അറിവ്, അച്ചടക്കം എന്നതുപോലെ വ്യക്തിത്വത്തിന്റെ മറ്റൊരു ഘടകമാണ് അഭിപ്രായം.
വ്യത്യസ്തമായ അഭിപ്രായങ്ങളുടെ പോസിറ്റീവായ സംയോജനത്തില്‍നിന്നാണ് ലോകത്തിന്റെ
വികസനത്തിനുവേണ്ട ആത്മീയവും ഭൌധീകവുമായ എല്ലാ കാര്യങ്ങളും സംഭവിച്ചിട്ടുള്ളത്.
വ്യത്യസ്തമായ അഭിപ്രായങ്ങള്‍ തമ്മില്‍ സംഘട്ടനമാണുണ്ടാകുന്നതെങ്കില്‍
അതു വിനാശത്തിലേക്കു നയിക്കും.
അഭിപ്രായങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തിനും സംയോജനത്തിനും ലളിതവും വ്യക്തവുമായ
ഉദാഹരണം പ്രകൃതിതന്നെ കാണിച്ചുതരുന്നുണ്ട്. ഉദാഹരണമായി ആകാശത്ത് വിരുദ്ധചാര്‍ജ്ജുകളുള്ള
രണ്ടു മേഘങ്ങള്‍ അടുത്തടുത്തുവരുമ്പോള്‍ അവ കൂട്ടിയിടിച്ച് മിന്നല്‍ ഉണ്ടാകുന്നു. വിനാശകാരിയായ
ഇടിമിന്നല്‍ ഉണ്ടാക്കുന്ന ഇതേ മേഘങ്ങള്‍തന്നെയാണ് സംഘര്‍ഷങ്ങളില്ലാതെ ഒരുമിച്ചു ചേര്‍ന്ന്
മഴയായി പെയ്യുന്നത്.
ഒരാളുടെ അഭിപ്രായം പരിശോധിച്ചാല്‍ അയാളുടെ വ്യക്തിത്വം മനസ്സിലാക്കാന്‍
കഴിയും.
വ്യത്യസ്തമായ വിവരങ്ങള്‍ ലഭിക്കുമ്പോള്‍, കാലവും സാഹചര്യവും മാറുമ്പോള്‍
അഭിപ്രായങ്ങള്‍ മാറാം, മാറണം. ഇതുകൊണ്ടാണ് അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന് പറയുന്നത്.
അഭിപ്രായങ്ങളെ പൊതുവായി രണ്ടായി തിരിക്കാം, പോസിറ്റീവും നെഗറ്റീവും.
എന്തിനെക്കുറിച്ചും മോശം അഭിപ്രായം പറയുന്നവര്‍ നെഗറ്റീവ് വ്യക്തിത്വമുള്ളവരാണ്. എന്തിന്റെയും
സാധ്യതകള്‍ തിരിച്ചറിഞ്ഞു സംസാരിക്കുന്നവര്‍ പോസിറ്റീവ് വ്യക്തിത്വമുള്ളവരും.
അഭിപ്രായങ്ങള്‍ ഏതു തരത്തിലുള്ളവയാണ് എന്നതിനേക്കാള്‍ പ്രധാനമാണ് സ്വന്തമായി
വ്യക്തമായ ഒരഭിപ്രായമുണ്ടാകുക എന്നത്.
നമുക്കു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മള്‍ അഭിപ്രായങ്ങളിലേക്കെത്തുന്നത്.
നാം ശേഖരിക്കുന്ന വിവരങ്ങള്‍ എത്രമാത്രം കൃത്യമാണ് എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ
അഭിപ്രായങ്ങളുടെ കൃത്യത.
കഴിഞ്ഞകാര്യങ്ങളെപ്പറ്റി വളരെ നന്നായി അഭിപ്രായം പറയുന്ന ആളുകളുണ്ട്.
പക്ഷേ, മറ്റൊന്നും അവര്‍ക്കറിയാന്‍ വയ്യായിരിക്കും. അവര്‍ ഭൂതകാലത്തില്‍ ജീവിക്കുന്നവരാണ്.
ചിലര്‍ക്കാണെങ്കില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏതു കാര്യത്തെ
സബന്ധിച്ചും വ്യക്തമായ അഭിപ്രായം കാണും. പക്ഷേ, ഇനിയെന്തു സംഭവിക്കും എന്നു ചോദിച്ചാല്‍
കൈമലര്‍ത്തും.
കൃത്യമായി കാര്യങ്ങള്‍ പഠിച്ച് അഭിപ്രായം സ്വരൂപിച്ച ഒരാളോടു സാമ്പത്തികപ്രതിസന്ധിയെപ്പറ്റി
ചോദിച്ചാല്‍ അവന്‍ ആദ്യം അതുണ്ടാവാനുള്ള കാരണങ്ങള്‍ വിശദമാക്കും, പിന്നെ ഇപ്പോഴത്തെ
അവസ്ഥ വിശദീകരിക്കും, ഇനി അടുത്ത ഒരാറുമാസം ഏതാണ്ടിങ്ങനെയൊക്കെയായിരിക്കും എന്നുപറഞ്ഞാണ്
അവസാനിപ്പിക്കുക.
മറ്റു സ്വാധീനങ്ങളുടെ ഇടയില്‍പെട്ട് കൃത്യമായ അഭിപ്രായം സ്വരൂപിക്കാന്‍
മനുഷ്യര്‍ക്ക് കഴിയാതെ വരു ന്നതുകൊണ്ടാണ് അല്ലാഹു ഖുരാനിലൂടെ ജീവിതോപദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
വിജയചിന്ത തലയ്ക്കുപിടിക്കുകയോ പരാജയചിന്ത ഹൃദയത്തെ മഥിക്കുകയോ ചെയ്താല്‍ ഈ വസ്തുനിഷ്ഠത
നമുക്കു നഷ്ടമാകും.
ധാരണകളില്‍നിന്ന്, കാഴ്ചയില്‍നിന്ന്, സംഭാഷണത്തില്‍നിന്ന് ഒക്കെ നമുക്ക്
അഭിപ്രായം രൂപീകരിക്കാം. ഒരാളെപ്പറ്റി നമ്മള്‍ അഭിപ്രായം സ്വരൂപിക്കുമ്പോള്‍ അത് ഏറെ
പക്വതയോടെയും കൃത്യതയോടെയുമാകണം.
വലിയ വലിയ കാര്യങ്ങളില്‍ മാത്രമല്ല, സൂക്ഷ്മമായ കാര്യങ്ങളിലും കൃത്യമായ
അഭിപ്രായരൂപീകരണം വളരെ പ്രധാനമാണ്.
വിജയകരമായ ഒരു കുടുംബജീവിതത്തിന് ഭാര്യയും ഭര്‍ത്താവും മക്കളും തമ്മിലുള്ള
അഭിപ്രായസമന്വയം കൂടിയേ തീരൂ. അതിനു ദിവസവും നന്നായി പരസ്പരം ആശയവിനിമയം നടക്കണം.
ശരിയായ രീതിയിലുള്ള അഭിപ്രായരൂപീകരണവും അതിന്റെ അടിസ്ഥാനത്തില്‍ ഉറച്ച
തീരുമാനങ്ങളെടുക്കലും അവ കൃത്യമായി നടപ്പിലാക്കലും ഉണ്ടാവുന്നിടത്തുമാത്രമേ നല്ല കുടുംബവും
നല്ല ഭരണാധികാരികളും നല്ല സമൂഹവും നല്ല രാഷ്ട്രവ്യവസ്ഥയും ഉണ്ടാവുകയുള്ളൂ.
No comments:
Post a Comment