Monday, 24 September 2012

പ്രതീക്ഷയ്ക്കൊത്ത് ഉയരാന്.



”അത്യുന്നതങ്ങളില്‍നിന്നും ഉള്ള ഒരു സന്ദേശം.”  “കരുണ ചെയ്യുക ; ഒപ്പം  നല്ല കാര്യങ്ങളും”-

ഒരു ആഹ്ലാദകരമായ അനുഭവത്തില്‍ കൂടി  മാത്രമേ നിങ്ങള്‍ക്കു നന്മയുടെ സ്വീകര്‍ത്താവാകാന്‍ കഴിയൂ. ഇനിയും വരാനുള്ള വാഹനങ്ങള്കൂടി വളരെ വേഗം പാഞ്ഞുപോകേണ്ട അത്യാവശ്യം ഉണ്ടായിട്ടുള്ള ഒരു ഡ്രൈവര്‍ക്കു മാത്രമേ, പുറകേ വരുന്നവന്റെ ടോള്‍ ഫീ കൂടി കൊടുക്കുവാന്‍ തോന്നൂ.

ഒരു ആഹ്ലാദകരമായ അനുഭവത്തില്‍ കൂടി  മാത്രമേ നിങ്ങള്‍ക്കു ഒരു സത്പ്രവൃത്തി ചെയ്യുവാന്‍ പ്രേരണ യുണ്ടാകുകയുള്ളൂ.

കര്‍മ്മഫലമല്ല, കര്‍മ്മമാണ് പ്രധാനം. നിങ്ങള്‍ ശരിയായ കൃത്യമാണു ചേയ്യേണ്ടത്. അതിന് ഫലം ലഭിക്കുക എന്നത് നിങ്ങളുടെ അധികാരത്തിലോ–നിങ്ങളുടെ സമയപരിധിയിലോ സംഭവിക്കുന്ന കാര്യമല്ല.

നിങ്ങള്‍ ശരിയായ കാര്യം ചെയ്യുന്നത് അവസാനിപ്പിക്കണം എന്നല്ല. നിങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഫലം എന്തായിരിക്കണമെന്ന് ഒരുപക്ഷേ, നിങ്ങള്‍ ഒരിക്കലും അറിയണമെന്നുപോലുമില്ല. എന്നാല്‍ നിങ്ങള്‍ ഒന്നും ചെയ്യാതിരുന്നാല്‍ ഒരു ഫലവും സൃഷ്ടിക്കപ്പെടുന്നില്ല.

സ്വന്തം ശക്തിദൗര്‍ബല്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തി, എനിക്കു ഭംഗിയായി ചെയ്യാനാവുന്നതെന്തെല്ലാം എന്നു നിശ്ചയിക്കുന്നതു പ്രധാനം.

ഗുണകാംക്ഷികളുടെ ഉപദേശങ്ങളും അഭിപ്രായങ്ങളും സശ്രദ്ധം കേള്‍ക്കണമെങ്കിലും അന്തിമ തീരുമാനം ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ മാത്രം  നടത്തണം.

ശരിയായ വഴി തിരഞ്ഞെടുത്തുകഴിഞ്ഞാല്‍, അതില്‍ വിജയിക്കുന്നതിനു സ്വന്തം ശേഷി കള്‍ സമസ്തവും പ്രയോജനപ്പെടുത്തുക, തികഞ്ഞ സമര്‍പ്പണബുദ്ധിയോടെ തളരാതെ പ്രവര്‍ത്തിക്കുക എന്നിവ വിജയത്തിലേക്കുള്ള വഴികളാണ്.

