ജീവനും, ജീവികളുമുണ്ട്. ജീവന്‍ ഉള്ള എല്ലാ ജീവികള്‍ക്കും ജനിമൃതികളുണ്ട്.
അവ ജനിക്കുന്നു, മരിക്കുന്നു. എന്നാല്‍ ജീവന്‍ ഒരിക്കലും മരിക്കുന്നില്ല.
കാരണം ജീവന്‍ (റൂഹു ) ഒരു ജീവിയല്ല, ജീവന്‍ തന്നെയാണ്. മരിച്ചു എന്നു
പറയുന്നത് സാധാരണമനുഷ്യരുടെ മരണം പോലെയല്ല, മനസിലാക്കേണ്ടത്. സ്വന്തം ആത്മാവിനെ ദൈവകരങ്ങളില്‍
സമര്‍പ്പിക്കുകയാണ് ചെയ്യുന്നത് , ജീവികള്‍ മരിക്കുന്നു, ജീവന്‍ അല്ലാഹു തിരിച്ചെടുക്കുകയാണ്
ചെയ്യുന്നത്.
ജീവന്‍ മരിക്കുന്നില്ല'എന്ന പ്രസ്താവന പ്രത്യക്ഷത്തില്‍ സത്യവും യുക്തിക്കു
നിരക്കുന്നതുമാണ്. ജീവന് എങ്ങനെയാണ് മരിക്കാന്‍ കഴിയുക? പരസ്പരവിരുദ്ധങ്ങളായ യാഥാര്‍ത്ഥ്യങ്ങളാണല്ലോ
ജീവനും മരണവും. അതിനാല്‍ ഞാന്‍ ജീവനാണ് എന്ന് സ്വയം വിശേഷിപ്പിച്ചവന് മരിക്കാന്‍ കഴിയുകയില്ല.
ജീവന് മരിക്കാന്‍ സാധിക്കുകയില്ലെങ്കില്‍ ജനിക്കാനും സാധിക്കുകയില്ലല്ലോ?
അതുകൊണ്ട് നമ്മില്‍ യഥാര്‍ത്ഥ ജീവനുള്ള ആത്മാവ് ഉണ്ടോ എന്ന് നാം സ്വയം വിലയിരുതെണ്ടാതാണ്
, ജനനവും മരണവും ഇല്ലെങ്കില്‍ പിന്നെ ഉയിര്‍പ്പുണ്ടാകുമോ?
ഭവിഷ്യത്തുകള്‍ ഏറെ ഉണ്ടെന്നു പറഞ്ഞതുകൊണ്ടു മാത്രം ജീവന്‍ മരിക്കുമോ
എന്ന ചോദ്യത്തിന് ഉത്തരമാകുന്നില്ല. അതിനാല്‍ അല്ലാഹു ഖുര്‍ആനിലൂടെ എന്താണ് മരണംകൊണ്ടു
വിവക്ഷിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ശരീരത്തില്‍നിന്ന് ആത്മാവു വേര്‍പെടുന്നതിനെയാണ് മരണംകൊണ്ട് അര്‍ത്ഥമാക്കുന്നത്
. ആത്മാവു വേര്‍പെട്ട ശരീരം നിര്‍ജ്ജീവമായിത്തീരുന്നു.
പുനരുജീവിപ്പിക്കപ്പെട്ട ജീവനു മരിക്കാന്‍ സാധിക്കുകയില്ല എന്ന പ്രസ്താവന
ശരിയാണ്. മരിക്കുന്ന ജീവന്‍ ജീവനല്ല. ജീവന്‍ ശരീരത്തില്‍നിന്നു വേര്‍പിരിയുന്നതാണ്
മരണം. മനുഷ്യനെ സംബന്ധിച്ചു പറയുമ്പോള്‍ ആത്മാവും ശരീരവും യോജിക്കുന്ന നിമിഷമാണ് മനുഷ്യജീവന്റെ
തുടക്കം; അവ വേര്‍പിരിയുമ്പോല്‍ മരണം സംഭവിക്കുന്നു.
