Wednesday, 12 September 2012

വായന.


പ്രായത്തിനനുസരിച്ച് ബുദ്ധി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകാത്തവര്‍, കേവല സൃഷ്ട്ടികളുടെ അടിമത്വം സുഖകരമാണെന്നു ചിന്തിക്കുന്നവര്‍, ബുദ്ധിവികാസം കുറഞ്ഞവര്‍, പാരംബര്യ വാദികള്‍ / യാഥാസ്ഥികര്‍, അന്യരുടെ ചിന്തകളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുത പുലര്‍ത്തുന്നവര്‍, ദുരഭിമാനികള്‍, വര്‍ണ്ണവെറിയന്മാര്‍; ജാതി മതം, എന്നീ വേര്‍തിരിവുകലുള്ളവര്‍ , സൃഷ്ട്ടി രൂപത്തിലുള്ള ദൈവസങ്കല്‍പ്പങ്ങളോ അവയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കഥകളോ, ഇതിഹാസങ്ങളോ, വിശ്വാസങ്ങളോ പരമസത്യമാണെന്ന് വിശ്വസിക്കുന്നവര്‍, സ്വന്തം വിശ്വാസങ്ങളെ ശുദ്ധീകരിക്കാനോ /വിമര്‍ശിക്കാനോ വിമുഖരായവര്‍ തുടങ്ങിയ ബഹുമാന്യര്‍ക്ക് ഖുര്‍ആന്‍ വായിച്ചു മനസ്സിലാക്കുന്നത് അവരുടെ തെറ്റായ ചിന്താഗതികളെ നിരീക്ഷിക്കുന്നതിനോ, നിലവിലുള്ള ദൈവ വിശ്വാസം പൂര്നമാണോ , അല്ലയോ എന്നതിന് കാരണമാകുന്നതാണ്.

ഖുര്‍ആന്റെ മുന്നറിയിപ്പിനെ അവഗണിക്കുന്ന പക്ഷം അവരുടെ പ്രവര്‍ത്തിയുടെ ഫലത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അവര്‍ക്കുതന്നെ ആയിരിക്കും,

വായന മനുഷ്യന്റെ  മാനസിക വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണ്.
തലച്ചോറിന്റെ ചിന്തിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കുന്ന ടോണിക് ആയിട്ടാണ് വായനയെ കാണുന്നത്.

മനോവിഷമങ്ങള്‍ ലഘുകരിക്കുന്നതില്‍ സംഗീതത്തേക്കാള്‍ ശക്തിയാണ് വായനക്ക്.

ശാരീരികാരോഗ്യത്തിനും , മനസ്സിനെ എപ്പോഴും ഉന്‍മേഷത്തോടെ നിലനിര്‍ത്താനും അതുവഴി തലച്ചോറിന്റെ ബുദ്ധി കൂര്‍മ്മത നിലനിര്‍ത്താനും വായന സഹായിക്കുന്നു.

മനസ്സിലെ വേദനകള്‍ ഒരുവേള മറക്കാനും മനസ്സിനെ സ്വതന്ത്രമാക്കാനും കൂടിയുള്ള അവസരമാണ് വായനയിലൂടെ കൈവരുന്നത്.

No comments:

Post a Comment