാമീപ്യത്തിലേക്ക് അടുക്കുന്നു. ഇഹലോകത്തെ ഭോഗത്തെക്കുറിച്ച് ചിന്തിക്കുന്നവന്‍
ബൌധീക വസ്തുക്കളുടെ അടിമയായി തീരുന്നു.
ഉയര്‍ന്ന ലക്ഷ്യത്തിനുവേണ്ടി താരതമ്യേന സങ്കുചിതമായ സുഖങ്ങള്‍ ഉപേക്ഷിക്കണമെങ്കില്‍
സങ്കുചിതമായ ചിന്താഗതികളേയും കാഴ്ചപ്പാടുകളെയും ത്യജിക്കുക തന്നെ വേണം. അതായത് കുടുംബത്തിനുവേണ്ടി
വ്യക്തിയുടെ സുഖത്തെയും , സമൂഹത്തിനുവേണ്ടി കുടുംബത്തിന്റെ സുഖത്തേയും, ലോകത്തിനുവേണ്ടി
സമൂഹത്തിന്റെ സുഖത്തേയും ത്യജിക്കണമെന്നാണ് മനസ്സിലാക്കേണ്ടത്.
ത്യാഗം ചെയ്യുന്നതിനുമുന്‍പ് അതിനെ സംബന്ധിച്ച ഉത്തമബോദ്ധ്യം നമുക്ക്
ഉണ്ടായിരിക്കണം. വാസ്തവത്തില്‍ ദൃടബോധ്യം വന്നാല്‍ പിന്നെ ത്യാഗം ബുദ്ധിമുട്ടുള്ള ഒരു
കാര്യമേ അല്ല.
ദുരാചാരങ്ങള്‍ക്കും ദുഷ്ചിന്തകള്‍ക്കും അടിമപ്പെട്ട ദുര്‍ബ്ബലന്‍മാരാണ്
ത്യാഗം സ്വാതന്ത്ര്യത്തിന് തടസമാണെന്ന് വാദിക്കുന്നത്.
ഹീന സംസ്കാരങ്ങളുടെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കപ്പെടുമ്പോള്‍
മാത്രമേ മനുഷ്യമനസ്സില്‍ സ്വാതന്ത്ര്യത്തിന്റെ പ്രഭ പടരുകയുള്ളൂ. അപ്പോള്‍ മാത്രമെ
ഖുര്‍ആനിന്റെ ഉദ്ധേശ്യം എന്താണെന്ന് മനസ്സിലാകുകയുമുള്ളൂ.
അല്ലാഹുവിനുള്ള അടിമത്തം മനുഷ്യസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന്
ചിന്തിക്കുന്ന പലരും സമൂഹത്തിലുണ്ട്. അല്ലാഹു നല്‍കിയ വ്യക്തി സ്വാതന്ത്ര്യത്തെ സംബന്ധിച്ച്
കേവല ദൈവ വിശ്വാസികളുടെ തെറ്റായ വീക്ഷണമാണ് ഇതിനു കാരണം. ആഗ്രഹങ്ങളുടെ പുറകെ ഓടുന്നതല്ല
സ്വാതന്ത്ര്യം.
ഓരോ മനുഷ്യാത്മാക്കള്‍ക്കും തന്റെ ജീവിതം കൊണ്ട് നേടിയെടുക്കേണ്ടതായ
ഉയര്‍ന്ന ലക്ഷ്യങ്ങളുണ്ട്. ലക്ഷ്യപൂര്‍ത്തീകരണത്തിന് ത്യാഗം കൂടിയേ തീരൂ.
കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്തിക്കൊണ്ടുവരാന്‍ മതാവ് ചെയ്യുന്ന ത്യാഗം
എത്ര വലുതാണെന്ന് ചന്തിച്ചുനോക്കൂ. അതുപോലെ ഓരോ വ്യക്തികളും തന്റെ ജീവിത ദൗത്യങ്ങളെ
നിറവേറ്റാന്‍ എന്തു ത്യാഗത്തിനും തയ്യാറാവേണ്ടതുണ്ട്.
മനുഷ്യന് ഈ ഭൂമിയില്‍ അല്ലാഹു നല്‍കിയ പ്രാധിനിത്യ നിയോഗം തിരിച്ചറിഞ്ഞ് ഓരോ വ്യക്തികളും ത്യാഗം ചെയ്യുന്നുവെങ്കില്‍
തനിക്കും ലോകത്തിനും മഹത്തായ നന്മകളെ പ്രദാനം ചെയ്യും.
മാദ്ധ്യമ മാര്‍ഗത്തില്‍ സഞ്ചരിക്കുന്നവര്‍ ചെയ്യുന്ന എല്ലാ ത്യാഗങ്ങളും
വളരെ ശ്രദ്ധാപൂര്‍വ്വം ആയിരിക്കണം. ത്യാഗത്തിന് വേണ്ടിയാകരുത് ത്യാഗം. അതായത് ആ സ്കതിയും
മമതയും വെടിഞ്ഞ് വേണ്ടതും വേണ്ടാത്തതും ഏതെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു ജീവിതമാണ്
ഇവിടെ നമുക്ക് ആവശ്യം.
No comments:
Post a Comment