തട്ടിവീഴ്ത്താന്‍ ശ്രമിക്കുന്ന പാറകളെ ചവിട്ടുപടികളാക്കുന്ന രീതി നമുക്കു സ്വീകരിക്കാന്‍ കഴിയണം. കാറ്റും കോളും വന്‍തിരകളും നിറഞ്ഞ പ്രക്ഷുബ്ധമായ കടലിലൂടെ ധീരമായി കപ്പലോടിക്കുന്ന നാവികനാണ് പ്രശംസാര്‍ഹമായി പ്രവര്‍ത്തിക്കുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍ സംതൃപ്തിക്കും ചാരിതാര്‍ത്ഥ്യത്തിനും ഇത്തരം കൃത്യങ്ങള്‍ അവസരം നല്കുകയുംചെയ്യും.

പലപ്പോഴും ചെറിയൊരു സൂചനയാവാം നമുക്കു പുതുപാത തുറന്നുതരുന്നത്. ചെറിയ താക്കോലാണ് വലിയ വാതിലുകള്‍ തുറക്കുന്നത്.
ഖുര്‍ആനിലെ അല്ലാഹുവിന്റെ വചനങ്ങള്‍ ഗ്രഹിക്കുകയും ചിന്തിക്കുകയും മനസ്സിലാക്കുകയും അവ നമ്മുടെ പ്രവര്‍ത്തനശൈലികളാക്കുകയും ചെയ്യുന്നതു നമ്മുടെ മാനസികപേശികള്‍ക്കു ശക്തി പകരും. വിജയത്തിലേക്ക് അവ നമ്മെ നയിക്കുകയുംചെയ്യും. അത്തരം ആശയങ്ങളെയും സമീപനങ്ങളെയും സംബന്ധിച്ച ധാരാളം സൂചനകളും ചിന്തോദ്ദീപകമായ അനുഭവകഥകളും  കോര്‍ത്തിണക്കിയിട്ടുള്ള നിരവധി ഗ്രന്ഥങ്ങള്‍ നമുക്കിന്നു ലഭ്യമാണ്.

ഇടയ്ക്കിടെ വീണും, വീണിടത്തുനിന്ന് എഴുന്നേറ്റുമാണ് വിജയിക്കാറുള്ളത്. ഇടയ്ക്ക് ചില തിരിച്ചടി ആര്‍ക്കും വരും. തെറ്റു തിരിച്ചറിഞ്ഞ്, തെറ്റു തിരുത്തി മുന്നേറി വിജയിക്കാന്‍ തീര്‍ച്ചയായും നമുക്കും കഴിയും.

മോശമായതിനു പല കാരണങ്ങളും ഉണ്ടായിരിക്കാം. പോരായ്മ പരിഹരിച്ച് വീണ്ടും ശ്രമിച്ച് നമുക്ക് വിജയിക്കാന്‍ കഴിയുമെന്ന് ഓര്‍ക്കുക.

തോല്‍വി പറ്റാത്തവരില്ല. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാതെവന്നാല്‍ ആദ്യം

ചെയ്യേണ്ടത് ആത്മവിശ്വാസം വീണ്ടെടുത്ത് പ്രയത്‌നം തുടരുകയാണ്.


ത്രുധിയില്‍ ബസ്സ്‌സ്‌റ്റോപ്പിലെത്തുമ്പോള്‍ നാം ഉധേഷിച്ച  ബസ് പോയിക്കഴിഞ്ഞെന്നു കണ്ടാല്‍, പോയ ബസ്സിനെയോര്‍ത്ത് കരയുകയല്ല നാം ചെയ്യുക; അടുത്ത ബസ്സിനുവേണ്ടി കാത്തുനില്‍ക്കുകയാണ്. അതു വരുമ്പോള്‍ നാം അതില്‍ കയറിപ്പോകുകയുംചെയ്യും.നമ്മുടെ ചെറിയ പോരായ്മകളെപ്പറ്റി ദുഃഖിക്കുന്നതിനു പകരം അവയെ എങ്ങനെ അതിജീവിക്കാമെന്നു ചിന്തിക്കുകയാണ് നല്ലത്.

No comments:

Post a Comment