ശരീരത്തില്‍നിന്നു വേര്‍പിരിയുന്ന ആത്മാവ് മരിക്കുന്നില്ല. ശരീരത്തില്‍നിന്ന്
വേര്‍പെട്ട ആത്മാവ് താഴെ പറയുന്ന മൂന്നില്‍ ഏതെങ്കിലും ഒരവസ്ഥയിലായിരിക്കും. 1. ദൈവത്തോടുള്ള
പൂര്‍ണ്ണമായ ഐക്യത്തിലാണ് ആത്മാവെങ്കില്‍ മരണനിമിഷത്തില്‍ത്തന്നെ അത് സ്വര്‍ഗ്ഗത്തില്‍,
അഥവാ ദൈവികസാന്നിദ്ധ്യത്തില്‍ പ്രവേശിച്ച് ദൈവത്തിന്റെ മുഖം ദര്‍ശിച്ച്, നിത്യസന്തോഷം
ആരംഭിക്കുന്നു. 2. കഠിനമായ പാപംമൂലം ദൈവികജീവന്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ് ആത്മാവു വേര്‍പിരിയുന്നതെങ്കില്‍
അത് എന്നേക്കുമായി ദൈവസന്നിധിയില്‍നിന്ന് അകറ്റപ്പെടുന്നു, അഥവാ നരകത്തില്‍ പതിക്കുന്നു.
എന്നാല്‍ വിശ്വാസത്തിലൂടെ പൂര്‍ണ്ണതയില്‍ എത്താന്‍ കഴിയാതെ നില്‍കുന്ന
ആത്മാവ് ശുദ്ധീകരണപ്രക്രിയയ്ക്കു നാം വിധെയമാകെണ്ടാതാകുന്നു. ശുദ്ധീകരണം പൂര്‍ണ്ണമാകുമ്പോള്‍
സ്വര്‍ഗ്ഗഭാഗ്യത്തില്‍ പ്രവേശിക്കുന്നു. ഈ ഈ അവസ്തകളിലെല്ലാം ആത്മാവ് ഇല്ലാതാകുന്നില്ല.
ഒരിക്കല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യാത്മാവ് പിന്നീടൊരിക്കലും ഇല്ലാതാകുകയില്ല എന്നാണ്
നാം മനസ്സിലാകേണ്ടത്. അതിനാല്‍ ജീവന്‍ മരിക്കുന്നില്ല എന്ന പ്രസ്താവന മനുഷ്യനെ സംബന്ധിച്ചും
ശരിയാണ്.
ദൈവസ്വഭാവത്തിനു മരിക്കാനാവില്ല; മനുഷ്യസ്വഭാവത്തിനേ മരിക്കാന്‍ കഴിയൂ.
അതിനാലാണ് ആത്മാവും ശരീരവും ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ മനുഷ്യപ്രകൃതിയാണ് നബിമാരിലൂടെ
അല്ലാഹുവിന്റെ വചനങ്ങള്‍ യാതാര്ത്യമാകിയത് ..
അതേസമയം മനുഷ്യസ്വഭാവത്തില്‍ പ്രത്യക്ഷപ്പെട്ടതും പ്രവര്‍ത്തിച്ചതും
പ്രവാചകത്വത്തിന്റെ വ്യക്തിത്വമായിരുന്നു.
പ്രവര്‍ത്തനങ്ങളുടെ ഉടമ പ്രകൃതിയല്ല, വ്യക്തിയാണ്.
പ്രവാചകനില്‍ ഏകവ്യക്തിത്വമേ
ഉള്ളൂ. അതിനാല്‍ ജനിച്ചതും മരിച്ചതും ഉയിര്‍ത്തെഴുന്നേറ്റതും ഞാന്‍ എന്ന ഭോധം ( പ്രവാചകത്വം
) എന്ന് അംഗീകരിച്ചാലേ വിശ്വാസസത്യം പൂര്‍ണ്ണമാകൂ.അതേസമയം ജനിച്ചതും മരിച്ചതും
ജീവനുള്ള ആത്മാവല്ല എന്നും , കേവല ശരീരം മാത്രമാണ് എന്നും നാം വേര്‍തിരിച്ചു മനസ്സിലാകേണ്ടതാണ്
.
No comments:
Post a Comment